അർജുൻ ബിനു, പ്രശാന്ത് വിജയൻ, ജീവൻ ചാക്ക, ബിനു കോരാണി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന “ജാക്ക് fruit ” മലയാള സിനിമയുടെ അവസാന ഘട്ട ചിത്രീകരണം കൊല്ലം ജില്ലയിൽ പുരോഗമിക്കുന്നു. കോട്ടയം റഷീദ്,ഷോബി, ചിറ്റയം ഗോപകുമാർ, ടി. എസ്. രാജു, അഭിലാഷ്, റസൽ സബർമതി, V. R സുരേന്ദ്രൻ,വേണു ഐവാർകാല,അരുൺ ദേവ്, കനക ലത, ലതാഷാജി, ശ്രീക്കുട്ടി, പ്രീത പനയം, ഷൈലജ,സൗമ്യ വാഗമൺ,സ്മിത, ആര്യനന്ദ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു.നിർമാണം – cat eyes creations, സംവിധാനം – അർജുൻബിനു , ക്യാമറ-നവീൻ കെ സാജ്, സജയൻ, ക്യാമറ അസിസ്റ്റന്റ്സ്.കുമാർ മേനംകുളം, അഭിജിത്. മേക്കപ്പ് – ബിനു. S. കേശവ്, അസിസ്റ്റൻസ് – അനിൽ തിട്ടയിൽ, ഗാനങ്ങൾ, സംഗീതം – സാബു,ആലാപനം – uനദിർഷ, പ്രദീപ് , ഭാഗ്യലക്ഷ്മി , PRo – അജയ്…
Day: January 10, 2022
അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി തടഞ്ഞ് തമിഴ്നാട് പൊലീസ്
പാറശ്ശാല: തമിഴ്‌നാട്ടിലെ ലോക്ഡൗണിന്റെ ഭാഗമായി കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ഊരമ്ബ്, കൊല്ലങ്കോട്, പളുകല്‍, ഇഞ്ചിവിള, പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട് പൊലീസ്. കടകമ്ബോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതം അടക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്‌നാട് അതിര്‍ത്തിയായ ഇഞ്ചിവളയിലേക്ക് കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ലെന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞുപോയ വാഹങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടാതെയായിരുന്നു കഴിഞ്ഞദിവസം തമിഴനാട് പൊലീസിന്‍റെ പരിശോധന. ജനുവരി 6 മുതല്‍ 20 വരെയാണ് നിയന്ത്രണം. ഞായറാഴ്ചകളിലാണ് സമ്ബൂര്‍ണ ലോക്‌ഡോണ്‍. ചിത്രം. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാറശ്ശാല ഇഞ്ചിവിളക്ക് സമീപം പൊലീസ് തടയുന്നു
ഏലം മേഖലയിലെ പ്രശ്നങ്ങൾക്ക് നേരെ സർക്കാരുകളും സ്പൈസസ് ബോർഡും കണ്ണടച്ചതോടെ നിലനിൽപ്പിനായി യഥാർഥ കർഷകർ തന്നെ രംഗത്തിറങ്ങുന്നു
പ്രിയ കർഷക സുഹൃത്തുക്കളെ എല്ലാവർക്കും നമസ്കാരം.. 6-ആം തിയ്യതി വണ്ടന്മേട്ടിൽ വച്ചു കൂടിയ ഇടുക്കി വയനാട് ഏലം കർഷകരുടെ മീറ്റിംഗ് ആണ് ഇപ്രകാരം ഒരു സമരത്തിലേക്ക് പോകുവാൻ കർഷകരെ നിർബന്ധിതം ആക്കിയത്…. സമരം ചെയ്തു സംഘടന വളർത്താം എന്ന ചിന്ത വയനാട് ഇടുക്കി ഏലം കർഷകർ കൂട്ടായ്മയ്ക്ക് തൽക്കാലം ഇല്ല… എനിക്ക് തോന്നുന്നു നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങൾ ആയിട്ടുള്ള പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഈ കൂട്ടായ്മയുടെ പ്രവർത്തനം കൃത്യമായിട്ട് അറിയാവുന്നതാണ്…. ഇത് പറയുവാനുള്ള കാരണം പ്രിയപ്പെട്ടവരെ ഏലം കർഷക കൂട്ടായ്മകളുടെ ഇടയിൽ നിന്നുള്ള കൂട്ടായ്മകൾക്ക് തന്നെയാണ് നമ്മുടെ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം.. നമ്മൾ ഏതെങ്കിലുമൊരു സമരപരിപാടിയോ വില ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുമ്പോൾ മറ്റുള്ള ഒരു ഏലം കർഷക കൂട്ടായ്മ ഇതിനെതിരെ വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്… ഞങ്ങൾ സമരത്തിന്റെ മറവിൽ പണപ്പിരിവ് നടത്തുന്നു എന്ന…
കോവിഡ് വ്യാപനം: തിയേറ്ററുകള്‍ വീണ്ടും അടച്ചിടുന്നു
മുംബൈ: കോവിഡ് വ്യാപനം ഗുരുതരമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ മുംബൈയിലടക്കം സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ അടച്ചുതുടങ്ങി. പുതിയ സിനിമകള്‍ പുറത്തിറങ്ങുന്നത് നിലച്ചതും ഇതിന് ആക്കംകൂട്ടിയിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ സിനിമാ തിയേറ്ററുകളില്‍ 50 ശതമാനം പേര്‍ക്കു മാത്രമേ കയറാന്‍ അനുവാദമുള്ളൂ. മാത്രമല്ല കോവിഡ് വ്യാപനം കൂടിയതോടെ തിയേറ്ററുകളിലേക്ക് വരുന്നവരുടെ എണ്ണവും കുറയാന്‍ തുടങ്ങി. ഇതൊക്കെയാണ് തിയേറ്ററുകള്‍ അടച്ചിടുകയാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകളെ എത്തിക്കാന്‍ കാരണമായത്. മഹാരാഷ്ട്രയ്ക്കുപുറമെ മറ്റു സംസ്ഥാനങ്ങളിലേയും സ്ഥിതി വ്യത്യസ്ഥമല്ല. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ തിയേറ്ററുകളില്‍ പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. സ്പൈഡര്‍മാന്‍: നോ വേ ഹോം, പുഷ്പ: ദി റൈസ്, 83 തുടങ്ങിയ സിനിമകളാണ് നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവ പിന്‍വലിക്കുന്നതോടെ മിക്ക തിയേറ്ററുകളും പ്രവര്‍ത്തനം നിര്‍ത്താനാണ് സാധ്യത.
ഗുണ്ടകള്‍ വിലസുന്നു.: കുലുക്കമില്ലാതെ പോലീസ്
തിരുവനന്തപുരം ജില്ലയെ നടുക്കിയ പോത്തന്‍കോട് സുധീഷ് വധക്കേസിനു ശേഷവും ജില്ലയില്‍ പലയിടത്തും ഗുണ്ടാ സംഘങ്ങളുടെ തേര്‍വാഴ്ച തുടരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത് . എന്നിട്ടും പോലീസ് നിഷ്‌ക്രിയമെന്ന് നാട്ടുകാരുടെ പ്രധാന ആക്ഷേപം. ജില്ലാതലത്തില്‍ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കാനും കടുത്ത നടപടികള്‍ എടുക്കാനും പോലീസ് മേധാവി നേരത്തെ നിര്‍േദശിച്ചെങ്കിലും ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് യാതൊരു തരത്തിലും അറുതിയില്ല .പോത്തന്‍കോട് കൊലപാതകത്തിനു ശേഷം തുടരെത്തുടരെ ഇത്തരം അക്രമങ്ങള്‍ നഗരത്തില്‍ അരങ്ങേറുകയാണ്. പോത്തന്‍കോടുതന്നെ അച്ഛനെയും മകളെയും വാഹനത്തില്‍ വച്ച് കൈയേറ്റം ചെയ്ത സംഭവം, വിഴിഞ്ഞത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്, മണ്ണന്തലയിലും കാച്ചാണിയിലും ഉണ്ടായ അക്രമങ്ങള്‍, കോടതിയില്‍ സാക്ഷി പറഞ്ഞ ആള്‍ക്കെതിരേ നെടുമങ്ങാട് ഉണ്ടായ ആക്രമണം, ധനുവച്ചപുരത്ത് രണ്ടു മൂന്ന് ദിവസമായി പോലീസുകാര്‍ക്കു നേരേയുണ്ടായ അതിക്രമങ്ങള്‍ എന്നിവ ഇതില്‍ ചിലതാണ്.എന്നാല്‍ പോലീസുകാര്‍ എല്ലാം കണ്ണടച്ചുവിടുകയാണ് ഹേയുന്നത് . ഈ ആകമാനങ്ങള്‍ നടത്തുന്നതില്‍…
കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍: ഒരു മാസം മുമ്ബായിരുന്നു വിവാഹം
കോട്ടയം: നവവധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്ബായിരുന്നു മേഘയുടെ വിവാഹം നടന്നത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വച്ചായിരുന്നു സംഭവം. മേഘയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പാലക്കാട് ദമ്ബതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
പാലക്കാട്: പുതുപ്പരിയാരത്ത് ദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതീക്ഷാ നഗറില്‍ ചന്ദ്രന്‍ (64) ദേവിക (55) എന്നിവരാണ് മരിച്ചത്. വീടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെട്ടേറ്റു ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന മകനുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. മകന്‍ ഇന്നലെ വീട്ടില്‍ ഉണ്ടായിരുന്നതായാണ് വിവരം. സമീപവാസികളാണ് രാവിലെ മൃതദേഹങ്ങള്‍ കണ്ട് പൊലീസിനെ അറിയിച്ചത് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുമോ?; കോവിഡ് അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോവിഡ് അവലോകനയോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തന്നതിനൊപ്പം കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നത് യോഗം ചര്‍ച്ച ചെയ്യും. രോഗവ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. കോവിഡിനൊപ്പം ഒമൈക്രോണ്‍ വ്യാപനവും യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ധസമിതിയുടേതടക്കം പുതിയ നിര്‍ദേശങ്ങള്‍ തേടും. കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുമായി നടത്തുന്ന യോഗവും ഇന്ന് നടക്കും. ടിപിആര്‍ 11 നും മുകളില്‍ കേരളത്തില്‍ ഇന്നലെ 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വര്‍ധന. ടിപിആറും ഉയര്‍ന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5776 പേര്‍ക്ക്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കാമുകന്‍ അറസ്റ്റില്‍: പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ട്
പാലോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കാമുകന്‍ അറസ്റ്റില്‍. പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിലെ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് 2021 നവംബര്‍ 21 ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനിയില്‍ കിഴക്കും കരകുന്നും പുറത്ത് വീട്ടില്‍ ശ്യാം എന്ന വിപിന്‍ കുമാര്‍(19) അറസ്റ്റിലായി. ഇയാള്‍ പെണ്‍കുട്ടിയുടെ കാമുകനായിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വെളിവാകുകയും ചെയ്തു. ഇതോടെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോലീസ് പെണ്‍കുട്ടിയുടെ സൂഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുകയുകയും ശ്യാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കൊറോണയുടെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന ‘ഡെല്‍റ്റക്രോണ്‍’ വകഭേദം സ്ഥിരീകരിച്ചതായി ഗവേഷകര്‍
നിക്കോഷ്യ: സൈപ്രസില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദം കണ്ടെത്തി. ഡെല്‍റ്റക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വകഭേദം 25 പേര്‍ക്ക് സ്ഥിരീകരിച്ചു. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു. ‘നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്’ -അദ്ദേഹം പറയുന്നു. കൂടുതല്‍ പരിശോധനക്കായി സാമ്ബിളുകള്‍ ഗിനൈഡിലേക്ക് അയച്ചതായി അവര്‍ അറിയിച്ചു. അതേസമയം, ഡെല്‍റ്റക്രോണ്‍ ഇതുവരെ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ അംഗീകരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.