നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു

പാലാ: നടി മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് (75) അന്തരിച്ചു. പ്രവിത്താനം തുരുത്തിപ്പള‌ളില്‍ കുടുംബാംഗമാണ്. രോഗബാധിതനായി ഒരാഴ്‌ചയോളമായി ചികിത്സയിലായിരുന്നു. സംസ്‌കാരം പ്രവിത്താനം സെന്റ് അഗസ്‌റ്റിന്‍സ് പള‌ളിയില്‍ 22ന് ഉച്ചയ്‌ക്ക് ശേഷം. മിനിയാണ് ഭാര്യ. ജിനിയാണ് മറ്റൊരു മകള്‍. മരുമക്കള്‍ ലിനോ ജോര്‍ജ്, അശ്വിന്‍ ഫിലിപ്പ്. മിയയുടെ ഒന്നാം വിവാഹ വാര്‍ഷികത്തിനും മകന്റെ മാമോദിസ ചടങ്ങിനുമുള്‍പ്പടെ ജോര്‍ജ് ജോസഫ് സജീവമായി പങ്കെടുത്തിരുന്നു.

സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. തീ​യ​റ്റ​റു​ക​ളും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളും തു​റ​ക്കു​ന്ന കാ​ര്യം സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് ശ​ത​മാ​നം കു​റ​യു​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ടി​പി​ആ​ര്‍ നി​ര​ക്ക് എ​ട്ട് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യെ​ങ്കി​ലും വ​ന്നാ​ല്‍ മാ​ത്ര​മേ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു എ​ന്നാ​ണ് സ​ജി ചെ​റി​യാ​ന്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്ന​ത്.

മദ്യപിച്ച്‌​ ബഹളം വെച്ചു; പാലക്കാട്ട്​ പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

പാലക്കാട്: മദ്യപിച്ച്‌​ ബഹളം വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പിതാവിന്‍റെ അടിയേറ്റ്​ മകന്‍ മരിച്ചു. ചിറ്റിലഞ്ചേരി പാട്ട സ്വദേശി രതീഷാണ്​ (39) മരിച്ചത്. പിതാവ്​ ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. രതീഷ് മദ്യപിച്ച്‌ ബഹളം വെച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് പിതാവ്​ അടിച്ചത്​. മുളവടി കൊണ്ടാണ്​ തലക്കടിച്ചത്​. ഉടന്‍ തന്നെ ബോധരഹിതനായി വീണു. തുടര്‍ന്ന്​ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രതീഷ്​ മദ്യപിച്ച്‌​ വീട്ടില്‍ വരുന്നതും ബഹളമുണ്ടാക്കുന്നതും​ പതിവായിരുന്നുവത്രെ.

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന്​ മൃതദേഹം കഷ്​ണങ്ങളാക്കി രാസവസ്​തുക്കള്‍ ഒഴിച്ചു; നാലുപേര്‍ക്കെതിരെ കേസ്​

പട്​ന: ബിഹാറില്‍ കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ ​െകാലപ്പെടുത്തി ഭാര്യ. തെളിവ്​ നശിപ്പിക്കുന്നതിനായി മൃതദേഹം കഷ്​ണങ്ങളാക്കി മുറിച്ചശേഷം രാസവസ്​തുക്കള്‍ ഒഴിച്ചു. ഇതേതുടര്‍ന്നുണ്ടായ രാസസ്​ഫോടനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ്​ ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്​. മുസഫര്‍പൂരില്‍ സിക്കന്തര്‍പുര്‍ നഗര്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ സംഭവം. 30കാരനായ രാകേഷാണ്​ കൊല്ല​െപ്പട്ടത്​. ഭാര്യ രാധയും കാമുകന്‍ സുഭാഷും രാധയുടെ സഹോദരി കൃഷ്​ണയും ഭര്‍ത്താവുമാണ്​ കൊലപാതകത്തിന്​ പിന്നി​െലന്ന്​ പൊലീസ്​ പറഞ്ഞു. വാടകവീട്ടില്‍ ചിതറികിടക്കുന്ന നിലയിലായിരുന്നു രാകേഷിന്‍റെ മൃതദേഹം. കഷ്​ണങ്ങളാക്കി മുറിച്ചശേഷം രാസവസ്​തുക്കള്‍ ഒഴിച്ച്‌​ തെളിവ്​ നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. തുടര്‍ന്ന്​ പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ ​െകാല്ലപ്പെട്ടത്​ രാകേഷാണെന്ന്​ തിരിച്ചറിഞ്ഞു. മൃതദേഹം പോസ്​​റ്റ്​മോര്‍ട്ടത്തിന്​ അയക്കുകയും ഫോറന്‍സിക്​ സംഘം സ്​ഥല​െത്തത്തി പരിശോധന നടത്തുകയും ചെയ്​തു. അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നയാളായിരുന്നു രാകേഷ്​. ഇയാള്‍ പലപ്പോഴും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഒളിവിലായിരുന്നു. ഇതോടെ ഭാര്യ രാധയുടെ സംരക്ഷണ ചുമതല രാകേഷിന്‍റെ…

സെപ്റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍; പ്രഖ്യാപിച്ചത് സംയുക്ത ട്രേഡ് യൂണിയന്‍‍

തിരുവനന്തപുരം: സെപ്തംബര്‍ 27 തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍. ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. പത്ത് മാസമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് രാജ്യം മുഴുവനായി ഭാരത് ബന്ദ് സംഘടിപ്പിക്കുന്നത്. വ്യാപാരി സമൂഹവും ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് സംയുക്തസമിതി അഭ്യര്‍ഥിച്ചു. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നു വിതരണം, ആശുപത്രി പ്രവര്‍ത്തനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

കൊച്ചി: വിവാദമായ ഭൂമി ഇടപാടില്‍ സീറോ മലബാര്‍ സഭ എറണാകുളം -അങ്കമാലി ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ലാന്‍ഡ് റവന്യൂ അസിസ്റ്റന്‍റ് കമീഷണറാണ് അന്വേഷണം നടത്തുക. ഹൈകോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം -അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലെ കാക്കനാടുള്ള 60 സെന്‍റ് ഭൂമി വില്‍പന നടത്തിയത് വഴി സഭക്ക്് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിലാണ് വിദഗ്ധ സംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.

ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ 2 യുവതികളെ കണ്ടെത്തി, ഒരു പെണ്‍കുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ്

കോഴിക്കോട്: ചമ്ബക്കര മഹിളാമന്ദിരത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ കോഴിക്കോട്ട് നിന്ന് കണ്ടെത്തി. പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. ഇരുവരെയും വനിതാ സ്റ്റേഷനിലേക്ക് മാറ്റി. കൊല്‍ക്കത്ത സ്വദേശിനിയായ ഒരു പെണ്‍കുട്ടി ബാംഗ്ലൂരിലേക്ക് കടന്നതായി പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടികള്‍ മഹിളാമന്ദിരത്തില്‍ നിന്ന് ചാടി പോയത്. മഹിളാമന്ദിരത്തിലെ രണ്ടാം നിലയിലെ ഇരുമ്ബ് കമ്ബിയില്‍ സാരി കെട്ടിയാണ് പെണ്‍കുട്ടികള്‍ താഴെ എത്തിയത്. തുടര്‍ന്ന് ഗേറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു. എറണാകുളത്തെ വസ്ത്ര നിര്‍മ്മാണ ശാലയില്‍ പ്രായപൂര്‍ത്തിയാകാതെ ജോലിക്ക് എത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാമന്ദിരത്തില്‍ എത്തിച്ചത്. ഇവരില്‍ ഒരാളുടെ സഹോദരിയുടെ വീട്ടിലേക്ക് പെണ്‍കുട്ടികള്‍ എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസെത്തി രണ്ട് പേരെയും സ്റ്റേഷനിലേക്ക് മാറ്റി.