കോട്ടയം: സമൂഹമാധ്യമ ഗ്രൂപ്പുകള്‍ വഴി ഗ്രൂപ്പുണ്ടാക്കി പങ്കാളികളെ കൈമാറ്റം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. പാലാ സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. പാലാ കുമ്മണ്ണൂര്‍ ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഇനി രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതിലൊരാള്‍ വിദേശത്തേയ്‌ക്ക് കടന്നുവെന്നാണ് സൂചന. ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് ഇയാളാണെന്നാണ് യുവതിയുടെ സഹോദരന്‍ പറഞ്ഞത്. ഏകദേശം എട്ടോളം പേരാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പ് വഴിയാണ് സംഘം ആശയവിനിമയം നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഒരിക്കല്‍ ചെന്നുപെട്ടത് പിന്നീട് പുറത്ത് വരാന്‍ കഴിയാത്ത തരത്തിലുള്ള കുരുക്കാണ് പങ്കാളി കൈമാറ്റത്തിന്റെ വല. സ്ത്രീകളെ ശരിക്കും ട്രാപ്പിലാക്കി കളയുന്ന വിധത്തിലാണ് ഈ സംഘങ്ങളുടെ പ്രവര്‍ത്തനം.
Day: January 20, 2022
കടുത്തുരുത്തിയിലെ വീട്ടിലെ കള്ളനെ പാലായിലിരുന്ന് കണ്ടു; പൊലീസ് ഓടിച്ചിട്ട് പിടികൂടി,
കോട്ടയം: മാതാപിതാക്കള്‍ മാത്രം താമസിക്കുന്ന കടുത്തുരുത്തിയിലെ വീട്ടില്‍ രാത്രി കള്ളനെത്തിയ വിവരം പാലായിലിരുന്ന് മകള്‍ കണ്ടത് മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച സി.സി.ടി.വിയിലൂടെ. രാത്രി 1.30ഓടെയാണ് സംഭവം. ഉടന്‍ തന്നെ അയല്‍വാസിയെ വിവരമറിയിച്ചു. അയല്‍വാസി പൊലീസിനെ വിളിച്ചു. കൃത്യമായി ഇടപെടാന്‍ പൊലീസും തയാറായതോടെ മിനിറ്റുകള്‍ക്കകം കള്ളന്‍ കൈയോടെ പിടിയില്‍. വിമുക്തഭടനും ഭാര്യയും താമസിക്കുന്ന വീട്ടിലാണ് മോഷണശ്രമം നടന്നത്. ഇവരുടെ മകള്‍ പാലായിലാണ് താമസം. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മകളുടെ ഫോണില്‍ തത്സമയം ലഭിക്കുമായിരുന്നു. രാത്രി ഓണ്‍ലൈന്‍ ജോലികള്‍ തീര്‍ത്ത് കിടക്കാന്‍ പോകുന്ന സമയത്താണ് മകള്‍ സി.സി.ടി.വി പരിശോധിക്കുന്നത്. സ്ത്രീകളുടെ മാക്സി ധരിച്ച് ഒരാളെത്തുന്നതും സി.സി.ടി.വി മൂടാന്‍ ശ്രമിക്കുന്നതുമാണ് മകള്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അയല്‍വാസി തലയോലപ്പറമ്ബ് എസ്.ഐ. ജെയ്മോനെ വിളിച്ചു പറഞ്ഞു. വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലാണ് വീടെങ്കിലും എസ്.ഐ. ജെയ്മോന്‍ സ്ഥലത്തേക്ക് കുതിച്ചു. ഇതിനിടെ…
കേരളത്തില്‍ പ്രഖ്യാപിക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ; സമ്ബൂര്‍ണ ലോക്ക്ഡൗണിന് സമാനം
കോവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് കേരളം കടുത്ത നിയന്ത്രണങ്ങളിലേക്ക്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്: വാരാന്ത്യ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും രാത്രിയാത്രകള്‍ക്ക് നിരോധനം വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 25 ആയി കുറയ്ക്കും ഹോട്ടലുകളിലും ബാറുകളിലും പാര്‍സല്‍ സൗകര്യം മാത്രം ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കും ഉത്സവങ്ങള്‍, പള്ളി പെരുന്നാളുകള്‍ എന്നിവ ആചാരം മാത്രമായി നടത്തണം, ആഘോഷങ്ങള്‍ അനുവദിക്കില്ല സിനിമ തിയറ്ററുകള്‍ അടയ്ക്കും പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ വാണിജ്യ സ്ഥാപനങ്ങള്‍ അടക്കം അടച്ചിടേണ്ടിവരും…
സംസ്ഥാനത്ത് മ്ബൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ല, ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകും: മന്ത്രി കെ രാജന്‍
തിരുവനന്തപുരം: ( 20.01.2022) കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് മ്ബൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്നും ശാസ്ത്രീയമായ സമീപനങ്ങളുമായി സര്‍കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. ‘കോവിഡ് മൂന്നാം തരംഗത്തിന്റെ വരവില്‍ സ്ഥിതി ഗുരുതരമാണ്. സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ 40 ലേറെയാണ് ടിപിആര്‍. തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമാണ്. 50 തിലേറെയാണ് തലസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതിവ്യാപനം ഒഴിവാക്കാനുള്ള ശ്രമം തന്നെയാണ് സര്‍കാര്‍ നടത്തുന്നത്. എന്നാല്‍ അതിനര്‍ത്ഥം സമ്ബൂര്‍ണ അടച്ചുപൂട്ടലല്ല’ എന്നും മന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യത്തെ ഏറ്റവും ശാസ്ത്രീയമായാണ് സര്‍കാര്‍ സമീപിക്കുന്നതെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി. എല്ലാ വകുപ്പുകളെയും യോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം തരംഗത്തില്‍ സംഭവിച്ചത് പോലെ ഓക്‌സിജന്‍ ലഭ്യതക്ക് ഇതുവരെ പ്രതിസന്ധിയില്ല. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ വ്യാഴാഴ്ച വൈകിട്ട് കോവിഡ് മോണിറ്ററിംഗ് യോഗം ചേരുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ…
സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗമാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഡെല്‍റ്റ, ഒമിക്രോണ്‍ വ്യാപനം ഉണ്ട്. മൂന്നാംതരംഗത്തിലേക്ക് കടന്ന സാഹചര്യത്തില്‍ രണ്ടാഴ്ചക്കകം രോഗികളുടെ എണ്ണം ലക്ഷം കഴിഞ്ഞാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. ഫെബ്രുവരി 15നകം രോഗവ്യാപനം ഉന്നതിയിലെത്തും. ജനങ്ങളുടെ ജാഗ്രതക്കുറവും വൈറസ് ഇന്ഫക്ഷന് തോത് വര്‍ധനവുമാണ് രോഗവ്യാപനം രൂക്ഷമാക്കിയത്. പുതുവത്സര, ക്രിസ്മസ് ആഘോഷങ്ങള്‍, പാര്‍ട്ടി സമ്മേളനങ്ങള്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവ വ്യാപനം വര്‍ധിപ്പിച്ചു. രണ്ടാംതരംഗത്തില്‍ ന്യുമോണിയ ബാധിതര്‍ കൂടുതലായിരുന്നെങ്കിലും ഒമിക്രോണില്‍ അത്തരം പ്രശ്നമില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഒമിക്രോണ്‍ ബാധിതര്‍ക്കും കോവിഡാനന്തര പ്രശ്നങ്ങളുണ്ട്. അതിനാല്‍ ജീവിതശൈലി രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡെല്‍റ്റയേക്കാള്‍ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപനം. രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കാത്തത് മാത്രമാണ് ആശ്വാസം. ഒമിക്രോണ്‍ ബാധിതര്‍ പെട്ടെന്ന് രോഗമുക്തരാകുന്നതും ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു. ഫെബ്രുവരി 15ന് മുമ്ബ് പാരമ്യത്തിലെത്തും -മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്ത്…
ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കോട്ടയം (Kottayam) വൈക്കത്ത് (Vaikom) ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് 14ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്. ശ്യാമിന്റെ വീട്ടിലെ 2 മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു. പെയ്ന്റിങ് തൊഴിലാളിയായ ശ്യാം പ്രകാശും അരുണിമയും 5 മാസം മുന്‍പാണ് വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ശ്യാമിന്റെ സഹോദരന്‍ ശരത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്കു മൂന്നിന് ശരത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.