ജോഹന്നാസ്ബര്‍ഗില്‍ നിന്നുമെത്തിയ ആഫ്രിക്കന്‍ വനിതയെ കേരളത്തില്‍ കാത്തിരുന്നത് ആര്? ചോദ്യം ചെയ്യലുമായി സഹകരിക്കാതെ നമീബിയ സ്വദേശിനി സോക്കോ ബിഷാല

കോഴിക്കോട്: കേരളം ലഹരിയുടെ സ്വന്തം ഹബ്ബായി മാറുകയാണോ? ആന്ധ്രയില്‍ നിന്നും ഒഡീഷയില്‍ നിന്നുമെത്തുന്ന കഞ്ചാവ് ഒരു വശത്ത്, ബംഗളുരുവില്‍ നിന്നും എത്തുന്ന എല്‍എസ്ടി പോലുള്ള മാരക ലഹരിവസ്തുക്കള്‍ ഒരു വശത്ത്, ആഫ്രിക്കയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പോലും എത്തുന്ന ഹെറോയിനു കൊക്കേയ്‌നും… ഇങ്ങനെ മലയാളികളില്‍ ലഹരി നിറയ്ക്കാന്‍ ലഹരിമരുന്നുകള്‍ ഒഴുകുമ്ബോള്‍ ശതകോടികളുടെ ലഹരിമരുന്നു വിപണി കേരളത്തിലുണ്ടെന്ന ഞെട്ടിക്കുന്ന സത്യം അംഗീകരിക്കേണ്ടി വരും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിമരുന്നിന്റെ വിവരങ്ങള്‍ പുറത്തുവരുമ്ബോള്‍ എങ്ങും ഞെട്ടലാണ്. അന്താരാഷ്ട്ര വിപണിയില്‍ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. ആഫ്രിക്കന്‍ വനിതയായിരുന്നു മയക്കുമരുന്നുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം. കേരളത്തിത്തില്‍ ലഹരിമരുന്നു വാങ്ങാന്‍ കാത്തിരുന്നത് ആരാണ് എന്ന ചോദ്യമാണ് ഉയരുന്നത്. നമീബിയ സ്വദേശിനിയായ 41 കാരി സോക്കോ…

പുത്തന്‍ വിമാനത്തിലെ ആദ്യ അമേരിക്കന്‍ യാത്രയിലും പ്രധാനമന്ത്രി പതിവ് തെറ്റിച്ചില്ല,

വാഷിംഗ്ടണ്‍ : ഭരണാധികാരികള്‍ വിദേശയാത്ര നടത്തുമ്ബോള്‍ ആഘോഷം കണക്കെ പ്രമുഖരായ വ്യക്തികളെയും കൂടെക്കൂട്ടാറുണ്ട്. സംഘത്തില്‍ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകരും ഇടം പിടിക്കും, ഇവര്‍ക്കായി ആകാശമദ്ധ്യത്തില്‍ വിമാനത്തിലിരുന്ന് പത്രസമ്മേളനങ്ങള്‍ വരെ നടത്തുന്ന പതിവുണ്ട്. എന്നാല്‍ ഇത്തരം ആര്‍ഭാടങ്ങള്‍ ആദ്യം മുതല്‍ ഒഴിവാക്കിയാണ് നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നത്. ഒരു യാത്രയില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ എന്ന മന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇതിനായി ഒന്നിലേറെ രാജ്യങ്ങള്‍ സന്ദര്‍ശക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വിശ്രമിക്കുന്ന മുന്‍ ഭരണാധികാരകളുടെ രീതികള്‍ പാടേ മാറ്റി, ആ സമയം മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വഭാവവും മോദി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് കാലത്തെ അമേരിക്കന്‍ യാത്രയിലും പതിവ് രീതികള്‍ പിന്തുടരുകയാണ് അദ്ദേഹം. ഇക്കുറി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്ക് പ്രത്യേകതകള്‍ ഏറെയാണ്. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷം ഇരു ഭരണാധികാരികളും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയാണിത്. കൂടാതെ…

മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍ തുക കൈപ്പറ്റി; സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ ഇഡി കേസ്

തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി പൊലീസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസ് രജിസ്റ്റര്‍ ചെയ്തു. മാനഭംഗക്കേസ് ഒതുക്കിയതിന് പ്രതിഫലമായി വന്‍ തുക കൈപ്പറ്റിയെന്ന പരാതിയിലാണ് നാല് പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്. മകന്‍ പ്രതിയായ മാനഭംഗക്കേസ് ഒതുക്കാന്‍ പൊലീസുകാര്‍ പാറമട ഉടമയില്‍നിന്ന് പണം കൈപ്പറ്റിയെന്ന് കാണിച്ച്‌ പൊതുപ്രവര്‍ത്തകനായ അജിത് കൊടകരയാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ച ശേഷമാണ് രണ്ട് പോലീസ് സ്റ്റേഷന്‍ മേധാവികളുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തത്. കൊടകര സ്റ്റേഷന്‍ എസ് എച്ച്‌ ഒ ആയിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍, തടിയിട്ടപ്പറമ്ബ് സ്റ്റേഷന്‍ എസ് എച്ച്‌ ഒ സുരേഷ്‌കുമാര്‍, എ എസ് ഐ യാക്കൂബ്, വനിതാ സി പി ഒ ജ്യോതി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ്. മാനഭംഗക്കേസില്‍ അറസ്റ്റ് ചെയ്യാത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണമാണ് പൊലീസിന് കെണിയായത്. പരാതിക്കാരിയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്നും, പണം തട്ടാന്‍ കേസ് കെട്ടിച്ചമച്ചതിന് കൊടകര സ്റ്റേഷനില്‍…

ഒളിച്ചോടി കല്യാണം കഴിക്കാന്‍ ക്ഷേത്രത്തിലെത്തി; മകളെയും കാമുകനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി

പറ്റ്‌ന: ഒളിച്ചോടി കല്യാണം കഴിക്കാന്‍ ക്ഷേത്രത്തിലെത്തിയ മകളെയും കാമുകനെയും കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. ബിഹാറില്‍ ജാമുയി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം . സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ പിടികൂടി. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ മറ്റു ബന്ധുക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു. ഒരേ സമുദായത്തില്‍പ്പെട്ട കമിതാക്കള്‍ തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. മറ്റു ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്. ക്ഷേത്രത്തില്‍ മകളുടെ നെറ്റിയില്‍ സിന്ദൂരക്കുറി കണ്ട് പ്രകോപിതരായ അച്ഛനും ബന്ധുക്കളും ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാത്രി മുഴുവന്‍ കീഴടങ്ങാന്‍ അവസരം നല്‍കി, ഭീകരന്‍ തയ്യാറായില്ല: കാശ്മീരില്‍ ഭീകരനെ സുരക്ഷാസേന വെടിവെച്ചു കൊന്നു

ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ത്ത ഭീകരനെ വെടിവെച്ചു കൊന്നു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് സ്ഫോടക വസ്തുക്കളും ഒരു പിസ്റ്റളും കണ്ടെടുത്തു. ഷോപ്പിയാന്‍ ജില്ലയിലെ ചിത്രാഗം വില്ലേജിലെ കശ്വയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കശ്വയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. പ്രദേശവാസികളെ ഒഴിപ്പിച്ച ശേഷമായിരുന്നു സുരക്ഷാസേന തെരച്ചില്‍ നടത്തിയത്. അന്വേഷണത്തില്‍ ഭീകരനെ കണ്ടെത്തി. രാത്രി മുഴുവന്‍ കീഴടങ്ങാന്‍ ഭീകരന് അവസരം നല്‍കി. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ ഭീകരന്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേന ഭീകരനെ വെടിവെച്ചു കൊന്നത്.

പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയെന്ന് സുരേഷ്​ഗോപി

തിരുവനന്തപുരം: പാലാ ബിഷപിന്‍്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം പി വ്യക്തമാക്കി. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിപ്പിക്കും. അവരുടെ ആകുലതകള്‍ ചര്‍ച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകള്‍ക്ക് വിഷമവും ഇല്ല.

പരാതി നല്‍കാനെത്തിയ ദളിത്‌ യുവാവിനെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസുകാര്‍ക്കെതിരെ കേസെടുത്ത് പട്ടികജാതി കമ്മീഷന്‍

തിരുവനന്തപുരം: പരാതി നല്‍കാനെത്തിയ ദളിത് യുവാവിനെ കയ്യേറ്റം ചെയ്ത കേസില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് പട്ടികജാതി കമ്മീഷന്‍. സംഭവത്തില്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എപ്പോഴും പൊലീസില്‍ നിന്ന് ഭീഷണി ഉണ്ടാകാറുണ്ടെന്ന് മര്‍ദ്ദനമേറ്റ കൊല്ലം തെന്‍മല സ്വദേശി രാജീവ് പറഞ്ഞു. തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനില്‍ കെട്ടിയിടുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ അടക്കമുള്ളവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഫോണിലൂടെ ബന്ധു അസഭ്യം പറഞ്ഞതിലെ പരാതി നല്‍കാനാണ് ഫെബ്രുവരി മൂന്നിന് രാജീവ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതിയുടെ രസീത് ചോദിച്ചതിന് സിഐ രാജീവിന്റെ കരണത്തടിക്കുകയായിരുന്നു. സ്റ്റേഷനില്‍ നടന്ന സംഭവങ്ങളെല്ലാം രാജീവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ഫോണില്‍ പതിഞ്ഞതോടെ പോലീസുകാര്‍ സ്റ്റേഷന്‍ ആക്രമണത്തിന് രാജീവിനെതിരെ കേസെടുത്ത് തന്ത്രപൂര്‍വ്വം ഫോണ്‍ കൈക്കലാക്കി, തൊണ്ടി മുതലാക്കി മാറ്റി. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസുകാര്‍ ഒത്തുതീര്‍പ്പിന് വന്നത്. രാജീവ് വഴങ്ങാതെ വന്നതോടെ…

യുവതിയെയെ ക്രൂരമായി മര്‍ദിച്ചതായി പരാതി; പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം:  ചിതറയില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചന്നെ പരാതിയില്‍ പ്രവാസിയായ ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ സുബിനയെ ഭര്‍ത്താവ് അന്‍സില്‍ മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ സുബിന ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി സുബിനയെ ഭര്‍ത്താവ് അന്‍സില്‍ ഒരുകാരണവും ഇല്ലാതെ വസ്ത്രങ്ങള്‍ വലിച്ച്‌ കീറിയതിന് ശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതി. നിലവിളികേട്ട് എത്തിയ അന്‍സിലിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചുവെങ്കിലും മര്‍ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചു. ഇതിനിടയില്‍ സുബിന രക്ഷപ്പെട്ട് അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടികയറി. മര്‍ദിക്കനായി അന്‍സില്‍ പിന്നാലെ എത്തിയെങ്കിലും ബന്ധുക്കള്‍ തടഞ്ഞുവെന്നും പരാതിയില്‍ പറയുന്നു. പ്രവാസിയായ അന്‍സില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്ബാണ് നാട്ടില്‍ എത്തിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് അന്‍സിലിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഗാര്‍ഹിക പീഡനം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ അന്‍സിലിനെ റിമാന്‍ഡ് ചെയ്തു.