കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ ഫോണുകള്‍ ഹൈക്കോടതിയില്‍ .ദിലീപിന്റെയടക്കം ആറു ഫോണുകളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് . രജിസ്ട്രാര്‍ ജനറലിന് ഫോണുകള്‍ കൈമാറിയിട്ടുണ്ട് . അതേസമയം, കേസില്‍ നിര്‍ണായകമെന്ന് പറഞ്ഞ ഒരു ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.അതെസമയം കേസിനു പിന്നാലെ ദിലീപ് ശാസ്ത്രീയ പരിശോധനയ്ക്ക് മുംബൈക്ക് അയച്ച രണ്ടു ഫോണുകള്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തുവന്നതും അന്വേഷണസംഘം കോടതിയില്‍ ഉന്നയിച്ചതുമായ കാര്യങ്ങളില്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.
Month: January 2022
കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടിയ ബധിര യുവാവിന് സഹായവുമായി പൊലീസ്
കൊല്ലം: ലോക്ക്ഡൗണ്‍ ദിനമായ ഇന്നലെ കടകളെല്ലാം അടഞ്ഞുകിടക്കുമ്ബോള്‍ നവജാത ശിശുവിന് കുഞ്ഞുടുപ്പ് വാങ്ങാനുള്ള പിതാവിന്റെ നെട്ടോട്ടത്തില്‍ ഒപ്പം ചേര്‍ന്ന പൊലീസിന് സോഷ്യല്‍ മീഡിയയില്‍ കൈയടി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ ബധിര യുവാവ് ഷിബിന്‍ കരീം ഷംസുദ്ദീന്റെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായത്. കുണ്ടറ എ.എസ്.ഐ സതീഷും ഹോംഗാര്‍ഡ് ഗോപകുമാറുമാണ് ഷംസുദ്ദീന് സഹായം നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഷിബിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ടെന്‍ഷന്‍ കാരണം കുഞ്ഞിനുള്ള വസ്ത്രങ്ങളൊന്നും വാങ്ങി സൂക്ഷിച്ചിരുന്നില്ല. ഇന്നലെ ലോക്ക്ഡൗണ്‍ ആണെന്ന കാര്യവും മറന്നു. അണുബാധ ഒഴിവാക്കാന്‍ പുതിയ വസ്ത്രങ്ങള്‍ തന്നെ വേണമെന്ന് നഴ്സുമാര്‍ പറഞ്ഞതോടെ ആകെ കുഴങ്ങി. ആശുപത്രി പരിസരത്താകെ തിരഞ്ഞെങ്കിലും എല്ലാ കടകളും അടഞ്ഞുകിടക്കുന്നു. അങ്ങനെ ഷിബിന്‍ വാഹനവുമെടുത്ത് കൊല്ലം ഭാഗത്തേക്ക് പുറപ്പെട്ടു. ഇതിനിടയില്‍ പരിചയമുള്ള തുണിക്കടക്കാരെയെല്ലാം സമീപിച്ചു. എന്നാല്‍, ആയിരം രൂപയുടെ തുണി വില്‍ക്കാന്‍ കട തുറന്നാല്‍ ഇരുപതിനായിരം രൂപ…
‘പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വര്‍ഷത്തോളമാകുന്നു’; കുറിപ്പുമായി ലാല്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ പ്രതികരണം എന്ന തരത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോക്കെതിരെ നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. നടി ആക്രമിക്കപ്പെട്ട സമയത്ത് താന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ വിഷ്വലില്ലാതെ ഓഡിയോ മാത്രമായി പ്രചരിക്കുന്നുണ്ട്. അതില്‍ ദിലീപിനെ കുറിച്ചുള്ള ചോദ്യങ്ങളോടും മറുപടി പറയുന്നുണ്ട്. അതിനെ തുടര്‍ന്ന് താന്‍ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ് എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലാലിന്റെ കുറിപ്പ്: പ്രിയ നടി എന്റെ വീട്ടിലേക്ക് അഭയം തേടി ഓടിയെത്തിയ ആ ദിവസം കഴിഞ്ഞ് നാലു വര്‍ഷത്തോളമാകുന്നു. ആ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും എന്റെ വീട്ടിലേക്ക് ഇരച്ചു കയറിയ മാധ്യമപ്രവര്‍ത്തകരോട് അന്നേ ദിവസം വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നല്ലാതെ പിന്നീടുള്ള ഇന്നുവരെയുള്ള ദിവസങ്ങളില്‍ ഞാന്‍ ഏതെങ്കിലും ചാനലുകളിലോ പത്രത്തിനു മുന്നിലോ ഒന്നും തന്നെ സംസാരിച്ചിട്ടില്ല. കാരണം നിങ്ങള്‍ക്കൊക്കെ അറിയാവുന്നത്രയേ എനിക്കും…
കുസൃതി കാണിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞു; ഇരുനില വീടിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി ഒന്‍പതുകാരന്‍,ഒടുവില്‍ രക്ഷപ്പെടുത്തി
കൊല്ലം: കുസൃതി കാട്ടിയ മൂന്നാം ക്ലാസുകാരനെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യാഭീഷണി മുഴക്കി. കൊല്ലം കടയ്ക്കലിലാണ് മാതാപിതാക്കള്‍ ശകാരിച്ചതിനെ തുടര്‍ന്ന് ഒമ്ബതുവയസ്സുകാരന്‍ പണി നടക്കുകയായിരുന്ന ഇരുനില വീടിന്റെ ഷെയ്ഡില്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിമുഴക്കിയത്. ശിവദാസന്‍ – സുനി ദമ്ബതികളുടെ മകനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. കുട്ടിയെ അനുനയിപ്പിക്കാന്‍ നാട്ടുകാരും വീട്ടുകാരും ശ്രമിച്ചെങ്കിലും ഈ ഒമ്ബതുവയസ്സുകാരന്‍ താഴെ ഇറങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഒരുപാട് നേരം കുട്ടിയുമായി സംസാരിച്ച് താഴെ ഇറക്കാന്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ശ്രമിച്ചു. എന്നിട്ടും കുട്ടിയുടെ വാശി തീരാത്തത് കണ്ട നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സില്‍ ജോലി തരാമെന്നും ഫയര്‍ഫോഴ്സ് വാഹനത്തില്‍ കൊണ്ടുപോയി ചുറ്റിക്കാമെന്നും പറഞ്ഞതിന് ശേഷമാണ് കുട്ടി താഴെ ഇറങ്ങാന്‍ കൂട്ടാക്കിയത്. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഏണി ചാരികൊടുക്കുകയും അതില്‍ കയറാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സമയത്ത്…
10 വര്‍ഷം നീണ്ട വിവാഹമോചന പോരാട്ടം; ഒടുവില്‍ പിരിയേണ്ടെന്നുറപ്പിച്ച് ഭാര്യയും ഭര്‍ത്താവും
മുംബൈ: വര്‍ഷങ്ങള്‍ നീണ്ടു നിന്ന വിവാഹമോചന പോരാട്ടം ഒടുവില്‍ ഭാര്യയുടേയും ഭര്‍ത്താവിന്റെയും സന്തോഷകരമായ കൂടിച്ചേരലില്‍ അവസാനിച്ചു. മാനസിക രോഗാശുപത്രിയില്‍ 12 വര്‍ഷമായി തടവില്‍ തുടരുന്ന ഭാര്യയേയാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലഭിച്ചതോടെ ഭര്‍ത്താവ് വീട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നെങ്കിലും അന്ന് അവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രവേശിപ്പിക്കാത്തതിനാല്‍, ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷവും വര്‍ഷങ്ങളോളം ഭാര്യയ്‌ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നതായി കുടുംബ കോടതി ജഡ്ജി സ്വാതി ചൗഹാന്‍ പറഞ്ഞു. 1993ലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ ഭാര്യയുടെ മാനസികാരോഗ്യം മോശമാണെന്ന് കാണിച്ച് ഭര്‍ത്താവ് 2009ല്‍ നല്‍കിയ അപേക്ഷയില്‍ ഭാര്യയെ മാനസിക രോഗാശുപത്രിയിലേക്ക് അയയ്‌ക്കുകയായിരുന്നു. 2012ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. എന്നാല്‍ 2021 ഒക്ടോബറിലാണ് കേസ് ആദ്യമായി കോടതി പരിഗണിച്ചത്. 2014ല്‍ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഉത്തരവ്…
കാട്ടാനയുടെ ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളി മരിച്ചു
കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം ഫാമിലാണ് സംഭവം. മട്ടന്നൂര്‍ സ്വദേശി റിജേഷ് (39) ആണ് മരിച്ചത്. ഒന്നാംബ്ലോക്കില്‍ കള്ള് ചെത്താന്‍ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ റിജേഷ് മരിച്ചു. കാട്ടാന ആക്രമിക്കാനെത്തുന്നതു കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ആക്രമിച്ചത് ഒറ്റയാന്‍ ആണെന്നാണ് വിവരം.
മൂന്ന് വയസ്സുകാരിയായ സ്വന്തം മകളെ കരടിക്കൂട്ടിലേക്ക് ഏറിഞ്ഞു നല്‍കി പെറ്റമ്മ; ഇരയെ കണ്ട സന്തോഷത്തില്‍ കുട്ടിക്ക് നേരെ പാഞ്ഞടുത്ത് കരടി: ഭയപ്പെടുത്തും ഈ വീഡിയോ ദൃശ്യങ്ങള്‍
മൂ ന്ന് വയസ്സുകാരിയായ മകളെ കരടിക്ക് ഭക്ഷണമാക്കാന്‍ കൂട്ടിലേക്ക് എറിഞ്ഞു നല്‍കി പെറ്റമ്മ. ഉസ്‌ബെസ്‌കിസ്താനിലെ ഒരു മൃഗശാലയിലാണ് ആരെയും ഭയപ്പെടുത്തുന്ന ഈ സംഭവം നടന്നത്. കുഞ്ഞുമായി എത്തിയ യുവതി കുട്ടിയെ കരടിക്കൂടിന്റെ റെയ്‌ലിങ്‌സിനു മുകളിലൂടെ തൂക്കി പിടിച്ച് കരടിയുടെ ശ്രദ്ധയാകര്‍ഷിച്ച ശേഷം താഴേക്ക് ഇട്ടു നല്‍കുക ആയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ അടുത്തെത്തിയപ്പോഴേക്കം ആ അമ്മ സ്വന്തം മകളെ കരടിക്കൂട്ടിലേക്ക് എറിഞ്ഞു കഴിഞ്ഞിരുന്നു. താഴേക്ക് വീണ കുട്ടിയെ കണ്ട് കരടി പാഞ്ഞെത്തുകയും ചെയ്തു. എന്നാല്‍ ആയുസ്സിന്റെ വലുപ്പം കൊണ്ട് കുട്ടി വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അവസരോചിതമായ ഇടപെടല്‍ നടത്തിയ മൃഗശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ കരടിക്കൂട്ടില്‍ നിന്നും പുറത്തേക്ക് എടുക്കുക ആയിരുന്നു. കുട്ടിയെ റെയിലിങ്‌സിനു മുകളിലൂടെ കരടി കൂട്ടിലേക്ക് താഴ്‌ത്തി പിടിച്ചതോടെ കുട്ടി കരഞ്ഞു. ഇത് കണ്ട് മറ്റുള്ളവര്‍ അടുത്തേക്ക് എത്തിയപ്പോഴേക്കും യുവതി…
പരീക്ഷ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
പാലക്കാട് ഉമ്മിനിയില്‍ പരീക്ഷ ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സുബ്രഹ്മണ്യന്‍- ദേവകി ദമ്ബതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃത്യസമയത്ത് ഫീസടയ്ക്കാന്‍ സാധിക്കാത്തതില്‍ വിദ്യാര്‍ത്ഥിനി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് മരിച്ച ബീന. കുളിക്കാനായി മുറിയില്‍ കയറിയ ബീനയെ ഏറെനേരെ കഴിഞ്ഞിട്ടും പുറത്തിറങ്ങി കണ്ടില്ല. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടി തുറന്നപ്പോള്‍ റൂമിനുളളിലെ ജനല്‍കമ്ബിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാനായി കോളേജില്‍ പോയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഫീസടയ്ക്കാനുള്ള സമയം കഴിഞ്ഞതിനാല്‍ സര്‍വകലാശാലയെ സമീപിക്കാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. തിങ്കളാഴ്ച കോളേജ് പ്രിന്‍സിപ്പലിനെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിനിടെയാണ് പെണ്‍കുട്ടിയുടെ മരണം. പരീക്ഷയെഴുതാന്‍ സാധിക്കാതെ വരുമോയെന്ന വിഷമത്തെ…
നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല; വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി
പാലക്കാട് : വൈദ്യുതി നിരക്ക് വര്‍ധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ല. ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണം. നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. 5 പദ്ധതികല്‍ ഇക്കൊല്ലം ഉണ്ടാകും. എന്നാല്‍ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികള്‍ താല്‍ക്കാലമില്ലെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു
വെറും 50 രൂപയ്ക്ക് കോടീശ്വരനാകാം; ഒന്നാം സമ്മാനത്തുക ഉയര്‍ത്താനൊരുങ്ങി ലോട്ടറി വകുപ്പ്, ആനുകൂല്യങ്ങളും വര്‍ദ്ധിക്കും
കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയര്‍ത്താന്‍ ആലോചന. ഒരു കോടി, ഒന്നേകാല്‍ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വര്‍ദ്ധിപ്പിക്കുക. ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കാനും ആലോചനയുണ്ട്. നിലവില്‍ ബമ്ബര്‍ ഒഴികെയുള്ള എല്ലാ ടിക്കറ്റുകള്‍ക്കും 40 രൂപയാണ് വില. 2019ലാണ് 30ല്‍ നിന്ന് 40 രൂപയായി ഉയര്‍ത്തിയത്. സര്‍ക്കാരാകും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ബമ്ബര്‍ ടിക്കറ്റ് വിലയില്‍ മാറ്റമില്ലെന്നും ബന്ധപ്പെട്ടവര്‍ കേരള കൗമുദിയോട് പറഞ്ഞു. മിക്ക ജില്ലയിലും മാസംതോറും 100 മുതല്‍ 150 വരെ പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നുണ്ട്. ഏജന്റുമാര്‍ക്ക് നല്‍കാന്‍ ലോട്ടറി തികയുന്നില്ല. നിലവില്‍ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കാന്‍ സാധിക്കുന്നത്. 12 സീരീസുകളിലായി 9 ലക്ഷം ടിക്കറ്റ് വീതം മാത്രമാണ് അച്ചടിക്കുന്നത്. നറുക്കെടുപ്പ് മെഷീനുകളില്‍ 12 സീരീസേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് സീരീസ് വര്‍ദ്ധിപ്പിക്കാനുമാകില്ല.…