പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് നിഗമനം. മാതാപിതാക്കള്‍ കൂടുതല്‍ പരിഗണന വിസ്മയയ്ക്ക് നല്‍കിയെന്ന തോന്നലാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ജിത്തുവിന്റെ കുറ്റസമ്മത മൊഴി. മാതാപിതാക്കള്‍ കൂടുതല്‍ സഹോദരിക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങള്‍ താന്‍ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴിയില്‍ പറയുന്നു. ഇതടക്കം വിഷയങ്ങളില്‍ വിസ്മയയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ജിത്തുവുമായി പൊലീസ് വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ആക്രമണ സമയത്ത് ജിത്തു ധരിച്ചിരുന്ന രക്തകറ പുരണ്ട വസ്ത്രം കണ്ടെത്തി. സംഭവ ദിവസം ജിത്തുവിനെ കെട്ടിയിട്ട ശേഷമാണ് മാതാപിതാക്കള്‍ പുറത്ത് പോയത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി വിസ്മയ കെട്ട് അഴിച്ചതോടെ രണ്ടുപേരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജിത്തു തുടര്‍ച്ചയായി കത്തി വീശുകയായിരുന്നു. കുത്തേറ്റ് വിസ്മയ കട്ടിലില്‍ ഇരുന്നു. പിന്നാലെ സോഫയുടെ ഹാന്റ്സെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. തളര്‍ന്നുവീണ വിസ്മയ…
Day: December 31, 2021
പേട്ടയില്‍ 19-കാരന്റെ കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യം; കുറ്റം സമ്മതിച്ച് പ്രതി സൈമണ്‍ ലാല്‍
തിരുവനന്തപുരം: പേട്ടയില്‍ 19-കാരന്റെ കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി സൈമണ്‍ ലാലന് കുറ്റ സമ്മതം നടത്തി. മകളുടെ മുറിക്കുള്ളില്‍ ഉണ്ടായിരുന്നത് അനീഷ് ജോര്‍ജാണെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാന്‍ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമണ്‍ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാന്‍ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാന്‍ സൈമണ്‍ ലാലന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു. സൈമണ്‍ ലാലന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് മൂവരും പോലീസില്‍ മൊഴി നല്കി. കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമണ്‍ ലാലന് നേരത്തേ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു കളവാണെന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.…
രാജ്യത്ത് കോവിഡ് കേസുകള്‍ 15,000 കടന്നു, ഒമൈക്രോണ്‍ ബാധിതര്‍ 1270; കേരളത്തില്‍ നൂറിന് മുകളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈസമയത്ത് 220 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 7585 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 91,361 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. 450 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി 320, കേരളം 109, ഗുജറാത്ത് 97, കര്‍ണാടക 34, തമിഴ്‌നാട് 46,രാജസ്ഥാന്‍ 69 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ ബാധിതര്‍.
ജി കെ പിളള അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവര്‍
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. 97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സില്‍ സ്വാതന്ത്ര്യസമരക്കാര്‍ക്കൊപ്പം കൂടിയ വിദ്യാര്‍ത്ഥി. കര്‍ക്കശക്കാരനായ അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തില്‍. സ്വാതന്ത്ര്യാനന്തരം വര്‍ഗീയകലാപങ്ങളില്‍…