വിധി ഖേദകരമെന്ന്‌ സിസ്‌റ്റര്‍ ലൂസി കളപ്പുര; കോടതിതന്നെ കുറ്റക്കാരനെന്ന്‌ കണ്ടെത്തുമെന്ന്‌ പ്രതീക്ഷ

കോട്ടയം:കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. സിസ്റ്റര്‍ വിധിയെ വിശേഷിപ്പിച്ചത് നീതിദേവത കോടതി മുറിക്കുളളില്‍വച്ച്‌ അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് . സിസ്റ്ററിന്റെ പ്രതികരണം ഫേസ്ബുക്കിലൂടെയായിരുന്നു. കോടതി വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷന്‍ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോകട്ര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെക്കുകയും ചെയ്തു. എന്നിട്ടും വിധി ഫ്രാങ്കോ മുളയ്ക്കലിന്…

യാത്രയ്ക്കിടെ ഹൃദയാഘാതം; ബസിലെ യുവാവിന് രക്ഷകരായി സഹയാത്രികരായ നഴ്‌സും ജീവനക്കാരും

കൊല്ലം: ( 14.01.2022) ബസ് യാത്രക്കാരനായ യുവാവിന് രക്ഷകരായി അതേ വാഹനത്തിലുണ്ടായിരുന്ന നഴ്‌സും ജീവനക്കാരും. കൊട്ടിയത്തിനും ഉമയല്ലൂരിനും ഇടയ്ക്ക് വച്ച്‌ ബസ് നീങ്ങുന്നതിനിടെയാണ് യുവാവിന് ഹൃദയാഘാതമുണ്ടായത്. ബസിലെ വനിതാ കന്‍ഡക്ടര്‍ ശാലിനിയാണ് സീറ്റിലിരുന്ന യുവാവ് കുഴഞ്ഞുവീഴുന്നത് ആദ്യം കണ്ടത്. ഉടന്‍ ബസ് നിര്‍ത്തിക്കുകയായിരുന്നു. തിരുവനന്തരപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന സൂപെര്‍ഫാസ്റ്റ് ബസില്‍ ബുധനാഴ്ച രാത്രി 8.30നാണ് സംഭവം നടന്നത്. ഹോളിക്രോസ് ആശുപത്രിയിലെ ഡ്യൂടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ലിജി എം അലക്‌സിന്റെയും ശാലിനിയുടെയും സമോയചിത ഇടപെടലും ഡ്രൈവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചതും യുവാവിന് തുണയായി. ബസിലുണ്ടായിരുന്ന ലിജി ഉടന്‍തന്നെ ഓടിയെത്തി യുവാവിന് സിപിആര്‍ നല്‍കി. എത്രയും പെട്ടന്ന് അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടത് ലിജിയാണ്. ബസ് ഡ്രൈവര്‍ ശ്യാം കുമാര്‍ ഉടന്‍ തന്നെ ബസ് അടുത്തുള്ള സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. രോഗിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടുത്തിരുന്ന ചിലരോട് യുവാവ്…

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്: ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റ വിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പ്രസ്താവിച്ചത്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്‌ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളായിരുന്നു ആയിരം പേജുള്ള കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്. കോടതിക്ക് സമീപം വൻ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം ദൈവത്തിന് സ്തുതി എന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആദ്യ പ്രതികരണം. വിധി പ്രസ്താവം കേട്ടതിന് ശേഷം പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിഷപ്പ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയത്.  നിയമപോരാട്ടത്തിൽ തനിക്ക് ഒപ്പം നിന്നവർക്ക് നന്ദി പറയുന്നതായി വിധി കേട്ടതിന് ശേഷം ഫ്രാങ്കോ മുളയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. 105 ദിവസത്തെ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് വിധി വരുന്നത്. ഇതിനിടെ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. 9.30ഓടു കൂടിയാണ് ഫ്രാങ്കോ മുളയ്‌ക്കൽ…

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രക്ഷിക്കാന്‍ ഇടപെട്ടത് അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയെന്ന് റിപ്പോര്‍ട്ട്; കേസന്വേഷണ സമയത്ത് ലോക്നാഥ് ബെഹ്റ ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടത് നിരവധി തവണ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നടന്‍ ദിലീപിന് അനുകൂലമായി ഇടപെട്ട ഉന്നതന്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോക്‌നാഥ് ബെഹ്‌റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കേസന്വേഷണ സമയത്ത് ദിലീപും ലോക്നാഥ് ബഹ്റയും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ കേസില്‍ ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബഹ്റ ദിലീപിനെ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഈ വാര്‍ത്തയോട് ലോക്നാഥ് ബെഹ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്ടര്‍ ടിവി റിപോര്‍ട്ട് ചെയ്യുന്നു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്നും…

കോവിഡ് ക്ലസ്റ്റര്‍ മറച്ചുവയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ മറച്ച്‌ വയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.   പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ലസ്റ്ററായ സ്വകാര്യ നഴ്സിംഗ് കോളേജ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചിരുന്നില്ല. ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ സ്ഥാപനങ്ങളും കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വ്യാജ ഡോക്ടര്‍ തമിഴ്നാട്ടില്‍, പരസ്യ ബോര്‍ഡുകള്‍ കേരളത്തില്‍, ഒന്നും തിരക്കാതെ ഇവിടേയ്ക്ക് ഓടിയെത്തി മലയാളികള്‍

തിരുവനന്തപുരം: ചാക്കയില്‍ വ്യാജ ഡോക്ടര്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. തമിഴ്നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. റോബിന്‍ ഗുരു സിംഗിനെതിരെ കേരളത്തില്‍ നടപടിയെടുക്കാനാവില്ലെന്ന കേരള മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം കമ്മിഷന്‍ തള്ളി. കേരള സ്‌റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് നിയമത്തിലെ സെക്ഷന്‍ 42, 43 പ്രകാരം ഒരു വ്യക്തി വ്യാജമായി തന്റെ പേരിനൊപ്പം ഡോക്ടര്‍ എന്ന് ചേര്‍ത്ത് ചികിത്സ നടത്തുകയും പരസ്യം ചെയ്യുന്നതും കുറ്റകരമാണെന്നും അതില്‍ നിയമനടപടി സ്വീകരിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. റോബിന്‍ ഗുരു സിംഗ് പ്രാക്ടീസ് ചെയ്യുന്നത് തമിഴ്നാട്ടിലാണെങ്കിലും പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കേരളത്തിലാണെന്നത് കണക്കിലെടുത്ത് നടപടിയെടുക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കരിങ്കല്‍ എന്ന സ്ഥലത്താണ് പ്രാക്ടീസ് ചെയ്യുന്നതെന്നും കേരളത്തില്‍ നിന്ന് നിരവധി രോഗികളെ ആകര്‍ഷിക്കുന്നുണ്ടെന്നും കഴക്കൂട്ടം…

5.5 ദശലക്ഷം ആളുകളെ നിര്‍ബന്ധിത ക്വാറന്‍റീനില്‍ കയറ്റി ചൈന; ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ തടവറയ്ക്ക് തുല്യം

ബീജിംഗ് : വരാനിരിക്കുന്ന ബീജിംഗ് ഒളിമ്ബിക്സ് റദ്ദാക്കാതിരിക്കാനായി രോഗബാധ സ്ഥിരീകരിക്കുന്നവരെയെല്ലാം സര്‍ക്കാര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്ക് വിടുകയാണ് ചൈന. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ചൈനയുടെ ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ ഏതാണ്ട് തടവറയ്ക്ക് തുല്യമാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ചൈനയിലെ ഏതാണ്ട് 20 ദശലക്ഷം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ സ്വന്തം വീടുകളില്‍ തടവിലെന്ന പോലെ കഴിയുകയാണ്. സിയാനിലെ 13 ദശലക്ഷത്തിലധികം ആളുകള്‍ ക്വാറന്റൈനിലാണെന്നും ഇവര്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് സര്‍ക്കാര്‍ വിലക്കുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 5.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന അന്‍യാങ്, ഒമൈക്രോണ്‍ വേരിയന്‍റിന്‍റെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് അടച്ച്‌പൂട്ടി. സിയാന്‍ ക്യാമ്ബുകളിലേക്ക് അയച്ചവരില്‍ ഗര്‍ഭിണികളും കുട്ടികളും പ്രായമായവരുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. ഓണ്‍ലൈനില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോകളിലും ചിത്രങ്ങളിലും ചെറിയ പെട്ടികളില്‍ തടികൊണ്ടുള്ള കിടക്കയും ടോയ്‌ലറ്റുകളും അവയ്ക്കുള്ളില്‍ ഞെരുങ്ങി…

മദ്യലഹരിയില്‍ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസ്; അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍

ആലപ്പുഴ: ( 14.01.2022) മദ്യലഹരിയില്‍ 70കാരിയായ മാതാവിനെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ റിമാന്‍ഡില്‍. ബെംഗ്‌ളൂറില്‍ ട്രേഡ്സ്മാനായി ജോലിചെയ്യുന്ന സുബോധിനെ(37)യാണ് ഹരിപ്പാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തതെന്നും കേസിന്റെ എഫ്‌ഐആര്‍ റിപോര്‍ട് ഉള്‍പെടെയുള്ള രേഖകള്‍ സൈന്യത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു. 70കാരിയായ ശാരദയെയാണ് മകന്‍ സുബോധ് അതിക്രൂരമായി മര്‍ദിച്ചതെന്നും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച്ച കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച്‌ വീട്ടിലെത്തിയ അയാള്‍ അമ്മയുടെ വളയും മാലയും ഊരിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മര്‍ദനത്തിന് കാരണം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ സഹോദരനാണ് പകര്‍ത്തിയതെന്നും പൊലീസ് വ്യക്തമാക്കി.