കൽപ്പറ്റ: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ കേരളത്തിലെ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തി കർണാടകയുടെ പ്രാകൃത നടപടി. കർണാടകയിലേക്ക് ഇഞ്ചി കൃഷിക്കുപോയ വയനാട് പടിഞ്ഞാറത്തറ സ്വദേശി ഹുസൈൻ ഉൾപ്പെടെയുള്ളവരുടെ കൈകളിലാണ് അതിർത്തിയായ ബാവലിയിൽ വച്ച് ചാപ്പ കുത്തിയത്. നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്ന് മൈസൂർ ജില്ലാഭരണകൂടം ചാപ്പകുത്തൽ നിറുത്തിവച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു മുഖ്യമന്ത്രിയെ അറിയിച്ചതോടെ പ്രശ്‌നപരിഹാരത്തിനായി വയനാട് ജില്ലാ കളക്‌ടറെ ചുമതലപ്പെടുത്തുകയായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ റോഡ് മണ്ണിട്ട് അടയ്‌ക്കുകയും മുള്ളുവേലി തീർക്കുകയും ചെയ്‌ത കർണാടകയുടെ നടപടി ഏറെ വിവാദമായിരുന്നു. അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചാപ്പ കുത്തലും. വോട്ടിംഗ് സമയത്ത് ഉപയോഗിക്കുന്ന തരം മഷികൊണ്ടാണ് ദേഹത്ത് സീൽ ചെയ്‌തത്.നിരവധി മലയാളികൾ കൃഷിക്കായി കർണാടകയെ ആശ്രയിക്കുന്നുണ്ടെന്നും ഇതേ ആവശ്യവുമായി വയനാട് ജില്ലയിലെ വിവിധ ചെക്ക്…
Day: September 4, 2021
അടുക്കളയില്‍ മണ്ണിളകി കിടക്കുന്ന ഭാഗം മാന്തി നോക്കിയപ്പോള്‍ കൈയ്യും വിരലുകളും
ഇടുക്കി പണിക്കൻകുടിയിൽ വീട്ടമ്മയെ അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിതാ കമീഷൻ സ്വമേധയ കേസെടുത്തു. കാമാക്ഷി സ്വദേശി വലിയപറമ്പിൽ സിന്ധുവിന്റെ മൃതദേഹമാണ് അയൽവാസി പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുടെ വീടിന്റെ അടുക്കളയിൽനിന്ന് കണ്ടെത്തിയത്. കാണാതായ സ്ത്രീയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പണിക്കന്‍കുടി ചേമ്പ്ളായിതണ്ട് നായികുന്നേല്‍ ബിനോയിയുടെ വീടിെൻറ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പെരിഞ്ചാംകുട്ടി താമഠത്തില്‍ ബാബുവിെൻറ ഭാര്യ സിന്ധുവിെൻറ മൃതദേഹമാണ് കണ്ടെത്തിയത്. സിന്ധുവിനെ കഴിഞ്ഞ ആഗസ്റ്റ് 12 മുതല്‍ കാണാനില്ലായിരുന്നു.15ന് വെളളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. വെളളിയാഴ്ച സിന്ധുവിെൻറ മകന്‍ അഖില്‍ പറഞ്ഞതനുസരിച്ച് സിന്ധുവിെൻറ സഹോദരങ്ങല്‍ ബിനോയിയുടെ വീട്ടില്‍ പരിശോധന നടത്തി. അടുക്കളയില്‍ മണ്ണിളകി കിടക്കുന്ന ഭാഗം മാന്തി നോക്കിയപ്പോള്‍ കൈയ്യും വിരലുകളും കണ്ടു. തുടര്‍ന്ന് വെളളത്തൂവല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.ഭര്‍ത്താവുമായി പിണങ്ങി അഞ്ച് വര്‍ഷമായി സിന്ധു ബിനോയിയുടെ…
ദേശീയപാതയിൽ ചാക്കയ്ക്കും ആനയറക്കും സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഒരു മരണം.
ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിനെ അമിതവേഗത്തിൽ പിന്നാലെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം തന്നെ മരിച്ചു. ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം നിയന്ത്രണം തെറ്റി 100മീറ്റർ മുന്നിലേക്ക് സർവീസ് റോഡിലാണ് കാർ ചെന്ന് നിന്നത്. കാർ യാത്രികന് പരിക്കുകൾ ഒന്നുമില്ല എന്നാണ് ദൃക്സാക്ഷികളിൽ നിന്നുമുള്ള വിവരം. കാർ യാത്രികൻ മദ്യപിച്ചിരുന്നു എന്നും ദൃസാക്ഷികൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി കാർ യാത്രികനെ അറസ്റ്റ്
കൽപ്പനയുടെ അമ്മ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
നടി കൽപ്പനയെ കുറിച്ച് അമ്മ വിജയലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. നടിയുടെ വിയോഗ ശേഷം ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് അമ്മ വിജയലക്ഷ്മി മനസുതുറന്നത്. വിവാഹജീവിതത്തിൽ അനുഭവിച്ച വിഷമങ്ങൾ മാത്രമാണ് കൽപ്പന തന്നോട് മറച്ചുവെച്ചതെന്ന് അമ്മ വിജയലക്ഷ്മി പറയുന്നു. അതെല്ലാം കേട്ട് ഞാൻ വിഷമിച്ചാലോ എന്നോർത്ത് ആകാം കൽപ്പന പറയാതിരുന്നത്. തന്റെ ജീവിതത്തിൽ വിവാഹ മോചനം സംഭവിച്ചാൽ കുടുംബത്തിന് നാണക്കേടാകുമോ എന്നൊരു പേടിയുണ്ടായിരുന്നു അവൾക്ക്. എനിക്കത് വലിയ വേദനയാകുമെന്ന് അവൾ ഭയന്നു. എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്. ആ കാലഘട്ടങ്ങളിൽ നീ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഞാനവളോട് പറഞ്ഞത്. അവൾ ഒരുപാട് ഒരുപാട് അഡ്ജസ്റ്റ് ചെയ്തു. അത്രയും വേണ്ടായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. 2016 ലാണ് നടി കൽപ്പന അന്തരിച്ചത്. ഹൃദയാഘാതം മൂലം ഹൈദരാബാദിലായിരുന്നു അന്ത്യം. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കൽപ്പനയെ ആശുപത്രിയിലേക്കുമാറ്റുകയും…