തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ തണ്ണിച്ചാലിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നു കള്ളിമുള്ളെന്ന് തോന്നിപ്പിക്കുന്ന പ്രത്യേക തരം ചെടികൾ. ചില ചെടിയുടെ ശാഖകളുടെ തുമ്പത്തായി വിടർന്ന മഞ്ഞ കലർന്ന വെളുത്ത പൂക്കളും ചിലതിൽ ചുവന്ന കായ്കളും. ഒറ്റ നോട്ടത്തിൽ അത്ഭുതം സമ്മാനിക്കുന്ന കാഴ്ച്ച. മലയാളികളുടെ പഴക്കൂടയിലെ പുതിയ താരമായ ഡ്രാഗൺ ഫ്രൂട്ടിന്റെ കൃഷിയിടമാണത്. തണ്ണിച്ചാലിലെ 15 ഏക്കറിൽ വിളയുന്ന ഡ്രാഗൺ ഫ്രൂട്ടിന് ആവശ്യക്കാരും ഏറിയിരിക്കുന്നു. മെക്‌സിക്കയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. നാടിന്റെ പലഭാഗത്തും ഡ്രാഗൺ ഫ്രൂട്ട് കൃഷി ഇപ്പോൾ ആരംഭിച്ചുകഴിഞ്ഞു. ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഒരു ഹെക്ടറിന് 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടം കെ. വിജയൻ എന്ന കർഷകന്റേതാണ്.…
Day: September 3, 2021
എല്ലാ അര്‍ത്ഥത്തിലും മമ്മൂട്ടി എന്നെ ഞെട്ടിച്ചിട്ടുണ്ട് – മന്യ തുറന്ന് പറയുമ്ബോള്‍
[15:35, 02/09/2021] Sreeraj Kevens: മലയാളത്തില്‍ ഒരു കാലഘട്ടത്തില്‍ സജീവമായ താരമാണ് തെന്നിന്ത്യന്‍ താരമായ മന്യ. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം, സിനിമയില്‍ താന്‍ കണ്ട സുന്ദരനായ താരം മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. മന്യയുടെ വാക്കുകളില്‍ നിന്നും “രാക്ഷസരാജാവിന്റെ സെറ്റില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂക്ക എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെ. സോഷ്യല്‍മീഡിയയില്‍ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. അതിലുപരി അദ്ദേഹത്തിന്റെ വലിയ ഒരു ആരാധിക കൂടിയാണ് ഞാന്‍. എല്ലാ അര്‍ത്ഥത്തിലും മമ്മൂക്ക എന്നെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ ലാളിത്യത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. മമ്മുക്കയുടെ ഏറ്റവും നല്ല വശങ്ങളില്‍ ഒന്നായി എനിക്ക്…