പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉടന്‍ തുറക്കും

തിരുവനന്തപുരം | മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അല്‍പ്പസമയത്തിനകം തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറക്കുന്നത്. വെള്ളം ഒഴുക്കി വിടുമ്ബോള്‍ പൊന്മുടി അണക്കെട്ടിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയരും. ഈൗ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു ഡല്‍ഹിയിലെ വായുമലിനീകരണം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു

‘അനുമതിക്കും മുന്‍പേ സ്റ്റിക്കര്‍ ചെയ്തു..വീഡിയോ ദുല്‍ഖറിന്റെ പേജിലുണ്ട്’; അണിയറ പ്രവര്‍ത്തകര്‍ക്കെതിര മല്ലു ട്രാവലര്‍

കൊച്ചി; കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി വണ്ടിയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലര്‍). നിയമപ്രകാരം പണം നല്‍കിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച്‌ പ്രചാരണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പാലക്കാട് ആര്‍ ടി ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നായിരുന്നു സിനിമയുടെ അണിയറക്കാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവിട്ടിരുന്നു. 1കുറുപ്പ്‌ മൂവി പ്രൊമൊഷനു വേണ്ടി പ്രൈവറ്റ്‌ വാഹനത്തിനു പ്രൊമൊഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍. RTO അനുമതി കൊടുത്തു എന്ന് പറയപ്പെടുന്ന പണമടച്ച്‌ രസീത്‌ ആണു ഇത്‌              ( മാധ്യമങ്ങള്‍ പുറത്ത്‌ വിട്ടത്‌ ) ഇത് ശെരിയാണെങ്കില്‍ കേരളത്തില്‍ പണം കൊടുത്താല്‍ നമുക്ക്‌ നിശ്ചിത…

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന മൂന്ന് പേര്‍ പിടിയില്‍

കു​റ്റി​പ്പു​റം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ പൊ​ലീ​സ് പി​ടി​മു​റു​ക്കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മൂ​ന്ന് പേ​രെ​യാ​ണ് കു​റ്റി​പ്പു​റം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കു​റ്റി​പ്പു​റം മൂ​ടാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ തൃ​പ്ര​ങ്ങോ​ട് ബീ​രാ​ന്‍​ചി​റ സ്വ​ദേ​ശി താ​മ​ര​ത്ത് വി​ഷ്ണു (22), പാ​ണ്ടി​ക​ശാ​ല ഞാ​യം​കോ​ട്ടി​ല്‍ ഷ​റ​ഫു​ദ്ദീ​ന്‍ (29), കു​റ്റി​പ്പു​റം ബ​സ് സ്​​റ്റാ​ന്‍​ഡ്​ പ​രി​സ​ര​ത്തു​നി​ന്ന് ചേ​ക​നൂ​ര്‍ സ്വ​ദേ​ശി കു​ന്ന​ത്ത് സി​റാ​ജ് (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രി​വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​കു​ന്നു എ​ന്ന വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ല​ഹ​രി​മു​ക്തി ചി​കി​ത്സ​ക്ക് അ​യ​ച്ചു. എ​സ്.​ഐ നി​ഖി​ല്‍ എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, നി​ഷാ​ദ്, അ​ല​ക്സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു

സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 17 തവണയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. നൂറിലേറെ സൈനിക വാഹനങ്ങളും തകര്‍ത്തു. രണ്ടാഴ്ചയായി യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. മാരിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. ഇതിനെതിരെ യമന്‍ സൈന്യവും സൗദി സഖ്യസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. 48 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്. ഇതിനകം 1000ത്തിലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ കവചിത വാഹനങ്ങളും തകര്‍ത്തു. സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

മൊഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പിടിയില്‍

ആലുവ: ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളായ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു. 2021 ഏപ്രില്‍ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. സത്കാരം ജനുവരിയില്‍ നടത്താമെന്നും ധാരണയായി. ഭര്‍ത്തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. വൈകാതെ തിരിച്ച്‌ വീട്ടിലെത്തിയ യുവതി മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.…