വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ; ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍ : വെപ്പുപല്ല് ഇളകിപ്പോയി അന്നനാളത്തില്‍ക്കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല ആപറമ്ബില്‍ തോമസിന്റെ മകന്‍ ജസ്റ്റിന്‍ (35) ആണ് മരിച്ചത്. ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ്. സെപ്റ്റംബര്‍ 30നായിരുന്നു സംഭവം. വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച്‌ തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ അന്നനാളം മുറിച്ച്‌ പല്ല് പുറത്തടുത്തിരുന്നു. എന്നാല്‍ അണുബാധയെത്തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. എല്‍സി തോമസ് ആണ് ജസ്റ്റിന്റെ അമ്മ. ഭാര്യ : വിന്‍ഷി, രണ്ടു മക്കളുണ്ട്.

ആയിശയായി മഞ്ജു പത്രോസ്, ‘ഉരു’ ക്യാരക്റ്റര്‍ പോസ്റ്റര്‍ ഇറങ്ങി

ഏറെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ‘ഉരു’സിനിമയില്‍ ആയിശ എന്ന കഥാപാത്രമായി അഭിനയിക്കുന്ന മഞ്ജു പത്രോസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു പത്രോസ്‌ തന്റെ തന്നെ ഫേസ് ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത് . മഞ്ജു പത്രോസ് ഇതേവരെ അഭിനയിച്ചതില്‍നിന്നും ഏറെ വിഭിന്നമായ ഒരു വേഷമാണ് ഉരുവിലേത്. മുന്നില്‍ വന്ന് നില്‍ക്കുന്ന കഠിനമായ പരീക്ഷണങ്ങളെ നേരിടുന്ന ഒരപൂര്‍വ്വ ഉമ്മയുടെ വേഷമാണ് മഞ്ജുവിന്‍റെ ആയിഷ . ഭര്‍ത്താവിന്റെ പ്രയാസങ്ങളെയും പ്രതിസന്ധിയെയും മറികടക്കാന്‍ ഒരു സാന്ത്വനം പോലെ ഒപ്പം നില്‍ക്കുന്ന കാര്യപ്രാപ്തിയുള്ള ഒരുമ്മ . അസാധ്യ അഭിനയ ശേഷിയുള്ള നടിയാണ് താനെന്ന് തെളിയിക്കുന്ന സിനിമയാണ് ഇ എം അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ഉരു .മാമുക്കോയയും , കെ യു മനോജുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച ഉരു പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്.

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം; കടന്നുകയറാനുള്ള 200 ചൈനീസ് സൈനികരുടെ ശ്രമം ഇന്ത്യ തടഞ്ഞു

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, വീണ്ടും ചൈനയുടെ പ്രകോപനം. അരുണാചല്‍ പ്രദേശില്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം തടഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞാഴ്ച അരുണാചല്‍ പ്രദേശില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. അതിര്‍ത്തിലംഘിച്ച്‌ കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. പതിവായുള്ള സൈന്യത്തിന്റെ പട്രോളിങ്ങിനിടെയാണ്് ഇത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനയുടെ നീക്കം തടയുകയായിരുന്നു. ഇരുസൈന്യവും മുഖത്തോട് മുഖം നിന്ന സന്ദര്‍ഭത്തില്‍ വീണ്ടും ഒരു സംഘര്‍ഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ കമാന്‍ഡര്‍ തലത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആളപായമോ, നാശനഷ്ടങ്ങളോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യന്‍…

20 വര്‍ഷത്തോളം പെട്രോള്‍ പമ്ബില്‍ ജോലി, മകള്‍ ഐഐടിയില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് പഠിക്കുന്നു; കേന്ദ്രമന്ത്രി പരിചയപ്പെടുത്തിയ ആ അച്ഛനും മകളും

കണ്ണൂര്‍: രണ്ട് ദശാബ്ദത്തോളം പെട്രോള്‍ പമ്ബില്‍ ജോലി ചെയ്ത് മകളെ രാജ്യത്തെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ എത്തിച്ചിരിക്കുകയാണ് പയ്യന്നൂര്‍ സ്വദേശിയായ എസ് രാജഗോപാല്‍. കാന്‍പുര്‍ ഐഐടിയിലെ പെട്രോ കെമിക്കല്‍ എം ടെക് പഠനം മൂന്നാം സെമസ്റ്ററിലെത്തിയ ആര്യയെക്കുറിച്ച്‌ കേന്ദ്ര പെട്രോളിയം മന്ത്രിയാണ് ട്വിറ്ററിലൂടെ ലോകത്തോട് പറഞ്ഞത്. പയ്യന്നൂരിലെ ഐ ഒ സി പെട്രോള്‍ പമ്ബ് ജീവനക്കാരനാണ് രാജഗോപാല്‍. ഭാര്യ കെ കെ ശോഭന ബജാജ് മോട്ടോഴ്‌സിലെ ജീവനക്കാരിയാണ്. ഇവരുടെ ഏകമകളാണ് ആര്യ. ആര്യയ്ക്ക് ഓ‌ര്‍മ്മവച്ച നാള്‍ മുതല്‍ അച്ഛന്‍ പെട്രോള്‍ പമ്ബിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ് എന്ന മോഹം കുട്ടിക്കാലം മുതല്‍ ഒപ്പമുണ്ട്. എസ്‌എസ്‌എല്‍സി നൂറുശതമാനം മാര്‍ക്കോടെയും പ്ലസ്ടു 98 ശതമാനം മാര്‍ക്കോടെയും പാസായ ആര്യ എന്‍ഐടി കാലിക്കറ്റില്‍ പെട്രോ കെമിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബി.ടെകിനു ചേര്‍ന്നു. തുടര്‍ന്നായിരുന്നു…

പുനെയില്‍ മലയാളി യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

പുനെ | പുനെയില്‍ മലയാളി യുവതിയായ ദുരൂഹസഹാചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. 29ാകരിയായ പ്രീതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അഖിലിനെയാണ് പിടികൂടിയത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗാര്‍ഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രീതിയുടേത് ആത്മഹത്യയല്ല. കൊലപാതകമാണ്. ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ടെന്നും ഇവര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്ബാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം. 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നുണ്ട്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം…

ബോം​ബ്​ ഭീ​ഷ​ണി: ജ​സീ​റ എ​യ​ര്‍​വേ​​സ്​ തു​ര്‍​ക്കി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി വി​മാ​ന​ക്ക​മ്ബ​നി​യാ​യ ജ​സീ​റ എ​യ​ര്‍​വേ​​സ്​ വി​മാ​നം ബോം​ബ്​ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന്​ തു​ര്‍​ക്കി​യി​ലെ ട്ര​ബ്​​സ​ണ്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മ​ര്‍​ജ​ന്‍​സി ലാ​ന്‍​ഡി​ങ്​ ന​ട​ത്തി. 51 യാ​ത്ര​ക്കാ​രും ആ​റ്​ ജീ​വ​ന​ക്കാ​രു​മാ​ണ്​ വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​രെ ഒാ​രോ​രു​ത്ത​രെ​യാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ബാ​ഗേ​ജു​ക​ള്‍ സൂ​ക്ഷ്​​മ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്​​തെ​ങ്കി​ലും സം​ശ​യ​ക​ര​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ്​ എ.​പി.​എ ഏ​ജ​ന്‍​സി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഭീ​ഷ​ണി​സ​ന്ദേ​ശം സം​ബ​ന്ധി​ച്ച്‌​ ​സ്​​പെ​ഷ​ല്‍ ഒാ​പ​റേ​ഷ​ന്‍​സ്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി വി​മാ​ന​ത്താ​വ​ളം അ​ല്‍​പ​സ​മ​യം അ​ട​ച്ചി​ട്ടു. സു​ര​ക്ഷാ​ഭീ​ഷ​ണി​യി​ല്ലെ​ന്ന്​ ജ​സീ​റ എ​യ​ര്‍​വേ​സ്​ കു​വൈ​ത്ത്​ സി​റ്റി: ത​ങ്ങ​ളു​െ​ട ഒ​രു​വി​മാ​ന​ത്തി​നും സു​ര​ക്ഷാ​ഭീ​ഷ​ണി​യി​​ല്ലെ​ന്ന്​ ജ​സീ​റ എ​യ​ര്‍​വേ​സ്​ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ ഗൗ​ര​വ​ത്തി​ലെ​ടു​ത്ത്​ എ​ല്ലാ​വി​മാ​ന​ങ്ങ​ളും കു​വൈ​ത്ത്​ അ​ധി​കൃ​ത​ര്‍ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന ന​ട​ത്തി. സ​ന്ദേ​ശ​ത്തി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നാ​ണ്​ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്​​ത​മാ​യ​ത്. ഷെ​ഡ്യൂ​ളു​ക​ള്‍ വൈ​കി​യ​തു​മൂ​ലം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ല്‍ ജ​സീ​റ എ​യ​ര്‍​വേ​​സ്​ മാ​നേ​ജ്​​മെന്‍റ്​ ക്ഷ​മ ചോ​ദി​ച്ചു.

സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി സൗജന്യം, അപേക്ഷ ഫീസ് ഒഴിവാക്കുന്നു; സര്‍ട്ടിഫിക്കറ്റുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നടപടികള്‍ ലഘൂകരിക്കും

തിരുവനന്തപുരം : വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി അപേക്ഷാ ഫീസ് ഒഴിവാക്കുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തത്. പൗരന്മാര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനും സേവനങ്ങള്‍ക്കുമുള്ള നടപടി ക്രമങ്ങളും ലഘൂകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാ ഫീസ് തുടരും. സേവനങ്ങള്‍ക്കുള്ള അപേക്ഷാ ഫോമുകള്‍ ലളിതമാക്കി ഒരു പേജില്‍ പരിമിതപ്പെടുത്തും. അപേക്ഷകളില്‍ അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇത് കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ പരമാവധി ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ക്ക് പുറമെയാണീ നടപടികള്‍. അതിനുള്ള കാലയളവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിഷ്‌കര്‍ഷിക്കാം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷക്കാലമായിരിക്കണം. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ ഉപയോഗത്തിനോ മാത്രമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതെന്ന് സര്‍ട്ടിഫിക്കറ്റില്‍ ഇനി രേഖപ്പെടുത്തേണ്ടതില്ല. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് രേഖകളോ സര്‍ട്ടിഫിക്കറ്റുകളോ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ നോട്ടറി സാക്ഷ്യപ്പെടുത്തണമെന്നതും ഒഴിവാക്കി. രേഖകളുടെയോ സര്‍ട്ടിഫിക്കറ്റുകളുടെയോ…

ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ 32കാരനായ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു

അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് ചെറുപ്പുളശ്ശേരി മപ്പാട്ടുകര സ്വദേശിയും അബുദാബി അല്‍സഹ്റാ റിക്രൂട്ട്മെന്റ് സര്‍വീസസ് എല്‍എല്‍സിയിലെ പബ്ലിക് റിലേഷന്‍ ക്ലര്‍ക്കുമായ മുഹമ്മദ് ബഷീര്‍ കരിമ്ബനക്കല്‍ (33) ആണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസ സ്ഥലത്തിനടുത്തുള്ള ജിമ്മില്‍ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കരിമ്ബനക്കല്‍ മുഹമ്മദ് കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹര്‍ബാനു. മക്കള്‍: ഷിഫ ഫാത്തിമ, നൈഹ ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്നു കമ്ബനി അധികൃതര്‍ അറിയിച്ചു.