സംസ്ഥാനത്ത് മദ്യവില ഉയരും; 250 മുതല്‍ 400 രൂപവരെ കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. എക്സൈസ് ഉൾപ്പെടെയുള്ള തീരുവകൾ നിർമാതാക്കൾ മുൻകൂറായി അടയ്ക്കണമെന്ന് ബെവ്‌കോ അറിയിച്ചു. എന്നാൽ നികുതി ഭാരം താങ്ങാനാകില്ലെന്ന് കേരളത്തിലെ ചെറുകിട മദ്യ ഉത്പാദകർ പറയുന്നു. ബെവ്‌കോയുടെ കാഷ് ഡിസ്‌കൗണ്ട് പരിഷ്‌കാരവും തിരിച്ചടിയാകുമെന്ന് സൂചന

പെരിയ ഇരട്ടക്കൊലപാതകം: അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്. സുരേന്ദ്രന്‍, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. സിബിഐ കേസ് ഏറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റ്. റിമാന്‍ഡ് ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുന്നതിന് ഗൂഢാലോചന നടത്തി, ആയുധങ്ങള്‍ എത്തിച്ചു, കൊല്ലപ്പെട്ടവരുടെ യാത്രവിവരങ്ങള്‍ കൃത്യം നല്‍കിയവര്‍ക്ക് കൈമാറി തുടങ്ങിയവയാണ് ഇവര്‍ക്കെതിരായ കണ്ടെത്തലുകള്‍. അറസ്റ്റിലായ രാജു കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തിരുന്നത്. ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ്…

യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു, കര്‍ശ നിരീക്ഷണം തുടരുമെന്ന് അധികൃതര്‍

ദുബായ്: യുഎഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുഎഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും കര്‍ശ നിരീക്ഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെയും നിരീക്ഷണത്തിലാക്കി വരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റര്‍ ഡോസ്​ ഉള്‍പ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍ കാലിഫോര്‍ണിയയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. 29-നാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. രോഗിയുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരെയും ക്വാറന്‍റീന്‍ ചെയ്തിട്ടുണ്ട്.

പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഇവൻ ബാല കഥകളിലെ കബീഷി നെക്കാളും വലിയ തമാശക്കാരൻ.

കബീഷ് വൈറൽ ആകുന്നു. ടെലിവിഷൻ തിരക്കഥാകൃത്തും, നടനുമായ ഷബീർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹസ്വചിത്രം ആണ് കബീഷ്. പൂർവ്വകാല സുഹൃത്തുക്കൾക്ക് രണ്ടുപേർ തമ്മിൽ കണ്ടുമുട്ടുന്നു ഒരുമിച്ച് ഒരു വീട്ടിൽ താമസിക്കുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ഇതിൽ വളരെ അസ്വാഭാവികത നിറഞ്ഞ രീതിയിൽ സംസാരിക്കുന്ന കഥാപാത്രമാണ് കബീഷ്. രാജീവ് ജയിംസ് ജോസഫ് ആണ് ഇതിൻറെ സംവിധാനം നിർവഹിച്ചത്. ഷബീറിനൊപ്പം സനീഷ്, സന്ദീപ്, തുടങ്ങിയവരാണ് ഇതിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമാ മോഹത്തിന് തുടക്കം കുറിക്കുന്ന ഒരു സൃഷ്ടി കൂടിയാണ് കപീഷ് എന്നാ ഈ ഹസ്വചിത്രം. ഹാസ്യ സംബന്ധമായ ഹസ്വചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം തരംഗം സൃഷ്ടിക്കുകയാണ്.പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഹസ്വചിത്രം https://youtu.be/cVXp62hKUuo

അഗ്നിബാധയുണ്ടായ എം വി കവരത്തി കപ്പല്‍ ആന്ത്രോത്ത് എത്തിച്ചു

കൊച്ചി | കൊച്ചിയില്‍ നിന്ന് യാത്രക്കാരുമായി തിരിച്ച എം വി കവരത്തി യാത്രാ കപ്പല്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന്ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടാണ് കടലില്‍ നിന്നും കപ്പല്‍ ദ്വീപിലേക്ക് നീക്കയത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കും. മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറല്‍ എന്ന കപ്പലിലേക്ക് മാറ്റും. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. എഞ്ചിന്‍ റൂമിലായിരുന്നു തീപിടിത്തം. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കപ്പല്‍ ഏറെ നേരം നിയന്ത്രണംവിട്ട് കടലില്‍ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതോടെ ഫാന്‍, എസി സംവിധാനങ്ങള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.