ഡ്രൈവിംഗ് ലൈന്‍സന്‍സ് പുതുക്കാന്‍ പുതിയ മാനദണ്ഡവുമായി മോട്ടോര്‍ വാഹന വകുപ്പ്

kerala mvd

കേരള മോട്ടോര്‍ വാഹന വകുപ്പ് മാറ്റത്തിനൊരുങ്ങുകയാണ്. ഇപ്പോള്‍ എല്ലാത്തരം സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. പുതിയതായി ലൈസന്‍സ് പുതുക്കാനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. കേരള പോലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ ഒരു വര്‍ഷത്തിനകം പിഴ ഇല്ലാതെ ഇത് പുതുക്കാന്‍ സാധിക്കും. ഒരു വര്‍ഷം കഴിഞ്ഞ് പോയാല്‍ പിന്നെ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം ഇത് പുതുക്കാം. അഞ്ച് വര്‍ഷം വരെ ലൈസന്‍സിലെ പാര്‍ട്ട്-2 ആയ റോഡ് ടെസ്റ്റ് മാത്രം മതിയാകും. അതിനുശേഷമാണെങ്കില്‍ പാര്‍ട്ട്-1 ഗ്രൗണ്ട് ടെസ്റ്റും എടുക്കേണ്ടി വരും. കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്ബ് ലൈസന്‍സ് പുതുക്കാന്‍ കഴിയും. കാലാവധി അവസാനിച്ച ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയും ഇതിനുള്ള ഫീസ് അടക്കുന്നതെല്ലാം ഓണ്‍ലൈനില്‍ സാധിക്കും. www.parivahan.gov.in എന്ന മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റില്‍ വാഹനം വിഭാഗം…

പൂന്തുറയില്‍ യുവതിയെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ച സംഭവം: ഒന്നാം പ്രതി പിടിയില്‍

amina case

പൂന്തുറയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തതിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. പൂന്തുറയില്‍ നിന്ന് ഇന്നുപുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റുചെയ്തത്. സഹോദരന്‍ നൗഷാദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റിലായ സുധീറാണ് യുവതിയെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇന്നലെയാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആനിമയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. ആമിനയും മാതാവും താമസിക്കുന്ന വീട്ടില്‍ വാടക്ക് താമസിക്കുന്നവര്‍ ബഹളം വച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. വാടക്കാരും അയല്‍വാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതര്‍ക്കം തുടങ്ങുന്നത്. ഇതുകണ്ട് കാര്യം അന്വേഷിക്കാന്‍ എത്തിയതായിരുന്നു ആമിന. കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ റോഡില്‍ നിന്ന പ്രതികള്‍ പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന് ആമിനയെ മര്‍ദ്ദിക്കുകയായിരുന്നു. നിലത്തുവീണപ്പോള്‍ അവിടെയിട്ടും മര്‍ദ്ദിച്ചു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്. ഇതിന് മുമ്ബും അയല്‍വാസികളില്‍ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍…

‘രണ്ട് ഫുൾ, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അർത്ഥം ഉണ്ടായത്; പരിഹസിച്ച് സന്ദീപ് വാചസ്പതി

sandeep vachaspati m life news

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുൾ, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അർത്ഥം ഉണ്ടായതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം ​ഗതാഗതമന്ത്രി ആന്റണി രാജുവിന് വിജയാശംസകളും നേർന്നു. കെ.എസ്.ആർ.ടി.സിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ തേടുന്നതിനിടെയാണ് സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനുളള നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ആന്റണി രാജു പറഞ്ഞു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക, ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി വ്യക്തമാക്കി. സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക. നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര…

ആഗോള അംഗീകാരത്തിൽ ഒന്നാമൻ നരേന്ദ്രമോദി

modi m life news

വാഷിംഗ്ടൺ : ലോകത്ത് ഏറ്റവും അംഗീകാരമുള്ള 13 ലോകനേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാമത്. അമേരിക്കയിലെ മോണിംഗ് കൺസൾട്ട് എന്ന സ്വകാര്യ ഡേറ്റ ഇന്റലിജൻസ് സ്ഥാപനം നടത്തിയ ഗ്ലോബൽ ലീഡർ സർവേയിലാണ് 70 ശതമാനം പേരുടെ പിന്തുണയോടെ മോദി ഒന്നാമനായത്. എല്ലാ ആഴ്ചയും റേറ്റിംഗ് നിശ്ചയിക്കാറുണ്ട്. സെപ്തംബർ രണ്ടിന് വന്ന കണക്കിലാണ് മോദി ഉയർന്ന റേറ്റിംഗ് സ്വന്തമാക്കിയത്. മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ( 64%)​ രണ്ടാമതും ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി (63 %)​ മൂന്നാമതുമെത്തി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (48 %) അഞ്ചാമതാണ്. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ തുടങ്ങിയ ലോകനേതാക്കളെ പിന്തള്ളിയാണ് മോദി നേട്ടം കൈവരിച്ചത്.…