കന്നഡ ടിവി സീരിയല്‍ നടി സൗജന്യയെ ബെംഗളൂരുവിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. മരിക്കാന്‍ തീരുമാനിച്ചതിന് മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്ന ഒരു മരണക്കുറിപ്പ് കണ്ടെടുത്തു. വിഷാദരോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണ് താന്‍ ഈ കടുംകൈ ചെയ്തത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു. കുടക് ജില്ലയിലെ കുശാല്‍നഗര്‍ സ്വദേശിയായ സൗജന്യ നിരവധി സീരിയലുകളിലും രണ്ട് കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടി മൂന്ന് ദിവസം മുന്‍പേ എഴുതിവച്ച മരണക്കുറിപ്പാണ്. വിഷാദരോഗത്തിലാണെന്നും ഇതില്‍ കൂടുതല്‍ താങ്ങാന്‍ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രാജരാജേശ്വരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സൗജന്യയുടെ നിര്യാണത്തെ കുറിച്ച് കന്നഡ നടി സഞ്ജന ഗല്‍റാനി ഇങ്ങനെ കുറിച്ചു: “ഇത് താങ്ങാനാവാത്ത നഷ്ടമാണ്, അവളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും എന്റെ സഹതാപമറിയിക്കുന്നു.”
Day: September 30, 2021
‘എന്ത് ധരിക്കണമെന്നത് അവളുടെ ചോയ്സാണ്’: ട്രോളുന്നവര്‍ക്കെതിരെ നടി അമലാ പോള്‍
വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി സൈബര്‍ ബുള്ളിയിങ് നടത്തുന്നത് അടുത്തിടെ വര്‍ധിച്ച് വരുന്ന സ്ഥിതി വിശേഷമാണ് സോഷ്യല്‍മീഡിയയില്‍. ഇതിന് ഇരിയാകുന്നവരില്‍ ഏറെയും സിനിമ താരങ്ങളായ സ്ത്രീകള്‍. അതിപ്പോ കൗമാരക്കാരിയായാലും മുതിര്‍ന്ന സ്ത്രീയായാലും ബാലികയായാലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല. എത്ര ബോധവത്ക്കരണം നല്‍കിയാലും നന്നാവില്ലെന്ന് തീരുമാനമെടുത്ത ചിലരാണ് നടിമാരുടെ ഫോട്ടോഷൂട്ടുകളെ പിന്തുടര്‍ന്ന് ചെന്ന് ചീത്തവിളിച്ചും ആക്ഷേപിച്ചും സംതൃപ്തി അടയുന്നത്.അത്തരത്തില്‍ അമലാ പോള്‍ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കും ട്രോളന്മാര്‍ക്കും നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വിവാഹമോചനത്തിന് ശേഷം എന്ത് മോഡേണ്‍ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് സൈബര്‍ ലോകം നടിയുടെ ചിത്രങ്ങളോട് പ്രതികരക്കാറ്. അടുത്തിടെ ബീച്ചില്‍ ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അമലാപോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ടതും അതീവ ഗ്ലാമറസാണ് ചിത്രങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേര്‍ കമന്റുകള്‍ ചെയ്തു. വ്യായാമത്തിലും ബോഡി ഫിറ്റ്നസിലും അതീവ ശ്രദ്ധാലുവായ അമല പലപ്പോഴും…
നടി ശ്വേതാ തിവാരി ആശുപത്രിയില്‍
ഹിന്ദി സിനിമാ സീരിയല്‍ താരം ശ്വേതാ തിവാരി ആശുപത്രിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്നും വൈകാതെ ആശുപത്രി വിടുമെന്നും ശ്വേതയുടെ ടീം വ്യക്തമാക്കി. ജോലി ഭാരം വര്‍ധിച്ചതിനെ തുടര്‍ന്ന ശ്വേതയ്ക്ക് വിശ്രമിക്കാന്‍ സമയം കിട്ടിയിരുന്നില്ല. തുടര്‍ച്ചയായ യാത്രയും അതിനെതുടര്‍ന്നുണ്ടായ കാലാവസ്ഥ മാറ്റവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അവര്‍ വ്യക്തമാക്കി
സാമന്തയും ഭര്‍ത്താവ് നാഗചൈതന്യയും വേര്‍പിരിയരുതെന്ന് ആവശ്യപ്പെട്ട് നടി ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ താരദമ്ബതിമാരായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത വന്ന് തുടങ്ങിയിട്ട് മാസങ്ങളായി. ഇനിയും പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്താണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. ഇതോടെ ദിനംപ്രതി രണ്ടാളെയും പറ്റിയുള്ള ഗോസിപ്പുകള്‍ വര്‍ദ്ധിച്ച് വരികയായിരുന്നു. അടുത്തിടെ നാഗചൈതന്യയുടെ കരിയറുമായി ബന്ധപ്പെട്ട നടന്ന ചടങ്ങുകളില്‍ നിന്നും സാമന്ത വിട്ട് നിന്നതോട് കൂടി അഭ്യൂഹങ്ങളെല്ലാം സത്യമാണെന്ന രീതിയിലേക്ക് എത്തി. പ്രമുഖരടക്കം നിരവധി പേര്‍ താരദമ്ബതിമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അതേ സമയം തെലുങ്ക് നടി ശ്രീ റെഡ്ഡി ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. പല താരങ്ങളെ കുറിച്ചും വെളിപ്പെടുത്തി വിവാദങ്ങളുണ്ടാക്കി നിരന്തരം വാര്‍ത്തകളില്‍ നിറയാറുള്ള നടിയാണ് ശ്രീ റെഡ്ഡി. ഇത്തവണ സാമന്ത-നാഗചൈതന്യ പ്രശ്‌നത്തില്‍ നടി പറഞ്ഞ വാക്കുകളാണ് മറ്റൊരു വിവാദത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ‘മനോഹരമായ ദമ്ബതിമാര്‍. എന്നേക്കും നല്ല ഓര്‍മ്മകള്‍’ എന്ന ക്യാപ്ഷനില്‍ ഒരു വീഡിയോയുമായിട്ടാണ് ശ്രീ റെഡ്ഡി എത്തിയിരിക്കുന്നത്. ‘ഞങ്ങള്‍ക്കെല്ലാം വളരെ…
ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍, മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ
ബിഗ് ബോസിലൂടെ (bigg boss) പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ് സൂര്യ ജെ മേനോൻ (Surya J Menon). കേരളത്തിലെ ആദ്യത്തെ വനിതാ ഡിജെമാരില്‍ ഒരാള്‍ എന്ന ഖ്യാതിയോടെ ബിഗ് ബോസിലേക്ക് എത്തിയ സൂര്യ ജെ മേനോൻ വളരെ പെട്ടെന്നാണ് എല്ലാവരുടെയും ഇഷ്‍ടം സ്വന്തമാക്കിയത്. ബിഗ് ബോസിലും പുറത്തും സൂര്യ ജെ മേനോന് പിന്തുണപോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇപോഴിതാ ഒരു ട്രോളിന് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ ജെ മേനോൻ. ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളിനാണ് സൂര്യ ജെ മേനോൻ മറുപടിയുമായി എത്തിയിരിക്കുന്നത്. എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ. അധ്വാനിച്ച് ജീവിക്കാത്തവര്‍ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പ് കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ…
ഇൻസ്റ്റഗ്രാം കാമുകനെ വീട്ടിൽ വരുത്തി പെൺകുട്ടി; അമ്മയുടെ എടിഎം കാർഡുമായി കടന്ന് യുവാവ്
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മറ്റാരും ഇല്ലാത്ത സമയം വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയുടെ എടിഎം കാർഡും പണവും മോഷ്ടിച്ചു. ഫ്രാൻസിസ് റോഡ് ഷഫീഖ് നിവാസിൽ അർഫാൻ (21)നെ കസബ പൊലീസ് പിടികൂടി. ഒട്ടേറെ മോഷണക്കേസിൽ പ്രതിയാണ് യുവാവ്. ഇയാൾ ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടിൽ ആരുമില്ലാത്ത നേരത്ത് പെൺകുട്ടി അർഫാനെ വീട്ടിലേക്കു ക്ഷണിച്ചു. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി. അവിടെ അവരുടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്ടിച്ചു. ഇക്കാര്യം പെൺകുട്ടിയും അറിഞ്ഞില്ല. ബന്ധുക്കൾ വീട്ടിലെത്താൻ നേരമായപ്പോൾ അർഫാൻ വീട്ടിൽനിന്നു പുറത്തേക്കു പോയി. പിന്നീട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളിൽനിന്നായി 45,000 രൂപ പിൻവലിച്ചു. പണം പിൻവലിച്ചെന്ന സന്ദേശം ഫോണിൽ വന്നപ്പോഴാണ് എടിഎം കാർഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരം…