മന്ത്രി എ കെ ശശീന്ദ്രന് ആശ്വാസമായി പൊലീസ് റിപ്പോർട്ട്. കുണ്ടറ പീഡന പരാതിയിൽ മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയാണ് റിപ്പോർട്ട്. മന്ത്രിക്കെതിരെ കെസെടുക്കാനാവില്ലെന്ന് കാണിച്ച് ശസ്താംകോട്ട ഡി.വൈ.എസ്.പി. കൊല്ലം റൂറൽ എസ്.പിക്കാണ് റിപ്പോർട്ട് നൽകിയത്. മന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന നിയമോപദേശവും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഫോൺ വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നാണ് കഴിഞ്ഞ ദിവസം സർക്കാരിന് ലഭിച്ച നിയമോപദേശം. പീഡന പരാതി തീർപ്പാക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇരയുടെ പിതാവിനെ ഭീക്ഷണിപ്പെടുത്തിയെന്ന പരാതി നിലനിൽക്കില്ലെന്നായിരുന്നു നിയമോപദേശം. നല്ല രീതിയിൽ തീർക്കണം എന്ന മന്ത്രിയുടെ ഭാഷാ പ്രയോഗത്തിൽ തെറ്റായിട്ട് ഒന്നുമില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. സംഭവം ‘നല്ല നിലയിൽ പരിഹരിക്കണ’മെന്നു പരാതിക്കാരിയുടെ പിതാവിനോട് മന്ത്രി ഫോണിൽ പറഞ്ഞത് ഒത്തുതീർപ്പ് ശ്രമമോ ഭീഷണിയോ അല്ലെന്ന് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിലെ വാക്കുകൾ ഉദ്ധരിച്ചുള്ള നിയമോപദേശത്തിൽ പറഞ്ഞിരുന്നു. ‘നല്ലപോലെ’ എന്നതിന് നല്ലവണ്ണം, ശരിയായിട്ട്,…
Day: August 25, 2021
ഇന്ദ്രജിത്തിന് മകൾ കൊടുത്ത പണി കണ്ടോ ? വീണ്ടും വൈറലായി വീഡിയോ
മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ് നടൻ ഇന്ദ്രജിത്തും പൂർണിമയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളും മക്കളുടെ ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ 2020 ൽ ഇന്ദ്രജിത്തിന് മക്കൾ പിറന്നാൾ ആശംസകൾ നേരുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. പല പല കാര്യങ്ങളോട് താൽപര്യവും ഇഷ്ടവുമുള്ളവരാണ് പല നടീ നടന്മാരും, ചിലർക്ക് വാഹനങ്ങളോടായിരിക്കും മറ്റുചിലർക്ക് കുക്കിംഗ് ങിലായിരിക്കും എന്നാൽ ഇവിടെ വ്യത്യസ്തമായ മൃങ്ങങ്ങളുടെ തമാശ നിറഞ്ഞ വിഡിയോകൾ കണ്ട് രസിക്കുന്ന ഇന്ദ്രൻജിത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഈ രസകരമായ വീഡിയോ ഇന്ദ്രജിത്തിന്റെ മകൾ പാർത്ഥന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നതും. മലയാള സിനിമയിലെ ഏറ്റവും വലിയ താരകുടുംബങ്ങളിലൊന്നാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. അച്ഛനും അമ്മയും അനിയനും ഭാര്യയും മക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നു. സിനിമാ കുടുംബം എന്നതിലുപരി നല്ല…
നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം ഭയപ്പെട്ടു എന്നല്ല: വിഡിയോയുമായി ബാല
പുതിയ ജീവിതത്തിലേക്ക് ഫ്രെയിം തിരിച്ചു വച്ചിരിക്കുകയാണ് നടൻ ബാല. പുതിയ ജീവിത പങ്കാളിയൊടൊത്തുള്ള ആദ്യത്തെ ഓണാഘോഷത്തിന്റെ ത്രില്ലിലാണ് ബാലയും ഭാര്യ എലിസബത്തും. എന്നാലിപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വളരെയേറെ ബുദ്ധിമുട്ടുകളിലൂടെയാണ് താൻ കടന്നുപോയതെന്ന് ബാല പറയുന്നു. നിശബ്ദനായി ഇരിക്കുന്നു എന്നതിനർഥം നിങ്ങളെ ആരെയും പേടിച്ചല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാവപ്പെട്ട കുട്ടിക്ക് മൊബൈൽ സഹായമായി നൽകുന്ന വിഡിയോ പങ്കുവച്ചാണ് ബാല ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യ എലിസബത്തും ബാലയ്ക്കൊപ്പം ഉണ്ടായിരുന്നു. ബാലയുടെ വാക്കുകൾ ഇങ്ങനെ … ദൈവത്തിനു നന്ദി. ഭീരുക്കൾ ഒരുപാട് അഭിനയിക്കും. എന്നാൽ നിശബ്ദരായി ഇരിക്കുന്നവര്‍ പ്രവർത്തകളിലൂടെയാണ് ചെയ്ത് കാണിക്കുക. ഞാൻ നിശബ്ദനായി ഇരിക്കുന്നതിനർഥം പേടിച്ചിരിക്കുക എന്നല്ല. ജീവിതത്തിലെ യഥാർഥ യാത്ര എന്തെന്ന് ഞാൻ തിരിച്ചറിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. എന്നാൽ ദൈവത്തിന്റെ കവചം എന്നെ സുരക്ഷിതനാക്കി. നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എന്നെ…
കൊല്ലാൻ വരുന്നേയെന്ന് അലറിവിളിച്ച് യുവാവ് പോലീസ് സ്റ്റേഷനിൽ; പക്ഷെ പോലീസുകാർ കണ്ടത്…
സുഹൃത്തുക്കൾ കൊല്ലാൻ വരുന്നയെന്ന് അലറിക്കൊണ്ട് മൂന്നാർ പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഒരുരാത്രി മുഴുവൻ ഉദ്യോഗസ്ഥർക്ക് തലവേദനയായി. രാത്രി 12 മണിയോടെ മൂന്നാർ സ്റ്റേഷനിലുള്ള പോലീസുകാർ കണ്ടത്, എന്നെ കൊല്ലാൻ വരുന്നേയെന്ന് അലറിക്കൊണ്ട് ബൈക്കിൽ വരുന്ന യുവാവിനെയാണ്. സുഹൃത്തുക്കളാണ് കൊല്ലാൻ വരുന്നതെന്നും രക്ഷിക്കണമെന്നും ഇയാൾ പറഞ്ഞു. പോലീസ് റിസോർട്ടിലെത്തി സുഹൃത്തുക്കളെ പിടിച്ചു. അവർ ഒന്നുമറിയാതെ കണ്ണുമിഴിച്ചു. ഇവരെ ചോദ്യംചെയ്തപ്പോൾ, അങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന് പോലീസിന് ബോധ്യമായി. തുടർന്ന് പോലീസ്, യുവാവിനെ സമാധാനിപ്പിച്ച് ഇവർക്കൊപ്പം റിസോർട്ടിലേക്കയച്ചു. ആശ്വസിച്ചിരിക്കുമ്പോഴാണ് വെളുപ്പിന് മൂന്നുമണിക്ക് പഴയമൂന്നാർ മൂലക്കടയിലെ റിസോർട്ട് ഉടമയുടെ ഫോൺ പോലീസിന് വരുന്നത്. ഒരു യുവാവ്, തന്നെ ആരോ കൊല്ലാൻ വരുന്നെന്നും പറഞ്ഞ് തന്റെ റിസോർട്ടിൽ ബഹളംവെയ്ക്കുന്നെന്നായിരുന്നു ഫോൺ. അവിടെയെത്തിയ പോലീസ് കണ്ടത് ആദ്യസംഭവത്തിലെ യുവാവിനെത്തന്നെ. പോലീസ് ഇയാളെ സ്റ്റേഷനിലെത്തിച്ചു. പരസ്പരവിരുദ്ധമായ സംസാരം ഇവിടെയും തുടർന്നു. ഇതോടെ ഇയാളെ അകത്തും പുറത്തുമിരുത്താനാകാതെ പോലീസ് വിഷമിച്ചു.…
പെട്രോൾ ഡീസൽ വണ്ടികൾക്ക് ഗുഡ്‌ബൈ; വരുന്നു സൈക്കിൾ ട്രാക്ക്
സൈക്കിൾ കൂടുതൽ പ്രചാരത്തിൽ വരുന്ന കാലഘട്ടമാണിത്. ഇപ്പോഴിതാ സൈക്കിൾ സവാരിയെ പ്രോത്സാഹിപ്പിക്കാൻ ജില്ലയിലെ ആദ്യ സൈക്കിൾ ട്രാക്ക് കണ്ണൂരിൽ ഒരുങ്ങുന്നു. ഇത് സൈക്കിൾ യാത്രികർക്കു ഇത് ഏറെ പ്രയോജനകരമാകും. 418 മീറ്റർ ആണു ട്രാക്കിന്റെ ദൂരം. 2.20 മീറ്റർ വീതിയിലുമാണ് ട്രാക്ക്. 39 ലക്ഷം രൂപ ചെലവിലാണ് ട്രാക്ക് സജ്ജമാക്കിയത്. സൈക്കിൾ സർവീസ് ആരംഭിക്കുന്നതിലൂടെ വലിയ ഗുണമാണ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാം, തിരക്കേറിയ ഭാഗങ്ങളിൽ എളുപ്പം എത്താൻ കഴിയുക, അപകട സാധ്യത ഇല്ലായ്മ, ആരോഗ്യ സംരക്ഷണം, ശുചിത്വ നഗരമായി മാറൽ തുടങ്ങിയവ പ്രത്യേകതകളാണ്. മോട്ടർ വാഹനങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് നഗരത്തിലെ റോഡുകളിൽ നിന്ന് അപ്രത്യക്ഷമായ സൈക്കിൾ സവാരി നഗരങ്ങളിൽ തിരിച്ചു വരുന്നത് പുതിയ റോഡ് സംസ്കാരം ഉണ്ടാക്കും. കോർപറേഷൻ ആയതോടെ കണ്ണൂർ വളരുന്ന നഗരമായി മാറി. നിലവിൽ കണ്ണൂർ കോർപറേഷൻ പരിധിയിൽ പഴയ…
പാമ്പുകൾക്കു രാഖി കെട്ടാൻ ശ്രമം; മൂര്‍ഖന്റെ കടിയേറ്റ് യുവാവ് മരിച്ചു, വീഡിയോ വൈറൽ
രക്ഷാബന്ധന്‍ ദിനമായിരുന്ന ഓഗസ്റ്റ് 22ന് ബിഹാറിലെ സാരൺ ജില്ലയിലുണ്ടായത് വേദനിപ്പിക്കുന്ന ഒരു സംഭവമായിരുന്നു. മനുഷ്യരെക്കൂടാതെ മറ്റു സഹജീവികളെക്കൂടി സാഹോദര്യത്തോടെ കാണാനുള്ള യുവാവിന്റെ ശ്രമം ദുരന്തത്തില്‍ കലാശിച്ചതിന്റെ വാര്‍ത്തയാണ് ബിഹാറില്‍നിന്ന് വരുന്നത്.സരണ്‍ ജില്ലയിലെ മാന്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ എന്ന യുവാവ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചത്. മൂര്‍ഖന് രാഖി കെട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന യുവാവിനെയാണ് വീഡിയോയില്‍ കാണുന്നത്. തന്റെ കൈവശമുള്ള രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കാനായിരുന്നു ഇരുപത്തിയഞ്ചുകാരനായ യുവാവിന്റെ ശ്രമം. കൗതുകത്തോടെ നിരവധി നാട്ടുകാർ ചുറ്റും കൂടിയിരുന്നു. പലരും മൊബൈൽ ഫോണിൽ വിഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഇതിനിടെ ഇയാളുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാമ്പുകളെ പിടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന ആളാണ് മന്‍മോഹന്‍…
സഹകരണ ബാങ്ക് അഴിമതി: സിപിഎമ്മിനെതിരേ സിപിഐ; പ്രസിഡന്റും സിപിഎം അംഗങ്ങളും ഭരണസമിതിയെടുക്കുന്ന തീരുമാനങ്ങള്‍ കൃത്യമായി അറിയിക്കുന്നില്ലെന്ന് സിപിഐ
ഇടുക്കി: ഇടത് മുന്നണി ഭരിക്കുന്ന ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അഴിമതി ആരോപണവുമായി ഭരണകക്ഷി അംഗങ്ങള്‍. ഭരണകക്ഷിയിലെ സിപിഐ അംഗങ്ങളാണ് ആരോപണമുന്നയിക്കുന്നത്. വ്യാജ പട്ടയം പോലും സ്വീകരിച്ച് നിരവധി പേര്‍ക്ക് വന്‍തുക ബാങ്ക് വായ്പ നല്കിയിട്ടുള്ളതായും ബാങ്കിന്റെ സുപ്രധാന വിവരങ്ങള്‍ പോലും ഭരണകക്ഷി അംഗങ്ങളായ തങ്ങളെ അറിയിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പിന് പിന്നാലെ സംസ്ഥാനത്തെമ്ബാടും ഇടത് മുന്നണി ഭരിക്കുന്ന ബാങ്കുകളില്‍ വലിയ ക്രമക്കേട് നടക്കുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ചിന്നക്കനാലിലും ഇത്തരത്തില്‍ തട്ടിപ്പ് നടന്നത് ശരിവയ്ക്കുന്നതാണ് ഇന്നലെ പുറത്ത് വന്ന സിപിഐ അംഗങ്ങളുടെ കത്ത്. 11 അംഗ ഭരണ സമിതിയില്‍ മൂന്നു പേരാണ് സിപിഐക്കുള്ളത്. ഇവരാണ് 12 ചോദ്യങ്ങളടങ്ങുന്ന കത്ത് 2020 ജൂലൈ രണ്ടിന് ബാങ്ക് സെക്രട്ടറിക്ക് കൈമാറിയത്. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും ഇതിന് മറുപടി ലഭിച്ചിട്ടില്ല. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ എത്രപേര്‍ക്ക് കാര്‍ഷിക…
വനിതാ നേതാവിനോട് അശ്ലീല സംഭാഷണം; വീഡിയോ പ്രചരിച്ചതോടെ രാജിവെച്ച് തമിഴ്‌നാട് ബിജെപി ജനറല്‍ സെക്രട്ടറി കെ.ടി.രാഘവന്‍; വിവാദത്തില്‍ കൂടുല്‍ അന്വേഷണത്തിന് ഉത്തരവിട്ട് പാര്‍ട്ടി
ചെന്നൈ: വനിതാ നേതാവിനോട് അശ്ലീല സംഭാഷണം നടത്തിയ വീഡിയോ പുറത്തായതിന് പിന്നാലെ തമിഴ്‌നാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.രാഘവന്‍ രാജിവച്ചു. കഴിഞ്ഞ ദിവസമാണ് അര്‍ധനഗ്‌നനായി പൂജാമുറിയില്‍ ഇരുന്ന് അശ്ലീല സംഭാഷണം നടത്തുന്ന വീഡിയോ പുറത്ത് വന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ നേരിട്ട് അംഗത്വം നല്‍കിയ വ്‌ലോഗര്‍ മദന്‍ രവിചന്ദ്രനാണു പാര്‍ട്ടിയെ ഞെട്ടിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ബിജെപി നിയോഗിച്ചു.ചെങ്കല്‍പേട്ടില്‍ നിന്നുള്ള വനിതാ പ്രാദേശിക നേതാവുമായി നടത്തിയ വിഡിയോ കോള്‍ ദൃശ്യങ്ങളാണ് ഇതിലുള്ളത്. നേരത്തേ ഇതുസംബന്ധിച്ചു തമിഴ് പത്രത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത് വന്‍ വിവാദമായിരുന്നു. പല മുതിര്‍ന്ന നേതാക്കളും സമാന രീതിയില്‍ പെരുമാറുന്നതായും മദന്‍ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ അടക്കമുള്ള നേതാക്കളെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തിയിരുന്നുവെന്ന് മദന്‍ അവകാശപ്പെട്ടു. മാസങ്ങള്‍ക്കു…
തൃക്കാക്കര നഗരസഭ വിവാദം; നഗരസഭാ ചെയര്‍പേഴ്സണെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍
തൃക്കാക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ഓണസമ്മാനമായി പണം നല്‍കിയ വിവാദത്തിന് പിന്നില്‍ നഗരസഭാ ചെയര്‍പേഴ്സണെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ചെയര്‍പേഴ്സന്‍റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ക്കിടയിലെ ഗ്രൂപ്പുകളിയാണ് വിവാദത്തിന് പിന്നില്‍. ഭരണകക്ഷി അംഗങ്ങള്‍ സിപിഎമ്മുമായി ചേര്‍ന്നു ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പ്രതിപക്ഷത്തിന്‍റെ മറ്റ് പരാതികളില്‍ നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടത്തുകയാണ്.
യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിപ്പിക്കാന്‍ പാസ്റ്ററെ ജീവനോടെ കുഴിയില്‍ മൂടി; മൂന്നു ദിവസം കഴിഞ്ഞ് മൃതദേഹം പുറത്തെടുത്തു
സാംബിയ: യേശുവിനെ പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തനിക്കും സാധിക്കുമെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന് പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം താനും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കയിലെ സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ പാസ്റ്ററായ ജെയിംസ് സക്കാറയാണ് (22) മരിച്ചത്. വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാള്‍ കൈകാലുകള്‍ ബന്ധിച്ച് കുഴിയില്‍ ഇറങ്ങി കിടന്നത്. സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നു പേര്‍ക്കെതിരെ അധികൃതര്‍ കേസെടുത്തു. മരിച്ച നിലയില്‍ കണ്ടെത്തിയപ്പോഴാണ് ഇവര്‍ സംഭവം പൊലീസിനെ അറിയിക്കുന്നത്. സഹായികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്. തന്നെ മണ്ണിട്ട് മൂടണമെന്നും മൂന്നു ദിവസത്തിന് ശേഷം ജീവനോടെ ഇവിടെത്തന്നെ ഉണ്ടാകുമെന്നും ഇയാള്‍ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു. ഇത് അനുയായികള്‍ വിശ്വസിക്കുകയും മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോള്‍ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.