സേലം: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കുട്ടികള്‍ മരത്തില്‍ തൂങ്ങുന്ന വിഡിയോ ഇയാള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്കിയ ശേഷമായിരുന്നു 33 കാരനായ യുവാവ് ആത്മഹത്യ ചെയ്തത്. 13 വര്‍ഷമായി ഒരു ഭക്ഷണശാലയില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവാവിന് അടുത്തിടെ ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന്10 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ആ സമയത്താണ് ഭാര്യ മറ്റാരോടോ ഫോണില്‍ സംസാരിക്കുന്നതായി ഇയാള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. യുവാവ് ഭാര്യയോട് ഫോണില്‍ സംസാരിക്കരുതെന്ന് പറഞ്ഞു വിലക്കുകയും ചെയ്തു. തുടര്‍ന്ന്, ഞായറാഴ്ച വൈകീട്ട് സമീപത്തെ കടയിലേക്ക് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞ ഇയാള്‍ ഒമ്ബത് വയസ് പ്രായമായ മകനെയും അഞ്ച് വയസുള്ള മകളെയും ഒപ്പംകൂട്ടി. ഭാര്യയുടെ മൊബൈല്‍ ഫോണും കൊണ്ടാണ് അവര്‍ പോയത്.തുടര്‍ന്നായിരുന്നു കൊലപാതകവും…
Day: September 27, 2021
പാകിസ്ഥാനില്‍ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബെറിഞ്ഞു തകര്‍ത്തു; ആക്രമണത്തിന് പിന്നില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ മുഹമ്മദലി ജിന്നയുടെ ( Muhammad Ali Jinnah) പ്രതിമ ബോംബെറിഞ്ഞു തകര്‍ത്തു. ബലൂചിസ്ഥാനിലെ ഗ്വാദര്‍ തീര പ്രദേശത്താണ് സംഭവം. പ്രതിമയ്ക്ക് നേരേ ബോംബെറിയുകയോ ഗ്രനേഡ് എറിയുകയോ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. ബോംബ് സ്ഫോടനത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷമാണ് പ്രതിമ പണികഴിപ്പിച്ചത്. സംഭവത്തില്‍ ഉത്തരവാദികളായവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ബലൂച് സെനറ്റര്‍ സര്‍ഫ്രാസ് ബുഗ്തി ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ ആദര്ശത്തിനെതിരേയുള്ള ആക്രമണമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിമ തകര്‍ത്തതിന്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്വാദറിലെ മറൈന്‍ ഡ്രൈവിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ബോംബാക്രമണത്തില്‍ പ്രതിമ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. മുഹമ്മദലി ജിന്ന അവസാനം താമസിച്ചിരുന്ന വീടും ബലൂച് ലിബറേഷന്‍ ആര്‍മി നേരത്തെ പൊളിച്ചിരുന്നു. കാവല്ക്കാരെ ആക്രമിച്ചതിനു ശേഷമാണ് അന്ന് കെട്ടിടം പൊളിച്ചത്. അഞ്ച്…
തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളില്‍ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി
വയനാട്: വയനാട് തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നില് അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. അപ്പപ്പാറ ഫോറസ്റ്റ് സെക്ഷനില്‍പ്പെട്ട ആകൊല്ലി വനത്തില്‍ ഒരു കിലോമീറ്റര്‍ ഉള്ളിലായാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്റ്റേഷന് ഓഫീസര്‍ ടി. എല്‍ ഷൈജു, വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചര്‍ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വനപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
നേപ്പാള്‍ അതിര്‍ത്തി കടന്ന് മുന്നേറി ചൈന; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിദഗ്ധ സമിതി
കാഠ്മണ്ഡു: ചൈനയുടെ ശക്തമായ കടന്നുകയറ്റത്തെക്കുറിച്ച് നേപ്പാളിലെ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഭ്യന്തര മന്ത്രി ബാല്‍ കൃഷ്ണ ഖണ്ഡിനാണ് സമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആഭ്യന്തരമന്ത്രാലയം സെക്ട്രട്ടറി ജയനാരായണന്‍ ആചാര്യയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. നേപ്പാളും ചൈനയും അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ ലിമിലാപ്ചാ മുതല്‍ ഹുംല മേഖലയിലെ ഹില്‍സ വരെയുള്ള ഭാഗത്താണ് ചൈന കടന്നുകയറിയെന്ന് സംശയിക്കുന്നത്. സര്‍വ്വേ വകുപ്പിലെ ഡപ്യൂട്ടി ജോയിന്റ് ഡയറക്ടര്‍ സുശില്‍ ഡാംഗോല്, സീനിയര്‍ പോലീസ് സൂപ്രണ്ട് ഉമേഷ് രാജ് ജോഷി, ആംഡ് പോലീസ് സീനിയര്‍ സൂപ്രണ്ട് പ്രദീപ് കുമാര്‍ പാല്, ദേശീയ അന്വേഷണ ഏജന്‍സിയുടെ ഉപമേധാവി കിഷോര്‍ കുമാര്‍ ശ്രേഷ്ഠ എന്നിവരാണ് ജയനാരായണന്‍ ആചാര്യയെ സഹായിച്ചത്. അതിര്‍ത്തി ഗ്രാമങ്ങള്‍ കയ്യേറിയും മലനിരകള്‍ കയ്യടക്കിയും ചൈനീസ് സൈന്യം നടത്തുന്ന അധിനിവേശങ്ങളുടെ റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്. ശക്തമായ ജനരോഷമാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയത്. മുന്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ…
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊട്ടാരക്കരയില്‍ രണ്ടു കടകള്‍ കത്തിനശിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊട്ടാരക്കര: കൊട്ടാരക്കര പുത്തൂര്‍ റോഡില്‍ മുസ്ലിം സ്ട്രീറ്റ് മേല്‍പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു കടകള്‍ കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ച 5.30 നാണ് സംഭവം. ചായക്കടയുടമ മുസ്ലിം സ്ട്രീറ്റ് ശാസ്താംമുകള്‍ വീട്ടില്‍ ഇസ്മായിലിന് (58) പരിക്കേറ്റു. ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിച്ച ചീളുകള്‍ കാലില്‍ തുളച്ചുകയറി ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇസ്മായിലിന്റെ കടയ്ക്ക് സമീപമുള്ള രാജീവ് എന്നയാളുടെ ഉടമസ്ഥതയിലുള്ള അപ്ഹോള്‍സ്റ്ററി കടയും ഭാഗികമായി കത്തിനശിച്ചു. ഈ കടയില്‍ മാത്രം ഏകദേശം ആറു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വ്യക്തമാക്കി. രാവിലെ കടതുറന്ന ഇസ്മായില്‍ പതിവുപോലെ അടുപ്പ് കത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് സിലിണ്ടര്‍ ലീക്കായി ചെറിയ തോതില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. ഭയന്നുപോയ ഇസ്മായില്‍ പെട്ടെന്നു തന്നെ കടയില്‍നിന്ന് പുറത്തേക്കിറങ്ങി ഓടിമാറിയതും തീ ആളിപ്പടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീ…
നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വീട്ടില്‍ മരിച്ചനിലയില്‍
കാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുവപ്പള്ളി കൂരംതൂക്ക് കളപ്പുരക്കല്‍ റിജോ കെ. ബാബു-സൂസന് ദമ്ബതികളുടെ മകന് ഐഹാനെയാണ് മരിച്ചനിലയില്‍ കണ്ടത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച ഉച്ചക്ക് 12 ഒാടെ സൂസന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് തൊട്ടിലില്‍ കിടക്കുന്ന കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അംഗം അയല്‍വാസിയുമായി എത്തി കൃത്രിമശ്വാസം നല്കാന് ശ്രമിച്ചു. തുടര്‍ന്ന് 26ാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂസനോട് റിജോ എന്തുസംഭവിച്ചതാെണന്ന് ഫോണില്‍ ചോദിച്ചപ്പോള്‍ താന്‍ കഴുത്തിന് പിടിച്ചതാെണന്ന് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. എസ്.ഐ നജീബിെന്റ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെറുകയില്‍ മുലപ്പാല്‍ കയറിയതാണെന്ന് സംശയമുണ്ട്. സൂസന് മാനസികപ്രശ്നത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.