സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തും

രാജ്യത്തെ നടുക്കിയ കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മൃതദേഹം ഇന്ന് മൃതദേഹം ഇന്ന് വൈകീട്ട് സൈനിക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ നടക്കും. നാളെ 11 മണിമുതല്‍ 2 മണിവരെ വസതിയില്‍ പൊതുദര്‍ശനം. അന്തരിച്ച മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. സംയുക്ത സേനാ മേധാവിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ അമേരിക്ക. യു എസ് ജനറല്‍ സെക്രട്ടറിയാണ് അനുശോചനം അറിയിച്ചത്. കൂടാതെ പ്രതിരോധമന്ത്രി ഇന്ന് പാര്‍ലമെന്‍റില്‍ പ്രസ്‌താവന നടത്തും. ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്ക് അടുത്ത് കൂനൂരില്‍ തകര്‍ന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.