പറവൂരിലെ വിസ്മയയുടെ കൊലപാതകത്തില്‍ പ്രതിയായ സഹോദരി ജിത്തുവിന് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പൊലീസ് നിഗമനം. മാതാപിതാക്കള്‍ കൂടുതല്‍ പരിഗണന വിസ്മയയ്ക്ക് നല്‍കിയെന്ന തോന്നലാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് ജിത്തുവിന്റെ കുറ്റസമ്മത മൊഴി. മാതാപിതാക്കള്‍ കൂടുതല്‍ സഹോദരിക്ക് വസ്ത്രങ്ങള്‍ വാങ്ങിനല്‍കാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങള്‍ താന്‍ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴിയില്‍ പറയുന്നു. ഇതടക്കം വിഷയങ്ങളില്‍ വിസ്മയയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ജിത്തുവുമായി പൊലീസ് വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. ആക്രമണ സമയത്ത് ജിത്തു ധരിച്ചിരുന്ന രക്തകറ പുരണ്ട വസ്ത്രം കണ്ടെത്തി. സംഭവ ദിവസം ജിത്തുവിനെ കെട്ടിയിട്ട ശേഷമാണ് മാതാപിതാക്കള്‍ പുറത്ത് പോയത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനായി വിസ്മയ കെട്ട് അഴിച്ചതോടെ രണ്ടുപേരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് ജിത്തു തുടര്‍ച്ചയായി കത്തി വീശുകയായിരുന്നു. കുത്തേറ്റ് വിസ്മയ കട്ടിലില്‍ ഇരുന്നു. പിന്നാലെ സോഫയുടെ ഹാന്റ്സെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചു. തളര്‍ന്നുവീണ വിസ്മയ…
Month: December 2021
പേട്ടയില്‍ 19-കാരന്റെ കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യം; കുറ്റം സമ്മതിച്ച് പ്രതി സൈമണ്‍ ലാല്‍
തിരുവനന്തപുരം: പേട്ടയില്‍ 19-കാരന്റെ കൊലയ്ക്ക് കാരണം മുന്‍ വൈരാഗ്യമെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മകളുമായി അനീഷിന്റെ പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി സൈമണ്‍ ലാലന് കുറ്റ സമ്മതം നടത്തി. മകളുടെ മുറിക്കുള്ളില്‍ ഉണ്ടായിരുന്നത് അനീഷ് ജോര്‍ജാണെന്ന് മനസിലാക്കിയതിനു ശേഷമാണ് കുത്തിയതെന്നു പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മകളുടെ മുറിയിലെ ബാത്ത് റൂമിനകത്തു കയറി രക്ഷപ്പെടാന്‍ അനീഷ് ശ്രമിച്ചിരുന്നു. ഇയാളെ കണ്ട സൈമണ്‍ ബഹളം ഉണ്ടാക്കുകയും ആക്രമിക്കാന്‍ കത്തിയുമായി പാഞ്ഞടുക്കുകയുമായിരുന്നു. യുവാവിനെ കുത്തുന്നതു തടയാന്‍ സൈമണ്‍ ലാലന്റെ ഭാര്യയും മകളും ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റികൊണ്ടു കുത്തുകയായിരുന്നു. സൈമണ്‍ ലാലന്റെ ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. നടന്ന സംഭവങ്ങളെക്കുറിച്ച് മൂവരും പോലീസില്‍ മൊഴി നല്‍കി. കള്ളനാണെന്നു കരുതിയാണ് യുവാവിനെ കുത്തിയതെന്നായിരുന്നു സൈമണ്‍ ലാലന് നേരത്തേ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതു കളവാണെന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.…
രാജ്യത്ത് കോവിഡ് കേസുകള്‍ 15,000 കടന്നു, ഒമൈക്രോണ്‍ ബാധിതര്‍ 1270; കേരളത്തില്‍ നൂറിന് മുകളില്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈസമയത്ത് 220 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 7585 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 91,361 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 1270 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകള്‍. 450 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹി 320, കേരളം 109, ഗുജറാത്ത് 97, കര്‍ണാടക 34, തമിഴ്‌നാട് 46,രാജസ്ഥാന്‍ 69 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒമൈക്രോണ്‍ ബാധിതര്‍.
ജി കെ പിളള അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയുടെ കാരണവര്‍
തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജി.കെ പിളള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിളള എന്ന ജി.കേശവപിളള മലയാള സിനിമയിലേക്കെത്തിയത്. തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. 97 കഴിഞ്ഞ ജി കെ പിള്ളയുടെ അഭിനയജീവിതം 67 വര്‍ഷം നീണ്ടുനിന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളിലാണ് ജി.കെ പിളള വില്ലനായി ഏറ്റവും കൂടുതല്‍ അഭിനയിച്ചതും. സിനിമയില്‍ പ്രേംനസീറാണ് പ്രചോദനം. പട്ടാളജീവിതം ഉപേക്ഷിച്ചാണ് സിനിമാപ്രവേശം. 14ാം വയസ്സില്‍ സ്വാതന്ത്ര്യസമരക്കാര്‍ക്കൊപ്പം കൂടിയ വിദ്യാര്‍ത്ഥി. കര്‍ക്കശക്കാരനായ അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് എങ്ങോട്ടെന്നില്ലാതെ പലായനം. ചെന്നെത്തിയത് ബ്രിട്ടീഷ് പട്ടാളത്തില്‍. സ്വാതന്ത്ര്യാനന്തരം വര്‍ഗീയകലാപങ്ങളില്‍…
Михаил Зборовский Cosmobet — Влияние на IT и Гемблинг
Михаил Зборовский играет важную роль в разработке и внедрении новых технологий для платформы Cosmobet. Его глубокие знания в области IT помогают компании улучшать сервисы для игроков и оптимизировать работу платформы. Основные достижения: Разработка инновационных решений для Cosmobet. Фокус на безопасность и пользовательский опыт. Успешная интеграция передовых технологий в онлайн-гемблинг. Важная роль в индустрии Михаил уделяет особое внимание развитию IT-инфраструктуры компании, что делает Cosmobet одним из лидеров на рынке. Его усилия способствуют дальнейшему развитию компании и повышению уровня обслуживания в индустрии онлайн-гемблинга.
വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കണം; ലംഘിച്ചാല്‍ 5 ലക്ഷം പിഴയും 6 മാസം വരെ തടവും
തിരുവനന്തപുരം: വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ ഉദ്പാദിപ്പിക്കുന്നവരും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് എടുക്കണം. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍, വിതരണം നടത്തുന്നവര്‍, വില്‍പന നടത്തുന്നവരെല്ലാം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സ് ഇല്ലാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ പിഴയും ഉടമക്ക് ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും. ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവക്കായി ഓണ്‍ലൈനായി അപേക്ഷിക്കാം. 12 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റു വരവുളള സ്ഥാപനങ്ങള്‍ ലൈസന്‍സും എടുക്കണം. തട്ടുകടകള്‍, വഴിയോരകച്ചവടക്കാര്‍, വീടുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാക്കി വില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കുന്നതിന് പഞ്ചായത്ത് ലൈസന്‍സ് നിര്‍ബന്ധമില്ല. സ്ഥാപനങ്ങള്‍ അവരുടെ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, രജിസ്ട്രേഷന്‍ പൊതുജനങ്ങള്‍ കാണുന്ന…
‘എങ്കില്‍ തുണിയുടുക്കാതെ നടന്നോ ‘ : വനിതാ ഡോക്ടറെ അപമാനിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്
തിരുവനന്തപുരം : വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തില്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കെഎംപിജിഎ അസോസിയേഷന്‍ അദ്ധ്യക്ഷ അജിത്രയെ അപമാനിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇന്നലെയായിരുന്നു ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ എത്തിയ അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചത്. സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കില്‍വെച്ചായിരുന്നു സംഭവം. കാലിന് മുകളില്‍ കാല് കയറ്റിവെച്ചാണ് അജിത്ര ഇരുന്നത്. ഇതുകണ്ടെത്തിയ ജീവനക്കാരന്‍ ഇവിടെ ധാരാളം വലിയ ആളുകള്‍ വരുന്നതാണെന്നും കാല് താഴ്‌ത്തിയിട്ടിരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ താഴ്‌ത്തിയിട്ടിരിക്കാന്‍ പറ്റില്ലെന്നും തനിക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിക്കുന്നതെന്നും അജിത്ര മറുപടി നല്‍കി. ഇതിനോട് എങ്കില്‍ തുണിയുടുക്കാതെ നടന്നോ എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. സംഭവത്തില്‍ അജിത്ര ഉടന്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ഇതിലാണ് ജീവനക്കാരനെതിരെ കേസ് എടുത്തത്. സംഭവത്തില്‍ അജിത്ര സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്തിന് വെട്ടി; പ്രതി ഒളിവില്‍
കണ്ണൂര്‍: കണ്ണൂരില്‍ ഏഴു മാസം ഗര്‍ഭിണിയായ യുവതിയെ കഴുത്തിന് വെട്ടിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പനയത്താംപറമ്ബില്‍ തറമ്മല്‍ പ്രിമ്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ഷൈനേഷിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കുറച്ചുകാലമായി ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ലെന്ന് പ്രിമ്യ, ചക്കരക്കല്‍ പോലീസിന് മൊഴി നല്‍കി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്ബ് പ്രിമ്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുപിന്നാലെ ഷൈനേഷും മാതാവും ചേര്‍ന്ന് പ്രിമ്യയെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. ഇതിനുശേഷവും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതോടെ പ്രിമ്യ വീണ്ടും പനയത്താംപറമ്ബിലുള്ള വീട്ടിലേക്ക് പോന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച ഉച്ചയോടെ ഷൈനേഷ് വീട്ടിലെത്തി കത്തി ഉപയോഗിച്ച് പ്രിമ്യയുടെ കഴുത്തിന്റെ മുന്‍ഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. പ്രിമ്യ അപകടനില തരണം ചെയ്തുവെന്നാണ് വിവരം. സംഭവം നടന്ന ഉടനെ…
ഡെലിവറി ബോയ് ചമഞ്ഞെത്തി വീട്ടമ്മയുടെ മാല കവര്‍ന്നു, കൊണ്ടുപോയത് മുക്കുപണ്ടം
മുണ്ടക്കയം: ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിലെത്തിയ മോഷ്ടാവ് യുവതിയെ അടിച്ചുവീഴ്ത്തി മാല കവര്‍ന്നു. ആലമ്ബരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊര്‍മിളയാണ് (23) ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. അതേസമയം നഷ്ടപ്പെട്ട മാല മുക്കുപണ്ടമായിരുന്നെന്ന് യുവതി പറഞ്ഞു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. യുവതിയും രണ്ട് ചെറിയ കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാര്ട്ടില് നിന്ന് ഡെലിവറിയുമായി എത്തിയയാള്‍ എന്ന വ്യാജേന തോളില്‍ ബാഗും തൂക്കിയാണ് കള്ളനെത്തിയത്. ഫ്ലിപ്കാര്ട്ടില് സാധനം ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ യുവതിക്ക് സംശയം തോന്നിയില്ല. പൊടുന്നനെ ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. യുവതി തടഞ്ഞതോടെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാലയുമായി മോഷ്ടാവ് റോഡില്‍ കാത്തു നിന്നയാളുടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മാസ്കും ഫേസ് ഷീല്‍ഡും ധരിച്ചിരുന്നതിനാല്‍ കള്ളന്റെ മുഖം വ്യക്തമായില്ലെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം…
എം എം നരവനെക്ക് സംയുക്ത സേനയുടെ ഏകോപന ചുമതല
സൈനിക ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. ഈ ദു:ഖവേളയിലും റാവത്തിന്റെ പിൻഗാമിയായി ആര് സ്ഥാനമേൽക്കും ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. അടുത്ത 10 ദിവസത്തിനുള്ളിൽ പുതിയ സംയുക്തസേനാമേധാവിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പേരാണ് സംയുക്തസേനാമേധാവി സ്ഥാനത്തേക്ക് കൂടുതലും ഉയർന്ന് കേൾക്കുന്നത്. നിലവിൽ നാവികസേനയിലും വ്യോമസേനയിലുമുള്ള തലന്മാരിൽ സീനിയറാണ് നരവനെ. 2019 ന് ഡിസംബർ 31 നാണ് അദ്ദേഹം കരസേന മേധാവിയായി നരവനെ ചുമതലയേറ്റത്. അതിന് മുമ്പ് കരസേന വൈസ് ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേനയുടെ ഈസ്റ്റേൺ കമാന്റിന്റെ തലവനായും സേവനമുഷ്ഠിച്ചിട്ടുണ്ട്.സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നിയമനമെങ്കിൽ നരവനയായിരിക്കും അടുത്ത സംയുക്തസേനാ മേധാവി. അടുത്ത വർഷം ഏപ്രിലലാണ് നരവനെ…