തിരുവോണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് തിരുവോണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യ മനസ്സുകളില്‍ പകരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയുടെ ആശംസാ സന്ദേശം: ‘ഒരുമയുടെയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീര്‍ത്തും പുതുവസ്ത്രങ്ങള്‍ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്ബാടുമുള്ള മലയാളികളാകെ ഓണത്തെ വരവേല്‍ക്കുകയാണ്. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളില്‍ പകരുന്നത്. ഈ ഓണക്കാലവും പുതിയ പ്രതീക്ഷകള്‍ നമ്മളില്‍ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു നല്ല നാളേകള്‍ക്കായി നമുക്കൊരുമിച്ച്‌ മുന്നേറാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം തിരുവോണ ദിനാശംസകള്‍ നേരുന്നു.’

ബാലയ്‌ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവോ?; സംശയത്തില്‍ ആരാധകര്‍

മലയാള നടന്‍ ബാലയുടെ വിവാഹവുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പരക്കുന്നത് .എന്നാല്‍, സെപ്റ്റംബര്‍ അഞ്ചിന് താന്‍ വിവാഹിനാകുന്നുവെന്ന് താരം തന്നെ പറഞ്ഞതായി തമിഴ് മാധ്യമങ്ങളിലും വാര്‍ത്ത വന്നിരുന്നു. നടന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.കൈകളില്‍ ചായം മുക്കി ചാര്‍ട്ട് പേപ്പറില്‍ ബാല വെഡ്സ് എല്ലു എന്ന് എഴുതുന്നു. കൂടെ യഥാര്‍ഥ സ്‌നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നും കുറിച്ചിട്ടുണ്ട്. കൂടാതെ വിഡിയോയില്‍ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയെയും കാണാവുന്നതാണ് .2010ലായിരുന്നു ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള വിവാഹം നടന്നത് .മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും.എന്നാല്‍,2019-ല്‍ വിവാഹമോചിതരാവുകയും ചെയ്തു . ഏക മകള്‍ അവന്തിക അമ്മയ്ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവര്‍ വേര്‍പിരിഞ്ഞത്.

ഒറ്റ രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിച്ച മലയാളി ദമ്പതികള്‍;പേടിച്ചുവിറച്ചിരുന്ന 4 പെണ്‍കുട്ടികള്‍

ഒരു മുബൈ യാത്രക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍. ചേച്ചി അനിയത്തിമാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് ഭയന്നു വിറച്ചിരിക്കുന്നു. സ്വാഭാവികമായും നോക്കി ഒന്നു സഹതപിച്ചു തങ്ങളുടെ തിരക്കുകളിലേക്ക് നടന്നു പോവുകയാണ് ആരും ചെയ്യുക. എന്നാല്‍ കരുണയുടെ കരങ്ങള്‍ അവര്‍ക്കു നേരെ നീണ്ടത് ആ ജീവിതങ്ങളെ മാറ്റിമറിച്ചു. വേണമെങ്കില്‍ കണ്ടില്ലെന്ന് നടിക്കാമായിരുന്നു. അല്ലെങ്കില്‍ പോലീസിനെ ഏല്‍പ്പിച്ച്‌ ആ ജീവിതങ്ങളെ വിധിയ്ക്ക് വിട്ടു നല്‍കാമായിരുന്നു. പക്ഷേ, കോട്ടയംകാരായ തോമസിനും നീനക്കും അങ്ങനെ അവരെ ഉപേക്ഷിച്ചു പോവാന്‍ തോന്നിയില്ല. പേടിച്ചുവിറച്ച്‌ സ്റ്റേഷനില്‍ ഒറ്റയ്ക്കായ ആ പിഞ്ചോമനകളെ ചേര്‍ത്തുപിടിച്ചു. അവരോടു സംസാരിച്ചു, ആശ്വസിപ്പിച്ചു. യാത്ര മാറ്റിവെച്ച്‌ അവരെയും കൊണ്ട് നാട്ടിലേക്കു തിരിച്ചു.. പിന്നീട് അവരെ തങ്ങളുടെ മക്കളായി വളര്‍ത്താന്‍ തോമസും നീനയും തീരുമാനിച്ചു. 2019ലായിരുന്നു സംഭവം. പുതുപ്പള്ളി പേരേപ്പറമ്ബില്‍ പി.എ.തോമസിനും നീനയ്ക്കും ഒരു മുംബൈ യാത്രയുണ്ടായിരുന്നു. എന്നാല്‍ ടിക്കറ്റ് കിട്ടിയില്ല. പുണെയ്ക്ക്…

കണ്ണിൽ ചോരയില്ലേ ? പൊലീസുകാരുടെ മറവിൽ ജനങ്ങളെ പിഴിയുന്നതിനേക്കാൾ ഭേദം കക്കാനിറങ്ങുന്നതാണ് പിണറായി…

കോവിഡ് കാലത്ത് പോലീസുകാർക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരിശോധനയുടെ പേരിൽ ജനങ്ങളെ പിഴിയുകയാണ് സർക്കാർ. കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പൊതു ജനങ്ങളിൽ നിന്നും പിടിച്ചു പറി നടത്തുകയാണെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് തലസ്ഥാനത്തെ റോഡുകളിൽ നിന്നും ഇന്ന് രാവിലെ കാണാൻ സാധിച്ചത്. പൊതുജനങ്ങളോട് പൊലീസിന്റെ മര്യാദ ഇല്ലാത്ത പ്രവർത്തികൾ സമൂഹം കാണുന്നത് മൊബൈലിൽ വീഡിയോകൾ പകർത്തുന്നത് മൂലമാണ്.125 കോടി രൂപയാണ് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കാലത്ത് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിനെ ഉപയോഗിച്ചു കൊണ്ട് സര്‍ക്കാര്‍ പിടിച്ചു പറിച്ചിരിക്കുന്നത്. പെറ്റി കേസുകൾ എടുത്ത് പോലീസ് ജനങ്ങളെ പിഴിയുന്നുയെന്ന വിമർശനം അടുത്തിടെ നിയമസഭയിൽ വലിയ ബഹളത്തിനിടയാക്കീയിരുന്നു, അതിനിടയിലാണ് ഒന്നാം ഓണമായ ഇന്ന് കേരളത്തിൽ പല ഇടത്തായി പോലീസുകാരുടെ കർശന പരിശോധന നടക്കുന്നത്. പോലീസിന്‍റെ പണി ലോ ആന്‍റ് ഓര്‍ഡര്‍ നോക്കുകയാണ് .…

‘ടെറസില്‍ ഭയാനകമായ ശബ്ദം; വിമാനത്തില്‍ നിന്ന് അവര്‍ വന്ന് വീണത് എന്റെ വീടിന് മുകളില്‍’; ദുരന്തം വിവരിച്ച്‌ അഫ്ഗാന്‍ യുവാവ്

കാബൂള്‍: താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിന് ജീവനുവേണ്ടി രാജ്യം വിടുന്ന അഫാഗാന്‍ ജനതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലോകമാകെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ രണ്ട് യുവാക്കള്‍ മുകളില്‍നിന്ന് വീണ് മരിച്ച സംഭവം. എന്നാല്‍ തന്റെ വീടിന്റെ ടെറസിന് മുകളിലേക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വന്നു വീണതെന്ന് വെളിപ്പെടുത്തി വാലി സാലെക് എന്ന അഫ്ഗാന്‍ യുവാവ് രംഗത്തെത്തി. ‘വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു. അപ്പോഴായിരുന്നു ഭയാനകമായി ശബ്ദം ടെറസില്‍ നിന്ന് കേട്ടത്. ട്രാക്കിന്റെ ടയര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. ടെറസിലെത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. രണ്ട് മൃതദേഹങ്ങള്‍ തലപൊട്ടി തലച്ചോര്‍ പുറത്ത്, വയറെല്ലാം പൊട്ടി ആന്തരിക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലായിരുന്നു’ യുവാവ് പറഞ്ഞു. കാഴ്ച കണ്ട തന്റെ ഭാര്യ ബോധം കെട്ട് വീണെന്നും ഒരു ടവലിലാണ് അവശിഷ്ടം മാറ്റിയതെന്നും ബന്ധുക്കളും ഞങ്ങളും…

‘കുടുംബം പോറ്റാന്‍ തെരുവിലിറങ്ങുന്നവര്‍ക്ക് പിഴ’; താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രത്തെ ട്രോളി ബിന്ദു കൃഷ്ണ

കൊല്ലം: കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച്‌ മലയാള സിനിമ താരങ്ങള്‍ ഒത്തുകൂടിയ ‘അമ്മ’ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സാധാരണക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്ബോള്‍, സാമൂഹിക അകലം പോലും ഇല്ലാതെ നടന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ബിന്ദു പരോക്ഷമായി കുറ്റപ്പെടുത്തുന്നത്. ‘സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ-പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.’-ബിന്ദു കൃഷ്ണ കുറിച്ചു. ‘അമ്മ’ അംഗങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. – ബജറ്റ് കൂട്ടിപ്പറയുന്ന സിനിമക്കാരുടെ തട്ടിപ്പ് പുറത്താക്കി സംവിധായകന്റെ കുറ്റസമ്മതം കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ…

ഐസിസ് ബന്ധം: കണ്ണൂരില്‍ അറസ്റ്റിലായ യുവതികള്‍ക്കെതിരെയുള്ളത് ശക്തമായ തെളിവുകള്‍, ഇരുവരും എന്‍ ഐ എ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഐസിസ് ബന്ധത്തിന്റെ പേരില്‍ കണ്ണൂരില്‍ നിന്ന് എന്‍ ഐ എ അറസ്റ്റുചെയ്ത രണ്ട് മലയാളി യുവതികളെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു.ഇരുവരെയും ഇന്നലെ ഡല്‍ഹിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഐസിസിനുവേണ്ടി സോഷ്യല്‍ മീഡിയയില്‍ ആശയ പ്രചാരണം നടത്തിയതിനാണ് കണ്ണൂര്‍ താണ സ്വദേശികളായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ പിടികൂടിയത്. ഇവര്‍ക്ക് ഐസിസുമായി വളരെ അടുത്ത ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നുമാണ് എന്‍ ഐ എ പറയുന്നത്. കഴിഞ്ഞ മാര്‍ച്ച്‌ 15ന് കണ്ണൂര്‍, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍ ഐ എ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്.…

ഇന്ന് ഉത്രാടപ്പാച്ചില്‍: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും മറ്റൊരു പൊന്നോണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാടും നഗരവും ഉണര്‍ന്ന് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും. അടച്ചിടലില്‍ നിന്ന് ഇളവ് നേടി പുറത്തിറങ്ങിയവര്‍ കമ്ബോളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഉത്സവ സീസണിന്റെ ആഘോഷപ്പെരുമ പൊതുവിപണയെയും ഉണര്‍ത്തിയിട്ടുണ്ട്. സമ്ബദ് സമൃദ്ധിയുടെ നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ തിരുവോണത്തെ വരവേല്‍ക്കുകയാണ് നാട്.

മുഖ്യമന്ത്രിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്ത് താരമായി ബാലൻ; വൈറലായി ‘കുട്ടി ജേര്‍ണലിസ്റ്റി’ന്റെ വീഡിയോ

ന്യൂസ് ചാനലുകളിൽ കാണുന്ന റിപ്പോർട്ടര്‍മാരെ അനുകരിക്കുന്ന കലാകാരന്മാരെ നമ്മുക്ക് അറിയാം. എന്നാല്‍ സ്വന്തം ഗ്രാമത്തിലേക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ ജേർണലിസ്റ്റായി മാറിയ ഒരു കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മണിപ്പൂരിലെ ഒരു ഗ്രാമത്തിലാണ് ‘കുട്ടി ജേർണലിസ്റ്റി’ന്റെ ആവേശകരമായ റിപ്പോർട്ടിംഗ് വീഡിയോ അരങ്ങേറിയത്. മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിംഗ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളിലെത്തി ഓക്സിജൻ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സേനപതി എന്ന ഗ്രാമത്തിലെ ഒരു കൊച്ചുമിടുക്കന്‍ വളരെ രസകരമായി ഇങ്ങനെയൊരു വീഡിയോ അവതരിപ്പിച്ചത്. ഉദ്ഘാടന വേദിക്ക് അല്പം അകലെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ബാലന്റെ റിപ്പോർട്ടിംഗ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന സമയത്ത് ബാലന്‍ ആ ദൃശ്യം വളരെ ആവേശത്തോടെ അവതരിപ്പിക്കുന്നത് കാണാം. മുഖ്യമന്ത്രിയുടെ വരവിനെപ്പറ്റിയും ഓക്സിജൻ പ്ലാന്റുകൾ ഗ്രാമത്തിലെ ജനങ്ങളെ എങ്ങനെയെല്ലാം സഹായിക്കുമെന്നും കുട്ടി വീഡിയോയിൽ പറയുന്നു. എന്നാലും ഹെലികോപ്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ എങ്ങനെയാണ് ആ കുട്ടിക്ക് റിപ്പോർട്ട്…