തമിഴ്നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ വിജയ്‌യുടെ ആരാധക സംഘടന. വിജയ് മക്കൾ ഇയക്കത്തിലെ പ്രവർത്തകർക്കാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താരം അനുമതി നൽകിയത്. അംഗങ്ങൾ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ല. ഒമ്പത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ, ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പുകളാണ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടക്കുന്നത്. തന്റെ ചിത്രവും സംഘടനയുടെ കൊടിയും പ്രചാരണത്തിന് ഉപയോഗിക്കാൻ വിജയ് സമ്മതിച്ചിട്ടുണ്ടെങ്കിലും അംഗങ്ങൾ സ്വന്തം നിലയിൽ എന്നവിധം മത്സരിക്കണമെന്നാണ് നിർദേശം.ആദ്യഘട്ടത്തിൽ 128 പേർ മത്സരിക്കുമെന്നാണ് സൂചന. വിജയ് മക്കൾ ഇയക്കം ജില്ലാ ഭാരവാഹികളുമായി സംഘടനാ ജനറൽ സെക്രട്ടറി ആനന്ദ് നടത്തിയ ചർച്ചയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒരു രാഷ്ട്രീയപ്പാർട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തിന് മുന്നോടിയായിട്ടാണ് ആരാധകസംഘടനയിൽ നിന്നുള്ളവർ മത്സരിക്കുന്നതെന്നാണ് വിലയിരുത്തലെങ്കിലും വിജയ് മക്കൾ ഇയക്കം നേതാക്കൾ ഇത് തള്ളി. പുതിയ ചിത്രം ‘ബീസ്റ്റിന്റെ…
Day: September 19, 2021
ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് കണ്ടെത്തലുകൾക്കെതിരെ പരാതിക്കാരിയായ യുവതി. ഒരു സർക്കാർ ആശുപത്രിയിലും തന്നെ പരിശോധിച്ചില്ല. കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിന്ന് നിർബന്ധിതമായി വിടുതൽ രേഖ ഒപ്പിട്ടു വാങ്ങി. എസ്എടി ആശുപത്രിയിലും പരിശോധന ഉണ്ടായില്ല. പ്രശ്നമൊന്നും ഇല്ലെന്ന് എസ്എടിയിൽ നിന്നും അറിയിച്ചു. എസ്എടി ആശുപത്രിയും വിടുതൽ രേഖ നിർബന്ധിതമായി എഴുതി വാങ്ങി. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലൂടെയായിരുന്നു പരാതിക്കാരിയായ മീരയുടെ പ്രതികരണം. പാരിപ്പള്ളി സ്വദേശിനിയായ യുവതിക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് ആശുപത്രികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ അവഗണനയാണ് ഉണ്ടായതെന്ന് യുവതിയുടെ കുടുംബം പറയുന്നു. പരവൂർ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ് എ ടി ആശുപത്രികൾക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. ഈ മാസം 11 നാണ് പാരിപ്പള്ളി സ്വദേശിനി മീര…