നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

രാജ്യത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഇന്ന് അഞ്ച് വര്‍ഷം. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായില്ലെന്ന് മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യയെന്ന പ്രഖ്യാപനവും പാളി. പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സിയുടെ ആകെ മൂല്യത്തില്‍ 57.48 % വര്‍ധനയുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍ ഇന്ത്യയെ കൊണ്ടെത്തിച്ചത് തൊഴിലില്ലായ്മയുടെയും, ദാരിദ്രത്തിന്റെയും, വിലക്കയറ്റത്തിന്റെയും,വ്യവസായ മുരടിപ്പിന്റെയും നടുവിലേക്കാണ്. സാധാരണക്കാരന്റെ ജീവിതം അനുദിനം ദുസ്സഹമാകുമ്ബോള്‍ നോട്ട് നിരോധനവാര്‍ഷികം ഇത്തവണ വലിയ ആഘോഷമാക്കാനും ബിജെപി തയ്യാറായിട്ടില്ല. കറന്‍സി ഉപയോഗം കുറച്ചുകൊണ്ട് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്കു മാറുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു 2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനത്തിന്. എന്നാല്‍ ഇന്ത്യയുടെ സമ്ബത്ത് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച തീരുമാനത്തിന് 5 വര്‍ഷം കഴിയുമ്ബോഴും അന്ന് മോദി നല്‍കിയ ഒരു വാഗ്ദാനം പോലും നടപ്പായിട്ടില്ലെന്നതാണ് വസ്തുത. കള്ളപ്പണം തിരിച്ചുപിടിക്കലും, ഡിജിറ്റലൈസേഷനുമായിരുന്നു പ്രധാന പ്രഖ്യാപനങ്ങള്‍. എന്നാല്‍ റിസര്‍ബാങ്കിന്റെ…

വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമിച്ചു, തടയാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു

കടത്തുരുത്തി: പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ ഉണ്ടായ സംഘര്‍ഷത്തില്‍ അമ്ബത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇവരില്‍ ഒരാള്‍ തന്റെ സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് എത്തിയത്. സഹപാഠിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്ബാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവാമ്ബാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി തര്‍ക്കമുണ്ടായ വിദ്യാര്‍ത്ഥിനിയുടെ വീട്ടിലേക്ക് വന്നു. വീട്ടില്‍ തര്‍ക്കമുണ്ടായതോടെ ഇടപെടാനെത്തിയ അയല്‍വാസിക്കാണ് കുത്തേറ്റത്. വീട് ആക്രമിക്കാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്. മങ്ങാട് സ്വദേശിയായ പരിഷിത്ത് ഭവനില്‍ അശോകനാണ് കുത്തേറ്റത്. അശോകനെ കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട് ആക്രമിച്ച സംഘത്തിലെ രണ്ടുപേരെയും പെണ്‍കുട്ടിയേയും പിടികൂടിയതായി പൊലീസ് അറിയിച്ചു.

ചൈന അതിര്‍ത്തിയില്‍ കെട്ടിപ്പൊക്കിയത് പട്ടാള ക്യാമ്ബും, ആയുധപ്പുരയും ! ജാഗ്രതയോടെ ഇന്ത്യ

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയിലെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ ഇന്ത്യയുടെ സ്ഥലത്ത് ചൈനയുടെ ഗ്രാമമെന്ന പേരിലുള്ളത് അവരുടെ പട്ടാള ക്യാമ്ബെന്നു കണ്ടെത്തല്‍. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 100 വീടുള്ള ഗ്രാമം ചൈന നിര്‍മിച്ചതായി യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. അതു ഗ്രാമമല്ലെന്നും ഏറെനാളായി പ്രവര്‍ത്തിക്കുന്ന ചൈനയുടെ പട്ടാള ക്യാംപ് ആണെന്നും സ്ഥലത്തെക്കുറിച്ചു പഠിക്കാന്‍ അരുണാചല്‍ സര്‍ക്കാര്‍ നിയോഗിച്ച അഡീഷനല്‍ ഡപ്യൂട്ടി കമ്മിഷണര്‍ ഡി.ജെ. ബോറ വെളിപ്പെടുത്തി. അതിര്‍ത്തിയില്‍ സ്ഥിരമായി നിലയുറപ്പിക്കുന്നതിനുള്ള സന്നാഹങ്ങളാണു ചൈനീസ് സേന അവിടെ സജ്ജമാക്കിയിട്ടുള്ളത്. വീടുകളെന്ന പേരില്‍ കെട്ടിപ്പൊക്കിയത് ആയുധപ്പുരകളാണെന്നാണു സൂചന. കഴിഞ്ഞ വര്‍ഷമാണു ബോറയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തു പരിശോധന നടത്തിയത്. സൈനിക ആവശ്യങ്ങള്‍ക്കായുള്ള വലിയ കെട്ടിടങ്ങളാണ് അവിടെ കണ്ടതെന്നു ബോറ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ അതിര്‍ത്തിയിലെ അവസാന ഇന്ത്യന്‍ സേനാ പോസ്റ്റ് നിലകൊണ്ട സ്ഥലമാണിത്. യുദ്ധത്തില്‍ പ്രദേശം പിടിച്ചെടുത്ത ചൈന,…