തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവല്‍ക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമലയെന്ന് അദ്ദേഹം പറഞ്ഞു. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആസ്വാദക മനസ്സിനോട് ചേര്‍ന്നു നിന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമലയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 1972 ലെ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമലോകത്തേക്കുള്ള പ്രവേശനം. പിന്നീട് എന്നും മലയാളികളുടെ നാവിന്‍ തുമ്ബിലുള്ള ഒരു പിടി ഗാനങ്ങള്‍ സമ്മാനിച്ചു. രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ തുടങ്ങിയ…
Month: November 2021
പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഉടന്‍ തുറക്കും
തിരുവനന്തപുരം | മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്‍മുടി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അല്‍പ്പസമയത്തിനകം തുറക്കും. മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. 130 ക്യുമെക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ടിയാണ് ഷട്ടറുകള്‍ തുറക്കുന്നത്. വെള്ളം ഒഴുക്കി വിടുമ്ബോള്‍ പൊന്മുടി അണക്കെട്ടിന് താഴെ പുഴയില്‍ ജലനിരപ്പ് ഉയരും. ഈൗ സാഹചര്യത്തില്‍ പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മോഫിയയുടെ മരണം; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു ഡല്‍ഹിയിലെ വായുമലിനീകരണം; സുപ്രീം കോടതി ഇന്ന് പരിഗണിക്കും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നു
‘അനുമതിക്കും മുന്‍പേ സ്റ്റിക്കര്‍ ചെയ്തു..വീഡിയോ ദുല്‍ഖറിന്റെ പേജിലുണ്ട്’; അണിയറ പ്രവര്‍ത്തകര്‍ക്കെതിര മല്ലു ട്രാവലര്‍
കൊച്ചി; കുറുപ്പ് സിനിമയുടെ പ്രമോഷന് വേണ്ടി വണ്ടിയില്‍ സ്റ്റിക്കര്‍ പതിപ്പിച്ച സംഭവത്തില്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും വ്ളോഗറായ ഷാക്കിര്‍ സുബ്ഹാന്‍ (മല്ലു ട്രാവലര്‍). നിയമപ്രകാരം പണം നല്‍കിയാണ് വാഹനത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പ്രചാരണം നടത്തിയതെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പാലക്കാട് ആര്‍ ടി ഒ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട നിയമപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. അതിന് ശേഷമാണ് വാഹനം റോഡില്‍ ഇറക്കിയതെന്നായിരുന്നു സിനിമയുടെ അണിയറക്കാര്‍ പറഞ്ഞത്. ഇത് സംബന്ധിച്ച രേഖകളും പുറത്തുവിട്ടിരുന്നു. 1കുറുപ്പ് മൂവി പ്രൊമൊഷനു വേണ്ടി പ്രൈവറ്റ് വാഹനത്തിനു പ്രൊമൊഷന്‍ സ്റ്റിക്കര്‍ പതിപ്പിക്കാന്‍. RTO അനുമതി കൊടുത്തു എന്ന് പറയപ്പെടുന്ന പണമടച്ച് രസീത് ആണു ഇത് ( മാധ്യമങ്ങള്‍ പുറത്ത് വിട്ടത് ) ഇത് ശെരിയാണെങ്കില്‍ കേരളത്തില്‍ പണം കൊടുത്താല്‍ നമുക്ക് നിശ്ചിത…
വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്ന മൂന്ന് പേര്‍ പിടിയില്‍
കുറ്റിപ്പുറം: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ പൊലീസ് പിടിമുറുക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്ന് പേരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. കുറ്റിപ്പുറം മൂടാല്‍ ഭാഗത്തുനിന്ന് തൃപ്രങ്ങോട് ബീരാന്‍ചിറ സ്വദേശി താമരത്ത് വിഷ്ണു (22), പാണ്ടികശാല ഞായംകോട്ടില് ഷറഫുദ്ദീന് (29), കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ചേകനൂര്‍ സ്വദേശി കുന്നത്ത് സിറാജ് (19) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നതോടെ കുട്ടികള്‍ക്ക് ലഹരിവിതരണം ചെയ്യുന്ന സംഘങ്ങളും സജീവമാകുന്നു എന്ന വിവരത്തിെന്റ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷന് പരിധിയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവര്‍ പിടിയിലായത്. ഇവരുടെ ഉപഭോക്താക്കളായ വിദ്യാര്‍ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിമുക്തി ചികിത്സക്ക് അയച്ചു. എസ്.ഐ നിഖില്‍ എസ്.സി.പി.ഒ ജയപ്രകാശ്, നിഷാദ്, അലക്സ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു
സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 110 ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 17 തവണയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. നൂറിലേറെ സൈനിക വാഹനങ്ങളും തകര്‍ത്തു. രണ്ടാഴ്ചയായി യമനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാണ്. മാരിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹൂതികള്‍. ഇതിനെതിരെ യമന്‍ സൈന്യവും സൗദി സഖ്യസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. 48 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്. ഇതിനകം 1000ത്തിലേറെ ഹൂതികള്‍ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ കവചിത വാഹനങ്ങളും തകര്‍ത്തു. സൗദി സഖ്യസേനയാണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.
മൊഫിയയുടെ മരണം: ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും പിടിയില്‍
ആലുവ: ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21) ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളും പിടിയിലായി. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യപ്രേരണ കുറ്റമടക്കം ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളായ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ച വൈകിട്ടാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു. 2021 ഏപ്രില്‍ മൂന്നിന് കോതമംഗലം ഇരുമലപ്പടി സ്വദേശി മുഹമ്മദ് സുഹൈലുമായി മൊഫിയയുടെ നിക്കാഹ് കഴിഞ്ഞിരുന്നു. സത്കാരം ജനുവരിയില്‍ നടത്താമെന്നും ധാരണയായി. ഭര്‍ത്തൃവീട്ടുകാര്‍ പെണ്‍കുട്ടിയെ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. വൈകാതെ തിരിച്ച് വീട്ടിലെത്തിയ യുവതി മാനസികവും ശാരീരികവുമായ പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് വീട്ടുകാരോട് പരാതി പറഞ്ഞിരുന്നു.…
DQ നമ്മുടെ മുത്താണ്,പക്ഷെ നിയമം എല്ലാവര്‍ക്കും ബാധകം; കുറുപ്പിനെതിരെ മല്ലു ട്രാവലര്‍
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍ മല്ലു ട്രാവലര്‍. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട്, ഒരു വണ്ടി പൊക്കി തുരുമ്ബെടുക്കാന്‍ തുടങ്ങി ആ അവസരത്തില്‍ സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുന്നതില്‍ എംവിഡി കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്നും മല്ലു ട്രാവലര്‍ ചോദിക്കുന്നു. മല്ലു ട്രാവലറിന്‍റെ കുറിപ്പ് അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗല്‍ ആണൊ ?? സ്റ്റിക്കര്‍ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്ബെടുക്കാന്‍ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് നാട് മുഴുവന്‍ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ? നിയമ പ്രകാരം…
ഗാര്‍ഹിക പീഡനത്തിനെതിരെ പരാതി നല്‍കി; സ്റ്റേഷനില്‍ നിന്നെത്തിയതിന് പിന്നാലെ പൊലീസിനെതിരെ കത്തെഴുതിവച്ച് യുവതി ആത്മഹത്യ ചെയ്തു
കൊച്ചി: പൊലീസിനെതിരെ കത്തെഴുതിവച്ച് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. എല്‍ എല്‍ ബി വിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീനാണ് മരിച്ചത്. യുവതി ഭര്‍ത്താവിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ ഒത്തുതീര്‍പ്പിനായി പൊലീസ് സ്റ്റേഷനില്‍ നിന്ന് മൊഫിയയെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കിടെ മൊഫിയയും ഭര്‍തൃ വീട്ടുകാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഈ സമയം ഭര്‍ത്താവിനെ മൊഫിയ അടിച്ചെന്നും, സ്റ്റേഷനില്‍വച്ച് ഇത്തരം കാര്യങ്ങള്‍ പാടില്ല എന്ന് താക്കീത് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. തിരികെ വീട്ടിലെത്തിയ ശേഷം മൊഫിയ കതകടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ സംശയം തോന്നി വീട്ടുകാര്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തനിക്ക് നീതി ലഭിച്ചില്ല എന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. പൊലീസ് മകളോട് മോശമായി സംസാരിച്ചിരുന്നുവെന്ന് മൊഫിയയുടെ പിതാവ് ആരോപിച്ചു. യുവതിയുടെ മരണത്തില്‍…
തിരുവനന്തപുരം വിമാനത്താവളം ‘സ്വര്‍ഗമാകുന്നു’, പാര്‍ക്കിംഗ് ഫീസ് അടക്കം കുത്തനെ കുറച്ച് അദാനി, ഏറ്റവും കുറഞ്ഞനിരക്കില്‍ ഗള്‍ഫിലേക്കും പറക്കാം
തിരുവനന്തപുരം: വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ജനപ്രിയ പരിഷ്കാരങ്ങളും ചെലവുകുറഞ്ഞ സര്‍വീസുകളുമായി മുന്നോട്ട്. വിമാനത്താവളത്തിലേക്ക് പ്രവേശിക്കാനുള്ള എന്‍ട്രി ടിക്കറ്റ് എടുത്തുകളഞ്ഞും 85 രൂപയായിരുന്ന പാര്‍ക്കിംഗ് ഫീസ് മുപ്പത് രൂപയാക്കി കുറച്ചുമാണ് അദാനി കൈയടി നേടിയത്. കുറഞ്ഞ ചെലവില്‍ ഗള്‍ഫിലേക്ക് പറക്കാന്‍ എയര്‍ അറേബ്യ സര്‍വീസ് ആരംഭിച്ചത് പ്രവാസികള്‍ക്കും ആശ്വാസമായി. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകളും മറ്റിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷന്‍ സര്‍വീസുകളും തുടങ്ങാനും നീക്കം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ 16നാണ് അബുദാബിയിലേക്കുള്ള എയര്‍അറേബ്യ സര്‍വീസ് ആരംഭിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസുണ്ടാവും. തിരുവനന്തപുരത്തേക്ക് 880 ദിര്‍ഹം (17,786രൂപ) മുതലാണ് നിരക്ക്. യു.എ.ഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുതിക്കുന്നതിനിടെ ഈ നിരക്കില്‍ തിരുവനന്തപുരത്തു നിന്ന് പറക്കാനാവുക പ്രവാസികള്‍ക്ക് ആശ്വാസമാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരി മുതല്‍ 2018മുതല്‍ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് ജനുവരിയില്‍ പ്രവര്‍ത്തിപ്പിക്കാനാണ് അദാനിയുടെ നീക്കം. ദുബായ് ആസ്ഥാനമായുള്ള ഫ്ലെമിംഗ്…
വിഴിഞ്ഞത്ത് വൃക്ക വിറ്റത് പത്തിലേറെ പേര്‍; പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിേപ്പാര്‍ട്ട് സമര്‍പ്പിച്ചു
വിഴിഞ്ഞം: വിഴിഞ്ഞത്ത് മാത്രം ഇതുവരെ സാമ്ബത്തിക ബാധ്യതകളെ തുടര്‍ന്ന് വൃക്ക വിറ്റത് പത്തിലേറെപ്പേര്‍. പൊലീസിെന്റ പക്കലുള്ള അവയവ ദാന രേഖകള്‍ പ്രകാരമാണ് ഇൗ കണക്ക്. തീരദേശം കേന്ദ്രീകരിച്ചുള്ള അവയവ മാഫിയയെ കുറിച്ചുള്ള ‘മാധ്യമം’പുറത്തുവിട്ട നിരന്തരവാര്ത്തകളെ തുടര്‍ന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി ആദ്യഘട്ട റിപ്പോര്‍ട്ടും തുടര്‍ന്ന് അവസാനഘട്ട റിപ്പോര്‍ട്ടും സര്‍ക്കാറിന് കൈമാറി. തിരുവനന്തപുരം അഞ്ചുതെങ്ങും തൃശൂര്‍ ചാവക്കാടും സമാന തരത്തില്‍ വൃക്ക വില്പന നടന്നതായി പൊലീസ് വിവരമുണ്ടെങ്കിലും സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നാല്‍ മാത്രമേ കൂടുതല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരൂ. ഏജന്റ് നല്‍കുന്ന പണത്തിന് പുറമെ, അവയവദാനം ചെയ്യുന്നവര്‍ക്ക് നല്‍കുന്ന മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ഫണ്ടുകള്‍ ലഭിക്കുമെന്ന് കൂടി പറഞ്ഞു പറ്റിച്ചാണ് ഇവരെ ഏജന്റുമാര്‍ വെട്ടിലാക്കിയത്. തീരദേശ-മലയോര മേഖലകള്‍ കേന്ദ്രീകരിച്ചാണ് അവയവ മാഫിയയുടെ പ്രധാന പ്രവര്‍ത്തനം. കേരളത്തിന് പുറത്ത് കര്‍ണാടകയില്‍ വെച്ച്…