കൊച്ചി: നടി ഷംന കാസിമിന് വിവാഹം ആലോചിച്ചു എത്തി പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട സംഘം വേട്ടയാടല്‍ തുടരുന്നു. വിവരങ്ങള്‍ അന്വേഷിച്ച് ആളെ കുറിച്ച് പഠിച്ച ശേഷമാണ് കെണി ഒരുക്കുന്നത്. സെലബ്രിറ്റികളെ ബ്ലാക്മെയില്‍ ചെയ്തു പണം തട്ടിയതിന് ശേഷം സംഘം മറ്റൊരു തട്ടിപ്പ് കേസില്‍ കൂടി പിടിയില്‍. കാശുള്ള വീട്ടമ്മമാരാണ് ഇവരുടെ പുതിയ ലക്ഷ്യം. തൃശൂര്‍ കയ്പ മംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവനും 4 ലക്ഷവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. കയ്പമംഗലം സ്വദേശി അബ്ദുള്‍ സലാം, അഷ്റഫ്, വാടാനിപ്പിള്ളി സ്വദേശി റഫീഖ് എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. വിവിധ നമ്ബറുകളില്‍ നിന്ന് വീട്ടമ്മമാരുടെ മൊബൈല്‍ നമ്ബറിലേക്ക് ഈ സംഘം മിസ്ഡ് കോള്‍ അടിക്കുന്നു. ശേഷം സ്ത്രീകള്‍ തിരിച്ചു വിളിക്കുന്ന സമയത്ത് ഉന്നതരാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും. ഇതിനു ശേഷം വീട്ടമ്മമാരുമായി സൗഹൃദം സ്ഥാപിക്കുന്നു. ബന്ധം വളരുന്നതോടെ വീട്ടമ്മമാരില്‍…
Month: January 2022
പിതാവും മകളും ട്രെയിന്‍ തട്ടി മരണപ്പെട്ടു
താനൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു, തലകടത്തൂര്‍ സ്വദേശി കണ്ടംപുലാക്കല്‍ അസീസ് (46) മകള്‍ അജ്‌വമര്‍വ എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് തട്ടിയത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിനോദ് ഇനിയും ജീവിക്കും; ഏഴ് ആളുകളിലൂടെ
തിരുവനന്തപുരം: രണ്ട് പെണ്‍മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ ഗൃഹനാഥന്‍. ഭാര്യയുടേയും മക്കളുടേയും ഏക ആശ്രയം. പൊടുന്നനെ ആ സ്‌നേഹ തണല്‍ മാഞ്ഞു പോയപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയിലും വിനോദിന്റെ അവയവങ്ങള്‍ ദാനംചെയ്യാന്‍ സുജാതയ്ക്കും മക്കള്‍ക്കും സമ്മതമായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവന് ഏഴ് പേരിലൂടെ ജീവിക്കുന്നത് ആശ്വാസവും സന്തോഷവും നല്‍കുന്ന കാര്യമായിരുന്നു അവര്‍ക്ക്. വിനോദിന്റെ കൈകള്‍ മറ്റൊരാള്‍ക്കായി കൊണ്ടുപോകുന്ന വേളയില്‍ ഒരുനോക്കുകാണാന്‍ മൂവരും എത്തിയിരുന്നു. നിറഞ്ഞ കണ്ണുകളും വിങ്ങുന്ന ഹൃദയവുമായി അവര്‍ ആ കാഴ്ച കണ്ടു. എന്നാല്‍, മറ്റ് അവയവങ്ങള്‍ കൊണ്ടുപോകുന്നതു കാണാനുള്ള ശക്തിയില്ലാതെ അവര്‍ മടങ്ങിയപ്പോള്‍ ആശുപത്രിയില്‍ തടിച്ചുകൂടിയവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. അപകടത്തില്‍ പരുക്കേറ്റു മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കൊല്ലം അയത്തില്‍ സ്വദേശി എസ്.വിനോദിന്റെ (54) 8 അവയവങ്ങളാണ് 7 പേര്‍ക്കായി ദാനം ചെയ്തത്. ഡിസംബര്‍ 30നു ബൈക്കില്‍ പോകവേ കൊല്ലത്ത് കല്ലുംതാഴത്തിനു സമീപം സ്വകാര്യബസിടിച്ചാണു വിനോദിനു തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുന്നത്.…
വയോധികയുടെ വാരിയെല്ല് ചവിട്ടിയൊടിച്ച മകന്‍ അറസ്റ്റില്‍
മുളങ്കുന്നത്തുകാവ് (തൃശൂര്‍): വയോധികയെ മര്‍ദിക്കുകയും വാരിയെല്ല് ചവിട്ടിയൊടിക്കുകയും ചെയ്ത കേസില്‍ മകന്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്‍റെ ഭാര്യ തങ്കയെ (70) മര്‍ദിച്ച കേസില്‍ മകന്‍ ബൈജുവിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്നാണ് സംഭവം. കുറച്ചുനാളുകളായി കരുമത്രയില്‍ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടില്‍ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്. ഇതുസംബന്ധിച്ച് തങ്ക മൂന്നുതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബൈജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയാണ് പതിവ്. മെഡിക്കല്‍ കോളജ് ഇന്‍സ്പെക്ടര്‍ പി.പി. ജോയിയുടെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ കെ. രാജന്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ഒമിക്രോണ്‍ വ്യാപനം; തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ നിരോധിച്ചു
ചെന്നൈ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ നിരോധിച്ചു. സംസ്ഥാനത്തുടനീളം പൊങ്കലുമായി ബന്ധപ്പെട്ട എല്ലാവിധ ആഘോഷങ്ങളും ഒത്തുകൂടലുകളും നിലവിലെ സാഹചര്യത്തില്‍ നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു.ജനുവരി 14 മുതല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ ആരംഭിക്കാനിരിക്കെ അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നടത്തുന്ന എല്ലാവിധ ആഘോഷങ്ങളും നീട്ടിവെച്ചതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി. കോളേജുകളില്‍ നടത്തുന്ന പൊങ്കല്‍ പരിപാടികള്‍, റാലികള്‍, മതപരമായ ഒത്തുകൂടലുകള്‍ തുടങ്ങി ഒന്നുംതന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തരുതെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനുള്ള തീരുമാനം നിലവില്‍ വന്നത്. ആരാധനാലയങ്ങളില്‍ വെള്ളി, ശനി, ഞായര്‍ ദിനങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതും സംസ്ഥാനത്ത് നിരോധിച്ചു. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും. ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണാണ്. അന്നേദിവസം റെസ്‌റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുകയില്ല. രാവിലെ ഏഴ് മണി മുതല്‍…
ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമി. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. വെള്ളയില്‍ പോലീസാണ് മോഹന്‍ദാസിനെ കണ്ടെത്തിയത്. മദ്യലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഇയാള്‍ക്കും പരിക്കുണ്ട്. മോഹന്‍ദാസിനെ കസ്റ്റഡിയിലെടുക്കാനുള്ള നടപടി ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി. കോഴിക്കോട് ബീച്ചില്‍വച്ചാണ് ഇയാള്‍ ബിന്ദുവിനെ മര്‍ദ്ദിച്ചത്. ബിന്ദുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
പ്രിയങ്കയുടെ ആത്മഹത്യ: നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍
തിരുവനന്തപുരം: മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസില്‍ നടന്‍ രാജന്‍ പി. ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍. നെടുമങ്ങാട് എസ്.പി ഓഫിസില്‍ ഹാജരായ ശാന്തയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് 2021 മേയ് 25ന് അറസ്റ്റ് ചെയ്തിരുന്നു. 2021ഏപ്രില്‍ 13നായിരുന്നു പ്രിയങ്കയെ വെമ്ബായത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി. ഉണ്ണിയുമായി പിണങ്ങിയ പ്രിയങ്ക സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തം വീട്ടിലെത്തിയിട്ടും സ്ത്രീധനത്തിന്‍റെ പേരില്‍ ഉണ്ണി പ്രിയങ്കയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കോവിഡ് ആന്റി വൈറല്‍ ഗുളിക മോല്‍നുപിരാവിര്‍ അടുത്തയാഴ്ച പുറത്തിറക്കും
കോവിഡ് ആന്റി വൈറല്‍ ഗുളിക മോല്‍നുപിരാവിര്‍ അടുത്തയാഴ്ച പുറത്തിറക്കും.ഒരു ക്യാപ്സ്യൂളിന് 35 രൂപ നിരക്കില്‍ പുറത്തിറക്കുമെന്ന് മാന്‍കൈന്‍ഡ് ഫാര്‍മ ചെയര്‍മാന്‍ വ്യക്തമാക്കിമോല്‍നുപിരാവിര്‍ 800 മില്ലിഗ്രാം ഡോസ് രണ്ട് നേരം അഞ്ച് ദിവസത്തേക്കാണ് കഴിക്കേണ്ടത്. ഇതിനായി ഒരു രോഗിക്ക് 200 മില്ലിഗ്രാം വീതമുള്ള 40 ഗുളികകള്‍ കഴിക്കേണ്ടതുണ്ട്. ടോറന്റ്, സിപ്ല, സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ്, നാറ്റ്കോ, മൈലന്‍, ഹെറ്ററോ എന്നിവയുള്‍പ്പെടെ 13 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ ഈ ഗുളിക നിര്‍മ്മിക്കും. കൊറോണ രോഗബാധിതരായ ഉയര്‍ന്ന അപകടസാധ്യതയുള്ള മുതിര്‍ന്ന രോഗികളുടെ ചികിത്സയ്‌ക്കായാണ് ഈ മരുന്ന് അംഗീകരിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പരിമിതമായ ഉപയോഗത്തിനാണ് മരുന്ന് ലഭ്യമാക്കുക.സിപ്ല, സണ്‍ ഫാര്‍മ, ഡോ റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയും വരും ആഴ്ചകളില്‍ മോല്‍നുപിരാവിര്‍ ക്യാപ്സ്യൂളുകള്‍ പുറത്തിറക്കും.
കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടി, ഒരു രാത്രി മുഴുവന്‍ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി
ചീപ്പുങ്കല്‍: കാമുകന്റെ മരണ വെപ്രാളം കണ്ട് ഭയന്നോടിയ പെണ്‍കുട്ടി ഒരു രാത്രി മുഴുവന്‍ കഴിച്ചു കൂട്ടിയത് സമീപത്തെ കുറ്റിക്കാട്ടില്‍. വഴക്കിട്ട കാമുകന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി കുറ്റിക്കാട്ടില്‍ അഭയം തേടുകയായിരുന്നു. പോലീസ് നടത്തിയ തിരച്ചിലില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് പെണ്‍കുട്ടിയെ ബോധരഹിതയായ നിലയില്‍ കണ്ടെത്തിയത്. ചീപ്പുങ്കല്‍ മാലിക്കായലിന് സമീപം ടൂറിസംവകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തില്‍ വെച്ചൂര്‍ മാമ്ബറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) തൂങ്ങി മരിച്ചതിനെ തുടര്‍ന്നാണ് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് കത്തും ബാഗും കണ്ടെത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഭയന്നോടിയ പെണ്‍കുട്ടി വെള്ളക്കെട്ടിലെ കുറ്റിക്കാട്ടില്‍ ബോധരഹിതയായി കിടക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് സി.ഐ. അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ 12 പേരടങ്ങിയ പോലീസ് സംഘമാണ് കായലിലും മറ്റ്…
പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തി, തുടര്‍ന്ന് പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍
കുമ്ബള: മാതാവിന് സര്‍ക്കാര്‍ അനുവദിച്ച വീടിന്‍റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫിസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തിയെന്നും വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പരാതി. സംഭവത്തില്‍ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റില്‍. കുമ്ബള പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തിനെയാണ് (28) പൊലീസ് ഇന്‍സ്പെക്ടര്‍ പി. പ്രമോദ് അറസ്റ്റ് ചെയ്തത്. 24കാരിയായ യുവതിയുടെ പരാതിയിലാണ് ജീവനക്കാരനെ കുമ്ബള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു