കോഴിക്കോട്: നിപ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സ്രവ സാമ്ബിളുകളില്‍ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന ചാത്തമംഗലത്ത് നിന്നും, സമീപപ്രദേശങ്ങളില്‍ നിന്നും വവ്വാലുകളെ പിടികൂടി സ്രവ സാമ്ബിളുകള്‍ പരിശോധനക്കായി അയച്ചത്. കേന്ദ്രസംഘം നേരിട്ട് എത്തിയായിരുന്നു പരിശോധനാ സാമ്ബിളുകള്‍ ശേഖരിച്ചത്.
Month: September 2021
മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയത് എന്റെ കമ്പനിയല്ല; പേര് ദുരുപയോഗം ചെയ്തെന്ന് മേജർ രവി
പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. കൃത്യവിലോപത്തിന്റെ പേരിൽ തന്റെ കമ്പനിയിൽ നിന്നു പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തിയാണ് മോൻസന്റെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നത്. ഐഎസ്എൽ മത്സരങ്ങൾ കേരളത്തിൽ നടക്കുന്ന സമയത്ത് ഞാൻ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടർ ഫോഴ്സിൽ പ്രദീപ് എന്ന ഈ വ്യക്തി ജോലിയിലുണ്ടായിരുന്നു. പിന്നീട് ഹൈദരാബാദിൽ ഒരു അതിഥിക്കൊപ്പം സുരക്ഷാജോലിയിൽ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ, ഇയാൾ വീണ്ടും തണ്ടർ ഫോഴ്സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികൾ കണ്ടെത്തുന്നതെന്ന് അറിയാൻ കഴിഞ്ഞു. മോൻസന് അഞ്ചുപേരടങ്ങുന്ന സുരക്ഷാസംഘം ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് അറിഞ്ഞത്. അതിൽ പ്രദീപ് മാത്രമേ തണ്ടർ ഫോഴ്സിൽ ജോലി ചെയ്തിട്ടുള്ളൂ. ചിലയവസരങ്ങളിൽ തണ്ടർ ഫോഴ്സിന്റെ യൂണിഫോമും ഇയാൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതുമാണ്. അതിനുശേഷം ആ…
വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ലുക്കൗട്ട് നോട്ടിസ്
യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയ കേസിലെ പ്രതി സെസി സേവ്യറിനെതിരെ (27) ആലപ്പുഴ നോർത്ത് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. സെസിയെ വിമർശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനും നിർദേശിച്ചിരുന്നു. എന്നാൽ സെസി ഇതുവരെ കീഴടങ്ങാൻ തയാറായിട്ടില്ല. നിയമപഠനം പൂർത്തിയാക്കാതെ അഭിഭാഷകയായി പ്രവർത്തിച്ചിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു. വ്യാജ രേഖകൾ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാർ അസോസിയേഷനാണു പൊലീസിൽ പരാതി നൽകിയത്.
ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയില്‍
രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇടുക്കി കട്ടപ്പനയിൽ (Kattappana) ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ. തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് (Jharkhand) സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണാടിയ്ക്ക് മുന്നിലിരുന്ന് ഒരുങ്ങി രശ്മിക
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റ് റിലീസ് റിലീസ് ചെയ്തു. ചിത്രത്തിന്റെ നായികയുടെ ക്യാരക്റ്റര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. രശ്മിക മന്ദാനയുടേതാണ് പോസ്റ്റര്‍. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ് രശ്മിക ചിത്രത്തിലെത്തുന്നത്. നിലത്തിരിക്കുന്ന കണ്ണാടിയ്ക്ക് മുന്നിലിരുന്ന് ഒരുങ്ങുന്ന രശ്മികയെയാണ് ചിത്രത്തില്‍ കാണുന്നത്. ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം കൂടിയാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തില്‍ വില്ലനായാണ് ഫഹദ് എത്തുന്നത്. ചിത്രത്തില്‍ തല മൊട്ടയടിച്ച്, ഇതുവരെ പ്രേക്ഷകര്‍ കാണാത്ത ലുക്കിലാണ് താരം എത്തുന്നത്. ‘ഭന്‍വര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി…
രഹസ്യ കോഡില്‍ വാട്സാപ്പ് കൂട്ടായ്മ, മണിക്കൂറിന് 2000 മുതല്‍ : കേരളത്തില്‍ പുരുഷ സെക്സ് മാഫിയ സംഘങ്ങള്‍
തലശേരി: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പുരുഷ സെക്സ് മാഫിയ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കുടുംബിനികളെയും പെണ്‍കുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ യുവാക്കളും ഉണ്ടെന്നാണ് സൂചന. ഒരു മണിക്കൂറിന് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്നതായും രഹസ്യ കോഡില്‍ സെക്സ് മാഫിയയുടെ വാട്സാപ്പ് കൂട്ടായ്മ സജീവമാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. യുവാക്കളുടെ വയസും നിറവും ഉള്‍പ്പെടെ വിവരിച്ചു സ്ത്രീകളെ വലയില്‍ ആക്കുന്ന ഏജന്റുമാരും സജീവമാണ്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളില്‍ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഇവര്‍ക്കിടയില്‍ ഉണ്ടെന്നു രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. സുന്ദരമായി വസ്ത്രം ധരിച്ച് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന സംഘം കൗതുകത്തിനായി പോലും വിളിക്കുന്ന യുവതികളെ കുടുക്കുകയാണ് ചെയ്യുന്നത്
എറണാകുളത്തെ ലാബുകളില്‍ ആന്‍റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം
കൊച്ചി: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് ആന്‍റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു. 90 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് ആന്‍റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്. അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ അനുവദിക്കൂ. സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ ലാബിെന്റ ശേഷി അനുസരിച്ച് ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്താം. സാമ്ബിള്‍ കലക്ഷനുശേഷം 12 മണിക്കൂറിനകം പരിശോധനഫലം നല്‍കണം. എല്ലാ പരിശോധനഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്ലോഡ് ചെയ്യണം. അപൂര്‍ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുതെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആന്‍റിജന്‍ ടെസ്റ്റ് നടത്താവൂ. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ…
കെ.എസ്.ആര്.ടി.സി ബസില്‍ ഇനി ബൈക്കും സൈക്കിളും കൊണ്ടുപോകാം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോള്‍വോ, സ്കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആന്റണി രാജു. നിശ്ചിത തുക ഈടാക്കും. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍നിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തില്‍ തുടര്‍ന്ന് യാത്ര ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ ഇതിന് സൗകര്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിെന്റ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തില്‍ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചില്‍ തുടരുന്നു
പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ തുടരുകയാണ്. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളജിലെ വിദ്യാര്‍ഥികളാണ് അണക്കെട്ടില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. അഗ്നിശമനസേനയ്ക്കൊപ്പം നാവികസേനാ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.
അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍
കാലടി: വീട്ടമ്മക്ക് അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസാണ് (35) പിടിയിലായത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വിഡിയോ അയച്ചുകൊടുത്തത്. ഇതുസംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ബോബി തോമസ് കാലടി സ്റ്റേഷനില്‍ ഗൂണ്ട ലിസ്റ്റില്പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ ബി. സന്തോഷ്, എസ്.ഐമാരായ സതീഷ് കുമാര്‍, സി.എ. ഡേവീസ്, എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.