കോട്ടയം: പോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം വെള്ളൂര്‍ കാരയ്ക്കാമറ്റംപറമ്ബില്‍ ഓമനക്കുട്ടന്റെ മകന്‍ അഖിലിനെയാണ് (25) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നു ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്.
Month: January 2022
പൊലീസിനെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. ദിലീപിനൊപ്പം സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സൂരജും ഉണ്ട്. രാവിലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതിയുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍…
പ്ലസ്ടു വിദ്യാര്‍ഥിനിയെ ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം: രണ്ടുപേര്‍ പിടിയില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ പോക്‌സോ പ്രകാരം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് വൈഷ്ണവം വീട്ടില്‍ രതീഷ് (38 -വിഷ്ണു), അമ്ബലപ്പുഴ പുന്നപ്ര തെക്കേപറമ്ബില്‍ വീട്ടില്‍ ആദര്‍ശ് (26) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് ഇവര്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെയുള്ള പരിചയത്തിലൂടെ വിശ്വാസം പിടിച്ചുപറ്റി ഇവര്‍ ജോലി നോക്കി വരുന്ന ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഈസ്റ്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലം അസി. കമീഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, എസ്.ഐമാരായ ബാബു, ബാലചന്ദ്രന്, സൂസി മാത്യു, എ.എസ്.ഐമാരായ കെ. പ്രദീപ്, ജലജ, ബിന്ദു, സി.പി.ഒ ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ എസ്.എം.പി പാലസിന് സമീപമുള്ള ആരാധനാലയത്തില്‍ നിന്ന് പിടികൂടിയത്. ഇവരെ…
ഫ്ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് ഒപ്പ് വച്ചിട്ടും സെയില്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചു എന്ന് ആരോപിച്ച് യുവാവ്; മതിയാവാതെ ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നു; ഫ്‌ളാറ്റുടമയുടെ ഗുണ്ടയായി പ്രവര്‍ത്തിച്ചത് ഗായിക കെ.എസ്.ചിത്രയുടെ ഭര്‍ത്താവെന്നും ആരോപണം; വിജയശങ്കര്‍ വീട്ടില്‍ കയറി ഉപദ്രവിച്ചെന്നും പരാതി; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വിജയ് ശങ്കറും
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പേള്‍ മാനര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് എഴുതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെയ്ല്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്. പേള്‍ മാനര്‍ 2 B ഫ്‌ളാറ്റില്‍ പ്രമോദ് കുമാര്‍ നല്‍കിയ പരാതിയില്‍ ഫ്‌ളാറ്റിന്റെ തുക ബാക്കി 4 ലക്ഷം രൂപ കൂടി കൈപറ്റി ഫ്‌ളാറ്റിന് ടി സി നമ്ബര്‍ ഇട്ട് വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷന്‍ നല്‍കി സെയ്ല്‍ ലെറ്റര്‍ നല്‍കണമെന്ന് റെറ ഉത്തരവ് നല്‍കി. ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് പ്രമോദ് കുമാര്‍ ഉന്നയിക്കുന്നത്.കൈയിലെ സമ്ബാദ്യവും കടം വാങ്ങിയതുമെല്ലാം കൊടുത്ത് ഫ്ളാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പുവെച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെയില്‍ ലെറ്റര്‍ കൊടുത്തില്ല. കൂടുതല്‍ പണമാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് വിജയ് ശങ്കര്‍ പലതരത്തില്‍ ഉപദ്രവിച്ചെന്ന് ആരോപിക്കുന്നു. വിജയ് ശങ്കര്‍…
നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചന നടന്ന കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വീണ്ടും കോടതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നിരുന്നു, കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തെ അവസാനത്തെ കേസായി പരിഗണിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഗൂഢാലോചനയും പ്രേരണയും രണ്ടാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. പ്രോസിക്യൂഷന്‍ ഗൂഢാലോചന നടന്നതിനുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ഇത് സംബന്ധിച്ച് വെളിപ്പെടുത്താനുണ്ടെന്നും തുറന്ന കോടതിയില്‍ മുഴുവന്‍ വിവരങ്ങളും നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. മറ്റ് കേസുകള്‍ പരിഗണിച്ച ശേഷം ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കും.
ബൈക്കില്‍ സെല്‍ഫി, അഭ്യാസം; കൂട്ടിയിടിച്ച് രണ്ടായി മുറിഞ്ഞു, രണ്ടുപേര്‍ക്ക് പരിക്ക്
കൊട്ടാരക്കര: എം.സി റോഡില്‍ മത്സരയോട്ടവും അഭ്യാസപ്രകടനവും നടത്തിയ യുവാക്കളുടെ ബൈക്ക് വാളകം പൊലികോട് ജങ്ഷന് സമീപം അപകടത്തില്‍പെട്ടു. വെള്ളിയാഴ്ച രാവിലെ 11ഓടെ ആയിരുന്നു അപകടം. യുവാക്കള്‍ ആയൂരില്‍നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് നാല് ബൈക്കുകളിലായി മത്സരയോട്ടം നടത്തിവരുകയായിരുന്നു. പൊലികോടിന് സമീപമെത്തിയപ്പോള്‍ ആദ്യം പോയ ബൈക്കിലെ യുവാവ് പിന്നാലെ വന്ന ബൈക്കിലെ യുവാക്കള്‍ക്കൊപ്പം ഓട്ടത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ബുള്ളറ്റ് ഇടിച്ചുതെറിപ്പിച്ച ശേഷം റോഡിന്റെ വശത്ത് കടക്ക് മുന്നിലായി പാര്‍ക്ക് ചെയ്ത ബൈക്കും തകര്‍ത്തു. കടക്ക് മുന്നില്‍ വില്പനക്കുവെച്ചിരുന്ന അര്‍ബാന ഉള്‍പ്പെടെ ഉപകരണങ്ങളില്‍ തട്ടി ബൈക്ക് രണ്ടായി ഒടിഞ്ഞു. ബുള്ളറ്റ് യാത്രികനായ എം.ബി.എ വിദ്യാര്‍ഥി വാളകം ശ്രീനിലയത്തില്‍ ശ്രീകുമാറിന്റെ മകന്‍ അശ്വന്ത് കൃഷ്ണന് (24) കാലിന് ഗുരുതര പരിക്കേറ്റു. അശ്വന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വന്തിന്റെ ബുള്ളറ്റിലിടിച്ച ബൈക്ക് യാത്രികനായ പത്തനംതിട്ട സ്വദേശി…
ഒരുമനയൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; ഭര്‍തൃപീഡനമെന്ന് പരാതി
ചാവക്കാട്: ഒരുമനയൂരില്‍ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യക്ക് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമെന്നാരോപിച്ച് യുവതിയുടെ വീട്ടുകാര്‍ രംഗത്ത്. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറിന്റെ ഭാര്യയും പാടൂര്‍ അറക്കല്‍ അലി മോന്റെ മകളുമായ ഹാഫിസ(27)യേയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഒരുമനയൂര്‍ ഒറ്റത്തെങ്ങിലുള്ള വീട്ടിലെ മുറിയില്‍ വെച്ചാണ് യുവതി തൂങ്ങി മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളും ഒന്നിച്ച് അബുദാബിയിലായിരുന്ന യുവതി ഒരാഴ്ച മുമ്ബാണ് കുടുംബവുമൊന്നിച്ച് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മണത്തല ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: അറഫാത്ത്, അന്‍ഫാസ്. സംഭവത്തില്‍ ഹാഫിസയുടെ മാതാവ് മുംതാസ് ചാവക്കാട് പോലിസില്‍ പരാതി നല്‍കി. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് യുവതിയുടെ ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ ആരോപിച്ചു. കൂടാതെ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നതിനായി വീടും സ്ഥലവും വില്‍പ്പന നടത്തണമെന്ന ഭര്‍ത്താവിന്റെ തീരുമാനത്തെ ഹാഫിസ എതിര്‍ത്തതോടെ ഇതിന്റെ…
വിമാനയാത്രയില്‍ ഇനി കൈയില്‍ ഒറ്റ ബാഗ് മാത്രം
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനങ്ങളില്‍ യാത്രികര്‍ക്ക് കൈയില് കരുതാവുന്ന ബാഗിന്റെ എണ്ണം ഒന്നായി കുറച്ചു. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്ബനികള്‍ക്ക് നല്‍കി. നിലവില് മൂന്നു ബാഗുവരെ കൊണ്ടുപോകാന്‍ അനുവാദമുണ്ടായിരുന്നു. സുരക്ഷാപരിശോധനകള്‍ക്ക് കൂടുതല്‍ സമയമെടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിയന്ത്രണങ്ങളെക്കുറിച്ച് യാത്രികരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇത് ഉള്‍പ്പെടുത്താനും നിര്ദേശിച്ചു.
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയില്‍
കടനാട് : പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയില്‍, കടനാട് പഞ്ചായത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് വര്‍ഷം മുമ്ബാണ് ആദ്യത്തെ കേസിന്റെ സംഭവം നടന്നത്. അന്ന് 17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ജിഷ്ണു എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് പീഡിപ്പിച്ച പെണ്‍കുട്ടിയോടൊപ്പം താമസം തുടങ്ങി. അന്ന് ജനിച്ച കുട്ടിക്കിപ്പോള്‍ രണ്ടുവയസ്സായി. പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമാണ് ഈ യുവാവ് ഇപ്പോള്‍ താമസിക്കുന്നതെങ്കിലും ഈ കേസിന്‍്റെ വിചാരണ കോട്ടയം കോടതിയില്‍ നടന്നു വരികയാണ്. രണ്ടാഴ്ച മുമ്ബും ഇതിന്റെ വാദം ഉണ്ടായിരുന്നു. കേസില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടിയാണ് ഇയാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയോടൊപ്പം ഭര്‍ത്താവ് എന്ന മട്ടില്‍ കഴിയുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രണ്ടാഴ്ച മുമ്ബ് പെണ്‍കുട്ടിയുടെ ഇളയ സഹോദരി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം പാലാ…
ഉറക്കെ പാട്ടും സംസാരവും വേണ്ട, ട്രെയിനില്‍ 10 മണി ആയാല്‍ ലൈറ്റ് അണക്കണം
ഉച്ചത്തിലുള്ള സംഗീതവും ഉറക്കെ ഫോണുകളില്‍ സംസാരിക്കുന്നതും ട്രെയിനില്‍ നിരോധിച്ചുകൊണ്ട് റെയില്‍ വേയുടെ പുതിയ ഉത്തരവ്. ഇത്തരത്തില്‍ ആരെങ്കില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നടപടി ഉണ്ടാവും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമായ യാത്ര ഒരുക്കുക ലക്ഷ്യമിട്ടാണ് പുതിയ നടപടി. ഏതെങ്കിലും യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ അസൗകര്യം നേരിട്ടാല്‍, ട്രെയിന്‍ ജീവനക്കാര്‍ ഉത്തരവാദികളായിരിക്കും. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ റെയില്‍വേ മന്ത്രാലയത്തിന് ലഭിച്ച സാഹചര്യത്തിലാണ് പുതിയ ചട്ടം കൊണ്ടുവന്നത്. യാത്രക്കാര്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍, ക്രമവും മാന്യമായ പെരുമാറ്റവും പാലിക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടാനുള്ള ഉത്തരവാദിത്തം ആര്‍പിഎഫ്, ടിക്കറ്റ് ചെക്കര്‍മാര്‍, കോച്ച് അറ്റന്‍ഡന്റുകള്‍, കാറ്ററിംഗ് എന്നിവരുള്‍പ്പെടെയുള്ള ട്രെയിന്‍ ജീവനക്കാര്‍ക്കായിരിക്കും. റെയില്‍വേ നടത്തിയ ബോധ വത്കരണ സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇയര്‍ഫോണില്ലാതെ പാട്ട് കേള്‍ക്കുകയോ ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ ചെയ്യാതിരിക്കാനും മര്യാദകള്‍ പാലിക്കാനും ജീവനക്കാര്‍ യാത്രക്കാരെ ഉപദേശിച്ചു. ഇതുകൂടാതെ, കൂട്ടമായി യാത്ര ചെയ്യുന്ന യാത്രക്കാരെ രാത്രി…