ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 711; രോഗമുക്തി നേടിയവര്‍ 5280 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,36,030 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 711 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,21,458 കോവിഡ് കേസുകളില്‍, 3.7…
Month: January 2022
വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് തട്ടിനു മുകളിൽ ഒളിപ്പിച്ചു
വിഴിഞ്ഞത്ത് വയോധികയെ തലക്കടിച്ചുകൊന്ന് മൃതദേഹം തട്ടിനു മുകളിൽ ഒളിപ്പിച്ചു. വിഴിഞ്ഞം മുല്ലൂർ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. സമീപവാസിയായ റഫീഖ ബീവി, മകൻ ഷഫീഖ്, ഇവരുടെ സുഹൃത്ത് അൽ അമീൻ എന്നിവർ കേസിൽ അറസ്റ്റിലായി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട് മാറിപ്പോവുകയാണെന്നറിയിച്ച് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പ്രതികൾ കഴുത്തിൽ ഷാൾ മുറുക്കി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പിന്നീട്, ചുറ്റികയ്ക്ക് സമാനമായ ആയുധം കൊണ്ട് തലക്കടിച്ചു. ശേഷം മൃതദേഹം തട്ടിനു മുകളിൽ ഉപേക്ഷിച്ചു. എന്നിട്ട് ഇവർ സ്ഥലം വിട്ടു. വാടകവീടിൻ്റെ ഉടമസ്ഥൻ എത്തിയപ്പോൾ വീടിനുള്ളിൽ രക്തം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിലെ സ്വർണാഭരണങ്ങളൊക്കെ ഇവർ തട്ടിയെടുത്തു. ഇത് പണയപ്പെടുത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽൽ ഫർണിച്ചറുകൾ അടക്കം തകർന്നിരുന്നു. ഇതേ തുടർന്നാണ് വീട് ഒഴിയാൻ…
ഡേറ്റിംഗിന് ആളെ ആവശ്യമുണ്ട്, പക്ഷേ ഒരു കണ്ടീഷന്‍ മാത്രം, വരുന്ന യുവതി കൊവിഡ് പോസ്റ്റീവായിരിക്കണം ! സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന പരസ്യം ഇങ്ങനെ
തായ്‌ലന്‍ഡ്: തായ്‌ലന്‍ഡിലെ ഒരു പുരുഷന്‍ അടുത്തിടെ താന്‍ ഡേറ്റിംഗിന് തിരയുന്ന യുവതികള്‍ക്ക് വേണ്ട യോഗ്യത സംബന്ധിച്ച ഒരു ആവശ്യം ഉന്നയിച്ച് എല്ലാവരേയും ഞെട്ടിച്ചു. നിലവില്‍ കോവിഡ്-19 പൊസിറ്റീവ് ആണെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയുടെ കൂടെ ഡേറ്റിംഗിന് പോകാന്‍ ആഗ്രഹിച്ചു. തായ്‌ലാന്റിലെ ഒരു ലൈന്‍ മെസേജിംഗ് ഗ്രൂപ്പില്‍ വന്ന ഈ മെസേജാണ് ഇപ്പോള്‍ അവിടത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് അതിവേഗമാണ് ഫേസ്ബുക്കില്‍ വൈറലായത്. നാലു ദിവസം മുമ്ബാണ് ഈ മെസേജ് പ്രചാരത്തിലായത്. ”കൊവിഡ് പോസിറ്റീവ് ആയ ഒരു പങ്കാളിയെ ഡേറ്റിംഗിന് വേണം. സമയം രാത്രി പത്തു മണി.”രോഗബാധിതരെ മാത്രം തിരയുന്നു. രാത്രി 10 മണിക്ക് ജോലി ആരംഭിക്കും. ഇങ്ങനെയാണ് ആ സന്ദേശം ആരംഭിക്കുന്നത്. തന്റെ ക്‌ളയന്റിനു വേണ്ടി എന്നു പറഞ്ഞാണ് ഒരാള്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത്. “ക്ലയന്റ് കോവിഡ്-19 ന് പോസിറ്റീവായിരിക്കാന്‍…
മധ്യപ്രദേശില്‍ ആക്രമണത്തിനിരയായ പാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍
ഭോപ്പാല്‍: സംഘപരിവാറുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റ പാസ്റ്റര്‍ അത്യാസനനിലയില്‍. മധ്യപ്രദേശ് ധാര്‍ ജില്ലയിലെ കുക്ഷിയിലാണ് സംഘപരിവാറുകാരുടെ ആക്രമണത്തില്‍ പ്രദേശവാസിയായ പാസ്റ്റര്‍ കൈലാഷ് ഡുഡ്വേയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.ഭവനത്തില്‍ പ്രാര്‍ത്ഥന നടത്തിയതായിരുന്നു പ്രകോപന കാരണം. സ്വഭവനത്തില്‍ സാധാരണ നടക്കാറുള്ള വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ കൈലാഷിനെ ആക്രമികള്‍ വീട്ടിലെത്തി ആക്രമിക്കുകയും ഒന്നാം നിലയുടെ മുകളില്‍ നിന്നും പടികള്‍ വഴിയായി തള്ളിയിടുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.കഴുത്തിലെ(Cervical Spine) എല്ലിന് ഗുരുതരമായ പരിക്കേറ്റ പാസ്റ്റര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇപ്പോള്‍.വിവരം അറിയിച്ചിട്ടും കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാരും പറയുന്നു
ലൈംഗിക ബന്ധം നടന്നിരിക്കാം, പക്ഷേ ബലാത്സംഗമല്ല; കന്യാസ്ത്രീക്ക് വിനയായത് മൊഴിയിലെ വൈരുദ്ധ്യവും സാഹചര്യ തെളിവുകളും; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കിയതിന് കാരണങ്ങള്‍ ഇങ്ങനെ
കൊച്ചി: കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇവര്‍ തമ്മില്‍ ലൈംഗീക ബന്ധം നടന്നിരിക്കും പക്ഷെ അത് ബലാത്സംഗമായി കണക്കാക്കാന്‍ സാധ്യമല്ലെന്ന് കോടതി. കന്യാസ്ത്രീയും ബിഷപ്പുമായി തമ്മിലുള്ള ബന്ധത്തിലാണ് കോടതി സംശയം ഉന്നയിക്കുന്നത്. പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴിയില്‍ ധാരാളം പൊരുത്തക്കേടുകള്‍ നിലനിന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവില്‍ ഇതേക്കുറിച്ച് പറയുന്നത്. കൂടാതെ ഇവര്‍ തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു എന്ന കാരണവും കണക്കിലെടുത്തുതാണ് പീഡന ആരോപണത്തെ കോടതി നിഷേധിക്കുന്നത്. 13 തവണ പീഡനം നടന്നു അത് കോണ്‍വെന്റിംന് ഇരുപതാം നമ്ബര്‍ മുറിയിലാണ് എന്നാണ് ആരോപണം ഉന്നയിച്ചത്. ഇത്തരത്തില്‍ പീഡന ശ്രമം ഉണ്ടായിട്ടും അത് ആരും കേട്ടില്ലെന്നത് വിശ്വാസ യോഗ്യമല്ലെന്ന് കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു. കൂടാതെ ഈ മുറിക്ക് വെന്റിലേഷന്‍ ഉണ്ട്, തൊട്ടടുത്ത മുറികളില്‍ ആളില്ലായിരുന്നുവെന്ന്…
സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചന.
തിരുവനന്തപുരം; മിനിമം ചാര്‍ജ് 10, വിദ്യാര്‍ത്ഥികള്‍ക്ക് 5 രൂപയാക്കും; ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ ബസ് നിരക്ക് വര്‍ധന ഫെബ്രുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ആലോചന. ഗതാഗത വകുപ്പിന്റെ ശുപാര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. ഇതോടെ ബസിലെ മിനിമം ചാര്‍ജ് 10 രൂപയായി ഉയരും. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനിലും വര്‍ധനയുണ്ട്. നിരക്ക് വര്‍ധന ഇങ്ങനെ 2.5 കിലോമീറ്റര്‍ ദൂരത്തിന് നിലവില്‍ എട്ടു രൂപയാണ്. ഇതാണ് പത്ത് രൂപയായി വര്‍ധിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദൂരത്തില്‍ ഓരോ കിലോമീറ്ററിന് 80 പൈസ എന്നത് ഒരു രൂപയാകും. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് 5 രൂപയായാണ് കൂട്ടുക. 1.5 കിലോമീറ്ററിന് ഒരു രൂപയും 5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക്. ഈ രണ്ടു ദൂരത്തിനും ഇനി 5 രൂപയാക്കാനാണ് നിര്‍ദേശം. ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും.…
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടന്‍ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് . കേസില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുപതാം തിയതി ആണ് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ കൈവശമുണ്ടെന്നും ഹരജിയില്‍ ദിലീപ് വ്യക്തമാക്കി. അതേസമയം ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് തനിക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് ദിലീപ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ദിലീപിന്‍റെ കയ്യില്‍ നടിയെ അക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നടിയെ…
വിധി ഖേദകരമെന്ന് സിസ്‌റ്റര്‍ ലൂസി കളപ്പുര; കോടതിതന്നെ കുറ്റക്കാരനെന്ന് കണ്ടെത്തുമെന്ന് പ്രതീക്ഷ
കോട്ടയം:കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. സിസ്റ്റര്‍ വിധിയെ വിശേഷിപ്പിച്ചത് നീതിദേവത കോടതി മുറിക്കുളളില്‍വച്ച് അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് . സിസ്റ്ററിന്റെ പ്രതികരണം ഫേസ്ബുക്കിലൂടെയായിരുന്നു. കോടതി വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷന്‍ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോകട്ര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെക്കുകയും ചെയ്തു. എന്നിട്ടും വിധി ഫ്രാങ്കോ മുളയ്ക്കലിന്…
യാത്രയ്ക്കിടെ ഹൃദയാഘാതം; ബസിലെ യുവാവിന് രക്ഷകരായി സഹയാത്രികരായ നഴ്‌സും ജീവനക്കാരും
കൊല്ലം: ( 14.01.2022) ബസ് യാത്രക്കാരനായ യുവാവിന് രക്ഷകരായി അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സും ജീവനക്കാരും. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച് ബസ് നീങ്ങുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. ബസിലെ വനിതാ കന്‍ഡക്ടര്‍ ശാലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു. തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപെര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്‌സിന്റെയും ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി. ബസിലുണ്ടായിരുന്ന ലിജി ഉടന്‍തന്നെ ഓടിയെത്തി യുവാവിന് സിപിആര്‍ നല്‍കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തിരുന്ന ചിലരോട് യുവാവ്…
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റ വിമുക്തൻ
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളായിരുന്നു ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. കോടതിക്ക് സമീപം വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം ദൈവത്തിന് സ്തുതി എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. വിധി പ്രസ്താവം കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിഷപ്പ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയത്. നിയമപോരാട്ടത്തിൽ തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായി വിധി കേട്ടതിന് ശേഷം ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. ഇതിനിടെ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. 9.30ഓടു കൂടിയാണ് ഫ്രാങ്കോ മുളയ്‌ക്കൽ…