‘വാട്‌സ് ആപ്പിലും ടെലഗ്രാമിലും സുരക്ഷ പ്രശ്‌നം’; ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതിനായി വാട്‌സ് ആപ്പ് ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി. ഇത്തരത്തിലുള്ള ആപ്പുകള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ വിദേശ സ്ഥാപനങ്ങളാണെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്. ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ചാണ് കേന്ദ്രം നിബന്ധന പുറത്തിറക്കിയത്. ഔദ്യോഗിക വിവരങ്ങള്‍ കൈമാറാനായി സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്‌സ്‌ആപ്പ്, ടെലഗ്രാം എന്നീ ആപ്പുകള്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. വര്‍ക്ക് ഫ്രം ഹോമില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ ആശയ വിനിമയത്തിനായി ഇ- ഓഫീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസിലൂടെ വേണം ജോലി സമയത്ത് പ്രധാന രേഖകള്‍ കൈമാറാന്‍. ഇതില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഉടനടി നടപടികള്‍ കൈക്കൊള്ളണമെന്നും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.…

കോവിഡ് അവലോകന യോഗം ഇന്ന്; പുതിയ നിയന്ത്രണങ്ങള്‍ ഉടന്‍ ഉണ്ടാവില്ല

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് അവലോകന യോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക് ഡൗണ്‍ ഫലപ്രദമായിരുന്നോ എന്ന് യോഗം വിലയിരുത്തും. വിദേശത്തുള്ള മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസമായി നാല്‍പതിനായിരത്തിലധികം പേര്‍ക്കാണ് ദിവസവും കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം നടന്നിരിക്കാമെന്ന വിലയിരുത്തലുകളും ആരോഗ്യ വിദഗ്ധര്‍ക്കിടയില്‍ ശക്തമാണ്. അതു കൊണ്ട് തന്നെ നിലവിലെ സാഹചര്യത്തെ ഗൗരവത്തോടെയാണ് സര്‍ക്കാരും കാണുന്നത്. ടി.പി.ആര്‍ ഒഴിവാക്കി ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് നടക്കുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ അടിത്തറ ഇല്ലെന്ന വിമര്‍ശനവും സര്‍ക്കാര്‍ നേരിടുന്നുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്ബോഴും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം…

ധാക്കാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ജയസൂര്യ

ധാക്കാ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഏഷ്യന്‍ മത്സര വിഭാഗത്തിലാണ് ജയസൂര്യ നേട്ടം സ്വന്തമാക്കിയത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘സണ്ണി’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. സൗത്ത് ഏഷ്യയിലെ ഏറ്റവും വിലപിടിപ്പുള്ള പുരസ്കാരം കൂടിയാണ് ജയസൂര്യക്ക് ലഭിച്ചിരിക്കുന്ത്. ‘കൂഴങ്കള്‍’ ആണ് മികച്ച ഫീച്ചര്‍ സിനിമ. ഡോ.ബിജു സംവിധാനം ചെയ്ത ദ് പോര്‍ട്രെയ്റ്റ്സ്, ഷരീഫ് ഈസ സംവിധാനം ചെയ്ത ആണ്ടാള്‍ , മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് , സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത എന്നിവര്‍ എന്നീ സിനിമകളാണ് ഫിക്‌ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ ‘മണ്ണ്’ മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരുന്നത്.

പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട : പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനൊപ്പമാണ് ഉണ്ണി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിവാഹച്ചടങ്ങില്‍വച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളില്‍ ഒരാളുമായി പരിചയപ്പെട്ടത്. അവിടെവച്ച്‌ മൊബൈല്‍ നമ്ബരുകള്‍ പരസ്പരം കൈമാറിയ ഇവര്‍ വൈകാതെ പ്രണയത്തിലായി. ഈ പെണ്‍കുട്ടി വഴിയാണ് സഹോദരന്‍ കണ്ണന്‍ സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇവരും പിന്നീട് പ്രണയത്തിലായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരും തങ്ങളെ പീഡിപ്പിച്ചെന്ന വിവരം തുറന്നുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെയും രക്ഷിതാക്കളെയും വിവരമറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വ്യാജ കറന്‍സികള്‍ ഒഴുകുന്നു, തിരിച്ചറിയാനാവാതെ ജനം

വ​ട​ക​ര: ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ന്‍​സി​ക​ള്‍ വി​പ​ണി​യി​ല്‍ ഒ​ഴു​കു​ന്നു. തി​രി​ച്ച​റി​യാ​നാ​വാ​തെ ജ​നം ബു​ദ്ധി​മു​ട്ടു​ന്നു. 10, 20, 50, 100 രൂ​പ​ക​ളു​ടെ വ്യാ​ജ ക​റ​ന്‍​സി നോ​ട്ടു​ക​ളാ​ണ് മാ​ര്‍​ക്ക​റ്റി​ല്‍ സു​ല​ഭ​മാ​യ​ത്. നോ​ട്ടു​നി​രോ​ധ​ന​ത്തി​നു​ശേ​ഷം ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ പ​ല നി​റ​ത്തി​ലും രൂ​പ​ത്തി​ലും ഇ​റ​ങ്ങി​യ​തി​നാ​ല്‍ ഇ​തു​മാ​യി ജ​ന​ങ്ങ​ള്‍ പൊ​രു​ത്ത​പ്പെ​ട്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വ്യാ​ജ നോ​ട്ടു​ക​ള്‍ വി​പ​ണി​യി​ലി​റ​ങ്ങു​ന്ന​ത്. വ്യാ​ജ ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ വ​ഞ്ചി​ത​രാ​വു​ന്ന​വ​രി​ല്‍ ഏ​റെ​യും ബ​സ് ക​ണ്ട​ക്ട​ര്‍​മാ​രും സ്ത്രീ​ക​ളു​മാ​ണ്. തി​ര​ക്കു​ള്ള ബ​സു​ക​ളി​ല്‍ വ്യാ​ജ നോ​ട്ടു​ക​ള്‍ ന​ല്‍​കി യാ​ത്ര​ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.അ​ന്ത​ര്‍ സം​സ്ഥാ​ന​ക്കാ​രാ​ണ് ഇ​ത്ത​രം നോ​ട്ടു​ക​ള്‍ ബ​സു​ക​ളി​ല്‍ ന​ല്‍​കു​ന്ന​തെ​ന്ന് ബ​സ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്. ചി​ല ത​ര​ത്തി​ലു​ള്ള മി​ഠാ​യി​ക​ള്‍​ക്കൊ​പ്പ​വും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ എ​ന്ന നി​ല​യി​ല്‍ ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന നോ​ട്ടു​ക​ള്‍ ഫ്രീ ​ആ​യി ന​ല്‍​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന​തും മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്.പു​ത്ത​ന്‍ നോ​ട്ടു​ക​ളാ​ണെ​ങ്കി​ല്‍ തി​രി​ച്ച​റി​യാ​ന്‍ ന​ന്നേ ബു​ദ്ധി​മു​ട്ടാ​ണ്. മു​ഷി​യു​മ്ബോ​ഴാ​ണ് വ്യാ​ജ​നെ പ​ല​രും തി​രി​ച്ച​റി​യു​ന്ന​ത്.

മുന്‍കൂര്‍ ജാമ്യം തേടി ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വ്ളോ​ഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. വ്ളോ​ഗര്‍ ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.   പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ അവകാശപ്പെടുന്നു. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. ബലാത്സം​ഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  

കോട്ടാത്തലയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

കൊട്ടാരക്കര: കോട്ടാത്തലയില്‍ ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടാത്തലയില്‍ ഒമ്ബതു വര്‍ഷമായി താമസിക്കുന്ന കര്‍ണാടക സ്വദേശി ശങ്കറാണ് ഭാര്യ ഡബോറയെ വെട്ടിയ ശേഷം സ്വയം കഴുത്തറുത്തത്.ഇരുവരെയും ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.   മദ്യപാനിയായ ശങ്കറിന്റെ ശല്യം സഹിക്കാതെ ഡബോറ മക്കളുമൊത്ത് വീടിന്റെ മുകള്‍ നിലയില്‍ മാറി താമസിക്കുകയായിരുന്നു . വൈകിട്ട് ആറു മണിയോടെയാണ് മദ്യപിച്ചെത്തിയ ശങ്കര്‍ വീട്ടിനു സമീപത്തെ റോഡില്‍ വച്ച്‌ ഡബോറയെ വെട്ടിയത്. ഇവിടെ നിന്ന് രക്ഷപ്പെട്ട ശേഷമാണ് ശങ്കര്‍ സ്വയം കഴുത്തറുത്തത്. ദമ്ബതികള്‍ക്ക് നാലു മക്കളുണ്ട്. നാഗര്‍കോവില്‍ സ്വദേശിനിയാണ് ഡബോറ.

അമല്‍ മുഹമ്മദലിക്ക് ഥാര്‍ കൈമാറിയില്ല; ലേലം റദ്ദാക്കാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ചെയര്‍മാന്‍

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ ലേലം അനിശ്ചിതത്വത്തില്‍. ലേലം പിടിച്ച അമല്‍ മുഹമ്മദലിക്ക് വാഹനം കൈമാറിയില്ല. ദേവസ്വം കമ്മീഷണറുടെ അനുമതി ലഭിക്കാത്തതിനാലാണ് വാഹനം കൈമാറാത്തത്. മറ്റാരെങ്കിലും കൂടുതല്‍ തുകയുമായെത്തിയാല്‍ നിലവിലെ ലേലം റദ്ദ് ചെയ്യാനുള്ള അധികാരം ദേവസ്വം കമ്മീഷണര്‍ക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.ബി മോഹന്‍ദാസ് പറഞ്ഞു. ഥാര്‍ അമല്‍ മുഹമ്മദലിക്ക് തന്നെ കൈമാറുമെന്ന് ഡിസംബര്‍ 21ന് തീരുമാനമെടുത്തതായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഥാര്‍ ഇതുവരെ കൈമാറിയിട്ടില്ല. കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തില്‍ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാര്‍ ലേലം പോയതിനു പിന്നാലെ വിവാദമുയര്‍ന്നിരുന്നു. ലേലത്തില്‍ ഒരാള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശൂര്‍ എയ്യാല്‍ സ്വദേശിയും ഗുരുവായൂരില്‍ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയര്‍മാന്‍ കെ.ബി.…

പോക്‌സോ കേസില്‍ പിതാവ് അറസ്റ്റില്‍; മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കോട്ടയം: പോക്‌സോ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്തതില്‍ മനംനൊന്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടയം വെള്ളൂര്‍ കാരയ്ക്കാമറ്റംപറമ്ബില്‍ ഓമനക്കുട്ടന്റെ മകന്‍ അഖിലിനെയാണ് (25) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അഖിലിന്റെ പിതാവ് ഓമനക്കുട്ടനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ഈ സംഭവത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നു ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്.

പൊലീസിനെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസില്‍

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനാക്കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ദിലീപ് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. ദിലീപിനൊപ്പം സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സൂരജും ഉണ്ട്. രാവിലെ 9 മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുമതിയുള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു ഇന്നലെ പ്രതികളെ ചോദ്യം ചെയ്തത്. ഇന്നലെ രേഖപ്പെടുത്തിയ മൊഴികളുടെ പരിശോധന പൂര്‍ത്തിയായി. ഒരുമിച്ച്‌ ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണസംഘം തയാറാക്കിയിട്ടുണ്ട്. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്താനാണ് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ വാക്കാല്‍ ഗൂഢാലോചന നടത്തിയതിന് പുറമേ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെയും തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദമായി പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു സുഹൃത്ത് ബൈജു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍…