വര്‍ക്കല | വര്‍ക്കല താലൂക്ക് ആശുപ്രതിയിലെ നേഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് ഇവര്‍ രോഗബാധിതയായത്. നഴ്‌സിംഗ് ഓഫീറായ സരിതയാണ് കൊവിഡ് ബാധിതയായി മരിച്ചത്. 52 വയസായിരുന്നു. ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവാവുകയായിരുന്നു. വീട്ടില്‍ ഐസൊലേഷനിലായിരുന്ന ഇവര്‍ രാത്രിയാണ് മരിച്ചത്. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Day: January 18, 2022
സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു; ലൈബ്രറി അടച്ചു, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് പടരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും വനംവകുപ്പ്, ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രിമാരുടെ ഓഫിസിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കോവിഡ് ബാധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നിരവധി പേര്‍ പോസിറ്റീവായതിനെത്തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയും അടച്ചു. 23 വരെയാണ് ലൈബ്രറി അടച്ചിരിക്കുന്നത്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും മറ്റു ഓഫിസുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസിലെ ഏഴിലധികം ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചതയാണ് വിവരം. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിര്‍ദേശവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്ക് ഉള്‍പ്പടെ ജില്ലയില്‍ എണ്‍പതിലധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു.…
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആരുടെ കൈവശം? ഒരു അറസ്റ്റിന് കൂടി സാദ്ധ്യത
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒരു അറസ്റ്റിന് കൂടി സാദ്ധ്യത. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെയും, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുല്ലയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയെങ്കിലും ഇതിന്റെ അസ്സല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചു തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. രാഷ്ട്രീയ ബന്ധമുള്ള വി ഐ പി ദിലീപിന് ദൃശ്യങ്ങള്‍ നല്‍കുന്നത് താന്‍ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി. ഈ വിഐപിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത്താണ് വിഐപിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നത് ഒട്ടനവധി ഡോക്ടര്‍മാര്‍; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് പിടിയിലായ ഡോക്ടറുടെ ഞെട്ടിക്കുന്ന മൊഴി
തൃശൂര്‍: നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി ഡോക്ടര്‍ പൊലീസ് പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് അക്വിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇയാള്‍ക്ക് പുറമേ മറ്റ് പല ഡോക്ടര്‍മാരും മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2.4 ഗ്രാം എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്ബ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില്‍ കണ്ടെത്തി. പതിനഞ്ച് ദിവസം മാത്രമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. അക്വിലിന് ലഹരി ഉപയോഗത്തിന് പുറമേ…
അബുദാബിയില്‍ ഡ്രോണ്‍ ആക്രമണം; ഉത്തരവാദികള്‍ കണക്കുപറയേണ്ടി വരുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്‍
അബുദാബി: അബുദാബിയിലെ മുസഫ വ്യാവസായിക മേഖലയില് ഹൂത്തി ഭീകരാക്രമണത്തില് മൂന്നു പേര് കൊല്ലപ്പെടുകയും, ആറു പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില് ഉത്തരവാദികളായവര് കണക്കുപറയേണ്ടി വരുമെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന്. സിവിലിയന് കേന്ദ്രങ്ങള് ലക്ഷ്യം വെച്ചുള്ള ഹൂത്തി ആക്രമണങ്ങള് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും, അംഗീകരിക്കാന് കഴിയാത്ത കുറ്റകൃത്യവുമാണെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില് പറഞ്ഞു. നിയമവിരുദ്ധമായ ലക്ഷ്യങ്ങള് നേടിയെടുക്കുന്നതിന്, മേഖലയില് ഭീകരവാദവും അരാജകത്വവും വ്യാപിപ്പിക്കാനുള്ള ഭീരുത്വമാണ് ഹൂത്തി മിലിഷ്യ നടത്തിയതെന്നും, സിവിലിയന്മാരെയും സിവിലിയന് സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവര്ത്തനങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിക്കണമെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം മരിച്ചവരില് രണ്ടു പേര് ഇന്ത്യക്കാരാണെന്ന വിവരം ലഭിച്ചതായും കൂടുതല് വിവരങ്ങള് അന്വേഷിച്ചു വരികയാണെന്നും യു എ ഇയിലെ ഇന്ത്യന് എംബസിയും അറിയിച്ചു. അബുദാബി…
രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞു, മരണസംഖ്യയിലും കുറവ്
ഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറഞ്ഞു. 2,35,000 ആയാണ് പ്രതിദിന കേസുകള്‍ കുറഞ്ഞത്. മരണസംഖ്യ 250 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്. ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കണക്കുകള്‍ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.
വിഐപി സൂര്യാ ശരത്തെന്ന് ഉറപ്പിച്ച് പൊലീസ് നടത്തുന്നത് നിര്‍ണ്ണായക നീക്കങ്ങള്‍
കൊച്ചി: നടിയെ ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന സംഭവത്തില്‍ ഒു കേസ് കൂടി വരും. ദൃശ്യങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇത്. പള്‍സര്‍ സുനി അയച്ച കത്തിലൂടെയാണു ദിലീപിന്റെ പങ്കാളിത്തം ആദ്യമായി പുറത്തുവന്നത്. അപ്പോഴും തൊണ്ടി മുതല്‍ ഒളിപ്പിച്ചതിനോ നശിപ്പിച്ചതിനോ കേസ് പ്രോസിക്യൂഷനുണ്ടായിരുന്നില്ല. ഈ വിഷയത്തിലാകും കേസെടുക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍, ദേ പുട്ട് ഹോട്ടലിന്റെ ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ല എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസിലെ പ്രധാന ദൃശ്യങ്ങള്‍ പൊലീസിനു നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം നീളുന്നത്. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂടുതല്‍ വിവരങ്ങളെത്തി. ഈ സാഹചര്യത്തിലാണ് പുതിയ കേസ് എടുക്കുന്നത്. തൊണ്ടി മുതല്‍ കണ്ടെത്താന്‍ കഴിയാതിരുന്നിട്ടും…
നമ്ബൂരിയച്ചന്‍ ആല്‍മരം മറിഞ്ഞപ്പോള്‍ രക്ഷപ്പെട്ടയാള്‍ കവുങ്ങ് വീണ് മരിച്ചു
പറവൂര്‍: നമ്ബൂരിയച്ചന്‍ ആല്‍മരം കടപുഴകി വീണപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട ലോട്ടറി വില്പനക്കാരന്‍ അടയ്ക്കാമരം ദേഹത്ത് വീണ് മരിച്ചു. ചെറിയപല്ലംതുരുത്ത് ഈരേപാടത്ത് രാജന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച നാലരയോടെ ബന്ധുവിനൊപ്പം തറവാട്ടു വീട്ടിലെ അടയ്ക്കാമരം വെട്ടിവീഴ്ത്താന്‍ വടം കെട്ടി വലിക്കുന്നതിനിടെ രാജന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍ നൂറ്റാണ്ടിലധികമായി പറവൂരില്‍ ലോട്ടറി വില്പനക്കാരനാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിന് പറവൂര്‍ നഗരഹൃദയത്തിലെ നമ്ബൂരിയച്ചന്‍ ആല്‍മരം കടപുഴകി മറിഞ്ഞ സമയം ആല്‍ച്ചുവട്ടില്‍ ലോട്ടറി വില്‍ക്കുകയായിരുന്ന രാജന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ആല്‍ത്തറയിലെ വിളക്കുകള്‍ കത്തിക്കുന്നത് രാജനായിരുന്നു. രാവിലെ ആറിന് ആല്‍ത്തറിയില്‍ വിളക്ക് കത്തിച്ച ശേഷമാണ് ലോട്ടറി കച്ചവടം തുടങ്ങാറ്. സംസ്കാരം നടത്തി. ഭാര്യ: സുജാത. മക്കള്‍: രാജി, രാഖി. മരുമക്കള്‍ ദീപു, മനീഷ്.
‘ചന്തു’ എന്ന് പരിചയപ്പെടുത്തി, യഥാര്‍ത്ഥ പേര് ‘സന്ധ്യ’; ആണായി നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 27കാരി അറസ്റ്റില്‍. തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യ (27) ആണ് അറസ്റ്റിലായത്. ആണാണെന്ന് പരിചയപ്പെടുത്തി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. ആലപ്പുഴ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സന്ധ്യ കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയെന്നാണ് കേസ്. ‘ചന്തു’ എന്ന വ്യാജ പേരിലുള്ള അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയത്. സൗഹൃദ ഗ്രൂപ്പുകളുണ്ടാക്കി പെണ്‍കുട്ടികളുടെ സ്വകാര്യ വിഷമങ്ങള്‍ ഇത്തരം ഇടങ്ങളില്‍ തുറന്നുപറയാന്‍ പ്രേരിപ്പിച്ചാണ് സന്ധ്യ ഇവരുമായി അടുപ്പമുണ്ടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെസഞ്ചര്‍ വഴി പരിചയപ്പെട്ടു മെസഞ്ചര്‍ വഴിയാണ് പെണ്‍ക്കുട്ടികളെ ബന്ധപ്പെട്ടിരുന്നത്. വൈഫൈ ഉപയോഗിച്ച് ലാപ്ടോപ്പിലൂടെ മാത്രമായിരുന്നു സന്ധ്യ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നത്. 9 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ കാണാതായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്ന് യഥാര്‍ഥ പേരും ഫോണ്‍ നമ്ബറും…
18 വർഷം ഒരുമിച്ച് ജീവിച്ചു, ഇപ്പോൾ ആ തീരുമാനം എടുക്കേണ്ട സമയം വന്നിരിക്കുന്നു – വാർത്ത അറിയിച്ചു ധനുഷ്
നടന്‍ ധനുഷും ഐശ്യര്യ രജനീകാന്തും വിവാഹബന്ധം വേര്‍പിരിയുന്നു. ഇരുവരും സോഷ്യല്‍ മീഡിയയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വര്‍ഷത്തോളം നീണ്ടു നിന്ന ദാമ്ബത്യത്തിനൊടുവിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ചത്. 2004 നവംബര്‍ 18 നായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു ഇതെന്നും വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇപ്പോള്‍ ഞങ്ങളുള്ളതെന്നും ഇരുവരും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്. ധനുഷിന്റെയും ഐശ്യര്യയുടെയും കുറിപ്പ് വായിക്കാം ‘സുഹൃത്തുക്കളായും പങ്കാളികളായും രക്ഷിതാക്കളായും അഭ്യുദയകാംക്ഷികളായുമുള്ള 18 വര്‍ഷത്തെ ഒന്നിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും പരസ്പരം മനസിലാക്കുന്നതിന്റെയും പൊരുത്തപ്പെടലിന്റെയും കൂടി യാത്രയായിരുന്നു അത്. ഇന്ന് വഴികള്‍ വേര്‍പിരിയുന്ന ഇടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികള്‍ എന്നനിലയില്‍ പരസ്പരം കൂടുതലായി മനസിലാക്കാനും ഞാനും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഈ തീരുമാനത്തെ കൈകാര്യം…