കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നടന്‍ ദിലീപിന് അനുകൂലമായി ഇടപെട്ട ഉന്നതന്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോക്‌നാഥ് ബെഹ്‌റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കേസന്വേഷണ സമയത്ത് ദിലീപും ലോക്നാഥ് ബഹ്റയും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ കേസില്‍ ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബഹ്റ ദിലീപിനെ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഈ വാര്‍ത്തയോട് ലോക്നാഥ് ബെഹ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്ടര്‍ ടിവി റിപോര്‍ട്ട് ചെയ്യുന്നു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്നും…
Month: January 2022
കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച് വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ ഡോക്ടര്‍ തമിഴ്നാട്ടില്‍, പരസ്യ ബോര്‍ഡുകള്‍ കേരളത്തില്‍, ഒന്നും തിരക്കാതെ ഇവിടേയ്ക്ക് ഓടിയെത്തി മലയാളികള്‍
തിരുവനന്തപുരം: ചാക്കയില്‍ വ്യാജ ഡോക്ടര്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. തമിഴ്നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. റോബിന്‍ ഗുരു സിംഗിനെതിരെ കേരളത്തില്‍ നടപടിയെടുക്കാനാവില്ലെന്ന കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം കമ്മിഷന്‍ തള്ളി. കേരള സ്‌റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമത്തിലെ സെക്ഷന്‍ 42, 43 പ്രകാരം ഒരു വ്യക്തി വ്യാജമായി തന്റെ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് ചികിത്സ നടത്തുകയും പരസ്യം ചെയ്യുന്നതും കുറ്റകരമാണെന്നും അതില്‍ നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. റോബിന്‍ ഗുരു സിംഗ് പ്രാക്ടീസ് ചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കേരളത്തിലാണെന്നത് കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കരിങ്കല്‍ എന്ന സ്ഥലത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും കേരളത്തില്‍ നിന്ന് നിരവധി രോഗികളെ ആകര്‍ഷിക്കുന്നുണ്ടെന്നും കഴക്കൂട്ടം…
5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന; ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തടവറയ്ക്ക് തുല്യം
ബീജിംഗ് : വരാനിരിക്കുന്ന ബീജിംഗ് ഒളിമ്ബിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ് ചൈന. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചൈനയിലെ ഏതാണ്ട് 20 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ സ്വന്തം വീടുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ്. സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 5.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന അന്‍യാങ്, ഒമൈക്രോണ്‍ വേരിയന്‍റിന്‍റെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അടച്ച്‌പൂട്ടി. സിയാന്‍ ക്യാമ്ബുകളിലേക്ക് അയച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ചെറിയ പെട്ടികളില്‍ തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി…
മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസ്; അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍
ആലപ്പുഴ: ( 14.01.2022) മദ്യലഹരിയില്‍ 70കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍. ബെംഗ്‌ളൂറില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന സുബോധിനെ(37)യാണ് ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്നും കേസിന്റെ എഫ്‌ഐആര്‍ റിപോര്‍ട് ഉള്‍പെടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. 70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദിച്ചതെന്നും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ അയാള്‍ അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരനാണ് പകര്‍ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ദിലീപിന്റെ വീട്ടിലും ഓഫീസിലും പരിശോധന; പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച് സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന. അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്. നടിയെ അക്രമിച്ച കേസില്‍ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതില്‍ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയില്‍ പോയിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും. ചുമലില്‍ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച് കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ തന്നെ നിര്‍മാണ കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
കൊവിഡ് വ്യാപനം: സ്‌കൂളുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍; തീരുമാനം വെള്ളിയാഴ്ച
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സ്‌കുളുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് നാളെ തീരുമാനമുണ്ടാകും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാവുക. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകള്‍ അടക്കുന്നതില്‍ തീരുമാനമെടുക്കുമെന്ന് രാവിലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകള്‍ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത് എങ്കിലും അതേക്കുറിച്ച് ആലോചിക്കും. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്ബോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. എന്നിരുന്നാലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകനസമിതി യോഗത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളെ സംബന്ധിച്ച്‌് തീരുമാനമുണ്ടാവും. ഒമിക്രോണ്‍ ഭീഷണിയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും നാളെത്തെ യോഗം ചര്‍ച്ച ചെയ്യും.
ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും
തൃശൂര്‍: ട്യൂഷനെത്തിയ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 48കാരിക്ക് കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതിയാണ് തിരുവില്വാമല സ്വദേശിനിയെ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം പ്രതി പത്ത് മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 2017 ലാണ് കേസിന്നാസ്പദമായ സംഭവം. ഹിന്ദി ട്യൂഷനു വേണ്ടി വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 14 സാക്ഷികളും 15 രേഖകളും 5 തൊണ്ടിമുതലുകളും തെളിവില്‍ ഹാജരാക്കി പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി അജയ്കുമാര്‍ ഹാജരായി.
ആശുപത്രിയിലെത്തിച്ച് രണ്ടാനച്ഛന്‍ മുങ്ങി, മൂന്നു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അമ്മ കസ്റ്റഡിയില്‍
മലപ്പുറം; മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് മരിച്ചത്.മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മരണം. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, മരണ വിവരമറിഞ്ഞതോടെ മുങ്ങി. ഒരാഴ്ച മുമ്ബാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹതയേറി. സംഭവത്തില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി മരിച്ചതിനു പിന്നാലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
കൊച്ചിയില്‍ 28 കാരന്‍ വെട്ടേറ്റ് മരിച്ചു; അക്രമിസംഘം യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നതാണെന്ന് പൊലീസ്, 2 പേര്‍ പിടിയില്‍
കൊച്ചി: ( 13.01.2022) കുറുപ്പംപടിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വട്ടപ്പറമ്ബില്‍ സാജുവിന്റെ മകന്‍ അന്‍സില്‍(28) ആണ് മരിച്ചത്. കഴുത്തിന് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സിലിനെ പിതാവും സഹോദരനും പെരുമ്ബാവൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായി. പെരുമ്ബാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്‍സിലിന് ഒരു കോള്‍ വന്നു. ഫോണില്‍ സംസാരിക്കാനായി അന്‍സില്‍ പുറത്തിറങ്ങി. രാത്രി ഒമ്ബതരയോടെ വീടിന് സമീപത്തെ കനാല്‍ ബന്‍ഡ് റോഡില്‍വച്ചാണ് അക്രമി സംഘം അന്‍സിലിനെ വെട്ടിയത്. കീഴില്ലത്തിലെ പെട്രോള്‍ പമ്ബില്‍ വാഹനം പാര്‍ക് ചെയ്യുന്നതിനെച്ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം നടന്നിരുന്നു. ഇതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. കൊലപാതകം നടത്തിയ സംഘം തന്നെയാണ് അന്‍സിലിനെ വീട്ടില്‍ നിന്ന് ഫോണില്‍ വിളിച്ച്…