പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത കവി എസ്. രമേശന്‍ (69) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കവി, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ പ്രസിദ്ധനാണ് എസ് രമേശന്‍. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യപത്രാധിപരായിരുന്നു. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ, കലുഷിത കാലം, കറുത്ത കുറിപ്പുകള്‍, എസ്.രമേശന്റെ കവിതകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. 1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലാണ്…

സംസ്ഥാന ജീവനക്കാര്‍ ബുധനാഴ്ചകളില്‍ ഖാദി വസ്ത്രം ധരിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, അനധ്യാപക ജീവനക്കാര്‍ തുടങ്ങിയവര്‍ എല്ലാ ബുധനാഴ്ചകളിലും കൈത്തറി / ഖാദി വസ്ത്രങ്ങള്‍ ധരിക്കണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നു കൈത്തറി, ഖാദി മേഖല പ്രതിസന്ധിയിലായതിനാല്‍ ഈ മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി, ഖാദി തുണിത്തരങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നു; അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണിത്; പക്ഷേ അത് സംഭവിച്ചു പോയി; വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സമൂഹ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. അശ്രദ്ധ മൂലം സംഭവിച്ച കാര്യമാണത്. പക്ഷേ അത് സംഭവിച്ച്‌ പോയി, ഒഴിവാക്കേണ്ട കാര്യമായിരുന്നു അതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുന്നത്. കൊവിഡ് അവലോകന കമ്മിറ്റി അത്തരമൊരു നിര്‍ദ്ദേശം നല്‍കിയാല്‍ വിദ്യാഭ്യാസ വകുപ്പ് അതിനെ കുറിച്ച്‌ ഗൗരവമായി തന്നെ ആലോചിച്ച്‌ നടപടി എടുക്കും. സംസ്ഥാനത്താകെ കൊറോണ രോഗികളുടെ എണ്ണം കൂടി വരികയാണ്. പക്ഷേ വിദ്യാര്‍ത്ഥികളില്‍ കൊറോണ കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്രിയെ കാണും. സംസ്ഥാനത്താകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിയും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം ആവശ്യമായ തീരുമാനം…

കൊവിഡ് വ്യാപനത്തിനിടയിലെ സ്‌കൂള്‍ അധ്യയനം; മുഖ്യമന്ത്രിയെ കാണുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് ഉയരുന്നതിനിടെ സ്‌കൂളില്‍ വെച്ചുള്ള അധ്യയനം തുടരുന്നത് സംബന്ധിച്ച്‌ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ കൊവിഡ് വ്യാപനം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെത്തുന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്. അതിനിടെ, വിവാദമായ മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നെന്ന് ശിവന്‍കുട്ടി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാറശ്ശാലയിലാണ് പാര്‍ട്ടി സമ്മേളന പശ്ചാത്തലത്തില്‍ അഞ്ഞൂറിലേറെ പങ്കെടുത്ത തിരുവാതിര കഴിഞ്ഞ ദിവസം അരങ്ങേറിയത്. രാജ്യത്ത് 24 മണിക്കൂറിനിടെ 2.47 ലക്ഷം പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം അധികം

മലപ്പുറത്ത് യുവതി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളാച്ചാല്‍ അച്ചിപ്ര വളപ്പില്‍ റഷീദിന്റെ ഭാര്യ ഷഫീലയെ (28) ആണ് രാത്രി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് യുവതി തന്റെ സഹോദരന് മൊബൈലില്‍ സന്ദേശം അയച്ചിരുന്നു. സഹോദരന്‍ സഹോദരിയുടെ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തുള്ള ഭര്‍ത്താവ് റഷീദ് ഒരു മാസം മുന്‍പാണ് നാട്ടില്‍ വന്നുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് മൊബൈലില്‍ സന്ദേശം അയച്ച്‌ ശല്യപ്പെടുത്തിയതായും കഴിഞ്ഞ ദിവസം 2 തവണ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മക്കള്‍: ആമിന റിദ, ഫാത്തിമ റിഫ.

സംവിധായകന്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച്‌ സൂചന, നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായതിനു പിന്നാലെ അന്വേഷണം കൂടുതല്‍ ശക്തമാക്കുവാനാണ് നീക്കം. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച്‌ ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബാലചന്ദ്രകുമാര്‍ നല്‍കിയിരിക്കുന്ന ഓഡിയോ സംവേശത്തില്‍ നിന്ന് മൂന്ന് പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിച്ചിട്ടുള്ളത്. ഈ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷയാണ് വീണ്ടും പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ വി.ഐ.പിയുടെ പങ്കിനെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തും.

കാവ്യക്കും ദിലീപിന്റെ സഹോദരനും എല്ലാമറിയാം, സുനിയെ തീര്‍ക്കണം… നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സഹോദരനും കാവ്യാ മാധവനുമെതിരെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഇക്കാര്യങ്ങള്‍ കൈമാറിയത്. പള്‍സര്‍ സുനിയെ ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തലുണ്ട്. അത് മാത്രമല്ല, കേസിലെ വിഐപിയുടെ നിര്‍ണായക പങ്കിനെ കുറിച്ചും ബാലചന്ദ്രകുമാര്‍ പയുന്നുണ്ട്. ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച്‌ നടന്നത്….വെളിപ്പെടുത്തല്‍ ഇയാള്‍ക്ക് സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും മൊഴിയിലുണ്ട്. അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റാനായി മന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഈ വിഐപിയും ദിലീപും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. 1ദിലീപും കൂട്ടാളികളും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന് 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. നാല് മണിക്കൂറോളമാണ് മൊഴിയെടുത്തത്. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ…

25 വര്‍ഷം മുമ്ബ് പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച ഇന്ത്യന്‍ ഡോക്ടറെ കുറിച്ച്‌

അമേരിക്കയില്‍ (US) ജനിതകമാറ്റം വരുത്തിയ പന്നിയില്‍ (Genetically Modified Pig) നിന്ന് ഹൃദയം സ്വീകരിച്ച രോഗി സുഖം പ്രാപിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ശസ്ത്രക്രിയ (Surgery) നടത്തിയ ഡോക്ടര്‍മാരെ ലോകം അഭിനന്ദിക്കുകയാണ്. മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ 57കാരനായ ഡേവിഡ് ബെന്നറ്റ് എന്നയാളിനാണ്, ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചത് (Heart Transplantation). ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം സുഖമായിരിക്കുന്നതായി മേരിലാന്‍ഡ് ആശുപത്രി അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ട് മുമ്ബ് അസം സ്വദേശിയായ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ധനിറാം ബറുവ (Dr. Dhani Ram Baruah) പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സംഭവം വലിയ വിവാദമാവുകയും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് 40 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു. ആ സംഭവത്തെക്കുറിച്ച്‌ വിശദമായി അറിയാം:…

രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി വന്നില്ല; കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി

പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്ബ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല.   വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലി ഇന്നലെ രാത്രിയും എത്താതിനെ തുടര്‍ന്ന് കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രിയാണ് ശേഷിക്കുന്ന പുലി കുഞ്ഞിനെ വനംവകുപ്പ് കൂട്ടില്‍ വെച്ചത്. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡിഎഫ്‌ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതര്‍ സംശയമുണ്ട്.

ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പിണറായി വിജയൻ

സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്‍റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.  സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലൻ − താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. അകാരണമായി ആരേയും ജയിലിൽ‍ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും യുഎപിഎ കേസിൽ‍ ഉയർ‍ന്ന വിമർ‍ശനങ്ങൾ‍ക്ക് മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടി നൽകി.