സ്‌കൂളില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച്‌ എന്ന രീതിയില്‍ ക്ലാസ്; ഒരു ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രം; ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ഊഷ്മാവ്‌ പരിശോധിക്കാനുള്ള സംവിധാനവും ഉണ്ടാക്കും; കൈ കഴുകാന്‍ എല്ലാ ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും, ഉച്ചഭക്ഷണം ഒഴിവാക്കും; പകരം അലവന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശം അഞ്ചുദിവസത്തിനകം. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പായി പിടിഎ യോഗം വിളിച്ചുചേര്‍ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്തും. ആഴ്ചയില്‍ മൂന്ന് ദിവസം ഒരുബാച്ച്‌ എന്ന രീതിയില്‍ ക്ലാസ് തുടങ്ങാനാണ് ആലോചന. ഒരു ക്ലാസില്‍ ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രമാകും ഇരിക്കുക. ഊഷ്മാവ്‌ പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓക്‌സിജന്റെ അളവ് പരിശോധിക്കാനുള്ള സംവിധാനവും സ്‌കൂളില്‍ ഉണ്ടാക്കും. കൈകഴുകാന്‍ എല്ലാ ക്ലാസ് റൂമിലും കവാടത്തിലും സോപ്പും വെള്ളവും ഉണ്ടാകും. ഒരു കുട്ടികളെയും കൂട്ടം കൂടാന്‍ അനുവദിക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും. പകരം അലവന്‍സ് നല്‍കാനാണ് ആലോചിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സ്‌കൂളുടെ മുന്‍പിലുള്ള കടകളില്‍ നിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കും. സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല. ഇത് കൂടാതെ രക്ഷകര്‍ത്താക്കള്‍ക്ക് ഓണ്‍ലൈനിലൂടെ ബോധവത്കരണ ക്ലാസ് നടത്തും. ക്ലാസിനെ വിഭജിക്കുമ്ബോള്‍ അതിന്റെ ചുമതലയുള്ള…

പെരുമണ്ണയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു മരണം; മൂന്ന് പേര്‍ക്ക് പരിക്ക്, പ്രദേശത്തെ വീട്ടുകാരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട് : മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ മതില്‍ പണിക്കിടെയാണ് അപകടം സംഭവിക്കുന്നത്. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് സംഭവം. മഴയെ തുടര്‍ന്ന് ഏഴ് മീറ്റര്‍ ഉയരമുള്ളിടത്ത് സംരക്ഷണഭിത്തി കെട്ടുന്നതിനിടെയാണ് അപകടം നടക്കുന്നത്. മണ്ണിടിച്ചില്‍ ഭയന്ന് അടിഭാഗം കമ്ബിയിട്ട് ഉയര്‍ത്തി ക്കെട്ടാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായി മണ്ണ് നീക്കിത്തുടങ്ങുകയും ചെയ്തിരുന്നു. പക്ഷെ താഴെ നിന്ന് ജോലി ചെയ്യുന്നതിനിടെ ഇവരുടെ മേലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മതില്‍ കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങി. ഇങ്ങനെ മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനവും വൈകി. ഒരു മണിക്കൂറോളം അപകടത്തില്‍പ്പെട്ട് ബൈജു മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നു. നാട്ടുകാരും പ്രദേശവാസികളുമെത്തിയാണ് ആദ്യം മണ്ണ് മാറ്റിയത്. പിന്നീട് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.…

ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; ഭര്‍ത്താവ്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു

മൂന്നാര്‍ > ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞുവീണു. ഇതിനിടെ ഇരുവര്‍ക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടുകയായിരുന്നു. കുമാര്‍ ഓടി മാറിയതിനാല്‍ ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപെട്ടു.

ഓഹരി വിപണിയില്‍ ചരിത്രനേട്ടം: ആദ്യമായി 60,000 പിന്നിട്ട് സെന്‍സെക്‌സ്

മുംബൈ| ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രനേട്ടം. സെന്‍സെക്സ് ആദ്യമായി 60,000 കടന്നു. നിഫ്റ്റി 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 325 പോയിന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശ നിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച്‌ യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസം പുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്‌ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലാണ് ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. അതേസമയം, എവര്‍ഗ്രാന്‍ഡെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് വിപണികള്‍ നഷ്ടത്തില്‍ തുടരുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്‌ സി എല്‍, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഗ്രാസിം, കൊഫോര്‍ജ് തുടങ്ങിയ കമ്ബനികളുടെ ഓഹരികളാണ് വെള്ളിയാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന…

കേന്ദ്രം വാഗ്ദാനം ചെയ്ത 50,000 രൂപ ‘ക്രൂരമായ തമാശ’; ഓരോ കോവിഡ് മരണത്തിനും 5 ലക്ഷം രൂപ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: എല്ലാ കൊറോണ വൈറസ് ഇരകള്‍ക്കും 5 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് . കേന്ദ്രം വാഗ്ദാനം ചെയ്ത 50,000 രൂപ ‘ക്രൂരമായ തമാശ’ ആണെന്നും രാജ്യത്തെ പ്രതിസന്ധി മനുഷ്യ നിര്‍മ്മിതമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. കൊറോണ വൈറസ് മരണത്തിന് ശരിയായതും മതിയായതുമായ നഷ്ടപരിഹാരം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു ‘കോവിഡ് സമയത്ത് നഷ്ടപ്പെട്ട ഓരോ ജീവനും 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കാരണം ഇന്ത്യയിലെ കൊറോണ വൈറസ് മനുഷ്യനിര്‍മ്മിത പ്രതിസന്ധിയാണ്,’ അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘മോദി സര്‍ക്കാരിന്റെ ഇരട്ട സംസാരവും കാപട്യവും എല്ലാവര്‍ക്കും കാണാനാവുന്നില്ല,’ ശ്രീനാഥ് പറഞ്ഞു, 50,000 രൂപയുടെ ഈ ‘ക്രൂരമായ തമാശ’ യില്‍ നിന്ന് കേന്ദ്രത്തിന് രക്ഷപ്പെടാന്‍ കഴിയില്ലെന്ന് പറഞ്ഞു.

പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യയുടെ നില ഗുരുതരം

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പുളളിയാംകുന്നില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാവില വീട്ടില്‍ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു ഇയാള്‍. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കോടാലി കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനെയും വെട്ടിയത്. ഭാര്യ അഞ്ജുവിന്‍റെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്

മാറ്റങ്ങളുമായി കൊച്ചി മെട്രോ യാത്ര നിരക്കില്‍ ഇളവ് വരുന്നു

കൊ​ച്ചി: യാ​ത്ര നി​ര​ക്കി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന ഏ​റെ​ക്കാ​ല​മാ​യു​ള്ള പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​ന് പ​ച്ച​ക്കൊ​ടി​യു​മാ​യി കൊ​ച്ചി മെ​ട്രോ റെ​യി​ല്‍ ലി​മി​റ്റ​ഡ്. ഇ​ള​വ് വ​രു​ത്തി ഉ​ട​ന്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ലോ​ക്നാ​ഥ് ബെ​ഹ്റ വാ​ര്‍​ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും മ​റ്റ് പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും മ​ന​മ​റി​യാ​ന്‍ കെ.​എം.​ആ​ര്‍.​എ​ല്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ ഉ​യ​ര്‍​ന്ന ആ​വ​ശ്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ തീ​രു​മാ​നം. സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 77 ശ​ത​മാ​നം ആ​ളു​ക​ളു​ടെ​യും പ്ര​ധാ​ന ആ​വ​ശ്യം മെ​ട്രോ യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ര്‍​വേ​യി​ല്‍ ആ​കെ പ​ങ്കെ​ടു​ത്ത 11,199 േപ​രി​ല്‍ 63 ശ​ത​മാ​നം പേ​ര്‍ മെ​ട്രോ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രും 37 ശ​ത​മാ​നം മെ​ട്രോ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​മാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ല്‍ 79 ശ​ത​മാ​ന​വും 22നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്. യാ​ത്ര​ക്കാ​രി​ല്‍ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​വ​ര്‍​ക്ക് യാ​ത്ര പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​ക്കും. ഇ​വ​ര്‍​ക്കൊ​പ്പ​മെ​ത്തു​ന്ന​യാ​ള്‍​ക്ക് പ​കു​തി നി​ര​ക്കി​ല്‍ യാ​ത്ര ചെ​യ്യാ​നും അ​വ​സ​രം ന​ല്‍​കും. മെ​ട്രോ ഉ​പ​യോ​ഗം ജ​ന​കീ​യ​മാ​ക്കാ​ന്‍ ബോ​ധ​വ​ത്ക​ര​ണം, ഫ​സ്​​റ്റ്​…

കാമുകി ഉപേക്ഷിച്ചതില്‍ 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച്‌ യുവാവ്

തൃശൂര്‍: കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തില്‍ മനംനൊന്ത് 666 ബലൂണുകള്‍ ഊതിവീര്‍പ്പിച്ച്‌ യുവാവ് .കാമുകി ഉപേക്ഷിച്ചതിന്റെ 666ാം ദിവസത്തിലാണ് യുവാവ് ബലൂണുകള്‍ വീര്‍പ്പിച്ച്‌ റോഡരികില്‍ തൂക്കിയത്. തൃശൂര്‍ കുറ്റുമുക്ക് നെട്ടിശേരിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ബലൂണ്‍ പാക്കറ്റുമായി എത്തിയ യുവാവ് പോസ്റ്റിലും മരത്തിലും കയര്‍ വലിച്ചുകെട്ടി ബലൂണുകള്‍ വീര്‍പ്പിച്ച്‌ തൂക്കാന്‍ തുടങ്ങി. കാരണം അന്വേഷിച്ചവരോട് കാമുകി ബ്രേക്ക് അപ്പ് ആയി പോയിട്ട് 666 ദിവസമായെന്നും ഇത്രയും നാള്‍ കാത്തിരുന്നതിന്റെ ഓര്‍മക്കായിട്ടാണ് ബലൂണുകള്‍ വീര്‍പ്പിക്കുന്നതെന്നുമായിരുന്നു മറുപടി. ചുവന്ന ബലൂണുകളാണ് വീര്‍പ്പിച്ച്‌ തൂക്കിയത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ ഇടപാടുകാരനായ മാര്‍വാടിയെ പിന്തുടര്‍ന്ന് വന്ന കണ്ണൂര്‍ സംഘം കാസര്‍കോട്ട് വെച്ച്‌ റാഞ്ചിയതായി വിവരം; കാര്‍ പയ്യന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; പരാതിക്കാരില്ലാത്തതിനാല്‍ കേസെടുക്കാനാകാത്ത ധര്‍മസങ്കടത്തില്‍ പൊലീസ്; പിന്നിലാര് ?

കാസര്‍കോട്:  കാറില്‍ സഞ്ചരിക്കുകയായിരുന്ന മാര്‍വാടിയെ പിന്തുടര്‍ന്ന് വന്ന കണ്ണൂര്‍ സംഘം കാസര്‍കോട്ട് വെച്ച്‌ റാഞ്ചിയതായി വിവരം. കാറില്‍ ഒരു കോടിയിലധികം പണമുണ്ടായിരുന്നതായാണ് റിപോര്‍ട്. ഇതിനിടെയില്‍ മാര്‍വാടിയുടെ കാര്‍ പയ്യന്നൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്‍്റെ സീറ്റും ഡാഷ്ബോര്‍ഡും മറ്റും കുത്തി കീറി പണവും സ്വര്‍ണവും തിരയുകയായിരുന്നുവെന്നാണ് വിവരം. മൊഗ്രാല്‍പുത്തൂര്‍ പാലത്തിനടുത്ത് പുഴക്കരയില്‍ വെച്ച്‌ ബുധനാഴ്ച ഉച്ചയ്ക്കാണ് തട്ടികൊണ്ടു പോകല്‍ നടന്നതെന്നാണ് കാസര്‍കോട് ടൗണ്‍ പൊലീസിന്ല ഭിച്ച വിവരം. തട്ടികൊണ്ടുപോകലിന് ദൃക്സാക്ഷിയായ ഒരു മീന്‍പിടുത്ത തൊഴിലാളിയാണ് സംഭവം പൊലീസിനെ അറിയിച്ചത്. നിമിഷങ്ങള്‍ക്കകം പൊലീസ് സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. വെളുത്ത ഇന്നോവ കാറിലാണ് മാര്‍വാടി മംഗളുറു ഭാഗത്ത് നിന്നും വന്നിരുന്നത്. കാറിനെ രണ്ട് ഇന്നോവ കാറുകളാണ് പിന്തുടര്‍ന്ന് വന്നിരുന്നതെന്നാണ് സൂചന. മാര്‍വാടിയുടെ കാര്‍ മൊഗ്രാല്‍ പാലം കടന്നതോടെ ഒരു ഇന്നോവ കാര്‍ മറികടന്ന് മുന്നിലും പിന്നില്‍ മറ്റൊരു ഇന്നോവ കാറും…

ലൈക്ക് കൂട്ടണം; മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് പ്രൊമോഷന്‍ തേടി കുടുംബശ്രീ

തിരുവനന്തപുരം: മന്ത്രി എംവി ഗോവിന്ദന്റെ ഫേസ്ബുക്ക് പേജിന് ലൈക്ക് തേടി കുടുംബശ്രീയുടെ സര്‍ക്കുലര്‍. മന്ത്രിയുടെ അക്കൗണ്ടിന് വേണ്ടത്ര ലൈക്കില്ലെന്നും ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബശ്രീ ഡയറക്ടര്‍ ജില്ലാ മിഷന്‍ കോഡിനേറ്റര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്. ‘തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും, സംസ്ഥാന സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ബഹു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിനെ പ്രാപ്തമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് താത്പര്യപ്പെടുന്നു.’ – എന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. സെപ്തംബര്‍ 16നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. 69,000 പേര്‍ മാത്രമാണ് എംവി ഗോവിന്ദന്റെ വ്യക്തിഗത പേജ് ഫോളോ ചെയ്യുന്നത്. അറുപത്തിനാലായിരത്തോളം ലൈക്കുമുണ്ട്.