തലശേരി: കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പുരുഷ സെക്സ് മാഫിയ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കുടുംബിനികളെയും പെണ്‍കുട്ടികളെയും വലവീശിപ്പിക്കുന്ന ഈ സംഘത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ യുവാക്കളും ഉണ്ടെന്നാണ് സൂചന. ഒരു മണിക്കൂറിന് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെയും ഒരു രാത്രിക്കു പതിനായിരം രൂപവരെയും ഈടാക്കുന്നതായും രഹസ്യ കോഡില്‍ സെക്സ് മാഫിയയുടെ വാട്സാപ്പ് കൂട്ടായ്മ സജീവമാണെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു. യുവാക്കളുടെ വയസും നിറവും ഉള്‍പ്പെടെ വിവരിച്ചു സ്ത്രീകളെ വലയില്‍ ആക്കുന്ന ഏജന്റുമാരും സജീവമാണ്. വാട്സാപ്പ് വഴി ഫോട്ടോ അയച്ചു കൊടുത്തും മാളുകളില്‍ വച്ച് നേരിട്ടു കണ്ടും കച്ചവടം ഉറപ്പിക്കാനുള്ള സൗകര്യവും ഇവര്‍ക്കിടയില്‍ ഉണ്ടെന്നു രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. സുന്ദരമായി വസ്ത്രം ധരിച്ച് ആഡംബര കാറുകളില്‍ സഞ്ചരിക്കുന്ന സംഘം കൗതുകത്തിനായി പോലും വിളിക്കുന്ന യുവതികളെ കുടുക്കുകയാണ് ചെയ്യുന്നത്
Day: September 28, 2021
എറണാകുളത്തെ ലാബുകളില്‍ ആന്‍റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം
കൊച്ചി: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് ആന്‍റിജന്‍ ടെസ്റ്റിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു. 90 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്സിന് ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് ആന്‍റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്. അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ അനുവദിക്കൂ. സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്‍റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ ലാബിെന്റ ശേഷി അനുസരിച്ച് ആര്.ടി.പി.സി.ആര് ടെസ്റ്റ് നടത്താം. സാമ്ബിള്‍ കലക്ഷനുശേഷം 12 മണിക്കൂറിനകം പരിശോധനഫലം നല്‍കണം. എല്ലാ പരിശോധനഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്ലോഡ് ചെയ്യണം. അപൂര്‍ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുതെന്നും ഉത്തരവിലുണ്ട്. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആന്‍റിജന്‍ ടെസ്റ്റ് നടത്താവൂ. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ…
കെ.എസ്.ആര്.ടി.സി ബസില്‍ ഇനി ബൈക്കും സൈക്കിളും കൊണ്ടുപോകാം
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബംഗളൂരുവിലേക്കുള്ള വോള്‍വോ, സ്കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്രവാഹനങ്ങള്‍ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രി ആന്റണി രാജു. നിശ്ചിത തുക ഈടാക്കും. ദീര്‍ഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ബസില്‍നിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്രവാഹനത്തില്‍ തുടര്‍ന്ന് യാത്ര ചെയ്യാം. നവംബര്‍ ഒന്നു മുതല്‍ ഇതിന് സൗകര്യമാകും. അന്തരീക്ഷ മലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിെന്റ ഭാഗമായാണ് പദ്ധതി. ലോകമെങ്ങും സൈക്കിള്‍ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടത്തില്‍ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചില്‍ തുടരുന്നു
പാലക്കാട്: വാളയാര്‍ അണക്കെട്ടില്‍ അപകടത്തില്‍പെട്ട വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്ബത്തൂര്‍ സുന്ദരാപുരം സ്വദേശികളായ രണ്ടുപേര്‍ക്ക് കൂടിയുള്ള തെരച്ചില്‍ തുടരുകയാണ്. പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്ബത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്നിക്ക് കോളജിലെ വിദ്യാര്‍ഥികളാണ് അണക്കെട്ടില്‍ അകപ്പെട്ടത്. സഞ്ജയ്, രാഹുല്‍, പൂര്‍ണേഷ് എന്നിവരെയാണ് കാണാതായത്. അഗ്നിശമനസേനയ്ക്കൊപ്പം നാവികസേനാ സംഘവും തെരച്ചിലിനായി എത്തിയിട്ടുണ്ട്.
അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍
കാലടി: വീട്ടമ്മക്ക് അശ്ലീല വിഡിയോ അയച്ച യുവാവ് അറസ്റ്റില്‍. മലയാറ്റൂര്‍ കാടപ്പാറ കുടിക്കാലന്‍ കവല ഭാഗത്ത് തോട്ടന്‍കര വീട്ടില്‍ ബോബി തോമസാണ് (35) പിടിയിലായത്. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് അശ്ലീല വിഡിയോ അയച്ചുകൊടുത്തത്. ഇതുസംബന്ധിച്ച് വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ബോബി തോമസ് കാലടി സ്റ്റേഷനില്‍ ഗൂണ്ട ലിസ്റ്റില്പെട്ടയാളാണ്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. എസ്.എച്ച്.ഒ ബി. സന്തോഷ്, എസ്.ഐമാരായ സതീഷ് കുമാര്‍, സി.എ. ഡേവീസ്, എ.എസ്.ഐ അബ്ദുല്‍ സത്താര്‍, എസ്.സി.പി.ഒ അനില്‍കുമാര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പൊളിക്കല്‍ നയം : ഒരു കോടി വാഹനക്കച്ചവടം; സ്റ്റീല്‍ കൊള്ള ; നയത്തിന്റെ ഗുണഭോക്താക്കള്‍ വാഹന നിര്‍മാതാക്കള്‍
ഒരു കോടിയിലധികം വാഹനം വില്‍ക്കാനും അത്രത്തോളം പഴയവ പൊളിക്കാനും അവസരമൊരുക്കി കേന്ദ്രത്തിന്റെ ‘വാഹനം പൊളിക്കല്‍ നയം’. ഫിറ്റ്നസ് പരിശോധനയ്ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കിയതോടെ ലക്ഷ്യത്തിലും കൂടുതല്‍ വാഹനം പൊളിക്കാമെന്നാണ് കമ്ബനികളുടെ കണക്കുകൂട്ടല്‍. കേരളമുള്‍പ്പെടെ ആറ് സംസ്ഥാനത്തിലെ വില്‍പ്പനയും പൊളിക്കലുമാണ് ലക്ഷ്യമിടുന്നത്. 30 ലക്ഷത്തോളം വാഹനം കേരളത്തില്‍മാത്രം പൊളിക്കാനുണ്ടാകും. പതിനഞ്ച് വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങള്‍ 2023 ഏപ്രില്‍മുതലും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ 2024 ജൂണ്‍മുതലും പൊളിക്കണം. യന്ത്രവല്‍ക്കൃത പരിശോധന (എടിഎസ്) ജയിച്ച വാഹനങ്ങളേ നിരത്തിലറക്കാനാകൂ. പുതിയ ‘ഫിറ്റ്നസ് ’ കടമ്ബ കടക്കാനും എളുപ്പമാകില്ല. ഹെഡ്ലൈറ്റിനകത്തെ ഈര്‍പ്പം, വിന്‍ഡ്സ്ക്രീനിന്റെ നിറം, ഹോണിന്റെ ശബ്ദത്തിന്റെ അളവും ശേഷിയും തുടങ്ങി 40 തരം പരിശോധനയാണ് നടത്തുക. സമ്ബൂര്‍ണ അറ്റകുറ്റപ്പണിയും മിനുക്കലും നടത്തിയാലും രക്ഷപ്പെടണമെന്നില്ല. ഇതിലെല്ലാം ജയിക്കണം. പരമാവധി രണ്ട് അവസരം. അതുകഴിഞ്ഞാല്‍ പൊളിക്കണം. 500 എടിഎസ് യൂണിറ്റും 70 പൊളിക്കല്‍ കേന്ദ്രവും സ്ഥാപിക്കാന്‍…
ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെ; അപൂര്‍വ പ്രതിഭാസത്തിന്റെ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ന്യൂഡെല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണെന്നും വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്നുമാണ് ഐഎംഡി മുന്നറിയിപ്പ് നല്‍കിയത്. ഖത്വറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. അതേസമയം ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.
ബലാത്സംഗത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി, കൂട്ടുനിന്ന് പോലീസ്: മോന്‍സനെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊച്ചിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലില്‍ ബലാത്സംഗ കേസിലും വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായി വെളിപ്പെടുത്തല്‍. സുഹൃത്തിനെ രക്ഷപെടുത്താനായി മോന്‍സണ്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി പ്രമുഖ ചാനലിനോട് വെളിപ്പെടുത്തി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പരാതി. ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു മോന്‍സന്‍്റെ ഭീഷണി. ഉന്നത സ്വാധീനമുപയോഗിച്ച് കുടുംബത്തെ കേസില്‍ കുടുക്കുമെന്നും കേസ് പിന്‍വലിച്ചില്ലെങ്കില്‍ പിന്നീട് അനുഭവിക്കുമെന്ന് പലതവണ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിക്കാരി പറയുന്നത്. ആലപ്പുഴ സ്വദേശി ശരത്തിനെതിരായ ബലാത്സംഗ പരാതി പിന്‍വലിക്കാനായിരുന്നു മോന്‍സന്റെ ഇടപെടല്‍. മോന്‍സന്റെ ബിസിനസ് പങ്കാളിയാണ് ശരതിന്റെ കുടുംബം. പരാതി പിന്‍വലിക്കാതിരുന്നതോടെ ഇയാളുടെ ഗുണ്ടകള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസില്‍ നല്‍കിയ പരാതികള്‍ അപ്പപ്പോള്‍ മോന്‍സന് ലഭിച്ചിരുന്നുവെന്നുമാണ് യുവതി ആരോപിക്കുന്നത്. മോന്‍സന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട്…