കോവിഡ്​ രോഗികളില്‍ ഗന്ധവിഭ്രാന്തി; പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന ‘പ​രോ​സ്​​മി​യ’ കൂ​ടി വ​രു​ന്നു

തൃ​ശൂ​ര്‍: കോ​വി​ഡ്​ രോ​ഗി​ക​ളി​ല്‍ ഗ​ന്ധ​വും രു​ചി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ സാ​ധാ​ര​ണ​ം. എ​ന്നാ​ല്‍, പ്ര​ത്യേ​ക രു​ചി​യോ​ടും ഗ​ന്ധ​ത്തോ​ടും മ​നം​പി​ര​ട്ട​ലും ശ്വാ​സം​മു​ട്ട​ലും തോന്നുന്ന കോ​വി​ഡ്​ രോ​ഗി​ക​ള്‍ കേ​ര​ള​ത്തി​ലും കൂ​ടുന്നു. യ​ഥാ​ര്‍​ഥ ഗ​ന്ധത്തിന്​ പകരം ദു​സ്സ​ഹ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന ‘പ​രോ​സ്​​മി​യ’ എ​ന്ന അ​വ​സ്​​ഥ വി​ശേ​ഷ​മാ​ണ്​ രോ​ഗി​ക​ളോടൊ​പ്പം കൂ​ടു​ന്ന​ത്​. അ​ത്ര സാ​ധാ​ര​ണ​മ​ല്ലെ​ങ്കി​ലും മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ലെ​ പോ​ലെ കേ​ര​ള​ത്തി​ലും ഈ ​അ​വ​സ്​​ഥ അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ ഏ​റെ​യാ​ണെ​ന്ന്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​ര്‍ പറയുന്നു. ത​ല​ച്ചോ​റി​ല്‍​നി​ന്ന്​ മൂ​ക്കി​ലേ​ക്കുള്ള നാ​ഡീ ഞ​ര​മ്ബു​ക​ളി​ലെ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ്​ കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്ക്​ ഗ​ന്ധം ന​ഷ്​​ട​മാ​കു​ന്ന​ത്. നാ​ഡീ​ഞ​ര​മ്ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ല്‍​ക്കാ​ലി​ക​മാ​യി ഇ​ല്ലാ​താ​ക്കു​ന്ന ‘അ​നോ​സ്മി​യ’ എ​ന്ന ഈ ​അ​വ​സ്​​ഥ ഭൂ​രി​ഭാ​ഗം രോ​ഗി​ക​ള്‍​ക്കുമുണ്ട്. പു​തി​യ കോ​ശ​ങ്ങ​ള്‍ ഉ​ല്‍​പാ​ദി​പ്പി​ക്കു​േ​മ്ബാ​ള്‍ ഗ​ന്ധം സാ​ധാ​ര​ണ അ​വ​സ്​​ഥ​യി​ലേ​ക്ക്​ മ​ട​ങ്ങാ​റു​ണ്ട്.​ എ​ന്നാ​ല്‍, മൂ​ക്കി​ലേ​ക്കു​ള്ള നാ​ഡീ ഞ​ര​മ്ബു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ത​കി​ടം മ​റി​യുേ​മ്ബാ​ഴാ​ണ്​ ‘പ​രോ​സ്​​മി​യ’ ഉ​ണ്ടാ​കു​ന്ന​ത്. പ​ല ഗ​ന്ധ​ങ്ങ​ളും അ​സ്വ​സ്​​ഥ​ത​ക്ക്​ കാ​ര​ണ​മാ​കു​ന്നു. ഉ​ള്ളി, സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല എ​ന്നി​വ ചേ​ര്‍​ത്ത വി​ഭ​വ​ങ്ങ​ളും മാം​സം,…

സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച്‌ തൃക്കാക്കര നഗരസഭ.

കാക്കനാട്: സിനിമാ ചിത്രീകരണത്തിന് അനുമതി നിഷേധിച്ച്‌ തൃക്കാക്കര നഗരസഭ. സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനാണ് നഗരസഭ അനുമതി നിഷേധിച്ചത്. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തതിനു പിന്നാലെയാണ് കോണ്‍ഗ്രസുകാരിയായ നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ ഇവിടെ ചിത്രീകരണം വിലക്കിയത്. ചൊവ്വാഴ്ച പന്ത്രണ്ടരയോടെയാണ് സിനിമാ പ്രൊഡക്ഷന്‍ വിഭാഗത്തിലെ രണ്ടുപേര്‍ ചിത്രീകരണത്തിന് അനുമതി വാങ്ങാന്‍ എത്തിയത്. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിക്കാര്‍ അഴിക്കുള്ളിലായതിന്റെ വൈരാഗ്യം വെച്ച്‌ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിച്ചു. ‘ജനങ്ങള്‍ക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാര്‍ക്ക് ഞാന്‍ ഷൂട്ടിങ്ങിന് അനുമതി നല്‍കണോ? എങ്ങനെ തോന്നി എന്നോട് ഇതുവന്നു ചോദിക്കാന്‍…’ ചെയര്‍പേഴ്‌സണ്‍ പൊട്ടിത്തെറിച്ചു. ജോജു ജോര്‍ജ് തങ്ങളുടെ സിനിമയില്‍ ഇല്ലെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവുമാര്‍ പറഞ്ഞെങ്കിലും ചെയര്‍പേഴ്സണ്‍ അയഞ്ഞില്ല. സിനിമാ പ്രവര്‍ത്തകര്‍ മടങ്ങി. തൃക്കാക്കര ബസ് സ്റ്റാന്‍ഡിലാണ് ജയറാം, മീര ജാസ്മിന്‍ എന്നിവര്‍…

നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് വിവാഹിതയായി.

ലണ്ടന്‍: സമാധാന നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (24) വിവാഹിതയായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണു വരന്‍. ട്വി‌റ്ററിലൂടെ ചിത്രങ്ങളും വിവരവും പങ്കുവച്ച്‌ മലാല തന്നെയാണ് ഈ വിവരം അറിയിച്ചത്. ‘ഇന്ന് എന്റെ ജീവിതത്തിലെ വളരെ വിലമതിക്കാനാകാത്തൊരു ദിവസമാണ്. അസറും ഞാനും ജീവിതപങ്കാളികളായി. ബിര്‍മിംഹാമിലെ വീട്ടില്‍ ചെറിയൊരു ആഘോഷവും നിക്കാഹിനോട് അനുബന്ധിച്ച്‌ ഏ‌ര്‍പ്പെടുത്തി. ഏവരുടെയും ആശംസകളും പ്രാര്‍ത്ഥനകളും വേണമെന്നും മലാല പറയുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. സ്ത്രീ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിക്കുന്ന പാകിസ്താന്‍ ആക്ടിവിസ്റ്റും ഫെമിനിസ്റ്റും, ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ സമ്മാന ജേതാവുമാണ് മലാല യൂസഫ്‌സായ്. 2012 ല്‍ പതിനഞ്ചാം വയസ്സില്‍ പാക്ക് താലിബാന്‍ ഭീകരരുടെ വെടിയേറ്റു ഗുരുതരമായി പരുക്കേറ്റതോടെയാണു മലാല ലോകശ്രദ്ധ നേടിയത്. 2014 ല്‍ പതിനേഴാം…

എല്ലാത്തരം കൊറോണ വൈറസിനേയും പമ്ബകടത്തുന്ന ആന്റിബോഡി കണ്ടെത്തി നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി

കോ വിഡിനെ ചെറുക്കാന്‍ഇതുവരെ കണ്ടെത്തിയ വാക്സിനുകളും മരുന്നുകളും നൂറുശതമാനം ഫലം ഉറപ്പു നല്‍കില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. മനുഷ്യകുലത്തെ നിരാശയിലേക്ക് തള്ളിയിട്ടുകൊണ്ട് കുഞ്ഞന്‍ വൈറസ് താണ്ഡവം തുടരുമ്ബോഴാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനയില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത വരുന്നത്. മനുഷ്യരെ കോവിഡ് 19 ല്‍ നിന്നും പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ കഴിയുന്ന ഒരു ആന്റിബോഡി കണ്ടെത്തി എന്നതാണ് ഈ വാര്‍ത്ത. കൊറോണയുടെ ഏതൊരു വകഭേദത്തേയും ചെറുക്കാന്‍ ഇതിനാകും. ഡി എച്ച്‌ 1047 എന്ന ഈ ആന്റിബോഡി, വൈറസിന്റെ കോശങ്ങളെ ബന്ധനത്തിലാക്കി അവയെ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്. അതോടെ വൈറസിന് പെറ്റുപെരുകാന്‍ കഴിയാത്ത അവസ്ഥ വരും. ചുരുക്കത്തില്‍, രോഗവ്യാപനം തടയുവാനും അതുപോലെ രോഗബാധിതരെ ചികിത്സിക്കാനും ഇത് ഉപയോഗിക്കാനാവും. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത കരോലിനയിലേയും ഡുറമിലെ ഡ്യുക്ക് യൂണിവേഴ്സിറ്റിയിലേയും ഗവേഷകരുടെ സംയുക്ത സംഘമാണ് ഈ ആന്റിബോഡി കണ്ടെത്തിയത്. നവംബര്‍ 2…

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു ; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ചെന്നൈ; തമിഴ്‌നാട്ടില്‍ വരുന്ന മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയില്‍ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന സംഘം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തുണ്ട്. മഴക്കെടുതി രൂക്ഷമായ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ചെന്നൈ നഗരത്തില്‍ മഴ കുറഞ്ഞെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുന്നുണ്ട്.

ടോണി ചമ്മിണി അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

കൊച്ചി | നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിത്തകര്‍ത്ത കേസില്‍ അറസ്റ്റിലായ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഹൈവേ ഉപരോധത്തിനിടെ കോണ്‍ഗ്രസുകാര്‍ തകര്‍ത്ത ജോജുവിന്റെ കാറിന്റെ ചില്ലിന് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച്‌ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടറുടെ വാദം. അതിനിടെ ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്ത പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ മഹിളാ കോണ്‍ഗ്രസ് ഇന്ന് മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തും. ഉപരോധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം.  

മോന്‍സണിന്റെ പുരാവസ്തു വില്‍പ്പനയില്‍ ഐജി ലക്ഷ്മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു വില്‍ക്കാന്‍ ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐ ജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും, ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാ സ്വദേശിനിയായ ഇടനിലക്കാരിയെ ലക്ഷ്മണയാണ് മോന്‍സണ് പരിചയപ്പെടുത്തിയത്. ഈ ആന്ധ്രാ സ്വദേശിയുമായുള്ള വാട്സ്‌ആപ്പ് ചാറ്റുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഐ ജിയും മോന്‍സണും ഇടനിലക്കാരിയും പൊലീസ് ക്ലബില്‍ കൂടിക്കാഴ്ച നടത്തി.ആഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ച. ഐ ജിയുടെ നിര്‍ദേശ പ്രകാരം മോന്‍സണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ ഇവിടേക്ക് എത്തിച്ചു. ഐ ജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആണ് ഇത് കൊണ്ടുവന്നത്. കേസില്‍ ഐ ജിയെ ചോദ്യം ചെയ്യും. ഐജിയെ ഇന്ന് സസ്പെന്‍ഡ് ചെയ്തേക്കും