കൊച്ചി: റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാറിനെതിരെ കേസെടുത്ത് പോലീസ്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ക്വട്ടേഷന്‍ നല്‍കി എന്ന ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പോലീസ് ദിലീപിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപിന്റെ ഹരജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നികേഷിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്‍റെ പേരില്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍/എം.ഡി എം.വി. നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തത്. കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന്…
Day: January 30, 2022
വീട്ടമ്മയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവവുമേല്പ്പിക്കുകയും ചെയ്തു: പതിനേഴുകാരന് അറസ്റ്റില്‍
നിലമ്ബൂര്‍: അമ്ബത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും മാരകമായി ദേഹോപദ്രവവുമേല്പ്പിക്കുകയും ചെയ്ത കേസില്‍ പതിനേഴുകാരന് അറസ്റ്റില്‍. മമ്ബാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഭര്‍ത്താവ് പുറത്തു പോയ സമയത്തു ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്കു യുവാവ് പിന്‍വാതിലിലൂടെയെത്തി പീഡിപ്പിക്കുകയും ചുറ്റിക കൊണ്ടു തലക്കടിച്ചു ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകളുമായി പ്രതി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷപ്പെട്ട പ്രതിയെ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ചാണ് പൊലീസ് പിടികൂടിയത്. ബൈക്ക് വാങ്ങാന്‍ പണം കണ്ടെത്താനാണ് മോഷണത്തിനെത്തിയത്. ഇതിനിടെയാണ് വീട്ടമ്മയ്ക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്. സംഭവ സ്ഥലം ഉയര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സന്ദര്‍ശിച്ചു തെളിവുകള്‍ ശേഖരിച്ചു.
മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വര്‍ഷം; പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാനാകാതെ സര്‍ക്കാര്‍; കുടുംബത്തിന് നിയമസഹായവുമായി മമ്മൂട്ടി
പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായവുമായി നടന്‍ മമ്മൂട്ടി. മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും ഇതുവരെ വിചാരണ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് തീരുമാനം. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനിടെയാണ് നിയമസഹായവുമായി നടന്‍ രംഗത്തെത്തിയത്. സഹായവാഗ്ദാനം നടന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതായി മധുവിന്റെ സഹോദരി പ്രതികരിച്ചു. അടുത്ത ദിവസം മമ്മൂട്ടിയുടെ ഓഫീസിലെ പ്രതിനിധികള്‍ മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി സഹോദരി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് നടന്‍ മമ്മൂട്ടി നിയമമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അവര്‍ അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് പറയുന്നു. പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍…
പെണ്ണുകാണാല്‍ മണിക്കൂറുകള്‍ നീണ്ടു, അവശയായ പെണ്‍കുട്ടി ആശുപത്രിയില്‍; സംഘര്‍ഷം; സംഭവം നാദാപുരത്ത്
നാദാപുരം: പെണ്ണുകാണാന്‍ വന്ന ചെറുക്കന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. മാനസികമായി തളര്‍ന്ന്, അവശയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാണിമേല്‍ ഭൂമിവാതുക്കല്‍ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. വിലാതപുരത്തുനിന്നുള്ളവരാണ് വാണിമേലില്‍ പെണ്ണ് കാണാനായി എത്തിയത്. രണ്ടു ദിവസം മുമ്ബ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇവര്‍ക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തി. സ്ത്രീകള്‍ ഒന്നിച്ച് മുറിയില്‍ കയറി യുവതിയുമായി സംസാരിക്കുകയായിരുന്നു. ബിരുദവിദ്യാര്‍ഥിയായ യുവതിയെ മുറിയുടെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ഇവര്‍ സംസാരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു. എന്നാല്‍ കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കള്‍ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെ രംഗം വഷളാവുകയായിരുന്നു. യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥന്‍ സംഘത്തിലുള്ളവര്‍ക്കെതിരെ തിരിഞ്ഞു. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ…
ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായി പരാതി; ഭര്‍ത്താവിനെതിരെ കേസ്
തൃശ്ശൂര്‍: ( 30.01.2022) ഭാര്യയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്. കയ്പമംഗലം ചളിങ്ങാട് സ്വദേശി പുഴങ്കരയില്ലത്ത് മുഹമ്മദ് അശ്വിനെതിരെയാണ് ഭാര്യ റീമയുടെ പരാതിയില്‍ കയ്പമംഗലം പൊലീസ് വധശ്രമത്തിന് കേസെടുത്തത്. അഞ്ച് വര്‍ഷം മുമ്ബ് വിവാഹിതരായ റീമയും അശ്വിനും ഒരു വര്‍ഷമായി അകന്ന് കഴിയുകയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തന്നെ പെരിഞ്ഞനത്തേക്ക് വിളിച്ചു വരുത്തുകയും കാറില്‍ കയറ്റി കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് റീമ പരാതി നല്‍കിയത്. കഴുത്തിന് പരിക്കേറ്റ റീമ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും റീമയുടെ പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തതായും പൊലീസ് പറഞ്ഞു
ജയിക്കാന്‍ കൈക്കൂലി സര്‍വകലാശാല ഉദ്യോഗസ്ഥ പിടിയില്‍
‘പരീക്ഷയില്‍ നിങ്ങള്‍ ചിലപ്പോള്‍ തോല്‍ക്കാന്‍ സാധ്യതയുണ്ട്, പക്ഷേ, പേടിക്കേണ്ട. ജയിക്കാന്‍ ഒരു വഴിയുണ്ട്. പണം തന്നാല്‍ വിജയിപ്പിക്കാം’. എംബിഎ പരീക്ഷയില്‍ ജയിക്കാനുള്ള അവസാന അവസരമായ ‘മേഴ്സി ചാന്‍സ്’ എഴുതിയ ശേഷം പരീക്ഷാഫലം അറിയാനെത്തിയ വിദ്യാര്‍ഥിനിക്ക് എംജി സര്‍വകലാശാലയിലെ ഉദ്യോഗസ്ഥ നല്‍കിയ വാഗ്ദാനമായിരുന്നു ഇത്. അതിനായി ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതാണ് ഒന്നര ലക്ഷം രൂപ! കൈക്കൂലി വാങ്ങി വിദ്യാര്‍ഥിനിയെ ജയിപ്പിക്കാന്‍ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥയ്ക്കു സഹായമായത് ഇത്തവണത്തെ എംബിഎ പരീക്ഷാഫലത്തിലെ അപാകതകള്‍. കോവിഡ് കാലത്ത് പലതവണ മാറ്റിവച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ഒടുവില്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ യഥാര്‍ഥത്തില്‍ ജയിച്ച പല വിദ്യാര്‍ഥികളും തോറ്റതായാണ് രേഖപ്പെടുത്തിയിരുന്നത്. തോറ്റവര്‍ ജയിക്കുകയും ചെയ്തു. ഇതോടെ ‘പോസ്റ്റ് കറക്‌ഷന്‍’ എന്ന നടപടിയിലൂടെ പരീക്ഷാഭവന്‍ തെറ്റുകള്‍ തിരുത്തി. ഈ നടപടിയുടെ മറവിലാണ് വിദ്യാര്‍ഥിനിയെ വിജയിപ്പിക്കാമെന്നു വാക്കു നല്‍കി പണം വാങ്ങിയതെന്നാണ് സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തിലെ സൂചന. മേഴ്സി…
ഭാര്യ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടി; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
കാഞ്ഞങ്ങാട്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്തെ വിനോദ്(33) ആണ് വീട്ടുവളപ്പില്‍ ജീവനൊടുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭാര്യയെ കാണാതായത്. രണ്ടുദിവസത്തെ തിരച്ചിലിന് ശേഷം വിനോദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതായി പൊലീസ് കണ്ടെത്തി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയോട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ യുവതി കാമുകനോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്തത്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്.
ലോണെടുത്തത് 37000 രൂപ, തിരിച്ചടക്കേണ്ടി വന്നത് ഒന്നര ലക്ഷം; സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സജീവം
സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകം. ചെറിയ തുക വായ്പ എടുത്താലും ലക്ഷങ്ങളാണ് തിരിച്ചടക്കേണ്ടി വരുന്നത്. വായ്പ തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ മറ്റു ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ നിര്‍ദേശിക്കും. പണം തിരിച്ചടച്ചാലും കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തും. പണം തിരിച്ചടച്ചാലും ഭീഷണി തുടരും. പാലക്കാട് പനയംപാടം സ്വദേശി അബ്ദുല്‍ സലാമില്‍ നിന്നും തിരിച്ചുവാങ്ങിയത് ഒന്നര ലക്ഷം രൂപയാണ്. 6700 രൂപ തിരിച്ചടയ്ക്കാന്‍ 12 ആപ്പുകളില്‍ നിന്നായി 37,375 രൂപ വായ്പ എടുക്കേണ്ടി വന്നു. വായ്പ എടുത്ത വ്യക്തിയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചാണ് ഭീഷണി . അബ്ദുല്‍ സലാമിന്റെ ഫോണിലെ വിവരങ്ങള്‍ സ്വന്തം ഫോണിലേക്ക് വാട്ട്സ് ആപ്പ് വഴി അയച്ചു. ഫോണിലുള്ള എല്ലാ നമ്ബറിലേക്കും സന്ദേശങ്ങള്‍ അയക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക.
പ്രതികള്‍ ഒത്തുകൂടിയത് എറണാകുളം എംജി റോഡിലെ മേത്തര്‍ ഹോംസിന്‍റെ ഫ്ലാറ്റില്‍; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദീലിപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. എറണാകുളം എംജി റോഡിലെ മേത്തര്‍ ഹോംസിന്‍റെ ഫ്ലാറ്റിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. തന്‍റെ മൊബൈല്‍ ഫോണുകളില്‍ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോണ്‍ സംഭാഷണമാണെന്നുള്ള ദീലിപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങി. നടിയെ ആക്രമിച്ച കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ച് കൂടി ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. എറണാകുളം എം ജി റോഡിലെ ഒരു ഫ്ലാറ്റില്‍ ഗൂഢാലോചന നടന്നതായി പ്രോസിക്യൂഷന്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2017 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. എംജി റോഡില്‍ ഷിപ് യാര്‍ഡിന് അടുത്തായി മേത്തര്‍ ഹോസിംന്‍റെ അപ്പാര്‍ട്മെന്‍റ് സമുച്ചയത്തില്‍ ദിലീപിന് ഫ്ലാറ്റുണ്ട്. അന്വേഷണ…
അഡ്വ ജഹാഗീറിനെതിരെ പീഡന പരാതി
അഭിഭാഷകനുംഇടതുപക്ഷ സഹയാത്രികനുമായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലീസാണ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്.