കോ​വി​ഡ് ബാ​ധി​ച്ച്‌ യു.​കെ.​ജി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

കാ​ഞ്ഞാ​ണി: കാ​ഞ്ഞാ​ണി ശ്രീ​ശ​ങ്ക​ര ഷെ​ഡി​ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന വ​ര​ടി​യം സ്വ​ദേ​ശി മാ​ട​ച്ചി​പാ​റ ഷാ​ജി​യു​ടെ​യും ക​വി​ത​യു​ടെ​യും മ​ക​ന്‍ സാ​യ്റാം (അ​ഞ്ച്) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. കാ​ര​മു​ക്ക് എ​സ്.​എ​ന്‍.​ജി.​എ​സ് ഹൈ​സ്കൂ​ളി​ലെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ല്‍ യു.​കെ.​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്. കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​യെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷാ​ജി​യു​ടെ ഭാ​ര്യ ക​വി​ത​യും ര​ണ്ട് മ​ക്ക​ളും കാ​ഞ്ഞാ​ണി​യി​ലെ വാ​ല പ​റ​മ്ബി​ല്‍ ക​വി​ത​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട്ടി​ലെ മ​റ്റെ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം വ​ര​ടി​യ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. സ​ഹോ​ദ​ര​ന്‍: അ​ഭി​രാം.

വീണാ ജോര്‍ജിനെ അപമാനിച്ചു, പിസി ജോര്‍ജിനെതിരെ കേസ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പിസി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ക്രൈം സ്റ്റോറി എന്ന എഫ്ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണാ ജോര്‍ജിനെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയത്. ഹൈക്കോടതി അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പിസി ജോര്‍ജിന്റെ വിവാദപരാമര്‍ശം ഇങ്ങനെ: ”സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ…

സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസവും നേടാന്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സംവരണമുണ്ടാകും; ഒബിസി‍ പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍‍

ന്യൂദല്‍ഹി : ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സാധാരണ വ്യക്തികലെപ്പോലെ തൊഴില്‍ നേടാന്‍ അവസരം നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . ട്രാന്‍സ്‌ജെന്‍ഡറുകളെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിയും വിദ്യാഭ്യാസവും നേടുന്നതിനുള്ള സംവരണാനുകൂല്യം നല്‍കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കി. നിരവധി മന്ത്രാലയങ്ങളുമായും ദേശീയ പിന്നാക്ക വിഭാദ കമ്മിഷവുമായും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷാണ് ക്യാബിനറ്റ് നോട്ട് തയ്യാറാക്കിയത്. ട്രാന്‍സ്‌ജെന്‍ഡറുകളെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ അവര്‍ സാമൂഹികമായും സാമ്ബത്തികമായും പിന്നാക്ക വിഭാഗത്തിലാണെന്നും സുപ്രീംകോടതി മുമ്ബ് നിര്‍ദ്ദേശം പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസത്തിലും ജോലിയിലും ഇവര്‍ക്കു സംവരണ ആനുകൂല്യം നല്‍കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ഒബിസി പട്ടിക ഭേദഗതി ചെയ്ത് ട്രാന്‍സ്ജെന്‍ഡറുകളെ ഉള്‍പ്പെടുത്താനാണ് സാമൂഹികനീതി മന്ത്രാലയം കാബിനറ്റ് നോട്ട് തയാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഉത്തരവില്‍ ഭേദഗതി…

വിമാനം കയറ്റുമതി ചെയ്യാനൊരുങ്ങി ഭാരതം;

ന്യൂദല്‍ഹി: വ്യോമസേനയ്ക്കു വേണ്ട ചരക്ക്, യാത്രാ വിമാനങ്ങള്‍ വാങ്ങാനും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാനുമുള്ള കരാറില്‍ ഒപ്പിട്ട കേന്ദ്ര സര്‍ക്കാരിനെയും ടാറ്റാ അഡ്‌വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും ടാറ്റാ ട്രസ്റ്റ് ചെയര്‍മാന്‍ രാത്തന്‍ ടാറ്റാ അഭിനന്ദിച്ചു. ധീരമായ നടപടിയാണിത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കരാര്‍ അനുബന്ധ വ്യവസായങ്ങള്‍ക്കും ഗുണകരമാകും. ഓഫ്സെറ്റ് പങ്കാളികളായ ഇന്ത്യന്‍ സംരംഭകരില്‍ നിന്ന് ഉത്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാന്‍ ഓഫ്സെറ്റ് കരാറും ഒപ്പിട്ടിട്ടുണ്ട്. വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികീകരിക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിത്. സേനയുടെ കാലപ്പഴക്കം ചെന്ന ആവ്രോ വിമാനത്തിന് പകരമാണ് ഇത്. പൂര്‍ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇവ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാനും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിങ്ങിനായി പിന്‍ഭാഗത്ത് റാമ്ബ് ഡോര്‍ ഇതിലുണ്ട്. 56 വിമാനങ്ങളിലും…

കടക്കെണിയിലാക്കി മുങ്ങിയ ഭര്‍ത്താവ് ഐഎസില്‍; ഭാര്യ അറിയുന്നത് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലൂടെ, ജീവിക്കാന്‍ നിവൃത്തിയില്ലാതെ കുടുംബം

തിരുവനന്തപുരം : ഭാര്യയേയും കുടംബത്തേയും കടക്കെണിയിലാക്കി മുങ്ങിയയാള്‍ ഭീകര സംഘടനയായ ഐഎസില്‍. കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയായ പ്രജു എന്ന മുഹമ്മദ് അമീനാണ് ഐഎസില്‍ ചേരാന്‍ നാടുവിട്ടത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് കുടുംബം തന്നെ ഇക്കാര്യം തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം രാത്രി നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിലാണ് തന്റെ ഭര്‍ത്താവ് ഐഎസില്‍ ചേര്‍ന്നതായി ബാലുശ്ശേരി സ്വദേശിനിയായ യുവതി അറിയുന്നത്. ഭാര്യയ്ക്കും അവരുടെ കുടുംബത്തിനും വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാക്കിയ ശേഷം പ്രജു എട്ട് വര്‍ഷം മുമ്ബ് നാട് വിടുകയായിരുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ബാലുശ്ശേരി സ്വദേശിനിയെ വിവാഹം കഴിക്കുന്നതിന് മൂന്നുവര്‍ഷംമുമ്ബ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു. കടുത്ത മതവിശ്വാസം പുലര്‍ത്തിയിരുന്ന ഇയാള്‍ ആ വഴിക്ക് നീങ്ങാന്‍ സുന്നി വിശ്വാസിയായ തന്നേ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ ചെയ്താല്‍…

കൂടത്തായി മോഡല്‍; 20 വര്‍ഷത്തിനിടെ കൊന്നത് സഹോദരനടക്കം കുടുംബത്തിലെ 5 പേരെ

ഗാസിയാബാദ്: കുടുംബ സ്വത്ത് സ്വന്തമാക്കാന്‍ ഇരുപത് വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ അഞ്ച് പേരെ. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലീലു ത്യാഗി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്. ലീലു ത്യാഗിയുട അനനന്തരവന്‍ രേഷു ത്യാഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുപത് വര്‍ഷത്തെ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയത്. ഓഗസ്റ്റ് എട്ടിനാണ് രേഷു ത്യാഗി(24)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറില്‍ വെച്ച്‌ കൊലപ്പെടുത്തിയ രേഷുവിന്റെ മൃതദേഹം അടുത്തുള്ള കനാലില്‍ തള്ളുകയായിരുന്നു. ഓഗസ്റ്റ് 15 ന് രേഷുവിന്റെ കുടുംബം കാണാതായെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 22ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുടുബംത്തിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വ്യാഴാഴ്ച്ചയാണ് ഈ കേസുമായി ബന്ധപ്പെട്ട് ലീലു ത്യാഗി(45) യെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്തതോടൊണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍…

വി എം സുധീരന്‍ രാജിവച്ചു: പ്രവര്‍ത്തകനായി തുടരും, നേതൃത്വങ്ങളോട് കടുത്ത അതൃപ്തി

തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്‍റും കോണ്‍ഗ്രസ്​ നേതാവുമായ വി.എം.സുധീരന്‍ പാര്‍ട്ടി രാഷ്​ട്രീയകാര്യസമിതിയില്‍ നിന്ന്​ രാജിവെച്ചു. നേതൃത്വങ്ങളോടുള്ള കടുത്ത അതൃപ്തിയെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. പ്രസിഡന്‍റ്​ കെ.സുധാകരന്​ രാജി​ക്കത്ത്​ കൈമാറികൊണ്ടായിരുന്നു രാജി. കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസിനെ വീണ്ടും വലിയ പ്രതിസന്ധികളിലേക്കാണ് ഈ രാജി നയിക്കുന്നത്. ഇതിനോടകം തന്നെ 11 നേതാക്കളാണ് പാര്‍ട്ടി വിട്ടു പുറത്തു പോയിട്ടുള്ളത്. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടന്ന പൊട്ടിത്തെറികളുടെ ഭാഗമാണ് രാജിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. എന്നാല്‍ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​വി എം സുധീരന്‍ സുധാകരനെ ഫോണില്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്‌. അതേസമയം, രാജി വച്ചെങ്കിലും കോണ്‍ഗ്രസിന്‍റ സാധാരണ പ്രവര്‍ത്തനകനായി തുടരുമെന്ന്​ വി.എം.സുധീരന്‍ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ കടുത്ത അതൃപ്​തിയുണ്ടെന്നും, പുനഃസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പാര്‍ട്ടി പരിഗണിക്കാത്തതാണ് കാരണമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഷോള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ്

വൈപ്പിന്‍: ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറായി കുറ്റിപ്പിള്ളിശ്ശേരി ശരത്തിന്റെ ഭാര്യ ഗോപിക (24) ആണ് മരിച്ചത്. ചെറായി ദേവസ്വംനടയ്ക്കു സമീപത്തുള്ള വീട്ടില്‍ ജനല്‍കമ്ബിയില്‍ നിന്നുള്ള ഷോള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടത്. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി.

പതിമൂന്നുകാരന്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍

നെടുങ്കണ്ടം: പതിമൂന്നുവയസുകാരന്‍ ടെറസിന് മുകളില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ച നിലയില്‍. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പിന്റെയും സൗമ്യയുടെയും മൂത്തമകന്‍ ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയ കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ഇരുകാലുകളും കയര്‍ ഉപയോഗിച്ച്‌ വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയിലാണ്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടില്‍ വൈകിട്ട് 3.45 ഓടെയാണ് സംഭവം. ഒരു മാസമായി ജെറോള്‍ഡ് ഇവിടെയാണ് താമസിച്ചിരുന്നത്. കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ജെറോള്‍ഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ വീടിന്റെ താഴത്തെ നിലയില്‍ ഓണ്‍ലൈന്‍ പഠനത്തിലായിരുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ് കഴിഞ്ഞിട്ടും ജെറോള്‍ഡിനെ കാണാതെവന്നതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളില്‍ കയറില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്.