പ്രതികള്‍ ഒത്തുകൂടിയത് എറണാകുളം എംജി റോഡിലെ മേത്ത‌ര്‍ ഹോംസിന്‍റെ ഫ്ലാറ്റില്‍; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്ത‌ര്‍ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. തന്‍റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദീലിപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച്‌ കൂടി ഗൂ‍ഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബ‍ര്‍ മാസത്തിലാണ് ഇവ‍ര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. എംജി റോഡില്‍ ഷിപ് യാ‍ര്‍ഡിന് അടുത്തായി മേത്തര്‍ ഹോസിംന്‍റെ അപ്പാ‍ര്‍ട്മെന്‍റ് സമുച്ചയത്തില്‍ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ…

അഡ്വ ജഹാഗീറിനെതിരെ പീഡന പരാതി

അഭിഭാഷകനുംഇടതുപക്ഷ സഹയാത്രികനുമായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല; പൊലീസിനെ വെല്ലുവിളിച്ച്‌ നാടുകടത്തിയ ഗുണ്ടാ തലവന്റെ ഫേസ്ബുക്ക് ലൈവ്

കൊച്ചി: കാപ്പ ചുമത്തി തൃശൂര്‍ ജില്ല കടത്തിയ ഗുണ്ട മച്ചിങ്ങല്‍ ഷൈജു (പല്ലന്‍ ഷൈജു) ഫേസ്ബുക്ക് ലൈവിലെത്തി പൊലീസിനെ വെല്ലുവിളിച്ചു. ഒരാഴ്ച മുമ്ബാണ് കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയായ കൊടകര പന്തല്ലൂര്‍ സ്വദേശി ഷൈജുവിനെ കാപ്പ ചുമത്തി ജില്ല കടത്തിയത്. വിലക്ക് ലംഘിച്ച്‌ ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കണം. കര്‍ശന വ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് ഷൈജു ഭാര്യക്കും അനുയായികള്‍ക്ക് ഒപ്പംഫേസ് ബുക്ക് ലൈവില്‍ എത്തിയത്. ഗുണ്ടാ തലവന്‍ മുനമ്ബം കടലിലൂടെ ഭാര്യക്കും സുഹൃത്തുക്കള്‍ക്കും ഉല്ലാസ യാത്ര നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കിലും സാങ്കേതികമായി പ്രതി ജില്ലാ അതിര്‍ത്തിക്കുള്ളില്‍ കടക്കാത്തതി നാല്‍ നിയമ വിദഗ്ധരുടെ ഉപദേശം തേടാനാണ് പൊലീസിന്റെ തീരുമാനം. ‘ഞാനിപ്പോ കടലിലാ.. നാട്ടിലല്ലേ നില്‍ക്കാന്‍ പറ്റാത്തതുള്ളൂ. കൃഷ്ണന്‍കോട്ട പാലം കഴിഞ്ഞാ പിന്നെ അവന്റെ അപ്പന്റെ വകയൊന്നുവല്ല. ഇതിപ്പോ എറണാകുളം ജില്ലയിലാ.…

മുഖ്യമന്ത്രി ഇന്ന് ദുബായില്‍

അമേരിക്കയില്‍ ചികിത്സ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ദുബായിലെത്തും. ഒരാഴ്ച ദുബായില്‍ തങ്ങുന്ന മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിവസം പൂര്‍ണ വിശ്രമത്തിലായിരിക്കും. അതിനുശേഷം വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും യുഎഇയിലെ മന്ത്രിമാര്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യുക. ഫെബ്രുവരി നാലിന് ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ കേരള സ്റ്റാളിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് ഏറ്റവും യോജിച്ച സംസ്ഥാനമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാനായിരിക്കും അവസരം വിനിയോഗിക്കുക. രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തി ഫെബ്രുവരി അഞ്ച് ആറ് തിയതികളില്‍ രണ്ടു നിക്ഷേപക സംഗമങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുബായില്‍ നടത്തും. അറബ്, രാജ്യാന്തര വ്യവസായികളെ ഉള്‍പ്പെടുത്തിയും മലയാളി വ്യവസായികളെ ഉള്‍പ്പെടുത്തിയുമായിരിക്കും സമ്മേളനങ്ങള്‍. മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടി; യുവതി പിടിയിലായി

ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35) നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മുന്‍ മന്ത്രിയായിരുന്ന വി.എസ്.ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഇതിനകം 37 പരാതികളാണ് ഇവര്‍ക്കെതിരെ പൊലീസില്‍ ലഭിച്ചത്. പണം തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം. സംസ്ഥാനത്താകെ ഇവര്‍ തട്ടിപ്പ് നടത്തിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരുന്നതായി ചേര്‍ത്തല പൊലീസ് പറഞ്ഞു.

കേന്ദ്ര ബജറ്റ് 2022: ആദായ നികുതി ഇളവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: ഫെബ്രുവരി ഒന്നിന് രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കാന്‍ സാധ്യതകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ .കൊവിഡിലെ സാമ്ബത്തിക ഞെരുക്കം, നാണയപ്പെരുപ്പക്കുതിപ്പ്, തളരുന്ന ഉപഭോക്തൃ വിപണി എന്നിവ പരിഗണിച്ചാണിത്. കൊവിഡില്‍ പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയതും അനുകൂല ഘടകമാണ്. രാജ്യത്ത് ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇതുള്‍പ്പെടെ ചില ആനുകൂല്യങ്ങളും ഇളവുകളും ഇടം പിടിക്കാനും സാധ്യതകള്‍ ഉണ്ട്. ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബഡ്ജറ്റ് ജനപ്രിയമാകാനും സാധ്യതകള്‍ ഏറെയാണ്. അതേസമയം, ശമ്ബളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന, രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ബാദ്ധ്യതയില്ല. സെക്‌ഷന്‍ 87എ പ്രകാരമുള്ള 100 ശതമാനം റിബേറ്റും കണക്കാക്കിയാല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരും നികുതി അടക്കേണ്ട. അടിസ്ഥാന ഇളവ് 2016-17ലാണ് രണ്ടു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കിയത്.…

ദിലീപിനിന്ന് നിര്‍ണായക ദിനം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പഴയ ഫോണിന് ആവശ്യമുയര്‍ത്തിപ്രോസിക്യൂഷന്‍

കൊച്ചി: നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. അതുകൊണ്ടുതന്നെ ദിലീപിനിന്ന് നിര്‍ണായക ദിനമാണ്. പ്രത്യേക സിറ്റിങ്ങ് നടത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച് ഹരജി പരിഗണിക്കുന്നത്. ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണ്‍ വിട്ടുനല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലും കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. എന്നാല്‍ കേസന്വേഷണത്തിന് ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയേ തീരൂ എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പന്ത്രണ്ടായിരത്തോളം കോളുകള്‍ പഴയ ഫോണില്‍ ഉണ്ട്. ഇപ്പോള്‍ പിടിച്ചെടുത്ത പുതിയ ഫോണില്‍ വളരെ കുറവ് ഡാറ്റയേ ഉള്ളൂ. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന് ദിലീപ് കൈമാറിയ ഫോണിലെ തെളിവ് നശിപ്പിച്ചാല്‍ അന്വേഷണസംഘത്തിന് ബുദ്ധിമുട്ടാകുമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് തന്റെ ഫോണ്‍ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. മുന്‍ഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങള്‍ ഫോണിലുണ്ട്. അത് അന്വേഷണസംഘം…

വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലേറ്, പരവൂരില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: പരവൂരില്‍ വിദേശ വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ സ്വദേശകളായ യുവാക്കളാണ് പിടിയിലായത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ്സെടുത്തു. വിഷ്ണു, പ്രശാന്ത്, ശ്രിരാജ് എന്നിവരാണ് വിനോദ സഞ്ചാരികളെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായത്. റിപ്പബ്ലിക് ദിനത്തില്‍ പരവൂര്‍ കായലില്‍ കയാക്കിങ്ങ് പരിശീലനം നടത്തുന്നതിനിടയില്‍ ആണ് റഷ്യന്‍ വിനോദ സഞ്ചാരികള്‍ക്ക നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിന് പിന്നില്‍ പത്തു പേരണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. വധശ്രമം അന്യായമായി സംഘം ചേരല്‍ ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നേരിട്ടാണ് കേസ്സ് അന്വേഷിച്ചത്.

ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ് മാലിന്യം നീക്കം ചെയ്യും; സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് തുടക്കം

സംസ്ഥാനത്ത് ആദ്യമായി സമ്ബൂര്‍ണ്ണ ബയോ മൈനിങ് പദ്ധതിക്ക് കൊല്ലം കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചു. കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ ഒന്നേകാല്‍ ലക്ഷം ക്യൂബിക്ക് ടണ്‍ മാലിന്യമാണ് പദ്ധതിയിലൂടെ നീക്കം ചെയ്യുക. 15 സംസ്ഥാനങ്ങളില്‍ ബയോ മൈനിംഗ് വിജയകരമായി പൂര്‍ത്തീകരിച്ച സിഗ്മ ഗ്ലോബല്‍ എന്‍വിറോണ്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംസ്കരണം. മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയില്‍ നിന്നും മാറി, ഇവ വേര്‍തിരിച്ച്‌ ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോര്‍പ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമന്‍റ് ഫാക്ടറിയിലെ ചൂളകളില്‍ ഉപയോഗപ്പെടുത്തും. ഒരു മീറ്റര്‍ ക്യൂബ് മാലിന്യം നീക്കം ചെയ്യാന്‍ 1130 രൂപയാണ്…

2811 കോടി രൂപയ്ക്ക് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ ഇന്ത്യ ഫിലിപ്പീന്‍സിന് നല്‍കും; ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതി;

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വേഗമേറിയതും കരുത്തുറ്റുമായി ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ ഇനി ഫിലിപ്പിന്‍സ് കരസേനക്കും സ്വന്തമാകും. ചൈന ഉയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ ഇന്ത്യന്‍ മിസേല്‍ കരുത്തിന്റെ സഹായമാണ് ഫിലിപ്പിന്‍സ് തേടിയത്. ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ കയറ്റുമതി ചെയ്യാന്‍ ഫിലിപ്പീന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. 2,770 കോടി രൂപയുടേതാണ് ഇടപാട്. ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ നയപരമായും കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ കപ്പലുകള്‍ തകര്‍ക്കാനുള്ള ബ്രഹ്മോസ് മിസൈല്‍ ഫിലിപ്പന്‍സ് നാവിക സേനയക്ക് കരുത്തുപകരും. കപ്പലുകള്‍ തകര്‍ക്കാനുള്ള മിസൈല്‍ ഫിലിപ്പീന്‍സ് നാവികസേനയുടെ തീരപ്രതിരോധ റജിമെന്റിന്റെ ഭാഗമാകും. ബ്രഹ്മോസ് മിസൈലിന്റെ ആദ്യ കയറ്റുമതിയാണിത്. ഒട്ടേറെ രാജ്യങ്ങള്‍ വാങ്ങാന്‍ താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ കയറ്റുമതി ചെയ്യുമെന്നും ബ്രഹ്മോസ് എയ്‌റോസ്‌പേസ് എംഡി: അതുല്‍ ദിന്‍കര്‍ റാണെ പറഞ്ഞു. ലോകത്ത് നിലവിലുള്ള ഏറ്റവും വേഗമേറിയ മിസൈലാണ് ഇന്ത്യയും റഷ്യയും…