കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സഹോദരനും കാവ്യാ മാധവനുമെതിരെ നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ഇക്കാര്യങ്ങള്‍ കൈമാറിയത്. പള്‍സര്‍ സുനിയെ ഇല്ലാതാക്കാന്‍ വരെ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തലുണ്ട്. അത് മാത്രമല്ല, കേസിലെ വിഐപിയുടെ നിര്‍ണായക പങ്കിനെ കുറിച്ചും ബാലചന്ദ്രകുമാര്‍ പയുന്നുണ്ട്. ദിലീപും സംഘവും മൊഴിമാറ്റിയതിന് നല്‍കിയത് വന്‍തുക? ഹോട്ടലില്‍ വെച്ച് നടന്നത്….വെളിപ്പെടുത്തല്‍ ഇയാള്‍ക്ക് സംസ്ഥാനത്തെ പ്രമുഖനായ മന്ത്രിയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും മൊഴിയിലുണ്ട്. അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റാനായി മന്ത്രിയില്‍ സമ്മര്‍ദം ചെലുത്താനായിരുന്നു ഈ വിഐപിയും ദിലീപും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. 1ദിലീപും കൂട്ടാളികളും അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചതിന് 20 ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നു. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് അദ്ദേഹം മൊഴി നല്‍കിയത്. നാല് മണിക്കൂറോളമാണ് മൊഴിയെടുത്തത്. കുറ്റകൃത്യത്തിന്റെ വിവരങ്ങള്‍ ദിലീപിന്റെ…
Day: January 12, 2022
25 വര്‍ഷം മുമ്ബ് പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച ഇന്ത്യന്‍ ഡോക്ടറെ കുറിച്ച്
അമേരിക്കയില്‍ (US) ജനിതകമാറ്റം വരുത്തിയ പന്നിയില്‍ (Genetically Modified Pig) നിന്ന് ഹൃദയം സ്വീകരിച്ച രോഗി സുഖം പ്രാപിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ ശസ്ത്രക്രിയ (Surgery) നടത്തിയ ഡോക്ടര്‍മാരെ ലോകം അഭിനന്ദിക്കുകയാണ്. മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ 57കാരനായ ഡേവിഡ് ബെന്നറ്റ് എന്നയാളിനാണ്, ജീവന്‍ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പന്നിയുടെ ഹൃദയം മാറ്റിവച്ചത് (Heart Transplantation). ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹം സുഖമായിരിക്കുന്നതായി മേരിലാന്‍ഡ് ആശുപത്രി അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ കാല്‍ നൂറ്റാണ്ട് മുമ്ബ് അസം സ്വദേശിയായ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ധനിറാം ബറുവ (Dr. Dhani Ram Baruah) പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആ സംഭവം വലിയ വിവാദമാവുകയും അതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് 40 ദിവസത്തോളം ജയിലില്‍ കഴിയേണ്ടി വരികയും ചെയ്തു. ആ സംഭവത്തെക്കുറിച്ച് വിശദമായി അറിയാം:…
രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാന്‍ അമ്മപ്പുലി വന്നില്ല; കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി
പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍നിന്ന് രണ്ടുദിവസംമുമ്ബ് കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളിലൊന്നിനെ അമ്മപ്പുലി കൊണ്ടുപോയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി അമ്മപ്പുലി എത്തിയില്ല. വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ പുലി ഇന്നലെ രാത്രിയും എത്താതിനെ തുടര്‍ന്ന് കൂട്ടില്‍ വെച്ച പുലിക്കുഞ്ഞിനെ ഡിഎഫ്‌ഒ ഓഫിസിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി മറ്റൊരു കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. ഇന്നലെ രാത്രിയാണ് ശേഷിക്കുന്ന പുലി കുഞ്ഞിനെ വനംവകുപ്പ് കൂട്ടില്‍ വെച്ചത്. ഇന്ന് വീണ്ടും കുട്ടിപ്പുലിയെ കൂടിനകത്ത് വെച്ചേക്കും. ചൊവ്വാഴ്ച പുലിയുടെ സാന്നിധ്യം കൂടിന് സമീപത്ത് ഉണ്ടായിരുന്നോ എന്നത് ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറകള്‍ ഡിഎഫ്‌ഒ എത്തി പരിശോധിച്ച ശേഷമേ വ്യക്തമാകൂ. രണ്ടാമത്തെ കുഞ്ഞിനെ പുലി ഉപേക്ഷിച്ചോ എന്നും വനംവകുപ്പ് അധികൃതര്‍ സംശയമുണ്ട്.
ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് പിണറായി വിജയൻ
സംസ്ഥാന ആഭ്യന്തര വകുപ്പിൽ പ്രശ്നങ്ങളും പോരായ്മകളും ഉണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ തെറ്റായ സമീപനങ്ങളുള്ളവരുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ പ്രവണതയുള്ളവർ ചുരുക്കം ചിലർ മാത്രമാണെന്നും അതിന്‍റെ പേരിൽ സംസ്ഥാനത്തെ മുഴുവൻ പോലീസിനെയും കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും പിണറായി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരായ വിമർശനങ്ങൾക്ക് മറുപടി പറയവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പോലീസിലെ തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജന രംഗത്തുള്ളവർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കണമെന്നും അലൻ − താഹ വിഷയത്തിൽ മുഖ്യമന്ത്രി പരോക്ഷമായി മറുപടി നൽകി. അകാരണമായി ആരേയും ജയിലിൽ അടയ്ക്കണമെന്ന നിലപാട് സർക്കാരിനില്ലെന്നും യുഎപിഎ കേസിൽ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി സമ്മേളനത്തിൽ മറുപടി നൽകി.
കോവിഡ് പ്രതിരോധ ഗുളിക യുവാക്കൾ കഴിക്കരുതെന്ന് നിർദ്ദേശം
കോവിഡ് പ്രതിരോധത്തിന് ഡ്രഗ് കണ്‍ട്രോളർ ജനറലിന്‍റെ അടിയന്തര അനുമതി ലഭിച്ച മോൽനുപിരാവിർ ഗുളിക യുവാക്കൾക്കു നൽകരുതെന്ന് കോവിഡ് കർമ സമിതി തലവൻ ഡോ.എൻ.കെ അറോറ വ്യക്തമാക്കി. ചെറുപ്പക്കാരായ ആളുകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ ഗുളിക തകരാറിലാക്കാൻ സാധ്യതയുള്ളതായി കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. രോഗബാധയുടെ ആദ്യ ഘട്ടങ്ങളിലാണ് മോൽനുപിരാവിർ ഗുളിക നൽകുന്നത്. ഗുളിക നൽകുന്നത് അസുഖം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നു. എന്നാൽ മരുന്നിന്‍റെ യഥേഷ്ടമുള്ള ഉപയോഗം അപകടങ്ങൾ ഉണ്ടാക്കും. പ്രധാനമായും അറുപതു വയസിനു മുകളിൽ പ്രായമുള്ള, മറ്റു രോഗാവസ്ഥകൾ ഉള്ളവരുടെ ചികിത്സയ്ക്കാണ് ഗുളിക സഹായിക്കുക. ചെറുപ്പക്കാരായ ആളുകൾക്ക് ഗുളിക നൽകുന്നത് ജനിതക വ്യതിയാനങ്ങൾക്ക് കാരണമായേക്കാം. ഇതിനു മുന്പ് ഐസിഎംആർ മേധാവി ബൽറാം ഭാർഗവയും മോൽനുപിരാവിർ ഗുളിക മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു. ഡിസംബറിലാണ് ഡ്രഗ് കണ്‍ട്രോളർ ജനറൽ അമേരിക്കൻ നിർമിത കോവിഡ് പ്രതിരോധ ഗുളികയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള…
വെള്ളം ആവശ്യപ്പെട്ട അമ്മയെ തുരുതുരെ വെട്ടി: കൊടുംക്രൂരതയിലും കൂസലില്ലാതെ സനല്‍
പാലക്കാട്: പുതുപ്പരിയാരത്ത് ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മൂത്ത മകന് സനല്‍ (28) മയക്കുമരുന്നിന് അടിമയായിരുന്നെന്ന സംശയത്തിലാണ് പൊലീസ്. ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെങ്കിലും മറുപടികളില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി വെള്ളം ആവശ്യപ്പെട്ട അമ്മയോട് കാരണമില്ലാതെ ഇയാള്‍ പ്രകോപിതനാവുകയായിരുന്നത്രേ. തുടര്‍ന്ന് രണ്ട് കത്തികള്‍കൊണ്ട് മാതാവിനെ തുരുതുരെ വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ അടുത്ത മുറിയില്‍ നട്ടെല്ലിന് പരിക്ക് പറ്റി എഴുന്നേല്‍ക്കാനാവാത്ത നിലയില്‍ ചികിത്സയിലുള്ള പിതാവ് കാര്യമന്വേഷിച്ചതോടെ അദ്ദേഹത്തെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ കീടനാശിനി സിറിഞ്ചില്‍ ശേഖരിച്ച് അമ്മയുടെ കാലില്‍ കുത്തിവെച്ചതായും മാതാപിതാക്കളുടെ വായില്‍ ഒഴിച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറിയ സനല്‍ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ആപ്പിള്‍ കഴിച്ച ശേഷം നടന്നാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ബംഗളൂരുവിലേക്ക് ട്രെയിന്‍ കയറിയ സനല്‍ ഇന്റര്‍നെറ്റില്‍ നിന്ന് ബുദ്ധമത കേന്ദ്രങ്ങളുടെ നമ്ബര്‍ തിരഞ്ഞെടുത്ത് വിളിച്ചിരുന്നതായും പൊലീസ്…
ആംബുലന്‍സിലെ കല്യാണയാത്ര; ഉടമയും ഡ്രൈവറും കുടുങ്ങി
കായംകുളം: കറ്റാനത്തു വിവാഹ ശേഷം ആംബുലന്‍സില്‍ വധൂവരന്മാര്‍ വീട്ടിലേക്കു സൈറന്‍ മുഴക്കി യാത്ര ചെയ്ത സംഭവത്തില്‍ ആംബുലന്‍സ് ഉടമയ്ക്കും ഡൈവര്‍ക്കുമെതിരെ കേസെടുത്ത് പിഴ ചുമത്തുമെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മാവേലിക്കര മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ എസ്. സുബി, സി.ബി. അജിത് കുമാര്‍ , എംവിഐ ഗുരുദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു നൂറനാട് പോലീസിനു കൈമാറി. ഉടമയ്ക്കും ഡ്രൈവര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് കറ്റാനത്തു നടന്ന ഒരു വിവാഹ ശേഷം വധുവരന്മാര്‍ ആഘോഷ പൂര്‍വം ആംബുലന്‍സില്‍ വരന്‍റെ വീട്ടിലേക്കു യാത്ര ചെയ്തത്. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നു. ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷനാണ് പ്രധാനമായും പരാതി ഉയര്‍ത്തിയത്. കറ്റാനം വെട്ടിക്കോട്…
സൗഹൃദക്കെണിയില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥിനിയുമായി കാറില്‍ കറങ്ങിയ 23കാരനെ പൊലീസ് പിടികൂടി
കൊടുങ്ങല്ലൂര്‍ : ഫേസ്ബുക്ക് സൗഹൃദക്കെണിയില്‍ കുരുങ്ങിയ വിദ്യാര്‍ത്ഥിനിയുമായി കാറില്‍ ഊര് ചുറ്റിയ യുവാവിനെ പൊലീസ് പൊക്കി. കൊണ്ടോട്ടി സിയാംകണ്ടം സ്വദേശി അമീറിനെയാണ് (23) അറസ്റ്റ് ചെയ്തത്. ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോന്ന ശേഷം ഫേസ്ബുക്ക് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി, ഇരുവരും ഇരിങ്ങാലക്കുടയില്‍ ഉണ്ടെന്ന് വിവരം കിട്ടി. തുടര്‍ന്ന് തന്ത്രപൂര്‍വ്വം വിളിച്ചു വരുത്തി നടപടിയെടുക്കുകയായിരുന്നു. യുവാവിന്റെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും സമാനരീതിയിലുള്ള, ചുറ്റിത്തിരിയലുകള്‍ ശ്രദ്ധയില്‍വന്നിട്ടുണ്ടെന്നും അതെല്ലാം പൊലീസ് നിരീക്ഷിച്ചുവരികയാണെന്നും എസ്.ഐ കെ.എസ്.സൂരജ് പറഞ്ഞു.