കൊച്ചി: ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ വായു മലിനീകരണ തോത് കൂടുന്നതായി ഗ്രീന്‍പീസ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട്. ശരാശരി മലിനീകരണ തോത് ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിച്ചിരിക്കുന്ന തിനെക്കാള്‍ കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പത്ത് നഗരങ്ങളിലാണ് പഠനം നടത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ലോക്‌ഡൗണ്‍ സാഹചര്യങ്ങളിലും മലിനീകരണ തോതില്‍ മാറ്റം ഉണ്ടായിട്ടില്ല. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, അമരാവതി, വിശാഖപട്ടണം, കൊച്ചി, മംഗളൂരു, പുതുച്ചേരി, കോയമ്ബത്തൂര്‍, മൈസൂരു എന്നീ നഗരങ്ങളിലെ വായു മലിനീകരണമാണ് പഠന വിധേയമാക്കിയത്. 2020 നവംബര്‍ മുതല്‍ 2021 നവംബര്‍ വരെയായിരുന്നു പഠന കാലയളവെന്ന് ഗ്രീന്‍പീസ് ഇന്ത്യ പ്രോജക്‌ട് കണ്‍സള്‍ട്ടന്റ് എസ്.എന്‍. അമൃത പറഞ്ഞു.
Month: January 2022
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍കാര്‍ഡിലെ പേരുവെട്ടും; കര്‍ശന നിര്‍ദ്ദേശം
തൃശൂര്‍: ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡിലുള്ളവരുടെ പേരുകള്‍ കാര്‍ഡില്‍നിന്നു നീക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ഫെബ്രുവരി 15ന് മുന്‍പായി ഇതു പൂര്‍ത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കെതിരെയാകും നടപടി. 25,000 ലേറെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഇപ്പോഴും ആധാര്‍ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്. ഈ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് (പിങ്ക്, മഞ്ഞ കാര്‍ഡുകള്‍) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാര്‍ഡുകള്‍) മാറ്റാനും നീക്കമുണ്ട്. റേഷന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. റേഷന്‍ കടകളിലെ ഇ പോസ് മെഷീന്‍ ഉപയോഗിച്ചു ലിങ്കിങ് നടത്തുകയാണ് ആദ്യ വഴി. കേരളത്തിലെ ഏതു റേഷന്‍ കടകളില്‍ നിന്നും ആധാര്‍ ലിങ്കിങ് നടത്താനാകും. പേര് ബന്ധിപ്പിക്കേണ്ടയാള്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി റേഷന്‍ കടകളിലെത്തണം. അക്ഷയ സെന്ററിലൂടെയും ലിങ്കിങ് നടത്താം.
നിയോകോവില്‍ ഉയര്‍ന്ന മരണനിരക്കും പ്രക്ഷേപണ നിരക്കുമാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല
ചൈന: 2019-ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി. . മെര്‍സ് കോവ് വൈറസുമായി ബന്ധപ്പെട്ടിരിക്കുന്ന ‘നിയോകോവ്’ 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ കണ്ടെത്തി, ഇത് മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവ്-2 ന് സമാനമാണ്. ദക്ഷിണാഫ്രിക്കയിലെ ഒരു തരം വവ്വാലുകളിലാണ് നിയോകോവി കണ്ടെത്തിയത്. ഈ വൈറസ് ഇതുവരെ മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ പടര്‍ന്നിട്ടുള്ളൂവെന്നാണ് അറിയപ്പെട്ടിരുന്നത്, ബയോആര്‍ക്‌സിവ് വെബ്‌സൈറ്റില്‍ പ്രീപ്രിന്റ് ആയി പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം നിയോകോവിയും അതിന്റെ അടുത്ത ബന്ധുവായ പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്ന് കണ്ടെത്തി. വുഹാന്‍ യൂണിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ. കൊറോണ…
ആറ്റിങ്ങലില്‍ ബസ്റ്റോപ്പില്‍ വാഹനം കാത്തു നിന്ന യുവതിയെ അശ്ലീല വീഡിയോ കാട്ടിയ ശേഷം കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പൊക്കി
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസ്റ്റോപ്പില്‍ വാഹനം കാത്തു നിന്ന യുവതിയെ ഫോണിലെ അശ്ലീല വീഡിയോ കാട്ടിയ ശേഷം കടന്നു കളഞ്ഞ യുവാവിനെ പൊലീസ് പൊക്കി. ബാലരാമപുരം നെല്ലിവിള പുത്തന്‍വീട്ടില്‍ അച്ചുകൃഷ്ണ എന്ന യുവാവാണ് പിടിയിലായത്. ആറ്റിങ്ങല്‍ സ്വകാര്യ ബസ്റ്റാന്‍റിന് അടുത്ത് ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. തിരക്കേറിയ റോഡരുകില്‍ ബസ് കാത്തു നിന്ന യുവതിയുടെ അടുത്തെത്തിയാണ് യുവാവ് അശ്ലീല വീഡിയോ കാട്ടിയത്. റോഡരുകില്‍ നിന്ന യുവതിയുടെ അടുത്തേക്കെത്തിയ യുവാവ് ആദ്യം ഒച്ചയുണ്ടാക്കി ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് അടുത്തെത്തി തന്‍റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ യുവതിയെ കാണിക്കുകയായിരുന്നു. ഇതോടെ യുവതി ഉറക്കെ ബഹളം വച്ചു. യുവതി ശബ്ദമുണ്ടാക്കിയതോടെ പ്രതി അച്ചുകൃഷ്ണ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. യുവതിയും ഇയാളുടെ പിന്നാലെ ഓടി. സംഭവം കണ്ടു നിന്ന വഴിയാത്രക്കാരും നാട്ടുകാരും പിന്നാലെ ഓടി യുവാവിനെ പിടികൂടിയെങ്കിലും ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഊരിയെറിച്ച്…
അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങി 12കാരന്‍; നാട് മുഴുവന്‍ തിരഞ്ഞ് പൊലീസും ബന്ധുക്കളും; നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ബാലകനെ ഒടുവില്‍ കണ്ടെത്തി
ചെറുതോണി: അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ കുട്ടി ബന്ധുക്കളെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. വീടുവിട്ട തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരനെ ഒരു ഗ്രാമം മുഴുവന്‍ ഉറക്കമൊഴിച്ച് തിരയുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവര്‍ അറിയിച്ചതനുസരച്ച് നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേര്‍ന്ന് ഒരു രാത്രി മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും കുട്ടിയെ കാണാനില്ലെന്ന വിവരം പ്രചരിപ്പിച്ച് അന്വേഷണം നടന്നു. ഒടുവില്‍ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റര്‍ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന് പിന്നില്‍ കുട്ടിയെ കണ്ടെത്തി. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് രോഗിയുടെ പ്രാഥമിക സമ്ബര്‍ക്കത്തില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അതേസമയം കോവിഡ് ബാധിച്ചയാള്‍ വീട്ടില്‍ കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം. മറ്റുള്ളവരുമായി യാതൊരുവിധത്തിലും സമ്ബര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. മുറിയില്‍ ബാത്ത്‌റൂം വേണം എന്നതടക്കം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ തീവ്ര വ്യാപനം തുടരുകയാണെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം മന്ത്രി വ്യക്തമാക്കിയത്. ഇന്ന് അര ലക്ഷത്തിന് മുകളില്‍പ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ വ്യാപനത്തില്‍ ഒരു തരത്തിലുള്ള ഭയവും ആശങ്കയും ആളുകള്‍ക്ക് ഉണ്ടാകേണ്ടതില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നില്ല. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ഇപ്പോഴും മൂന്ന് ശതമാനം തന്നെയാണ്. 57 ശതമാനം ഐസിയു ഇപ്പോഴും ഒഴിവുണ്ട്. വെന്റിലേറ്ററുകളുടെ ഒഴിവ് 86 ശതമാനമാണ്- മന്ത്രി വ്യക്തമാക്കി. 20 മുതല്‍…
കാസര്‍ഗോട്ട് മന്ത്രി പതാക ഉയര്‍ത്തിയത് തലതിരിച്ച്
കാസര്‍ഗോഡ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോട്ട് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലതിരിച്ച്. തെറ്റ് ബോധ്യപ്പെട്ടതോടെ പതാക താഴ്ത്തി ശരിയായി ഉയര്‍ത്തി. മന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷവും അധികൃതര്‍ക്ക് തെറ്റ് മനസിലായിരുന്നില്ല. പിന്നീട് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാണ് പതാക തലതിരിഞ്ഞുപോയത് ശ്രദ്ധയില്‍പെടുത്തിയത്. ഇതോടെ ഉദ്യോഗസ്ഥരെത്തി പതാക താഴ്ത്തി ശരിയായി വീണ്ടും ഉയര്‍ത്തുകയായിരുന്നു. പതാക ഉയര്‍ത്താനായി തയാറാക്കിയ ഉദ്യോഗസ്ഥന് വന്ന പിഴവാണെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മന്ത്രി പ്രതികരിച്ചില്ല.
പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ചൂടായി പൊട്ടിത്തെറിച്ചു; അമ്ബലപ്പുഴയില്‍ വിദ്യാര്‍ഥിക്കു പരിക്ക്
അമ്ബലപ്പുഴ: പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്കു പരിക്ക്. പുറക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് ഇല്ലത്തുപറമ്ബില്‍ രാജുവിന്റെ മകന് അമല്‍ രാജിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ചേര്‍ത്തല 11-ാം മൈലിനു സമീപമായിരുന്നു അപകടം. ചേര്‍ത്തലയില്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ് അമല്‍ രാജ്. പരീക്ഷയ്ക്കു ശേഷം സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു അമല്‍. ഈ സമയം പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ തുടയ്ക്കും കൈക്കും സാരമായി പരിക്കേറ്റ അമല്‍ രാജ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്ന് ചികിത്സ തേടി.
ഓവുപാലം നവീകരണത്തിനിടെ മണ്ണിടിഞ്ഞ് പരിക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു
പത്തിരിപ്പാല: മാങ്കുറുശ്ശിയില്‍ റെയില്‍വേ ഓവുപാലം നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് സാരമായി പരിക്കേറ്റ് വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് കരുക്കുപാളയം മുഗാശിപിടരിയൂര് പരേതനായ തങ്കമുത്തുവിന്റെ മകന് ധ്യാനേശരന് (32) ആണ് തിങ്കളാഴ് ച രാത്രിയോടെ മരിച്ചത്. കരാര്‍ കമ്ബനിയുടെ സൈറ്റ് എന്‍ജിനിയറാണ്. തിങ്കളാഴ്ച ഉച്ചയോടെ12നാണ് അപകടം. മാങ്കുറുശ്ശി വള്ളുവര്തൊടി റെയില്പാളത്തിനടിയില് ഓവുപാലം നവീകരിക്കുന്നതിനിടെയാണ് ധ്യാനേശരന്റെ ദേഹത്ത് മണ്ണിടിഞ്ഞത്. കഴുത്തറ്റം വരെ മണ്ണ് മൂടിയ ഇയാളെ മണ്ണുമാന്തി യന്ത്രവും നാട്ടുകാരും ഒരു മണിക്കൂറോളം പാടുപെട്ടാണ് പുറത്തേക്കെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റു നാലു തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാതാവ്: സരസ്വതി. സഹോദരി: മേഘലാദേവി.
മൂന്ന് ദിവസം, 33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുന്‍പ് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഫോണുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരന്‍ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്. ഡിസംബര്‍ ഒമ്ബതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളില്‍ സിംകാര്‍ഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കുമായിരുന്ന ഫോണ്‍ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാന്‍ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍. പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോണ്‍ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍…