കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ (Partner Swapping) ഇരയായ ചങ്ങനാശ്ശേരി സ്വദേശിനിയായ 26കാരി സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത് യൂട്യൂബ് ചാനലിലൂടെ. ഇതോടെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കേട്ടുപരിചയമുള്ള പങ്കാളി കൈമാറ്റത്തിന്‍റെ വിവരങ്ങള്‍ പുറത്തായത്. ഭര്‍ത്താവിന്റെ നിരന്തര ശല്യത്താല്‍ ഗതികെട്ടാണ് പങ്കാളികളെ കൈമാറുന്ന ഗ്രൂപ്പിനെതിരെ പരാതിയുമായി യുവതി കറുകച്ചാല്‍ പൊലീസില്‍ എത്തുന്നത്. 2 വര്‍ഷം മുന്‍പാണ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സമൂഹമാധ്യമ ഗ്രൂപ്പില്‍ എത്തപ്പെട്ടത്. 32 വയസ്സായ ഭര്‍ത്താവ് പണത്തിനായും മറ്റു സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനായുമാണ് ഗ്രൂപ്പ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ പരിചയപ്പെട്ടു കഴിഞ്ഞാല്‍ കുടുംബ സുഹൃത്തുക്കളെപ്പോലെയാണ് ഇടപെടല്‍. രണ്ടിലേറെ തവണ പരസ്പരം കണ്ടു സംസാരിച്ച ശേഷമാണ് ഒത്തുചേരാന്‍ സ്ഥലം കണ്ടെത്തുന്നത്. ഹോട്ടലുകള്‍ സുരക്ഷിതമല്ലാത്തതിനാല്‍ വീടുകളില്‍ ഒത്തുചേരുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമ ഗ്രൂപ്പുകളില്‍…
Month: January 2022
മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
കോഴിക്കോട്:ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി.കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണ്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തേഞ്ഞിപ്പലം സ്വദേശിയാണ് ആദര്‍ശ്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളേജിലെത്തിയത്.ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ വ്യക്തമാക്കി.
റെയില്‍വേ ഗേറ്റ് കടക്കവെ ഓട്ടോയെ പാളത്തില്‍ കുടുക്കി ഗേറ്റ് അടച്ച ഗേറ്റ് കീപ്പര്‍ക്ക് സസ്പെന്‍ഷന്‍.
വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റ് കീപ്പര്‍ ഊന്നിന്‍മൂട് സ്വദേശി സതീഷ്കുമാറിനെയാണ് റെയില്‍വേ സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും റെയില്‍വേ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍ ആശിഷ് വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എത്തിയ ഏറനാട് എക്സ്പ്രസ് കടന്നുപോയിട്ടും ഗേറ്റ് തുറക്കാതിരുന്നത് ചോദിച്ചതാണ് ഗേറ്റ് കീപ്പറെ പ്രകോപിപ്പിച്ചത്. ഏറനാട് എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിച്ച മൂന്നംഗ കുടുംബം വര്‍ക്കലയില്‍ െവച്ച് കമ്ബാര്‍ട്ട്മെന്‍റ് മാറിക്കയറുന്നതിനിടെ ട്രെയിന്‍ നീങ്ങി. മലയിന്‍കീഴ് വിളവൂര്‍ക്കല്‍ പെരുകാവ് പൊറ്റയില്‍ ക്ഷേത്രത്തിന് സമീപം വിളയില്‍ മരിയന്‍ ഹൗസില്‍ സാജന്‍, ഭാര്യ ആദിത്യ, സാജന്‍റെ മാതാവ് സൂസി എന്നിവരാണ് ആലപ്പുഴ യാത്രക്കിടെ വര്‍ക്കലയില്‍ കമ്ബാര്‍ട്ട്മെന്‍റ് മാറിക്കയറാന്‍ ശ്രമിച്ചത്. ആദിത്യ കയറിയശേഷം സാജന്‍ മാതാവിനെ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ പുറപ്പെട്ടു. ഇരുവരും വര്‍ക്കല സ്റ്റേഷനില്‍ കുടുങ്ങി. ആദിത്യയുമായി ഫോണില്‍…
എ.എസ്.ഐ കുത്തിയ കേസില്‍ പിടിയിലായത് നടിയെ ആക്രമിച്ച കേസിലെ പ്രതി
എറണാകുളം: എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയെ കുത്തിയക്കേസില്‍ പിടിയിലായ പ്രതി വിഷ്ണു അരവിന്ദ് നടിയെ ആക്രമിച്ച കേസിലെ പ്രതിയെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍. 2011 മുതല്‍ 2015 വരെ ബൈക്ക് മോഷണം അടക്കം 18ഒാളം കേസിലെ പ്രതിയാണ് ഇയാളെന്നും കമീഷണര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ വിഷ്ണു ജാമ്യത്തിലാണ്. ബൈക്ക് മോഷണവും എ.എസ്.ഐയെ കുത്തിയതുമാണ് വിഷ്ണുവിനെതിരെ രജിസ്റ്റര്‍ ചെയ്ത പുതിയ കേസുകള്‍. വിഷ്ണു വിചാരണ നേരിടുന്നതും ജാമ്യം ലഭിച്ചതുമായ കേസുകളുണ്ട്. ഈ കേസുകള്‍ പുനപരിശോധിക്കുമെന്നും കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം കാക്കനാട് ജയിലില്‍ സഹതടവുകാരനായിരുന്നു വിഷ്ണു അരവിന്ദ്. ജയിലില്‍ വെച്ച് രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി കത്തെഴുതിയിരുന്നു. ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ നടിയെ ആക്രമിച്ചതെന്ന് പള്‍സര്‍ സുനി വിഷ്ണുവിനോട് കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ…
കുതിരാന്‍ 2-ാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനയുടെ അനുമതി;
കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനാ വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് അഗ്നിരക്ഷാ സേന റിപോര്‍ട് നല്‍കി. അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച് റോഡ് നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ചു നീക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ് രണ്ടിന് നടക്കും. ഏപ്രില്‍ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശ്ശൂര്‍ പാലക്കാട് റൂടില്‍ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. 972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. രണ്ടാം തുരങ്കത്തില്‍ തീ പിടുത്തമുണ്ടായാല്‍ 24 മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാന്‍ പ്രത്യേക ഫാനുകള്‍. പ്രത്യേക വെളിച്ച സംവിധാനങ്ങള്‍. അങ്ങനെ, ആദ്യ…
കേരളത്തില്‍ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും ഗുരുതരമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുകയാണ്. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗനിരക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും. മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 36,265 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന പശ്ചിമ ബംഗാള്‍ സ്വദേശി പൊലീസ് പിടിയില്‍.
നാദിയ ജില്ലയിലെ സഫര്പൂര് സ്വദേശി ബിശ്വനാഥ് മിസ്ത്രിയെയാണ് (36) ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കണ്ണിയംപുറം പാലത്തിന് സമീപം രാധ ക്ലിനിക് എന്ന സ്ഥാപനം തുറന്ന് മാസങ്ങളായി മൂലക്കുരു ചികിത്സ നടത്തിവരുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ചികിത്സക്ക് വേണ്ട ഒരു യോഗ്യതയും ഇല്ലെന്ന് കണ്ടെത്തുകയും ഒറ്റപ്പാലം പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇയാള്‍ 15 വര്‍ഷത്തോളമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലിനിക്ക് തുറന്ന് ആയുര്‍വേദം, അലോപ്പതി ചികിത്സകള്‍ നടത്തുകയായിരുന്നെന്നും പ്ലസ് ടു തോറ്റയാളാണെന്നും പൊലീസ് പറഞ്ഞു. സി.ഐ ബാബുരാജ്, എസ്.ഐ ശിവശങ്കരന്, എ.എസ്.ഐ രാജനാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഹോം കെയര്‍ പരിശീലനം നല്‍കാന്‍ തുടങ്ങി. ടിപിആര്‍ 10 കടന്നാല്‍ ഡെല്‍റ്റയെ ഒമിക്രോണ്‍ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സര്‍ക്കാരിന്റെ ഭാഗമായ വിദഗ്ര്‍ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആര്‍ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി. ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോണ്‍ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ല്‍ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു. ഒമിക്രോണിലൂടെ പ്രതിദിന കേസുകളില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു…
കുട്ടിയെ തട്ടിയെടുത്തത് കാമുകന്‍ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താന്‍; ഭര്‍ത്താവിനേയും കുട്ടിയേയും ഉപേക്ഷിച്ച് മറ്റൊരു ജീവിതം സ്വപ്‌നം കണ്ടു
കോട്ടയം: നഴ്‌സിന്റെ വേഷത്തിലെത്തി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രസവ വാര്‍ഡില്‍ നിന്ന് ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാമുകനായ ഇബ്രാഹിം ബാദുഷയെ ഭീഷണിപ്പെടുത്താനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് യുവതിയെ ചോദ്യം ചെയ്തതിവല്‍ നിന്നും തെളിഞ്ഞു. ഗര്‍ഭിണിയായിരുന്ന നീതു ഗര്‍ഭം അലസിപ്പിച്ച വിവരം കാമുകനെ അറിയിച്ചിരുന്നില്ല. കുഞ്ഞിനെ കാട്ടി മറ്റൊരു വിവാഹത്തിന് തുനിഞ്ഞ ബാദുഷയെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കാനായാണ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കവര്‍ന്നത്. മുപ്പത്തിമൂന്നുകാരിയായ നീതു പ്രവാസിയായ തിരുവല്ല സ്വദേശി സുധീഷിന്റെ ഭാര്യയാണ് . ഈ വിവാഹ ബന്ധത്തില്‍ ഇവര്‍ക്ക് എട്ടുവയസുള്ള കുഞ്ഞുമുണ്ട്. നീതു കൊച്ചിയില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്ബനിയില്‍ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. ബന്ധം സ്ഥാപിച്ച് ബാദുഷ മുപ്പത് ലക്ഷത്തോളം രൂപ നീതുവില്‍ കൈക്കലാക്കിയതായും വ്യക്തമായി കഴിഞ്ഞ ദിവസം നഴ്‌സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ചികിത്സക്ക് എന്ന…
ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസെടുത്തു
ആര്‍.എസ്.എസ് വത്സന്‍ തില്ലങ്കേരിക്കെതിരെ കേസെടുത്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതിനാണ് കേസ്. ബിജെപി ജില്ലാ പ്രസിഡന്‍റ് ഹരിദാസ് ഉള്‍പ്പെടെ മൂന്നൂറോളം പേര്‍ക്കെതിരെയും കേസെടുത്തു. എസ്.ഡി.പി.ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രകടനമുണ്ടായിരുന്നു. ഇന്നലെ കണ്ണൂരില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് കേസ്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രകടനം.