അനാഥത്വത്തിന്റെ നൊമ്പരത്താലല്ല, എല്ലാവരും കൂടെയുണ്ടെന്നതിന്റെ ഉൾക്കരുത്തിൽ aswin മുന്നേറും. മാതാപിതാക്കളുടെ സ്നേഹവും ലാളനെയും കിട്ടേണ്ട പ്രായത്തിലാണ് aswin ന് എന്ന ചെറുപ്പക്കാരന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വളരെ കഷ്ടപ്പെട്ട aswin ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ചരിത്രഗാഥയാണ്. ചെറുപ്പംമുതൽ മാജിക്കിനെ ഇഷ്ടപ്പെട്ടിരുന്ന ഈ കലാകാരൻ തന്റെ കഠിനമായ ശ്രമങ്ങളിലൂടെ മജീഷ്യൻ ആയി മാറീ. ഒരു മിനിറ്റിനുള്ളിൽ പതിനെട്ടോളം മാജിക് അവതരിപ്പിച്ചാണ് ഈ കലാകാരൻ റെക്കോർഡ് നേടിയത്. അശ്വിന് സ്വന്തം എന്ന് അവകാശപ്പെടാൻ ഉണ്ടായിരുന്നത് അമ്മൂമ്മ മാത്രമായിരുന്നു എന്നാൽ അവരുടെ മരണത്തെ തുടർന്നു വീട് വിട്ട് പോകേണ്ട ഗതികേട് ഈ കലാകാരൻ ഉണ്ടായി. ഒടുവിൽ ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിനുശേഷം കൺമുന്നിൽ തിരികെ കിട്ടിയിരിക്കുകയാണ് അശ്വിന്. അശ്വിൻ ജനിച്ച് ഒരു…
Month: August 2021
മൊബൈൽ കൊത്തിയെടുത്ത് പറന്ന തത്ത സമ്മാനിച്ചത് വിസ്മയ കാഴ്ചകൾ; വീഡിയോ വൈറൽ
മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്.ഒരാളുടെ കൈയിൽ നിന്നും ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വിഡിയോയുടെ തുടക്കം. വീടുകൾക്ക് മുകളിലേക്ക് പറന്ന തത്ത പ്രദേശത്തിന്‍റെ മനോഹരമായ ദൃശ്യങ്ങളാണ് ഫോണിൽ ഒപ്പിയെടുത്തത്. മേൽക്കൂരയുടെയും മരങ്ങളുടെയും തെരുവുകളുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തത്ത കൊത്തിപ്പറന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കപ്പെട്ട വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകം തീർക്കുകയാണ്. വിഡിയോ ചിത്രീകരണത്തിനിടെയാണ് മൊബൈലും റാഞ്ചി തത്ത പറന്നത്. പിന്നീട് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഡ്രോണ്‍ ദൃശ്യങ്ങള്‍ക്ക് സമാനമാണ് തത്ത കൊത്തിപ്പറന്ന മൊബൈലിൽ നിന്നുള്ള വിഡിയോയും.
കേരളത്തില്‍ മഴ തുടരുന്നു; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇന്ന് 9 ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 mm വരെ മഴ ലഭിക്കാനാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മഴ ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം. ബംഗാൾ ഉൾകടലിൽ ആന്ധ്രാ ഒഡിഷ തീരത്താണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ന്യൂനമർദം കേരളത്തെ ബാധിക്കില്ല. പക്ഷേ കർണാടക, കേരള തീരത്ത് ന്യുന മർദ്ദ പാത്തി…
‘നീതി നിഷേധം’; പെൺകുട്ടികൾ വൈകിട്ട് 6.30 ശേഷം പുറത്തിറങ്ങരുത്; സ്ത്രീസുരക്ഷ ഉറപ്പ് വരുത്തണം
മൈസൂരുവിൽ എം ബി എ വിദ്യാർഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ വിദ്യാർഥിനികൾക്കായി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മൈസൂരു സർവകലാശാല. വൈകിട്ട് 6.30 ന് ശേഷം പെൺകുട്ടികൾ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന നിബന്ധനയാണ് സർവകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ സുരക്ഷയ്ക്കാണെന്നതാണ് ഇതിനായി നിരത്തുന്ന കാരണം. അതേസമയം ആൺകുട്ടികൾക്കായി യാതൊരുവിധ നിർദ്ദേശങ്ങളോ നിബന്ധനകളോ പുറപ്പെടുവിച്ചിട്ടില്ല. 6.30 ന് ശേഷം കുക്കരഹള്ളി തടാകത്തിന് സമീപത്തേക്ക് പെണ്കുട്ടികൾ പോകുന്നത് വിലക്കിയാണ് യൂണിവേഴ്സിറ്റി രജിസ്റ്റാർ ഓർഡർ ഇറക്കിയിരിക്കുന്നത്. സെക്യൂരിറ്റീ ജീവനക്കാർ വൈകിട്ട് ആറ് മുതൽ രാത്രി 9 വരെ പ്രദേശം നിരീക്ഷിക്കണമെന്നും പട്രോൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നു. അതേസമയം വൈകിട്ട് 6.30 വരെ മാനസ ഗംഗോത്രി പ്രദേശത്ത് പെൺകുട്ടികൾ ഒറ്റയ്ക്ക് പോയിരിക്കുന്നത് വിലക്കിയിരിക്കുന്നു. സെക്യൂരിറ്റി ജീവനക്കാർ എല്ലാദിവസവും വൈകിട്ട് ആറിനും ഒമ്പതിനും ഇടയിൽ ദിവസവും പട്രോളിംഗ് നടത്തണം. – സർക്കുലറിൽ വ്യക്തമാക്കി. വിജനമായ സ്ഥലങ്ങളുള്ള, ഈ…
പുറത്തുവന്നിരിക്കുന്നതെന്ന് മെച്ചപ്പെട്ട പട്ടിക; ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി മുരളീധരന്‍
ഡി.സി.സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെ പട്ടികയെ അനുകൂലിച്ച് മുതിർന്ന നേതാവും എം.പിയുമായ കെ. മുരളീധരൻ. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിർന്ന നേതാക്കളുമായി ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നത് സത്യമല്ല. സാധാരണ പത്രത്തിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിയാറുള്ളത്. എന്നാൽ ഇത്തവണ അങ്ങനെയല്ല. നിരന്തരം കെ.പി.സി.സി പ്രസിഡന്‍റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ചെന്നിത്തല അടക്കമുള്ള സീനിയർ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ ചർച്ച നടത്തിയിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും കെ. മുരളീധരൻ പറഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14 ജില്ലയുടെയും…
സംശയരോഗം; ഭാര്യയുടെ സ്വകാര്യഭാഗം ‘താഴിട്ട് പൂട്ടി’ ഭർത്താവ്, കൊടുംക്രൂരത !
‘സ്വഭാവശുദ്ധി’യിൽ സംശയം തോന്നിയതിനെ തുടർന്ന് ഭാര്യയുടെ സ്വാകര്യഭാഗം തുന്നിക്കൂട്ടി ഭർത്താവ്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലെ മാദ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവിന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അറ്റം മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് സ്വകാര്യഭാഗം തുന്നിയതായി വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഭർത്താവിനെതിരെ കേസെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ഇവർ താമസിക്കുന്ന ഗ്രാമത്തിലുള്ള മറ്റൊരാളുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ഭർത്താവിന്റെ സംശയം. ഇതു സംബന്ധിച്ച് ഇയാൾ നിരന്തരം ഭാര്യയെ മർദിച്ചിരുന്നതായും വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഇതേ കാര്യവുമായി ബന്ധപ്പെട്ട് 55 കാരനായ ഭർത്താവ് ഭാര്യയുമായി വഴക്കിട്ടതയാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് ഇയാൾ ഭാര്യയെ മർദിച്ച് അവശയാക്കി. പിന്നീടാണ് സ്വകാര്യ ഭാഗം തുന്നിക്കൂട്ടിയത്.…
ഇന്ന് ലോക്ക്ഡൗൺ; തിങ്കളാഴ്ച്ച മുതൽ രാത്രികാല കർഫ്യൂ, ഡബ്ല്യുപിആർ 7 ൽ കൂടുതലുള്ളിടത്ത് ലോക്ക്ഡൗൺ തുടരും
സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍.കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. രോഗബാധിത നിരക്ക് 7 രേഖപ്പെടുത്തുന്നയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇത് എട്ടിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്…
മൊബൈൽ മോഷണം പോയെന്ന് പിങ്ക് പൊലീസ്; അപമാനിച്ചത് സത്യസന്ധതയ്ക്ക് ആദരം നേടിയ ആളെ
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ ചെയ്ത് പിങ്ക് പോലീസ്. പിതാവ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നും മകളുടെ കയ്യില്‍ കൊടുത്തെന്നും ആരോപിച്ചു. പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ.കഴിഞ്ഞ ദിവസമാണ് മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരിയായ മകളേയും പിങ്ക് പോലീസ് റോഡിൽ വിചാരണ ചെയ്ത് അപമാനിച്ചത്. അതേസമയം മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രൻ സത്യസന്ധതയ്ക്ക് ആദരം നേടിയ വ്യക്തി. രണ്ട് വർഷം മുമ്പ് വഴിയിൽ നിന്ന് കിട്ടിയ വിലകൂടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചയാളാണ് ജയചന്ദ്രൻ. വേങ്ങോട് ജംക്‌ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോൺ കിട്ടിയത്. വേങ്ങോട് വിവാഹ വീട്ടിൽ എത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയിൽ നിന്ന് കിട്ടിയ ഫോണിലേക്ക്…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് അതിശക്തമായ മഴ കൊണ്ടര്‍ഥമാക്കുന്നത്.
കാക്കനാട് ലഹരിമരുന്ന് കേസ്; എക്‌സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍; എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമെന്ന് കണ്ടെത്തല്‍
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് പ്രതി ചേര്‍ക്കാതെ വിട്ടയച്ച യുവതി അറസ്റ്റില്‍.തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ എക്‌സൈസ് ഉദ്യഗോസ്ഥര്‍ ശ്രമിച്ചെന്ന ആരോപണം എക്‌സൈസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മതിയായ പരിശോധനകളില്ലാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ടുപേരില്‍ ഒരാളാണ് ത്വയ്ബ. സംഭവം വിവാദമായതിന് പിന്നാലെ, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം. മഹസര്‍ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറില്‍ മൊത്തത്തില്‍…