മുംബൈ: ( 18.092021) ടൂത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ലുതേച്ചന്ന സംഭവത്തില്‍ 18 കാരിക്ക് ദാരുണാന്ത്യം. മുംബൈയിലെ ധാരാവി നിവാസിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ടൂത് പേസ്റ്റിന്റെയും എലിവിഷത്തിന്റെയും ട്യൂബുകള്‍ അലമാരയില്‍ അടുത്തടുത്ത് ഇരുന്നതാണ് ഇങ്ങനെ ഒരു അബദ്ധം പറ്റാന്‍ കാരണമായതെന്നാണ് റിപോര്‍ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; രാവിലെ പത്തുമണിക്ക് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി, അബദ്ധവശാല്‍ എലിവിഷം കൊണ്ട് പല്ലുതേക്കുകയായിരുന്നു. തേച്ച ഉടനെ തന്നെ അരുചിയും ദുര്‍ഗന്ധവും കാരണം അത് എലിവിഷമാണ് എന്ന് തിരിച്ചറിഞ്ഞ 18 കാരി ഉടനടി വാ കഴുകി. പക്ഷേ, ഇക്കാര്യം അറിഞ്ഞാല്‍ അമ്മ ചീത്ത പറഞ്ഞേക്കുമോ എന്ന് ഭയന്ന് കുട്ടി സംഗതി രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. അല്പനേരത്തിനുള്ളില്‍ തന്നെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനാല്‍ അവളെ ധാരാവിയിലുള്ള ഒരു ആശുപത്രിയില്‍ എത്തിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മൂന്നു ദിവസത്തോളം വയറുവേദന ശമനമില്ലാതെ തുടര്‍ന്ന ശേഷം മാത്രമാണ്…
Day: September 18, 2021
9 മാസം പ്രായമുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍; രക്ഷപ്പെട്ടത് 2 വയസുകാരി മാത്രം, കുഞ്ഞ് മരിച്ചത് പട്ടിണികിടന്നാണെന്ന് റിപോര്‍ട്
ബെംഗളൂരു ∙ ബാംഗ്ളൂരില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ . അതെസമയം രണ്ടു വയസ്സുകാരിയെ പൊലീസ് രക്ഷപ്പെടുത്തി. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. മരിച്ചവരില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു . മൃതദേഹങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.എച്ച്.ശങ്കര്‍ എന്നയാളുടെ കുടുംബമാണ് ആത്മഹത്യ ചെയ്ത്. മകളുടെ ദാമ്ബത്യജീവിതത്തിലെ പ്രശ്നങ്ങളെ ചൊല്ലി കലഹിച്ച ശങ്കര്‍, വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു . പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ശങ്കര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും അഞ്ച് പേരും ആത്മഹത്യ ചെയ്തിരുന്നു.
മൃതശരീരം വരുന്നതിനു മുൻപേതന്നെ പലതും പിടിച്ചടക്കാൻ വേണ്ടി കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്
നടന്‍ വലിയശാല രമേശിന്റെ ആത്മഹത്യയ്ക്കു പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് മകള്‍ ശ്രുതി എംഎസ്. ബന്ധുക്കള്‍ വ്യാജ വാര്‍ത്ത ഇറക്കുകയാണെന്നാണ് ശ്രുതി പറയുന്നത്. മൃതശരീരം വരുന്നതിനു മുമ്ബേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസാണെന്നും എന്തേലും ഉണ്ടേല്‍ തന്നോടാണ് ചോദിക്കേണ്ടതെന്നും കുറിച്ചു. അവര്‍ക്ക് ഇപ്പോള്‍ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താല്‍പര്യം. നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എടുത്തുകൊണ്ട് പോയ്ക്കോളൂ. വ്യാജവാര്‍ത്ത ഉണ്ടാക്കുന്നത് നിര്‍ത്തണമെന്നും ശ്രുതി പറയുന്നു. ശ്രുതിയുടെ കുറിപ്പ് വായിക്കാം എന്റെ പേര് ശ്രുതി എം.എസ്. ഞാന്‍ വലിയശാല രമേശിന്റെ മകളാണ്. അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങള്‍ വളരെ സന്തോഷത്തോടെ പോയപ്പോള്‍ എടുത്ത വിവാഹ പാര്‍ട്ടിയുടെ ചിത്രമാണ് ഞാന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ പറയുന്നത് അച്ഛന്‍ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടില്‍ ഇല്ലായിരുന്ന ഞങ്ങള്‍ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമണ്‍ സെന്‍സ് ഉള്ള…
ഒളിച്ചോടിയ കമിതാക്കളെ ക്രൂരമായി കൊലപ്പെടുത്തി, യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി; മൃതദേഹം രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശ് സ്വദേശികളായ കാമുകി കാമുകന്മാരെ ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മധ്യപ്രദേശില്‍ വച്ച് കൊലപ്പെടുത്തി . കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മൃതദേഹം മധ്യപ്രദേശിലും രാജസ്ഥാനിലും ഉപേക്ഷിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുറ്റസമ്മതം നടത്തി . കമിതാക്കള്‍ ജൂലൈ 31നാണ് ഒളിച്ചോടിയത്. വീട്ടുകാര്‍ ഒരുമിച്ച് താമസിക്കുന്നതിനെ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവര്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഡല്‍ഹിയില്‍ നിന്ന് ജീപ്പിലാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മധ്യപ്രദേശിലെ ഗ്വാളിയാറിലേക്ക് രണ്ടുപേരെയും കൊണ്ടുപോയി. പോകുന്നവഴി യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആക്രമിച്ചു. യുവാവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി. രാജസ്ഥാനില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹം മധ്യപ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ അച്ഛന്‍ മകനെ കാണാനില്ലെന്ന്…
23 കൊല്ലം മുന്‍പ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി ഒറ്റമുറി വീട്ടിലുമെത്തി
പാലക്കാട് : 23 കൊല്ലം മുന്‍പ് ഭിക്ഷാടന മാഫിയയുടെ കയ്യില്‍ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാന്‍ സുരേഷ് ഗോപി ഒറ്റമുറി വീട്ടിലുമെത്തി. പാലക്കാട് കാവിശേരിയില്‍ ഇന്നലെയായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച നടന്നത്. ആലത്തൂര്‍ കാവശേരിയിലെ ശിവാനി ഫാന്‍സി സ്റ്റോഴ്സിലെത്തിയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്. ശ്രീദേവിയുടെയും ഭര്‍ത്താവ് സതീശന്‍റെയും മൂന്നുവയസ്സസുള്ള ശിവാനിയുടെയെയും കാത്തുനില്‍പ്പ് അവസാനിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയെത്തിയതോടെ ശ്രീദേവി വിതുമ്ബിക്കരഞ്ഞു. ഇരുപത്തിമൂന്നു കൊല്ലം മുമ്ബ് ജനസേവ ശിശുഭവനില്‍ വച്ചാണ് അനാഥയായ ശ്രീദേവിയെ സുരേഷ് ഗോപി കാണുന്നത്. തെരുവില്‍ അമ്മ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി. വിവാഹപ്രായമെത്തിയപ്പോള്‍ അവള്‍ക്ക് പാലക്കാടുനിന്ന് സതീശന്‍റെ ആലോചനയെത്തി. വിവാഹശേഷം സതീശന്‍റെ വീട്ടുകാരില്‍ നിന്ന് നല്ല അനുഭവമല്ല ഇരുവര്‍ക്കുമുണ്ടായത്. മറ്റു മാര്‍ഗമില്ലാതായതോടെ ഫാന്‍സി കടയുടെ പിന്നിലെ ഒറ്റ മുറിയില്‍ ഇവര്‍ ജീവിതം തുടങ്ങി. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷ പരിപാടിക്കായി സുരേഷ് ഗോപി പാലക്കാട് എത്തുന്നെന്ന് അറിഞ്ഞാണ്…
കടലില്‍ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചു
അഴീക്കോട്: മത്സ്യബന്ധനത്തിനിടെ യന്ത്രത്തകരാറ് മൂലം കടലില്‍ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഴീക്കോട് നിന്ന് പോയ ‘നിവേദ്യം’ ഇന്‍ബോര്‍ഡ് വള്ളമാണ് ഓയില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിലകപ്പെട്ടത്. മത്സ്യ വകുപ്പിെന്റ സുരക്ഷ ബോട്ടെത്തി വള്ളത്തിലുണ്ടായിരുന്ന 43 തൊഴിലാളികളെയും വള്ളവും കരക്കെത്തിച്ചു. അസി. രജിസ്ട്രാര്‍ നിസാമുദ്ദീെന്റ നേതൃത്വത്തില്‍ സീ ഗാര്‍ഡുമാരായ ഫസല്‍, പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വാച്ച്‌മാന്‍ അറസ്റ്റില്‍
മുംബൈ: മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്‌മാന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് . വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്ന കുട്ടിയെ വാച്ച്‌മാന്‍ ക്രൂരമായാണ് ഉപദ്രവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മുംബൈയിലെ നഗര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്തോളം പരാതികള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തി ഒരേ സമയം ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നത് മൂന്ന് പേരുമായി; കാമുകന്മാരില്‍ ഒരാളെ മറ്റുള്ളവര്‍ ക്രൂരമായി കൊലപ്പെടുത്തുമ്ബോള്‍ ആടിയത് ഉന്മാദ നൃത്തം;
തൃശൂര്‍: അയ്യന്തോള്‍ പഞ്ചിക്കല്‍ ഫ്‌ളാറ്റ് കൊലപാതകക്കേസ് മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൊലക്കേസായിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഇതിന് നിര്‍ണായകമായത് 5 വയസുകാരിയുടെ മൊഴിയായിരുന്നു. അയ്യന്തോള്‍ പഞ്ചിക്കലിലെ ഫ്‌ളാറ്റില്‍ ഷൊര്‍ണൂര്‍ മഞ്ഞക്കാട് ലതാനിവാസില്‍ സതീശനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊടകര വെട്ടിക്കല്‍ വാസുപുരം റഷീദ് , മറ്റത്തൂര്‍ വാസുപുരം മാങ്ങാറില്‍ കൃഷ്ണപ്രസാദ് , കാമുകി ഗുരുവായൂര്‍ വല്ലശ്ശേരി തൈക്കാട് വീട്ടില്‍ ശാശ്വതി എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. ഇതിലെ റഷീദാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചകളില്‍ എത്തുന്നത്. കൊടി സുനിയെന്നാല്‍ കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവാണ്. ജയിലില്‍ ഇരുന്നു പോലും ക്വട്ടേഷന്‍ ഏറ്റെടുക്കുന്ന കണ്ണൂരിലെ മാഫിയാ തലവന്‍. ഇതേ കൊടിസുനിയെ ജയിലിനുള്ളില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ എടുത്തത് റഷീദാണ്. ചെറുതായൊന്ന് പാളിയപ്പോള്‍ ആ കഥ പുറം ലോകത്ത് എത്തി. ഇതോടെ അയ്യന്തോള്‍ ഫ്‌ളാറ്റ്…
തെലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 6 വയസുകാരിയുടെ പീഡന- കൊലപാതകക്കേസില്‍ പൊലീസ് തേടിയിരുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി
തെലങ്കാനയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 6 വയസുകാരിയുടെ പീഡന- കൊലപാതകക്കേസില്‍ പൊലീസ് തേടിയിരുന്ന പ്രതിയെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന കോടതി. സെയ്ദാബാദില്‍ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പല്ലാക്കൊണ്ട രാജുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് തെലങ്കാന ഹൈകോടതിയുടെ നിര്‍ദേശം. രാജുവിന്റെ മരണം ആസൂത്രിതമെന്ന് കാട്ടി സിവില്‍ ലിബര്‍ടീസ് കമിറ്റി പ്രസിഡന്റ് പ്രഫ. ലക്ഷ്മണ്‍ സമര്‍പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നാലാഴ്ചക്കകം അന്വേഷണ റിപോര്‍ട് സമര്‍പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച കോടതിയുടെ പരിഗണനയിലെത്തിയ വിഷയത്തില്‍ വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചതില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് ആശ്ചര്യം രേഖപ്പെടുത്തി. സെപ്റ്റംബര്‍ 10ന് രാജുവിന്റെ മാതാവിനെയും ഭാര്യയെയും സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചിരുന്നുവന്നും എന്നാല്‍ ബുധനാഴ്ച രാത്രി രാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇരുവരെയും വിട്ടയച്ചിരുന്നതായും ഇവര്‍ പറയുന്നു. പൊലീസ്…
ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായെത്തിയ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമീഷന്‍
തിരുവനന്തപുരം: ജീവനില്ലാത്ത ഗര്‍ഭസ്ഥ ശിശുവുമായി എത്തിയ യുവതിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കാനുണ്ടായ സാഹചര്യം വിശദമായി പരിശോധിക്കണം. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി മിഥുന്റെ ഭാര്യ മീരക്കാണ് ഇങ്ങനെയൊരു ദുരോഗ്യമുണ്ടായത്. പരവൂര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രി, കൊല്ലം വിക്ടോറിയ ആശുപത്രി, എസ്.എ.റ്റി ആശുപത്രി എന്നീ ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. ഒടുവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിക്കുമ്ബോള്‍ കുഞ്ഞ് മരിച്ചിട്ട് ആറ് ദിവസം കഴിഞ്ഞിരുന്നു.