ദിലീപിന് ഇന്ന് നിര്‍ണായക ദിനം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ചെയ്‌തേക്കും

കൊച്ചി: വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഇന്ന് നി‌ര്‍ണ്ണായക ദിനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ എന്ത് വിധിയുണ്ടായാലും ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങളെ നേരിടേണ്ടി വരും. ജാമ്യാപേക്ഷ തള്ളിയാല്‍ അറസ്റ്റ് ഉറപ്പാണ്. വിധി ദിലീപിന് അനുകൂലമായാല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യും. ചോദ്യാവലി നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. വിളിച്ചുവരുത്തി ചോദ്യംചെയ്യല്‍ രണ്ട് ദിവസത്തിലധികം നീണ്ടേക്കാം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സുപ്രധാനമായ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ദിലീപില്‍നിന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. ദിലീപിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ചെയ്ത കേസില്‍ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. അപ്പു, ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് നാലും അഞ്ചും ആറും പ്രതികള്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പ്രതി ക്രിമിനല്‍ ഗൂഢാലോചന നടത്തിയ സംഭവം സംസ്ഥാനത്ത് ആദ്യമാണ്. അന്വേഷണം @ ആലപ്പുഴ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ആലപ്പുഴ…

മുത്തശ്ശിയോടൊപ്പം ബാങ്കിലെത്തിയ 14 കാരിയെ കടന്നുപിടിച്ചെന്ന കേസ്; ഓടോ റിക്ഷാ ഡ്രൈവര്‍ക്ക് 3 വര്‍ഷം തടവും പിഴയും

ആലപ്പുഴ: ( 22.01.2022) പോക്‌സോ കേസില്‍ ഓടോ റിക്ഷാ ഡ്രൈവര്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും. പൊതുസ്ഥലത്തുവച്ച്‌ 14 കാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന കേസില്‍ ആലപ്പുഴ പോക്‌സോ കോടതി ജഡ്ജ് എ ഇജാസ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.   രാമങ്കരി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത് ഇങ്ങനെയാണ്: 2016 മെയ് ഏഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ ദിവസം കിടങ്ങറ കാനറാ ബാങ്കില്‍ പണമിടപാട് നടത്താന്‍ മുത്തശിക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. മുത്തശ്ശി ബാങ്കില്‍ പോയ സമയം ഇളയ കുട്ടിയുമായി ബാങ്കിന് മുകളിലേക്കുള്ള ഗോവണിപ്പടിയില്‍ നില്‍ക്കവേ ബാങ്കിലേക്ക് ആളിനേയും കൊണ്ടുവന്ന ഓടോ റിക്ഷാ ഡ്രൈവര്‍ പ്രിന്‍സ് ഫിലിപോസ് (40) എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ സ്ഥലത്ത് കടന്നു പിടിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിലറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ഫിലിപോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.…

ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു തന്നെ. 43.76 ആണ് ടിപിആര്‍. ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം. പ്രിതിദിന രോഗികളുടെ എണ്ണം 40,000ത്തില്‍ തന്നെയാണ്. മൂന്നാഴ്ച കൊണ്ടു കോവിഡിന്റെ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടാമെന്ന ആരോഗ്യവകുപ്പിന്റെ വിലയിരുത്തലിന് തിരിച്ചടിയായി ടിപിആര്‍ ഓരോ ദിവസവും ഉയരുകയാണ്. 40 ആയിരുന്ന ടിപിആര്‍ ഇന്നലെ 43 ആയി. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമായതിനാല്‍ ഇന്ന് കടകളിലും മറ്റും തിരക്കിന് സാധ്യതയുണ്ട്. നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കെഎസ്‌ആര്‍ടിസി ഞായറാഴ്ച യാത്രക്കാരുടെ ആവശ്യമനുസരിച്ചായിരിക്കും സര്‍വ്വീസ് നടത്തുക. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസ്

‘മുസ്ലിം ആണോ എങ്കില്‍ ബുദ്ധിമുട്ടായിരിക്കും”; കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് ‘പുഴു’ സംവിധായക

കൊച്ചിയില്‍ താമസിക്കാന്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക റത്തീന. താന്‍ മുസ്ലിമായതുകൊണ്ടും ഭര്‍ത്താവ് കൂടെയില്ല എന്ന കാരണത്താലും, സിനിമയില്‍ ജോലി ചെയ്യുന്നു വ്യക്തി എന്ന കാരണങ്ങളാണ് ഉടമസ്ഥര്‍ പറയുന്നതെന്നും റത്തീന പറയുന്നു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കുറച്ചു കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്‌ പറഞ്ഞത്. മുന്‍പ് ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളത് കൊണ്ട് ഇക്കാര്യത്തിലും പുതുമ തോന്നുന്നില്ല എന്നും റത്തീന കുറിച്ചു. റത്തീനയുടെ പോസ്റ്റ് റത്തീന ന്ന് പറയുമ്ബോ??’ ‘പറയുമ്ബോ? ‘ മുസ്ലിം അല്ലല്ലോ ല്ലേ?? ‘ ‘യെസ് ആണ്…’ ‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’ കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും! പിന്നെ…

പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീം കോടതി

ഡല്‍ഹി: പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കളുടെ അവകാശം ആണ്‍മക്കളുടെ അതേ നിലവാരത്തില്‍ ഉയര്‍ത്തി സുപ്രീം കോടതി . വ്യാഴാഴ്ച നല്‍കിയ സുപ്രധാന തീരുമാനത്തിലൂടെ സുപ്രീം കോടതി ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 1956ന് മുമ്ബ് റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട അനന്തരാവകാശ കേസുകളില്‍ പോലും ആണ്‍മക്കള്‍ക്ക് തുല്യമായ അവകാശങ്ങള്‍ പെണ്‍മക്കള്‍ക്കും ഉണ്ടായിരിക്കുമെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ഒരു റിയല്‍ എസ്റ്റേറ്റിന്റെ ഉടമ വില്‍പത്രം എഴുതുന്നതിന് മുമ്ബ് മരണപ്പെട്ടിട്ടുണ്ടെങ്കില്‍ സ്വത്ത് അനന്തരാവകാശ തത്വത്തിന് കീഴില്‍ മക്കള്‍ക്ക് കൈമാറും. അത് മകനോ മകളോ രണ്ടുപേരോ ആകട്ടെ. ആ വ്യക്തി തന്റെ ജീവിതകാലത്ത് ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നെങ്കില്‍ പോലും സര്‍വൈവര്‍ഷിപ്പ് നിയമം അനുസരിച്ച്‌ അത്തരം സ്വത്ത് മരിച്ചയാളുടെ സഹോദരന്മാര്‍ക്കോ മറ്റ് ബന്ധുക്കള്‍ക്ക് കൈമാറരുത്. മദ്രാസ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീം കോടതി ഈ വിധി…

ദിലീപിന്റെ ജാമ്യാപേക്ഷ നാളെക്ക്‌ മാറ്റി ; കേസില്‍ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി ക്രൈംബ്രാഞ്ച്‌

കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗുഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അതേസമയം കേസില്‍ ദിലീപിനെതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിച്ചത്. കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില് ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന വകുപ്പ് കൂടി ഉള്പ്പെടുത്തിയിരിക്കുന്നത്. ദിലീപ്, സഹോദരന് പി ശിവകുമാര് എന്ന അനൂപ് , ദിലീപിന്റെ സഹോദരിയുടെ ഭര്ത്താവ് ടി എന് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു…

എറണാകുളം എ കാറ്റഗറിയില്‍, തിരുവനന്തപുരം ബി കാറ്റഗറി; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എ, ബി, സി എന്നിങ്ങനെ ജില്ലകളെ മൂന്ന് കാറ്റ​ഗറിയായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാത്തുന്നത്. ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ല തിരിച്ചുള്ള നിയന്ത്രണം. ഇതനുസരിച്ച്‌ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ എ കാറ്റ​ഗറിയിലാണ്. പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, വയനാട് ജില്ലകള്‍ ബു കാറ്റ​ഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു ജില്ലയും സി കാറ്റ​ഗറിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മതസാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സി കാറ്റഗറിയില്‍ സാമൂഹ്യ,…

പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതി പോലീസ് പിടിയില്‍

ഇരുപത്തിയൊന്നുകാരിയായ അസം സ്വദേശിനിയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ആണ്‍കുട്ടിയുമായുള്ള സൗഹൃദം പ്രണയത്തിന് വഴിമാറിയതോടെ ഒരുമിച്ച്‌ ജീവിക്കാനായി ഇരുവരും നാട് വിടുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്നാല്‍ നാട്ടില്‍ നിന്നാല്‍ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതി ആണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോകുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കല്‍ക്കട്ടയിലെത്തിയ ശേഷം പലതവണകളായി യുവതി ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അതേസമയം, യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയെത്തുടര്‍ന്ന് ആരംഭിച്ച പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; യുവതിയോട് ഏറ്റവും ക്രൂരത കാട്ടിയെന്ന് പറയുന്ന ഒളിവില്‍ പോയ പാലാ സ്വദേശിയായ പ്രതി പിടിയില്‍

കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ വിദേശത്തേയ്‌ക്ക് കടന്നുവെന്നാണ് സൂചന. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന്‍ പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരിക്കല്‍ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാന്‍ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം.

കടുത്തുരുത്തിയിലെ വീട്ടിലെ കള്ളനെ പാലായിലിരുന്ന് കണ്ടു; പൊലീസ് ഓടിച്ചിട്ട് പിടികൂടി,

കോട്ടയം: മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന കടുത്തുരുത്തിയിലെ വീട്ടില്‍ രാത്രി കള്ളനെത്തിയ വിവരം പാലായിലിരുന്ന് മകള്‍ കണ്ടത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച സി.സി.ടി.വിയിലൂടെ. രാത്രി 1.30ഓടെയാണ് സംഭവം. ഉടന്‍ തന്നെ അയല്‍വാസിയെ വിവരമറിയിച്ചു. അയല്‍വാസി പൊലീസിനെ വിളിച്ചു. കൃത്യമായി ഇടപെടാന്‍ പൊലീസും തയാറായതോടെ മിനിറ്റുകള്‍ക്കകം കള്ളന്‍ കൈയോടെ പിടിയില്‍. വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവരുടെ മകള്‍ പാലായിലാണ് താമസം. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മകളുടെ ഫോണില്‍ തത്സമയം ലഭിക്കുമായിരുന്നു. രാത്രി ഓണ്‍ലൈന്‍ ജോലികള്‍ തീര്‍ത്ത് കിടക്കാന്‍ പോകുന്ന സമയത്താണ് മകള്‍ സി.സി.ടി.വി പരിശോധിക്കുന്നത്. സ്ത്രീകളുടെ മാക്സി ധരിച്ച്‌ ഒരാളെത്തുന്നതും സി.സി.ടി.വി മൂടാന്‍ ശ്രമിക്കുന്നതുമാണ് മകള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസി തലയോലപ്പറമ്ബ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് വീടെങ്കിലും എസ്.ഐ. ജെയ്മോന്‍ സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ…