‘കൊറോണ ഗാര്‍ഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെയിലെ ഗവേഷണ സ്ഥാപനമായ പൂണെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ചെന്നൈ ഫ്രോണ്ടിയര്‍ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഈ മിഠായി ഉടന്‍ വിപണിയിലെത്തും. കോവിഡ് വകഭേദങ്ങള്‍ക്കെതിരെ ഈ മിഠായി 98.4% ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയര്‍മാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാന്‍ പറഞ്ഞു. പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാല്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി ആവശ്യമില്ല. അമ്ബത്തൂരിലെ ഫാക്ടറിയില്‍ ഉല്‍പാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിള്‍കൊള്ളാനുള്ള (ഗാര്‍ഗിള്‍) മരുന്നും തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകള്‍ സോപ്പിട്ടു കഴുകുമ്ബോള്‍ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്.…
Day: January 4, 2022
സംസ്ഥാനം കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളിലേക്കെന്ന് സൂചന; തീരുമാനം ഇന്നത്തെ അവലോകന യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാദ്ധ്യത. ഇക്കാര്യത്തില്‍ ഇന്ന് 2.45ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമുണ്ടാകും. പുതുവര്‍ഷം പ്രമാണിച്ച് ഏര്‍പ്പെടുത്തിയ രാത്രികാല നിയന്ത്രണം ജനുവരി രണ്ടിന് പിന്‍വലിച്ചിരുന്നു. ഇത്തരത്തിലുളള നിയന്ത്രണങ്ങള്‍ ഇനിയുണ്ടായേക്കില്ല. എന്നാല്‍ പകല്‍ സമയം പൊതുഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും ആവശ്യമായ ഏതെങ്കിലും തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് സാദ്ധ്യതയെന്ന് സൂചനയുണ്ട്. പൊലീസ് പരിശോധനയും കടകളില്‍ ഉള്‍പ്പടെ തിരക്ക് കുറക്കാനുമാകും ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കുക. രാത്രികാല നിരോധനം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലുണ്ട്. എന്നാല്‍ വലിയ രോഗവ്യാപനമുളള സമയത്ത് സ്വീകരിച്ച വര്‍ക് ഫ്രം ഹോം പോലെ നടപടികള്‍ ഉണ്ടാകാന്‍ വഴിയില്ല. ഓണ്‍ലൈനായാണ് ഇന്നത്തെ യോഗം ചേരുന്നത്. സംസ്ഥാനത്ത് ഇന്നലെ 2560 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 30 പേര്‍ രോഗം ബാധിച്ച് മരിച്ചു.…
തോക്കും തിരകളുമായി വിമാന യാത്രക്കെത്തിയ പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് അറസ്റ്റില്‍
കോയമ്ബത്തൂര്‍: പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റും പട്ടാമ്ബി നഗരസഭ മുന്‍ ചെയര്‍മാനുമായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു. ബംഗളൂരുവിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ തങ്ങളുടെ ബാഗ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് താേക്കും തിരകളും കണ്ടെത്തിയത്. ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇതുസംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ സി ഐ എസ് എഫിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സി ഐ എസ് എഫ് തങ്ങളെ വിശദമായി ചോദ്യംചെയ്യുകയാണ്. പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട്ടെ പ്രമുഖ നേതാവായ കെ എസ് ബി എ തങ്ങള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി കൂടിയാണ്. ചികിത്സാര്‍ത്ഥമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. ഇദ്ദേഹത്തിനോ ബന്ധുക്കള്‍ക്കോ തോക്ക് കൈവശം…
സിഐഎസ്‌എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍ നിന്നും വെടിയേറ്റ കുട്ടി മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തില്‍ നിന്ന് വെടിയേറ്റ 11-കാരന്‍ മരിച്ചു. പുതുക്കോട്ട നാര്‍ത്താമലൈ സ്വദേശി കലൈസെല്‍വന്‍റെ മകന്‍ പുകഴേന്തിയാണ് മരിച്ചത്. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്‌എഫ് സ്‌നൈപ്പര്‍ പരിശീലന കേന്ദ്രത്തിലാണ് സംഭവം. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 3 വൈകിട്ട് ആറേകാലോടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാസം 30ന് മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് പുകഴേന്തിയുടെ തലയ്ക്ക് വെടിയേറ്റത്. സൈനികര്‍ സ്നൈപ്പര്‍ റൈഫിള്‍ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു.
കണ്ണൂര്‍ നഗരത്തില്‍ ഓടുന്ന ബസ്സിന് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലാണ് സംഭവം. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടുകയായിരുന്നു . പിന്നീട് നിന്ന് കത്തിയ ബസ്സ് അഞ്ച് മിനിറ്റിനകം പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ബസ്സില്‍ നിന്ന് മറ്റ് വാഹനങ്ങളിലേക്കോ കെട്ടിടങ്ങളിലേക്കോ തീ പടരാതെ ഉടന്‍ തന്നെ തീയണച്ചു. ഡീസല്‍ ടാങ്കിന് തീ പിടിക്കാതെ ശ്രദ്ധിച്ചതിനാല്‍ ഒരു വലിയ പൊട്ടിത്തെറിയാണ് ഒഴിവായത് .അതെസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ വ്യക്തമാക്കുന്നു.
സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു
ഒറ്റപ്പാലം : മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂള്‍ റിട്ട. അധ്യാപകനാണ്. തൃശൂര്‍ വലപ്പാട് സ്വദേശിയും സിനിമാ സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവുമാണ്. സംസ്കാരം ചൊവ്വ പകല്‍ മൂന്നിന് ഒറ്റപ്പാലം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എല്‍എസ്‌എന്‍ ഗേള്‍സ് സ്കൂള്‍). മറ്റു മക്കള്‍: ലിജു, ലിന്റോ. മരുമക്കള്‍: ലീന (അധ്യാപിക, ഒറ്റപ്പാലം എല്‍എസ്‌എന്‍ സ്കൂള്‍ ), ടി ഐ ഇഗ്നേഷ്യസ്, നിഷ.
മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍
തൃശ്ശൂര്‍ | കണ്ണാറയില്‍ മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐയും സുഹൃത്തുക്കളും അറസ്റ്റില്‍. വടക്കേക്കാട് സ്റ്റേഷനിലെ താത്കാലിക ഡ്യൂട്ടിയിലായിരുന്ന മലപ്പുറം പോലീസ് കാമ്ബിലെ എ എസ് ഐ പ്രശാന്താണ് അറസ്റ്റിലായത്. അപകടത്തില്‍ ബൈക്ക് യാത്രികരായ ഭര്‍ത്താവിനും ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. തൃശൂര്‍ സ്വദേശി ലിജിത്തിന്റെയും ഭാര്യയുടെയും വലത്തെ കാലിന്റെ തുടയെല്ല് പൊട്ടി. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണാറിയില്‍ വെച്ച് ബൈക്കില്‍ കാറിടിച്ചിട്ടും എ എസ് ഐ നിര്‍ത്താതെ പോകുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. പിടികൂടുമ്ബോള്‍ അമിതമദ്യപാനം മൂലം എ എസ് ഐ പ്രശാന്തിന് നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എ എസ് ഐയും സുഹൃത്തുകളും കണ്ണാറയില്‍ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ എസ് ഐ അറസ്റ്റില്‍ ചാന്‍സലറായി തുടരില്ല; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ഒമിക്രോണ്‍:…