തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ അതിതീവ്ര മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ പെയ്യാനുള്ള സാധ്യതയാണ് അതിശക്തമായ മഴ കൊണ്ടര്‍ഥമാക്കുന്നത്.
Day: August 28, 2021
കാക്കനാട് ലഹരിമരുന്ന് കേസ്; എക്‌സൈസ് വിട്ടയച്ച യുവതി അറസ്റ്റില്‍; എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമെന്ന് കണ്ടെത്തല്‍
കൊച്ചി: കാക്കനാട് ലഹരിമരുന്ന് കേസില്‍ എക്‌സൈസ് പ്രതി ചേര്‍ക്കാതെ വിട്ടയച്ച യുവതി അറസ്റ്റില്‍.തിരുവല്ല സ്വദേശി ത്വയ്ബയെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് ത്വയ്ബയുടെ സംഘമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ എക്‌സൈസ് ഉദ്യഗോസ്ഥര്‍ ശ്രമിച്ചെന്ന ആരോപണം എക്‌സൈസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. മതിയായ പരിശോധനകളില്ലാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രണ്ടുപേരില്‍ ഒരാളാണ് ത്വയ്ബ. സംഭവം വിവാദമായതിന് പിന്നാലെ, എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ ശങ്കറിനെ സസ്‌പെന്റ് ചെയ്തിരുന്നു. സിഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. അഡീഷണല്‍ എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ഗുരുതര വീഴ്ചകളാണ് ചൂണ്ടിക്കാണിച്ചത്. മതിയായ പരിശോധനകള്‍ ഇല്ലാതെ രണ്ട് പേരെ വെറുതെ വിട്ടതാണ് ഇതില്‍ പ്രധാനം. മഹസര്‍ തയ്യാറാക്കുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ് മഹസറില്‍ മൊത്തത്തില്‍…
കോവിഡിനൊപ്പം മറ്റു രോഗങ്ങൾ വരാൻ സാധ്യത; വീട്ടുചികിത്സ വേണ്ടെന്നു വിദഗ്ധർ
കഴിഞ്ഞ ദിവസം ഒരു പ്രദേശത്തു കണ്ടെത്തിയ, ചികിത്സ ആവശ്യമുള്ള 451 കോവിഡ് പോസിറ്റീവ് രോഗികളിൽ 10% മാത്രമാണു ചികിത്സാകേന്ദ്രത്തിലേക്കു മാറിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ള കോവിഡ് രോഗികൾ ചികിത്സാകേന്ദ്രങ്ങളിൽ പോകാൻ വൈകരുതെന്നു കോവിഡ് നോഡൽ ഒാഫിസർ ഡോ. മേരി ജ്യോതി വിൽസൺ നിർദേശിച്ചു. കോവിഡ് മരണങ്ങളിൽ, പോസിറ്റീവായ ദിവസവും മരണവും തമ്മിലുള്ള ഇടവേള കുറയുന്നതായി ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം. പാലക്കാട് ജില്ലയിലെ ഒരു മാസത്തെ കോവിഡ് മരണത്തിന്റെ കണക്കു താരതമ്യം ചെയ്തപ്പോഴാണ് ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടത്. ഹോംക്വാറന്റീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം പ്രധാന കാരണമെന്നാണു പ്രാഥമിക നിഗമനമെങ്കിലും വിശദമായ നിരീക്ഷണവും വിശകലനവും നടത്തിയാലേ വ്യക്തമാകൂ എന്ന് ആരോഗ്യ അധികൃതർ പറഞ്ഞു. കോവിഡ് ബാധിച്ചെങ്കിലും ലക്ഷണമില്ലാത്തതിനാൽ പരിശോധന നടത്താൻ വൈകിയവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പോസിറ്റീവായ ശേഷം ചികിത്സാകേന്ദ്രങ്ങളിലേക്കു മാറാൻ വിസമ്മതിച്ചവരിലുമാണ് ഇടവേള കുറയുന്നതായി കാണുന്നത്. വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരിൽ 15% പേർക്കു…
തൃക്കാക്കര പണക്കിഴി വിവാദം; ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പൻ ഓഫീസ് പൂട്ടി മടങ്ങി; അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
ഓണസമ്മാനമായി തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്ന വിഷയത്തില്‍ പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും ചെയര്‍പേഴ്‌സന്റെ ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘത്തിനായില്ല. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്‌സ്. സേവ്യര്‍ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്‌സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പണം നല്‍കിയോയെന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്. ഇത് പരിശോധിക്കണമെങ്കില്‍ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എടുക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സിലിന്റെ യോഗത്തില്‍ നാടകീയ രംഗങ്ങള്‍…
സര്‍ക്കാര്‍ പ്രഖ്യാപനം പേപ്പറുകളിൽ ഒതുങ്ങി; മീനിന് ന്യായവില കിട്ടാതെ മത്സ്യത്തൊഴിലാളികള്‍
മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിൽ വല വീശി മീൻ പിടിക്കുന്ന ഇവർക്ക് എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. എന്നാൽ മത്സ്യത്തൊഴിലാളികള്‍ക്ക് മീനിന് ന്യായവില ഉറപ്പാക്കുമെന്ന് കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം വെറുതേയായി. ആദ്യഘട്ടത്തിൽ സർക്കാരിന് കീഴിലുള്ള ഹാർബറുകളിൽ, ഹാർബർ മാനേജ്മെന്‍റ് കമ്മിറ്റികൾ രൂപീകരിച്ചു. എന്നാൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് ന്യായവിലയ്ക്ക് മത്സ്യം വാങ്ങി സംഭരിയ്ക്കാൻ മത്സ്യഫെഡിന്‍റെ നേതൃത്തിൽ സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും ചെല്ലാനമടക്കം പല ഹാർബറുകളിലും നടപ്പായില്ല. മാത്രമല്ല സര്‍ക്കാർ നടപടി ഓര്‍ഡിൻസ് ഇറക്കലിലും പുതുക്കലിലും മാത്രം ഒതുങ്ങി. ഇപ്പോഴും ഇടനിലക്കാര്‍ക്ക് തോന്നും പടിയാണ് മീൻവില. മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും എന്ന ഓര്‍ഡിനന്‍സ് ആദ്യം ഇറക്കിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്. മത്സ്യത്തിന്‍റെ അടിസ്ഥാന വില നിശ്ചയിക്കാൻ കളക്ടര്‍ അധ്യക്ഷനായി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി. ഇടനിലക്കാര്‍ ഒഴിവാകും, കമ്മീഷൻ 20 ൽ നിന്ന് അഞ്ച് ശതമാനമായി കുറയും. ഇതാണ്…
പീഡനം; പ്രതികളെ ഹൈദരാബാദ് മാതൃകയിൽ വെടിവച്ചു കൊല്ലണമെന്ന് ആവശ്യവുമായി ദൾ നിയമസഭാ കക്ഷി നേതാവ്
മൈസൂരു കൂട്ടപീഡന കേസിലെ പ്രതികളെ, ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന അഭിപ്രായവുമായി ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി. മുൻ മുഖ്യമന്ത്രി കൂടിയായ കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇങ്ങനെയുള്ളവർ ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാൻ അനുവദിച്ചു കൂടാ, ഹൈദരാബാദ് പൊലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. എന്നാൽ പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീം കോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു. മൈസൂരു പീഡന സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബിജെപി എംപി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരുവിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എംപിയുടെ പ്രതികരണം. അതേസമയം പീഡനത്തിന് ഇരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാർ എന്ന വിധം ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോടു തനിക്ക് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.…
ഞാൻ ഭാര്യയെ ഇപ്പോ വെട്ടിക്കൊന്നിട്ട് വന്നതേയുള്ളു; ശവം മുറിയിലുണ്ടെന്ന് പോലീസിനോട് ‘കളക്‌ടർ’
വാർദ്ധക്യത്തിന്റെ അവശത അലട്ടുന്ന ജനാർദനനും ഭാര്യ വിമലയും ഇളയ മകൻ ചുമട്ടുതൊഴിലാളിയായ സുരേഷ്‌കുമാറിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. അരുവിക്കര പഞ്ചായത്തിലെ കളത്തറയിൽ ‘കളക്ടർ” എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഒരാളേയുള്ളു. കാവനം പുറത്തുവീട്ടിൽ തെങ്ങുകയറ്റക്കാരനായ ജനാർദനൻ നായർ. ആരോടും തട്ടിക്കയറി സംസാരിക്കുന്നതാണ് പ്രകൃതം. പറയുന്നത് മറ്റുള്ളവർ അംഗീകരിച്ചുകൊള്ളണം. അല്ലെങ്കിൽ മട്ടും മാതിരിയും മാറും. എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവില്ല. ആർക്കും കീഴ്പ്പെടില്ലെന്ന ഭാവം. തേങ്ങാവെട്ടുന്ന കത്തി ഇടയ്ക്ക് രാകിമിനുക്കും. ആരോഗ്യം ഇല്ലാതെ എന്തിന് ജീവിക്കുന്നു എന്ന് ചോദിച്ച് സ്വയം പുലഭ്യം പറയും. ഭാര്യയെയും മകനെയും ചെറുമക്കളെയും ചീത്ത വിളിക്കുന്നതും പതിവായി. വീട്ടിലും സ്ഥിരമായി വഴക്കാണ്. സുരേഷ് കുമാർ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ചതയം തൊട്ട് ഭീഷണി മുഴക്കി നടപ്പായിരുന്നു. മകന്റെ പക്ഷത്തുചേർന്ന് തന്നെ ചോദ്യം ചെയ്ത ഭാര്യയെ കിടപ്പുമുറിയിൽ വെട്ടിക്കൊന്നാണ് അയാൾ പക വീട്ടിയത്. മഴ കോരിച്ചൊരിയുന്ന രാത്രിയിൽ മകനും…
ബിഗ് ഷെഫ് നൗഷാദ് യാത്രയായി, അവസാനം സുഹൃത്തുക്കൾ അകന്നു സമ്പാദ്യം പൂർണമായും ഇല്ലാതായി.
പത്തനംതിട്ട ∙ ആരു കണ്ടാലും ഒന്നു നോക്കുന്ന വലിയ ശരീരവും നെയ്മണം നിറയുന്ന മട്ടൻ ബിരിയാണിയുമായിരുന്നു. നൗഷാദിന്റെ ട്രേഡ് മാർക്ക്. കേരളമെമ്പാടും ആരാധകരെ സൃഷ്ടിക്കാൻ സ്വന്ത ശരീരവും സ്വന്തം ബിരിയാണിയും നൗഷാദിനെ സഹായിച്ചു. മൂന്നു പതിറ്റാണ്ടിലേറെ പാചക കലയിൽ തിളങ്ങി നിൽക്കുക, ഇരുപതിനായിരത്തിലേറെ വേദികളിൽ സദ്യ ഒരുക്കുക, 10000 പേർക്ക് ഒരേ സദ്യയിൽ ബിരിയാണി വിളമ്പുക – കേറ്ററിങ് മേഖലയെ നൗഷാദ് പുതിയ തലങ്ങളിലേക്ക് എത്തിച്ചത് ഇങ്ങനെയാണ്. 10 പേർ മുതൽ 10,000 പേർക്കു വരെ ഒരേ നിലവാരത്തിൽ ഭക്ഷണം വിളമ്പാൻ കഴിഞ്ഞു. കേറ്ററിങ് രംഗത്ത് കോടിക്കണക്കിനു വരുമാന മൂല്യമുള്ള സ്ഥാപനമായി നൗഷാദ് കേറ്റേഴ്സിനെ അദ്ദേഹം വളർത്തി.മട്ടൻ വിഭവങ്ങളിലെ രുചിവൈവിധ്യം നൗഷാദിനു രാഷ്ട്രീയ – ചലച്ചിത്ര മേഖലകളിൽ ധാരാളം സുഹൃത്തുക്കളെ നേടിക്കൊടുത്തു.ഈ പ്രമുഖരുടെയെല്ലാം വീടുകളിലെ ചടങ്ങുകളിൽ നൗഷാദ് ഒഴിവാക്കാൻ കഴിയാത്ത സാന്നിധ്യമായി. നൗഷാദ് പല പ്രമുഖരുടെയും ചടങ്ങുകളിൽ…
കുട്ടികളെ …. സ്കൂൾ തുറക്കാറായേ …സ്കൂളിൽ പോകാൻ റെഡിയായിക്കോ
ഡൽഹിയിൽ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ ഒന്നിന് ഒമ്പതു മുതൽ 12ാം ക്ലാസുവരെ ആരംഭിക്കാനാണ് തീരുമാനം. സെപ്റ്റംബർ എട്ടിന് 6 മുതൽ 8 വരെയുള്ള ക്ലാസുകളും തുടങ്ങും. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) യോഗത്തിലാണ് തീരുമാനം. ഡിഡിഎംഎ രൂപീകരിച്ച വിദഗ്ധ സമിതി അടുത്ത മാസം മുതൽ സ്കൂളുകൾ ഘട്ടംഘട്ടമായി വീണ്ടുംതുറക്കാൻ ശുപാർശ ചെയ്തിരുന്നു.നിലവിൽ 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രവേശനത്തിനും ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കൂളുകൾ സന്ദർശിക്കാൻ അനുമതിയുണ്ട്. ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ടിൽ, സീനിയർ വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ ക്ലാസ് തുടങ്ങണമെന്നും തുടർന്നു മിഡിൽ, പ്രൈമറി ഗ്രേഡ് വിദ്യാർഥികൾക്കും ക്ലാസ് തുടങ്ങണമെന്നാണ് ശുപാർശ. കഴിഞ്ഞ വർഷം ഒക്ടോബറിൽ പല സംസ്ഥാനങ്ങളും സ്കൂളുകൾ ഭാഗികമായി തുറക്കാൻ തുടങ്ങിയപ്പോൾ, ഡൽഹി സർക്കാർ ഈ വർഷം ജനുവരിയിൽ 9-12 ക്ലാസുകൾക്ക് മാത്രമേ ഫിസിക്കൽ ക്ലാസുകൾ അനുവദിച്ചിരുന്നുള്ളൂ.…
സ്വന്തം ലിംഗത്തോട് തന്നെ വേണമായിരുന്നോ ഇത് ? വാർത്ത വൈറൽ
ആത്മഹത്യാശ്രമത്തിനിടെ മനഃപൂർവ്വം തന്റെ ലിംഗം ഛേദിച്ച വ്യക്തിക്ക് ജനനേന്ദ്രിയം വീണ്ടും ഘടിപ്പിച്ച് ഡോക്ടർമാർ. ഒരു കറിക്കത്തി ഉപയോഗിച്ച് തന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ മാനസികാസ്വാസ്‌ഥ്യം ഉള്ളയാളെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സർജറിക്ക് ശേഷം ഇയാൾക്ക് ആറാഴ്ചയ്ക്കുള്ളിൽ ഉദ്ധാരണം നേടാൻ കഴിഞ്ഞു. 34 വയസ്സുകാരനാണ് ഇയാൾ. പുനരുജ്ജീവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറിയപ്പോഴേക്കും തന്നെ ഇയാളുടെ ലിംഗം 23 മണിക്കൂറോളം ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു. ജനനേന്ദ്രിയം ഐസിൽ വയ്ക്കുകയും ആംബുലൻസിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം NHS ഫൗണ്ടേഷൻ ട്രസ്റ്റിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ശസ്ത്രക്രിയ വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരത്തിനായി, 15 മണിക്കൂറിനുള്ളിൽ ലിംഗം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് മുൻ കേസ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഡോക്ടർമാർ അയാളുടെ ലിംഗത്തിന്റെ അറ്റുപോയ ഭാഗം സ്റ്റമ്പിൽ ഘടിപ്പിക്കുകയും വീണ്ടും രക്തം ഒഴുകുന്നതിനായി രോഗിയുടെ കൈയിൽ നിന്ന് ഒരു സിര വച്ചുപിടിപ്പിക്കുകയും ചെയ്തു. രോഗിക്ക് മൂത്രമൊഴിക്കാൻ സഹായിക്കുന്നതിന് കത്തീറ്റർ ഘടിപ്പിച്ചു.…