പാകിസ്ഥാനില്‍ നിന്ന് മോചനം : മുട്ടുകുത്തി ഇന്ത്യന്‍ മണ്ണില്‍ ചുംബിച്ച്‌​ നാട്ടിലെത്തിയ 20 മത്സ്യത്തൊഴിലാളികള്‍

അട്ടാരി: ഇന്ത്യയുടെ മണ്ണില്‍ ചുംബിച്ച്‌ പാകിസ്ഥാന്‍ വിട്ടയച്ച 20 മത്സ്യത്തൊഴിലാളികള്‍. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ ആസ്ഥാനമായ ഈദി ഫൗണ്ടേഷന്റെ നിയമസഹായത്തോടെയാണ്​ ഇവരെ മോചിപ്പിക്കാന്‍ സാധിച്ചത്. കരമാര്‍ഗം​ അട്ടാരി അതിര്‍ത്തിയിലൂടെയാണ്​ ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലേക്ക് കാലെടുത്ത് വച്ച നിമിഷം, അവര്‍ ഇന്ത്യന്‍ മണ്ണില്‍ മുട്ടുകുത്തി ചുംബിച്ചു. വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ നാട്ടിലേക്ക് അയക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കറാച്ചി മാലിറിലെ ലാന്ധി ജില്ലാ ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യയും പാകിസ്ഥാനും അയല്‍ രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യാറുണ്ട്. ഈ വര്‍ഷത്തില്‍ 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 628 ഇന്ത്യക്കാരാണ് പാകിസ്ഥാനില്‍ അറസ്റ്റിലായിരിക്കുന്നത്.

മ​ക​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ച്ഛ​ന്‍ ജീവനൊടുക്കി

ഇരിങ്ങാലക്കുട: മ​ക​നെ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ച്ഛ​ന്‍ ജീവനൊടുക്കി. മാപ്രാണം തളിയക്കോണം തൈ​വ​ള​പ്പി​ല്‍ കൊ​ച്ചാ​പ്പു ശ​ശി​ധ​ര​നാ​ണ്(73) മ​രി​ച്ച​ത്. മ​ക​ന്‍ നി​ധി​ന്‍ വാ​തി​ല്‍ ച​വിട്ടിത്തുറന്ന് അ​ദ്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കാ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന നി​ധി​ന്‍റെ മു​റി​യി​ലേ​ക്കു പു​റ​ത്തുനി​ന്നു ശ​ശി​ധ​ര​ന്‍ പെ​ട്രോ​ള്‍ ഒ​ഴി​ച്ചു തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പെട്രോള്‍ ആളിപ്പടര്‍ന്നതിന്‍റെ ചൂട് അടിച്ചതോടെ ചാടിയെണീറ്റ നിധീഷ് ഒരു വിധത്തില്‍ വാതില്‍ തുറന്നു പുറത്തേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു ശേഷം ശശിധരനെ കാണാതായി. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ശാ​ലി​നി​യാ​ണ് ശ​ശി​ധ​ര​ന്‍റെ ഭാ​ര്യ.

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞു, പ്രതികളില്‍ ഒരാളെ മാപ്പ് സാക്ഷിയാക്കുമെന്നും സൂചന

കൊച്ചി : നടിയെ ആക്രമിച്ച കേസ് അനേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞ് സംവിധായകന്‍ റാഫി. ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദ സാമ്ബിളില്‍ നിന്നും ദീലിപിന്റെ ശബ്ദം തിരിച്ചറിയുന്നതിനായി അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു. എസ്പിയുടെ ക്യാബിനില്‍ വച്ച്‌ എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചശേഷമാണ് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞത്. മറ്റ് പ്രതികളുടെ ശബ്ദം തിരിച്ചറിയാന്‍ ഇവരുടെ അടുത്ത സുഹൃത്തുക്കളെ ചൊവ്വാഴ്ച വിളിച്ചു വരുത്തും. എന്നാല്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ വിളിച്ചുവരുത്താത്തത് സാക്ഷിയുടെ സംരക്ഷണം ഉദ്ദേശിച്ചാണ്. ആദ്യം ബാലചന്ദ്രകുമാറിനെ കൂടി വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാറിനെ ഇരുത്തുന്നത് ശരിയല്ല. ഹൈക്കോടതി വിധിക്ക് ശേഷം ബാലചന്ദ്ര കുമാറിനെ വിളിപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. മൂന്നാം ദിവസമായ ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍…

പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; പരിക്കേറ്റ ഹോംഗാര്‍ഡ് ആശുപത്രിയില്‍

അമ്ബലപ്പുഴ : നീര്‍ക്കുന്നം മാധവമുക്ക് തീരത്ത് പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. തലയ്ക്കു പരിക്കേറ്റ ഹോംഗാര്‍ഡ് പീറ്റര്‍, പ്രദേശവാസി രോഹിണി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. പ്രദേശത്തെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രണ്ടു യുവാക്കളെ പൊതു സ്ഥലത്ത് ബഹളമുണ്ടാക്കിയതിനു പുന്നപ്ര ഇന്‍സ്‌പെക്ടര്‍ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേത്തുടര്‍ന്നു സംഘടിച്ചെത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ അരമണിക്കൂറോളം പോലീസ് ജീപ്പ് തടഞ്ഞു വെച്ചു. ജീപ്പിനു നേരെ കല്ലേറുമുണ്ടായി. ഇന്‍സ്‌പെക്ടറെക്കൂടാതെ നാലു പോലീസുകാരാണ് ജീപ്പിലുണ്ടായിരുന്നത്. കൂടുതല്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. എട്ടുപേരെ സംഭവസ്ഥലത്തു നിന്നു കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാത്രി സ്റ്റേഷനു മുന്നിലെത്തിയവരെ പോലീസ് വിരട്ടിയോടിച്ചു.

ജോലി വാഗ്ദാനം ചെയ്തു പണം‍ തട്ടിയ പ്രതികള്‍ അറസ്റ്റില്‍

മാന്നാര്‍ : എയര്‍പോര്‍ട്ടില്‍ ക്യാബിന്‍ ക്രൂ ആയും റെയില്‍വേയില്‍ ഡിവിഷണല്‍ ഓഫീസിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ പ്രതികളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കണ്ണാടിക്കല്‍ വെങ്ങേരി ശ്രീഹരിചേതന വീട്ടില്‍ കെ. പി. സന്ദീപ് (42) തിരുവനന്തപുരം തൈക്കാട് ആഞ്ജനേയ വീട്ടില്‍ ഡി. ശങ്കര്‍ (52)എന്നിവരാണ് അറസ്റ്റിലായത്. 2021 സപ്തംബര്‍, ഒക്ടോബര്‍ മാസത്തിലുമായി മാന്നാര്‍ കുരട്ടിക്കാട് സ്വദേശികളായ യുവാക്കളില്‍ നിന്നാണ് ഇവര്‍ പണം വാങ്ങിയത്, എയര്‍പോര്‍ട്ടില്‍ ക്യാബിന്‍ ക്രൂ ആയി ജോലി വാങ്ങി നല്‍കുന്നതിനായി ആറ് ലക്ഷവും റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കുന്നതിനായി പതിനാലു ലക്ഷം രൂപയും ആണ് യുവാക്കളില്‍ നിന്ന് വാങ്ങിയത്. സെക്രട്ടറിയേറ്റില്‍ ജോലിക്കാരനാണെന്നു പറഞ്ഞാണ് ഒന്നാം പ്രതി സന്ദീപ് പരിചയപെട്ടു പണം തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം നന്ദാവനം അശ്വതി എന്ന വീട്ടിലാണ് താമസം. മാസങ്ങളായിട്ടും വിവരങ്ങള്‍ ഒന്നും…

1.48 കോടിരൂപയും 40 ലക്ഷത്തിന്റെ സ്വര്‍ണവും കേരളത്തിലേക്ക് കടത്താന്‍ശ്രമം, യുവാവ് പിടിയില്‍

മംഗളൂരു: കേരളത്തിലേക്ക് തീവണ്ടിയില്‍ രേഖകളില്ലാതെ കൊണ്ടുപോകുകയായിരുന്ന 1.48 കോടി രൂപയുടെ കറന്‍സിയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി യുവാവ് പിടിയില്‍. മംഗളൂരു റെയില്‍വേ സംരക്ഷണസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ ഉദയ്പുര്‍ സ്വദേശി മഹേന്ദ്രസിങ് റാവു(33)വിനെയാണ് മംഗളൂരു ആര്‍.പി.എഫ്. ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ ദുരന്തോ എക്‌സ്പ്രസ് മംഗളൂരു ജങ്ഷനില്‍ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. എസ് നാല് കോച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മഹേന്ദ്രസിങ്ങിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍ നിന്ന് പഴയ പത്രക്കടലാസുകളില്‍ പൊതിഞ്ഞ മൂന്ന് ബണ്ടില്‍ കറന്‍സികളും മൂന്ന് പായ്ക്കറ്റ് സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തത്. 2000 രൂപയുടെ 4330 നോട്ടുകളും 500 രൂപയുടെ 12,396 നോട്ടുകളുമാണ് കെട്ടുകളിലുണ്ടായിരുന്നത്. ഇത് മൊത്തം 1,48,58,000 രൂപവരും. മോതിരങ്ങള്‍, ലോക്കറ്റുകള്‍ എന്നിവയടങ്ങിയ 800 ഗ്രാം സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. ഇതിന് വിപണിയില്‍ 40 ലക്ഷം…

പനിയുണ്ടോ? കോവിഡാണ് ! പരിശോധന വേണ്ട

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ജില്ലയില്‍ കുതിച്ചുയരുകയാണ്. സി കാറ്റഗറിയിലേക്ക് കടന്നതോടെ തിരുവനന്തപുരത്ത് ഇന്നുമുതല്‍ രോഗലക്ഷണങ്ങളുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും.പരിശോധിച്ച രണ്ടിലൊരാള്‍ പോസിറ്റിവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. പരിശോധനകളുടെയും ടിപിആറിന്റെയും പ്രസക്തി കഴിഞ്ഞ ഘട്ടത്തിലാണ് ജില്ലയിപ്പോള്‍. കര്‍മ്മപദ്ധതിയില നിര്‍ദേശ പ്രകാരം പരിശോധനകള്‍ക്ക് ഇനി സിന്‍ഡ്രോമിക് മാനേജ്‌മെന്റ് രീതിയാണ് അവലംബിക്കുക. പനി, കഫക്കെട്ട്, തുമ്മല്‍, ചുമ തുടങ്ങി രോഗലക്ഷണങ്ങളുള്ളയാളുകള്‍ പരിശോധിച്ച്‌ പോസീറ്റിവ് സ്ഥിരീകരിക്കണമെന്നില്ല. പരിശോധന കൂടാതെ തന്നെ പോസിറ്റിവായി കണക്കാക്കി ഐസോലേഷനടക്കമുള്ള കാര്യങ്ങള്‍ പാലിക്കണമെന്നതാണ് അറിയിപ്പ്. കോവിഡ് ലക്ഷണങ്ങളുള്ളവര്‍ സ്വയം പോസിറ്റിവായി കണക്കാക്കി കര്‍ശന ഐസോലേഷന്‍ പാലിക്കേണ്ടിവരും. അതേസമയം, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരില്‍ പരിശോധന നടത്തി ചികിത്സ ഉറപ്പ് വരുത്തണം.

ലോകായുക്തയെ പൂട്ടാന്‍ നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍

തിരുവനന്തപുരം  ലോകായുക്തയെ അപ്രസക്തമാക്കാന്‍ നിയമഭേദഗതികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരും വിധത്തിലുള്ള നിയമ നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അനുമതി നല്‍കി കഴിഞ്ഞു. അംഗീകാരത്തിനായി ഇത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ലോകയുക്ത വിധി സര്‍ക്കാരിന് തള്ളാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരെ ലോകയുക്തയില്‍ പരാതി നിലനില്‍ക്കേയാണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.ഒന്നാം പിണറായി സര്‍ക്കാരില്‍…

കളിക്കാനായി വീട്ടിലെത്തിയ 13 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി 37കാരി

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ ഉയര്‍ന്നു വരികയാണ്. സ്ത്രീപക്ഷ ഇടതുപക്ഷ സര്‍ക്കാര്‍ ഉണ്ടായിട്ടും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എറണാകുളത്ത് നിന്നും സമാനമായ ഒരു വാര്‍ത്തയാണ് വരുന്നത്. 13 വയസുള്ള ആണ്‍കുട്ടിയെ 37കാരിയായ വീട്ടമ്മ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് റിപ്പോര്‍ട്ട്. പുത്തന്‍വേലിക്കര സ്വദേശിനിയായ വീട്ടമ്മയ്ക്കെതിരെ 13 വയസുകാരനും വീട്ടുകാരും നല്‍കിയ പരാതിയില്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പിന്നാലെ വീട്ടമ്മ ഒളിവില്‍ പോയി. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടമ്മ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ അയല്‍വക്കത്ത് തന്നെയാണ് പരാതിക്കാരനായ കുട്ടിയും താമസിക്കുന്നത്. കുട്ടി യുവതിയുടെ വീട്ടില്‍ കളിക്കാനായി പോകുമായിരുന്നു. കളിക്കാനായി എത്തുന്ന സമയങ്ങളില്‍ ആളില്ലാത്ത സമയം നോക്കി യുവതി കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കുട്ടിയുടെ ആദ്യ കുര്‍ബാനയോട് അനുബന്ധിച്ച്‌ ധ്യാനം കൂടിയപ്പോഴാണ് വീട്ടമ്മ…

നാല് വര്‍ഷത്തെ പ്രണയം കാമുകന്‍ ഭര്‍ത്താവിനെ അറിയിച്ചു, യുവതി ജീവനൊടുക്കി; തൂങ്ങി നില്‍ക്കുന്ന ദൃശ്യം വാട്സ് ആപ്പില്‍ കണ്ട് യുവാവ് ഓടിയെത്തി

വെള്ളറട: വീട്ടമ്മ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് സുഹൃത്തായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഇവര്‍ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ എത്തിച്ചതാണെന്ന് യുവാവ് പറയുന്നു. മരിച്ചനിലയില്‍ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുഹൃത്ത് പൂവാര്‍ പുതിയതുറ സ്വദേശി വിഷ്ണുവിനെ സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു. വാട്സ് ആപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി. നാലുവര്‍ഷമായി ഗോപികയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ വിവരം ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചതിനെ തുടര്‍ന്ന് ഗോപിക ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണു പൊലീസിനോട് പറഞ്ഞു. സംഭവം നടക്കുമ്ബോള്‍ വര്‍ക്ക്ഷോപ്പ്…