ഒച്ചുകളെ പിടിക്കുന്നവര്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര

മുഹമ്മ: ഏറ്റവും കൂടുതല്‍ ഒച്ചുകളെ പിടിക്കുന്നവര്‍ക്ക് കൊച്ചി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര. ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ മുഹമ്മ പഞ്ചായത്ത്‌ 12ആം വാര്‍ഡില്‍ നടപ്പിലാക്കി വരുന്ന ഒച്ച്‌ രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം.   ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പിലാക്കുക. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ വാര്‍ഡില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരുന്നത്. ജൂണ്‍ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം. ഓരോ രണ്ടു മാസം കൂടുമ്ബോഴും പദ്ധതി ആവര്‍ത്തിക്കും. വാര്‍ഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി നല്‍കി അത് രാത്രി സമയങ്ങളില്‍ ബക്കറ്റില്‍ ലായനിയാക്കി അതില്‍ ഒച്ചുകളെ പിടിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാര്‍ഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത്‌…

22 മണിക്കൂര്‍ ഡ്യൂട്ടി, പൊലീസ് സ്റ്റേഷനില്‍ തലയടിച്ച്‌ വീണ എഎസ്‌ഐ മരിച്ചു; മൂന്ന് പേര്‍ക്ക് ജീവന്റെ വെളിച്ചം നല്‍കും

കൊല്ലം: 22 മണിക്കൂര്‍ നീണ്ട ഡ്യൂട്ടിക്ക് ശേഷം പൊലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന് ഇടയില്‍ പടിക്കെട്ടില്‍ തലയടിച്ച്‌ വീണ എഎസ്‌ഐ മരിച്ചു. ഏഴുകോണ്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബി ശ്രീനിവാസന്‍ പിള്ള(47)ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ശ്രീനിവാസന്‍ പിള്ള സ്റ്റേഷനിലെ പടിക്കെട്ടില്‍ തലയടിച്ച്‌ വീണത്. വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ച എഎസ്‌ഐ ശനിയാഴ്ച രാവിലെ 9ന് ഡ്യൂട്ടി അവസാനിപ്പിച്ച്‌ ഇറങ്ങാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ 7.30ടെ പടിക്കെട്ടിലേക്ക് കുഴഞ്ഞു വീണു. ചൊവ്വാഴ്ച മസ്തിഷ്‌കാഘാതം സംഭവിച്ചു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന എഎസ്‌ഐയ്ക്ക് ചൊവ്വാഴ്ച രാവിലെയോടെ മസ്തിഷ്‌കാഘാതം സംഭവിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. എആര്‍ ക്യാംപിലും എഴുകോണ്‍ സ്‌റ്റേഷനിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. രണ്ട് വര്‍ഷമായി എഴുകോണ്‍ സ്‌റ്റേഷനിലായിരുന്നു ജോലി. തലേന്ന് ജിഡി ചാര്‍ജിലായതിനാല്‍ ഉറക്കമില്ലാതെ ജോലിയിലായിരുന്നു. ബന്ധുക്കള്‍ സമ്മതം…

തെളിവായി കൈയില്‍ കിട്ടിയത് രണ്ട് ചില്ലുകഷണങ്ങള്‍ മാത്രം, പക്ഷേ ആ കാറിനെ ദിവസങ്ങള്‍ക്കകം കുടുക്കി

കാസര്‍കോട്: സാധാരണക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. പുരാവസ്തു തട്ടിപ്പ് കേസിലും, മോഫിയ പര്‍വീനിന്റെ ആത്മഹത്യയിലുമൊക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കിടയില്‍ രണ്ട് ചില്ല് കഷണങ്ങളില്‍ നിന്ന് ലോട്ടറി വില്‍പ്പനകാരനെ ഇടിച്ചുതെറിപ്പിച്ച്‌ കടന്നുകളഞ്ഞ കാറിനെയും അതിന്റെ ഉടമയേയും കുടുക്കിയിരിക്കുകയാണ് കേരളാ പൊലീസ്. കാഞ്ഞങ്ങാട് ആറങ്ങാടി കൂളിയങ്കാലില്‍ നവംബര്‍ 14ന് രാത്രിയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ തോയമ്മല്‍ സ്വദേശിയായ സുധീഷ് (37) ആണ് മരിച്ചത്. സുധീഷിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ ഓടിച്ച്‌ പോയി. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷണങ്ങളില്‍ നിന്നായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ ഹെഡ്‌ലൈറ്റിന്റെ പൊട്ടിയ കഷണങ്ങളായിരുന്നു അപകടം നടന്ന സ്ഥലത്തുനിന്ന് കിട്ടിയത്. ഈ ചില്ലുകഷണങ്ങളുമായി പൊലീസ് വിവിധ വര്‍ക്ക്‌ഷോപ്പുകളില്‍ കയറിയിറങ്ങി. മെക്കാനിക്കുകളെ സമീപിച്ച്‌ ഏത് മോഡല്‍ കാറിന്റേതാണ് ഈ ഭാഗങ്ങളെന്ന് കണ്ടെത്തി. റോഡിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.…

ഇരിങ്ങാലക്കുടയില്‍ രണ്ട് പേര്‍ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് സൂചന; മൂന്ന് പേരെ ചോദ്യം ചെയ്തു

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ യുവാക്കള്‍ മരിച്ചത് വ്യാജമദ്യം കഴിച്ചാണെന്ന് സൂചന. പോസ്റ്റ്മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളില്‍ മിഥൈല്‍ ആല്‍ക്കഹോളിന്‍റെയും ഫോര്‍മാലിന്‍റെയും അംശം കണ്ടെത്തി. വ്യാജ മദ്യം വില്‍ക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്. അബദ്ധത്തില്‍ കഴിച്ചതാണോ, ആരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്ന സംശയത്തിലാണ് പൊലിസ്. ഒരാള്‍ മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചും രണ്ടാമത്തെയാള്‍ വെള്ളം കൂട്ടിയുമാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്. ഇരുവരുടേയും ആന്തരിക അവയവങ്ങള്‍ ഗുരുതാരാവസ്ഥയിലായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്ബിള്ളി വീട്ടില്‍ നിശാന്ത്, ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്ബില്‍ ബിജു എന്നിവര്‍ ചിക്കന്‍ സ്റ്റാളില്‍ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഇരുവരും കുഴഞ്ഞു വീണു. വായില്‍ നിന്ന് നുരയും പതയും വന്ന ഇവരെ…

സൈജു തങ്കച്ചന്റെ ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകള്‍, ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും

കൊച്ചി: മോഡലുകളുടെ മരണത്തില്‍ പ്രതി സൈജു എം തങ്കച്ചനെതിരെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങള്‍. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകളില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാര്‍ട്ടി സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും അന്വേഷണ സംഘം കണ്ടെത്തി. ഒരു സ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് ഉപയോഗിക്കുന്ന വിഡിയോ സൈജുവിന്റെ ഫോണില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 സെപ്റ്റംബര്‍ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം നടന്നത്. പിറ്റേ ദിവസം ഇതേ ഫ്ലാറ്റില്‍ അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി, മൂന്നാര്‍, മാരാരിക്കുളം, കുമ്ബളം ചാത്തമ്മ എന്നിവിടങ്ങളില്‍ സൈജു ലഹരി പാര്‍ട്ടികള്‍ നടത്തിയതായാണ് ഫോണില്‍ നിന്ന് ലഭിച്ച വിവരം. ഡിഎംഎ, ഹാഷിഷ്…

നൈറ്റ് ഡ്രൈവില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്നവര്‍ മദ്യലഹരിയില്‍

കൊച്ചി : കളമശ്ശേരിയില്‍ അമിത വേഗത്തില്‍ പാഞ്ഞ കാര്‍ മെട്രോ പില്ലറിലിടിച്ച്‌ യുവതി മരിച്ച സംഭവത്തില്‍ കൂടെ ഉണ്ടായിരുന്നു സുഹൃത്തുക്കള്‍ മദ്യപിച്ചിരുന്നതായി പൊലീസ്. ആലുവ രാജഗിരി ആശുപത്രിക്ക് സമീപം എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന-21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. കാറോടിച്ചിരുന്ന സല്‍മാനുല്‍ ഫാരിസിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇതുവഴി പോയ ഒരു കാര്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ട മന്‍ഫിയയെയും സല്‍മാനുലിനെയും ഇടപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, മന്‍ഫിയ അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഇവരോടൊപ്പം കാറില്‍ ഉണ്ടായിരുന്ന ജിബിന്‍ ആശുപത്രിയില്‍ പോയില്ല. മദ്യലഹരിയിലായിരുന്ന ഇയാള്‍ അപകട സ്ഥലത്തിന് സമീപം കിടന്നുറങ്ങിയ ശേഷം വരാപ്പുഴയിലെ വീട്ടിലേക്ക് പോയെന്നാണ്…

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍

തിരുവനന്തപുരം : ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശിയായ ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നേരത്തെ മറ്റൊരാളെ പിടികൂടിയിരുന്നു. നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ചാണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശമനുസരിച്ച് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ…