കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ദിവസങ്ങളോളം പീഡിപ്പിച്ചു; എതിര്‍ത്തപ്പോള്‍ ക്രൂര മര്‍ദ്ദനവും വധ ഭീഷണിയും: 30കാരി ആത്മഹത്യ ചെയ്തു

രാജ്കോട്ട്: ഭൂവുടമയുടെ പീഡനത്തിന് ഇരയായ 30കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭൂവുടമയായ യുവരാജ് സിങ് പാര്‍മറിനെതിരേ പൊലീസ് കേസെടുത്തു. പാര്‍മറിന്റെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ആണ് ഇയാള്‍ ദിവസങ്ങളോളം പീഡിപ്പിച്ചത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയു വധഭീഷണി മുഴക്കുകയും ചെയ്തു. ഇയാളുടെ കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ പ്രതി ദിവസങ്ങളോളം പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൃഷിയിടത്തില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. ഇതിനുപിന്നാലെ പ്രതി ഒളിവില്‍പോയി. സുരേന്ദ്രര്‍നഗറിലെ വന്ദ്വാന്‍ താലൂക്കിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവും ഇതേ കൃഷിയിടത്തിലെ ജോലിക്കാരനാണ്. എന്നാല്‍ ഈ സംഭവങ്ങളൊന്നും ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. ഉത്പാദിപ്പിക്കുന്ന വിളകളുടെ 25 ശതമാനം വിഹിതം നല്‍കാമെന്ന് പറഞ്ഞാണ് പാര്‍മര്‍ ദമ്ബതികളെ കൃഷിതോട്ടത്തില്‍ ജോലിക്കെത്തിച്ചത്. ഇതിനുശേഷമാണ് പ്രതി യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് പറയുന്നു. പ്രതിയുടെ പീഡനം സഹിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിച്ച…

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങും

തിരുവനന്തപുരം: ശമ്ബള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. അംഗീകൃത ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്ചയും കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ ശനിയാഴ്ച രാത്രി വരെ 48 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങും. കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശമ്ബള പരിഷ്‌കരണത്തിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ സാവകാശം ചോദിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. സമരത്തില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം മൂന്ന് യൂണിയനുകളും തള്ളുകയായിരുന്നു. കെഎസ്‌ആര്‍ടിസിയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ശമ്ബള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ലെന്ന് സംഘടനകള്‍ ആരോപിച്ചു. 2016 ഫെബ്രുവരിയില്‍ പൂര്‍ത്തിയായിട്ടും ശമ്ബളപരിഷ്‌കരണം വാക്കില്‍ മാത്രം ഒതുങ്ങുന്നുവെന്നാണ് ട്രേഡ് യൂണിയനുകളുടെ പക്ഷം. ജൂണ്‍ മാസത്തില്‍ ശമ്ബള പരിഷ്‌കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും…

എന്റെ അപ്പന്റെ കൊലയാളി നാളെ സമൂഹത്തിന് മുന്നില്‍ ഹീറോയാകാന്‍ പാടില്ലെന്നായിരുന്നു എന്റെ ആവശ്യം: സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി ഞാന്‍ മാത്രമല്ല ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ആ സിനിമയ്ക്കകത്ത് ഉണ്ട്- ജിതിന്‍ ചാക്കോ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി കുറുപ്പ് എന്ന സിനിമ ഇറങ്ങുകയാണെന്ന് ആദ്യം അറിഞ്ഞപ്പോള്‍ വളരെയധികം ടെന്‍ഷനും, ദുല്‍ഖറിനോട് ദേഷ്യം തോന്നിയിരുന്നെന്നും ജിതിന്‍ ചാക്കോ. എന്നാല്‍ താന്‍ സിനിമ കണ്ടുവെന്നും, അതിന് ശേഷം തനിക്ക് ഉണ്ടായിരുന്ന ദേഷ്യം മാറിയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിതിന്‍ വ്യക്തമാക്കി. ടീസര്‍ വന്നപ്പോള്‍ ഇത് ഒരു കൊലയാളിയെ ന്യായീകരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു. അങ്ങനെ ചിത്രത്തിനെതിരെ കേസുമായി മുന്നോട്ട് പോകാന്‍ ഒരുങ്ങുമ്ബോഴാണ് കുറുപ്പിന്റെ അണിയറ പ്രവര്‍ത്തകര്‍ വിളിക്കുന്നത്. ഒരിക്കലും കുറുപ്പിനെ ന്യായീകരിക്കുന്ന സിനിമയല്ല ഇതെന്ന് അവര്‍ പറഞ്ഞു. ഞങ്ങളെ അത് ബോദ്ധ്യപ്പെടുത്തുന്നതിനായി സിനിമ കാണിക്കാം എന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ ഞങ്ങള്‍ എറണാകുളത്ത് പോയി സിനിമ കണ്ടു. ആ സിനിമ കണ്ടപ്പോള്‍ എനിക്ക് മനസിലായി വായിച്ചറിഞ്ഞതിനേക്കാള്‍ അധികം കാര്യങ്ങള്‍ അതില്‍ ഉണ്ട്. ലോകം അറിയേണ്ട കാര്യമാണ് അതെല്ലാം. സുകുമാര കുറുപ്പ് എന്ന വ്യക്തിയെ…