‘മോനേ എനിക്കൊരു സിനിമ ചെയ്യണമെടാ’; നൗഷാദ് പറഞ്ഞത് കണ്ണീരോടെ ബാദുഷ, കുറുപ്പ് വൈറൽ

നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ആസിഫ് അലി, മനോജ് കെ. ജയൻ, അജു വർഗീസ്, വിനയ് ഫോർട്ട്, നിർമാതാവ് ആന്റോ ജോസഫ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ അനുസ്മരിച്ചു. ഇപ്പോഴിതാ നൗഷാദിനെ അനുസ്‍മരിച്ച് ബാദുഷ, ബാദുഷയുടെ വാക്കുകൾ ഇങ്ങനെ…ശ്രീ നൗഷാദ് അഞ്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നിച്ചൊരു സിനിമ ചെയ്യാൻ സാധിച്ചിട്ടില്ല. എങ്കിലും ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ടായിരുന്നു. കുരുക്ഷേത്ര എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നൗഷാദ് ഇക്കയെ പരിചയപ്പെടുന്നത്. അന്ന് കാശ്മീരിലെ കാർഗിലിൽ അദ്ദേഹം വന്നിരുന്നു. ഓക്സിജൻ ലഭ്യത വളരെ കുറഞ്ഞ പ്രദേശമാണ് കാർഗിൽ. 10 മിനിറ്റ് നടന്നാൽ നാം വല്ലാതെ കിതയ്ക്കും. അവിടേയ്ക്ക് വലിയ ശരീരവും വച്ച് അദ്ദേഹം നടന്നുവരുന്ന കാഴ്ച ഇന്നും മനസിലുണ്ട്. അവിടെ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണുന്നത്. പിന്നീട് പല…

‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്’: വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ സിദ്ദുവിന്റെ ഉപദേശകന്‍ രാജിവച്ചു

ന്യൂഡല്‍ഹി: കശ്മീരിനെക്കുറിച്ച്‌ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജിവച്ചു. ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടക്കി വച്ചിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്. യുഎന്‍ പ്രമേയങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായി, ഇന്ത്യയും പാക്കിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടിക്കി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നെങ്കില്‍ ആര്‍ട്ടിക്കിള്‍ 370, 35-എ എന്നിവയുടെ ആവശ്യകത എന്തായിരുന്നു? ഹരിസിങ് രാജാവുമായുള്ള പ്രത്യേക ഉടമ്ബടി എന്തായിരുന്നു? കരാറിന്റെ നിബന്ധനകള്‍ എന്താണെന്ന് ജനത്തോട് പറയൂ..’- അധ്യാപകന്‍ കൂടിയായ അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. മല്‍വീന്ദര്‍ സിങ് മാലിക്കിന്റെ പരാമര്‍ശത്തെ അപലപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, പരാമര്‍ശം രാജ്യവിരുദ്ധമാണെന്ന് പറഞ്ഞിരുന്നു. വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളില്‍ സംസാരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫ്ലാറ്റിൽ പൂട്ടിയിട്ടു പീഡനം: ‘ലൈംഗിക താൽപര്യത്തിനായി യുവതിയെ അടിമയാക്കി

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ പൂട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ മാര്‍ട്ടിന്‍ ജോസഫ് പെരുമാറിയത് മൃഗത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലെന്ന് കുറ്റപത്രം. ഒപ്പം താമസമാക്കിയ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ടായിരുന്നു പീഡനം. ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണു കുറ്റപത്രത്തിലെ ആരോപണം. മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് അടക്കം 5 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. യുവതിയുടെ നഗ്ന വീഡിയോയും ചിത്രീകരിച്ചിരുന്നു. പ്രതിക്കെതിരേ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ലഹരിമരുന്ന് ഇടപാടില്‍ അന്വേഷണം തുടരുന്നു. കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണു പരാതിക്കാരി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്ബോഴാണു യുവതി മാര്‍ട്ടിനെ പരിചയപ്പെട്ട് മറൈന്‍ഡ്രൈവിലെ ഫ്‌ളാറ്റില്‍ ഒരുമിച്ചു താമസം തുടങ്ങിയത്. ക്രൂരപീഡനം സഹിക്കാന്‍ കഴിയാതെ ഒരു ദിവസം രക്ഷപ്പെട്ട യുവതി…

ഹൃദയാഘാതം മൂലം ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിന് സ്‌ട്രോക്; ക്രിസ് കെയ്ന്‍സിന്റെ ഇരു കാലുകളും തളര്‍ന്നു

മെല്‍ബണ്‍: ( 27.08.2021) ഹൃദയാഘാതം മൂലം ജീവന്‍രക്ഷാ ശസ്ത്രക്രിയയ്ക്കു വിധേയനായ ന്യൂസീലന്‍ഡിന്റെ മുന്‍ ഓള്‍റൗന്‍ഡര്‍ ക്രിസ് കെയ്ന്‍സിന്റെ ഇരു കാലുകളും തളര്‍ന്നതായി റിപോര്‍ട്. സിഡ്‌നിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകളുടെ ചലനശേഷി നഷ്ടമായത്. കാലുകള്‍ തളര്‍ന്നതോടെ ഓസ്ട്രേലിയയിലെ സ്പെഷ്യലിസ്റ്റ് സ്പൈനല്‍ ആശുപത്രിയില്‍ കെയ്ന്‍ ചികിത്സ തേടും. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കെയ്ന്‍സ് ജീവരക്ഷാ ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ട്. തിരികെ വീട്ടിലെത്തിയെങ്കിലും ക്രിസ് ഇപ്പോളും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലാണ് താരം താമസിക്കുന്നത്. കെയ്ന്‍സിന്റെ നില മെച്ചപ്പെടുത്താന്‍ വേണ്ട ചികിത്സയെല്ലാം നല്‍കുന്നുണ്ടെന്നും പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്നും കെയ്ന്‍സിന്റെ കുടുംബം പറഞ്ഞു. ഹൃദയ ധമനികള്‍ പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്‍ന്നാണ് കെയ്ന്‍സിനെ ഓഗസ്റ്റ് ആദ്യ വാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍പും ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുണ്ട് കെയ്ന്‍സ്. 2004ലാണ് ക്രിസ്…

കോവിഡൊക്കെ എന്ത് ? നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പോലീസ്

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ഉ​ത്സ​വാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ച്​ സി​റ്റി പൊ​ലീ​സ്​ എം​പ്ലോ​യീ​സ്​ സ​ഹ​ക​ര​ണ സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ്. 2,751 പേ​രാ​ണ്​ വോ​ട്ട​ര്‍മാ​ർ. രാ​വി​ലെ മ​ു​ത​ൽ ഹാ​ളി​െൻറ മു​ൻ​ഭാ​ഗ​ത്തെ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​വും ശ്രീ​ക​ണ്​​ഠേ​ശ്വ​ര ക്ഷേ​ത്രം റോ​ഡു​മെ​ല്ലാം പൊ​ലീ​സു​കാ​രാ​ൽ നി​റ​ഞ്ഞി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ലം ആ​രും പാ​ലി​ച്ചി​ല്ല. പൊ​ലീ​സു​കാ​ർ മാ​സ്​​ക്​ ധ​രി​ച്ചെ​ങ്കി​ലും കൂ​ട്ടം​കൂ​ടി​യാ​ണ്​ പ​രി​സ​ര​ത്തെ​ല്ലാം നി​ന്ന​ത്. ​ഒ​രേ​സ​മ​യം അ​ഞ്ഞൂ​റി​ലേ​റെ ആ​ളു​ക​ളാ​ണ്​ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത് എ​ന്നാ​ണ്​ പ​രി​സ​ര​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞ​ത്​. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ർ സൗ​ഹൃ​ദം പു​തു​ക്കി​യും ഏ​റെ​നേ​രം ഇ​വി​െ​ട ത​മ്പ​ടി​ച്ചു. വോ​​ട്ടെ​ണ്ണ​ൽ പൂ​ർ​ത്തി​യാ​കും​വ​രെ​യും ആ​ൾ​ക്കൂ​ട്ടം തു​ട​ർ​ന്നെ​ങ്കി​ലും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​ര​ട​ക്കം കാ​ഴ്​​ച​ക്കാ​രാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കീ​ട്ട് നാ​ലു​വ​രെ ശ്രീ​നാ​രാ​യ​ണ സെൻറി​ന​റി ഹാ​ളി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. അതേസമയം ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​​ർ​ക്കെ​തി​രെ പോ​ലും സാ​മൂ​ഹി​ക അ​ക​ലം പ​റ​ഞ്ഞ്​ പി​ഴ ചു​മ​ത്തു​ന്ന പൊ​ലീ​സു​കാ​ർ ഒ​ന്ന​ട​ങ്കം നി​യ​മ​വി​രു​ദ്ധ​മാ​യി ത​മ്പ​ടി​ച്ച​ത്​ വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ൽ അ​മ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സേ​ന​യി​ലെ എ​ൽ.​ഡി.​എ​ഫ്​ -യു.​ഡി.​എ​ഫ്​ അ​നു​കൂ​ല…

ഇരിക്കപ്പൊറുതി തരത്തില്ലെന്ന് പോലീസ്; കാണിച്ച് തരാമെന്ന് ഇ ബുൾജെറ്റ്, വീഡിയോ വൈറൽ

ഇല്ലാത്ത കേസുണ്ടാക്കി അകത്തിടുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായി ഇ ബുൾജെറ്റ് സഹോദരൻമാരായ ലിബിനും എബിനും. യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച പുതിയ വീഡിയോയിലാണ് പൊലീസിനെതിരെ സഹോദരൻമാരുടെ ആരോപണം. പൊലീസിനെതിരെ പ്രതികരിച്ചാൽ ഇല്ലാത്ത കേസിൽ കുടുക്കുമെന്നും വീട്ടിൽ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ലിബിനും എബിനും പറയുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെന്റ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും തങ്ങളുടെ ലൈസൻസ് റദ്ദാക്കാനുള്ള നോട്ടീസ് നിലനിൽക്കുന്നതല്ലെന്നുമാണ് ഇരുവരുടേയും വാദം. മറ്റൊരു സംസ്ഥാനത്ത് നടന്ന കാര്യത്തിന് ഇവിടെ എങ്ങനെയാണ് നടപടി എടുക്കുകയെന്നാണ് അഡ്വക്കേറ്റിന് ഒപ്പമുള്ള പുതിയ വ്ലോഗിലൂടെ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ പ്രതികരണം. ക്യാമറ, ഫോണുകൾ എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും അതിപ്പോൾ എവിടെയാണെന്ന് അറിയില്ല. ഈ പൊലീസുകാർക്ക് വെറുതെ എന്തും എഴുതിക്കൂട്ടാം, കാണിച്ചുകൂട്ടാം. നഷ്ടപ്പെടുന്ന നമ്മുടെ ഭാവി വിഷയമേയല്ല. എല്ലാ രീതിയിലും കഷ്ടപ്പെടുത്തുന്നു. സമൂഹത്തിൽ ഇല്ലാതാക്കാനും ശ്രമം നടത്തുന്നു. ഇനി ഒന്നിനും ഇല്ലാ എന്ന്…

ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, സീരിയലിലെ കാമുകൻ ഇനി ജീവിതനായകൻ

വളരെ വർഷങ്ങൾക്ക് മുൻപ് നടൻ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിൽ അരങ്ങേറിയ നായികയാണ് ചന്ദ്ര ലക്ഷ്മൺ. പിന്നെ ഒരു നീണ്ട ഇടവേളയ്‌ക്കു ശേഷം ചന്ദ്ര സീരിയൽ രംഗത്തിലൂടെയാണ് തിരികെയെത്തിയത്. ‘സ്വന്തം സുജാത’ എന്ന പരമ്പരയിലെ നായികാ വേഷം ചന്ദ്രയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. സ്വന്തം എന്ന പരമ്പരയിൽ ചന്ദ്ര അവതരിപ്പിച്ച സാന്ദ്ര നെല്ലിക്കാടൻ എന്ന കഥാപാത്രം മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും വെറുക്കുന്ന ഒരു കഥാപാത്രം കൂടിയാണു.. വില്ലത്തി വേഷങ്ങളിൽ നിന്നും മാറി ‘സ്വന്തം സുജാത’ എന്ന പരമ്പരയിലേക്ക് എത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സുജാതയായി ചന്ദ്ര മാറി. ഇപ്പോഴിതാ താരത്തിന് വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആരാധകർ എപ്പോഴും ചന്ദ്രയോട് ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു, ചന്ദ്രയുടെ വിവാഹം എന്നാണെന്ന്.. ഈ ചോദ്യങ്ങൾക്കെല്ലാം ഉള്ള മറുപടിയായിട്ടാണ് ചന്ദ്ര ഇപ്പോൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരം തന്റെ വിവാഹവാർത്ത പങ്കുവച്ചത്. സ്വന്തം…

പൂർണ്ണ വിവസ്ത്രയായി ലൈവിൽ എത്തി നടി; മൂക്കത്ത് വിരൽ വെച്ച് ആരാധകർ, വീഡിയോ വീണ്ടും വൈറൽ

നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അകപ്പെട്ട നീലചിത്ര നിർമ്മാണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ഗഹന വസിഷ്ട് 3 ആഴ്ച്ച മുൻപാണ് ജാമ്യത്തിലിറങ്ങിയത്. അതിന്റെ അടുത്ത ദിവസം സമൂഹമാധ്യമങ്ങളിൽ പൂർണവിവസ്ത്രയായി എത്തിയ നടിയുടെ പ്രതിഷേധമാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. യാതൊരു വസ്ത്രവും ധരിക്കാതെ എത്തിയെങ്കിലും അത് മോശമാണെന്ന് ആരും പറയില്ല എന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ വസ്ത്രം ധരിച്ചാൽ ചില ആളുകൾ ആണെന്ന് പറയും. ഇതാണ് കാപട്യം എന്ന് ഗഹന കുറിച്ചിരുന്നു. നടിയും മോഡലുമായ ഗഹന വസിഷ്ട്നെ കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഗഹനയോട് കൈക്കൂലി നൽകിയാൽ അറസ്റ്റ് ഒഴിവാക്കാമെന്ന് പോലീസ് അറിയിച്ചിരുന്നു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നാലു മാസത്തിനു ശേഷമാണ് താരത്തിന് ജാമ്യം ലഭിച്ചത്. ഇതിനിടയിൽ മൂന്നാമതൊരു കേസിൽ…

മരണ കാരണം അറ്റാക്ക് അല്ല ? നടൻ വിവേകിന്റെ മരണത്തിൽ വഴിതിരുവോ ?

തമിഴിന്റെ മാത്രമായിരുന്നില്ല തെന്നിന്ത്യയുടെ തന്നെ ഇഷ്ട്ട താരങ്ങളിൽ ഒരാളായിരുന്നു ഹാസ്യ താരം വിവേക്. താരത്തിന്റെ മരണം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. ഇപ്പോഴിതാ നടന്‍ വിവേകിന്‍റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കോവിഡ് വാക്‌സീന്‍ എടുത്ത്, രണ്ടു ദിവസത്തിനു ശേഷമാണു വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ 17നാണ് വിവേക് അന്തരിച്ചത്. കോവിഡ് വാക്‌സീന്‍ എടുത്തതാണു മരണകാരണമെന്ന തരത്തില്‍ പ്രചാരമുണ്ടായിരുന്നു. നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്തു വന്നത്. പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. പരമോന്നത ബഹുമതിയായ പദ്മശ്രീ വരെ ലഭിച്ച താരത്തിന്റെ പെട്ടന്നുള്ള വിടവാങ്ങൽ ആണ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദന ഹാർട്ട് അറ്റാക്ക് ആയി മാറുവാൻ നിമിഷങ്ങൾ മതിയായിരുന്നു. വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ…

ആമ ‘ഉഗ്രൻ’ മാംസഭുക്കുക്കൾ; പക്ഷിയെ പച്ചക്ക് വിഴുങ്ങുന്ന ആമയുടെ വീഡിയോ പുറത്ത്

ഇത്രയും കാലം സസ്യഭുക്കാണെന്നു കരുതിയ ഒരു ജീവിവർഗം മറ്റു ജീവികളെ കൊന്നു ഭക്ഷണമാക്കുന്ന മാംസഭുക്കാണെന്ന് തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ് ജന്തുശാസ്ത്ര ഗവേഷകർ.ഒരു കൂറ്റൻ ആമ ഒരു പക്ഷിക്കുഞ്ഞിനെ പിന്തുടർന്ന് ആക്രമിച്ചു കൊന്നു ഭക്ഷണമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സേഷ്യലിൽസിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇത്. കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്. ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പില്‍ ഇരിക്കുകയാണ് പക്ഷിക്കുഞ്ഞ്. ഇതിനെ പിടികൂടാന്‍ ആമ മന്ദഗതിയില്‍ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. പറക്കാന്‍ കഴിയാത്തതിനാല്‍ പക്ഷിക്കുഞ്ഞിന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പക്ഷിക്കുഞ്ഞിനെ വായിലാക്കാന്‍ ആമ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പക്ഷിക്കുഞ്ഞ് മരക്കൊമ്പില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. സീഷെല്‍സിലെ കൂറ്റന്‍ ആമ പക്ഷിയെ വേട്ടയാടി പിടിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കറന്റ് ബയോളജി എന്ന ജേര്‍ണലിലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു