സ്ഥിരമായി ജോലിക്ക് പോകാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് യുവാവ് സ്വയം കുത്തിമരിച്ചു. വെസ്റ്റ് ബെംഗളൂരുവിലെ ജെജെ നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്ക്രാപ്പ് ഷോപ്പ് ജീവനക്കാരനായ സയ്യിദ് സഹീല്‍(23) ആണ് ജീവനൊടുക്കിയത്. മോശം കൂട്ടുകെട്ടില്‍ പെട്ടതിനെ തുടര്‍ന്ന് സഹീല്‍ സ്ഥിരമായി ജോലിക്കു പോകാറില്ലെന്ന് പിതാവ് അബ്ബാസ് പറഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറാണ് അബ്ബാസ്. ഞായറാഴ്ച ജോലിക്ക് പോകാതെ ടിവി കണ്ടുകൊണ്ടിരുന്ന സഹീലിനെ അബ്ബാസ് ശാസിച്ചു. ഇതില്‍ ദേഷ്യം പൂണ്ട യുവാവ് അടുക്കളയിലേക്ക് പോയി കത്തിയെടുത്ത് വയറില്‍ സ്വയം കുത്തുകയായിരുന്നു. തങ്ങളെ ഭീഷണിപ്പെടുത്താനായി മകന്‍ അഭിനയിക്കുകയാണെന്നാണ് അമ്മ രേഷ്മ വിചാരിച്ചത്. തുടര്‍ന്നാണ് വയറില്‍ കുത്തേറ്റത് ശ്രദ്ധയില്‍ പെട്ടത്. സഹീല്‍ വേദനയെക്കുറിച്ച് പറയാത്തതിനെ തുടര്‍ന്ന് ചെറിയ മുറിവാണെന്നും കരുതി. ഉച്ചയ്ക്ക് 1 മണിയോടെ വയറില്‍ വേദന അനുഭവപ്പെട്ട സഹീലിനെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ 3 മണിയോടെ…
Day: January 11, 2022
അച്ഛന് മദ്യം നല്‍കി നിരന്തരം പീഡിപ്പിച്ചു; 16 കാരി എട്ടുമാസം ഗര്‍ഭിണി; രണ്ടു പേര്‍ അറസ്റ്റില്‍; കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി സംശയം
പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പിതാവിന് മദ്യം നല്‍കി ആദിവാസി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവാക്കള്‍ ഉള്‍പ്പെടെയാണ് പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. സംഭവത്തില്‍ ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലത്ത് സ്‌കുളുകള്‍ അടച്ചിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഈ സമയത്താണ് ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായത്. ഇതിനിടെ വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പോലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസമാണ് കൂടുതല്‍ പ്രതികളുടെ പേരുകള്‍…
പുതുപ്പരിയാരത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയി
പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ സനല്‍ പൊലീസ് പിടിയിലായി. മൈസൂരുവില്‍ല്‍ ഒളിവില്‍ പോയ പ്രതിയെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേല്‍പ്പിച്ചത്. ഓട്ടൂര്‍ക്കാട് മയൂരത്തില്‍ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത പ്രദേശമായ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനാല്‍ പുലി നാട്ടിലിറങ്ങാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരും തിങ്കളാഴ്ച അതിരാവിലെ പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് എറണാകുളത്തെ മകളുടെ വീട്ടില്‍നിന്ന് ദേവി തിരിച്ചെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്ബ് വീടിന് സമീപം വീണ് നട്ടെല്ലിന് പരിക്കേറ്റ ചന്ദ്രന് ചികിത്സയിലായിരുന്നു. ബന്ധുവിന്റെ നേതൃത്വത്തില്‍ വീട്ടില്‍ പെയിന്റിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. മകള്‍ സൗമിനി എറണാകുളത്തെ ഭര്‍തൃഗൃഹത്തിലാണ് താമസം. പിടിയിലായ സുനില്‍ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മകള്‍ മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയിരുന്നില്ല.…
ആദായ നികുതിയില്‍ മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ബജറ്റില്‍ പ്രഖ്യാപനമുണ്ടാവും
ന്യൂഡല്‍ഹി: ആദായ നികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്താനാണ് തീരുമാനം. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 30ല്‍ നിന്നും 35 ശതമാനമാക്കി ഉയര്‍ത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതേസമയം, നികുതി സ്ലാബുകളില്‍ മാറ്റമുണ്ടാകില്ല. നിലവില്‍ 50,000 രൂപയാണ് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍. കോവിഡ് മൂലം മെഡിക്കല്‍ ചെലവുകള്‍ ഉള്‍പ്പടെ ഉയര്‍ന്നതിനാല്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനില്‍ മാറ്റം വരുത്തണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറിന് ഉള്ളതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇതുസംബന്ധിച്ച ശിപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഗൗരവമായി ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍. നേരത്തെ വ്യവസായസംഘടനകള്‍ ഉള്‍പ്പടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
നാട്ടുകാര്‍ പുനര്‍നിര്‍മിച്ച പാലം അവര്‍തന്നെ തുറന്നു
കൊടുങ്ങല്ലൂര്‍: നാട്ടുകാര്‍ നിര്‍മിച്ച ഇരുമ്ബ് പാലത്തിന്റെ പുനര്‍നിര്‍മാണവും നാട്ടുകാര്‍ തന്നെ നടത്തേണ്ടി വന്നു. ഇതോടെ നാട്ടുകാര്‍ തന്നെ പാലം തുറന്നു. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ 18ാം വാര്‍ഡില്‍ ശൃംഗപുരം കനാലിന് കുറുകെയാണ് നാട്ടുകാരുടെ സ്വന്തം ജനകീയ പാലം നിലനില്‍ക്കുന്നത്. അഞ്ച് വര്‍ഷം മുമ്ബ് നാട്ടുകാര്‍ നിര്‍മിച്ച ഇരുമ്ബ് പാലം തുരുമ്ബെടുത്ത് ജീര്‍ണാവസ്ഥയിലായിരുന്നു. തൊഴിലാളികളും വിദ്യാര്‍ഥികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന പാലം വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്. സുവിന്ദിന്റെ നേതൃത്വത്തില്‍ പുതുക്കിപ്പണിയുകയായിരുന്നു. നിരവധി പേര് സഹകരിച്ച് 50,000 രൂപ ചെലവഴിച്ചാണ് ഇരുപത്തഞ്ചടിയോളം നീളമുള്ള പാലം പുനര്‍നിര്‍മിച്ചത്. കാവില്‍ക്കടവ്, പുല്ലൂറ്റ് പ്രദേശങ്ങളില്‍നിന്ന് വരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ദേശീയപാതയില്‍ കയറാതെ എല്‍തുരുത്ത്, ആനാപ്പുഴ, മാള തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചും എളുപ്പം എത്തിച്ചേരാന്‍ സഹായിക്കുന്ന യാത്രാമാര്‍ഗമാണ് കനാല്‍പാലം. നാട്ടുകാര്‍ പുനര്‍നിര്‍മിച്ച പാലം അവര്‍തന്നെ തുറന്നുജനകീയ പാലമായതുകൊണ്ടുതന്നെ പുനര്‍നിര്‍മിച്ച പാലത്തിന് ഉദ്ഘാടനവുമുണ്ടായില്ല. നാട്ടുകാര്‍ തന്നെ പാലം തുറന്നു. ഒരുകാലത്ത്…