ഓടിക്കൊണ്ടിരുന്ന കാറിനടിയിൽപ്പെട്ട കാട്ടുപന്നിയെ രക്ഷപെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും. സംസ്ഥാന പാതയിൽ വാമനപുരത്തുവെച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനടിയിലേക്ക് അതിവേഗം റോഡ് മുറിച്ചു കടക്കുകയായിരുന്ന പന്നി വന്നുകയറി കുടുങ്ങുകയായിരുന്നു.പെട്ടെന്ന് ബ്രേക്കിട്ട് വാഹനത്തിൽനിന്ന് യാത്രക്കാർ പുറത്തിറങ്ങി. പന്നി വാഹനം കുത്തിമറിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. രക്ഷപ്പെടാനുളള വെപ്രാളത്തില്‍ പന്നി കാറ് മറിച്ചിടാനും ശ്രമം നടത്തി. ഉടൻ തന്നെ കാർ യാത്രക്കാർ ഇറങ്ങിമാറി. സംഭവം അറിഞ്ഞ ഉടന്‍ വെഞ്ഞാറമൂടില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി രക്ഷാപ്രവത്തനം ആരംഭിച്ചു. വെഞ്ഞാറമൂട് അഗ്നിശമനാസേനയാണ് പന്നിയെ സുരക്ഷിതമായി പുറത്തെത്തിച്ചത്. രക്ഷപ്പെട്ട പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. നാട്ടുകാരും സേനയെ സഹായിക്കാനെത്തിയിരുന്നു.അതേസമയം കേരളത്തിലെ വനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പകൽ സമയങ്ങളിലും ആന, പന്നി, കാട്ടുപോത്ത്, കരടി,…
Day: August 19, 2021
അതിബുദ്ധി കാണിച്ചത് വിനയായി; ആഡംബര കാറിൽ നായയുമായി ‘കുടുംബ’ യാത്ര, പിടിയിലായത് വൻ ലഹരി സംഘം
സംസ്ഥാനത്തെ ലഹരി മാഫിയ സംഘത്തിലെ കണ്ണികൾ പിടിയിൽ. എറണാകുളത്തെ കാക്കനാടാണ് സംഭവം. പിടിക്കപ്പെടാതിരിക്കാൻ അതിബുദ്ധി കാണിച്ചതാണ് ലഹരിമരുന്നു വിൽപന സംഘം പോലീസ് വലയിൽ വീഴാൻ കാരണമായത്. ആഡംബര കാറുകളിൽ സഞ്ചരിച്ചിരുന്ന ഇവർ കുടുംബാംഗങ്ങളാണെന്നു വരുത്തി പരിശോധനകളിൽനിന്നു രക്ഷപ്പെടാൻ നായയെയും ഒപ്പം കരുതിയിരുന്നു. വൻ തുകയ്ക്കുള്ള ലഹരിമരുന്ന് ഇവിടെനിന്നു പ്രതികൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇടപാടുകളെക്കുറിച്ചു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് എൻഫോഴ്സ്മെന്റ്, എക്സൈസ് സ്പെഷൽ സ്ക്വാഡ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗം എന്നിവർ വാഴക്കാല മേടാ ലേപ്പാടം റോഡിൽ മർഹബ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിലും കാറിലുമായി നടത്തിയ തിരച്ചിലിൽ 84 ഗ്രാം എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, ഇടുക്കി വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർഗോഡ് സ്വദേശി മുഹമ്മദ് അജ്മൽ എന്നിവരാണ് പിടിയിലായത്. ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽനിന്ന് എത്തിച്ചിരുന്ന എംഡിഎംഎ, എൽഎസ്ഡി, ലഹരിഗുളികകൾ…
‘നിറം കുറവായതിനാല്‍ ടാഗോറിനെ അമ്മ എടുക്കാന്‍ വിസമ്മതിച്ചിരുന്നു’; വിവാദമായി കേന്ദ്രമന്ത്രിയുടെ വാക്കുകൾ
ഇന്ത്യയിലെ ആദ്യ നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റേത് ഇരുണ്ട നിറമെന്ന കേന്ദ്രമന്ത്രി സുഭാസ് സർക്കാരിന്റെ വാക്കുകൾ വിവാദത്തിൽ. ടാഗോറിന്റേത് ഇരുണ്ട നിറമായതിനാൽ അദ്ദേഹത്തോട് അമ്മ മറ്റുമക്കളിൽ നിന്ന് വ്യത്യസ്തമായാണ് ഇടപെട്ടിരുന്നതെന്നാണ് സുഭാസ് സർക്കാർ പറഞ്ഞത്. ടാഗോറിന്റെ കുടുംബത്തിലെ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തമായി അദ്ദേഹം ഇരുണ്ട നിറമുള്ള ആളായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവും പശ്ചിമ ബംഗാള്‍ ബിജെപി ഉപാധ്യക്ഷനുമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയായ സുഭാഷ് സര്‍കാര്‍. അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. അമ്മയും മറ്റ് ചില ബന്ധുക്കളും ടാഗോറിനെ എടുക്കാൻ പോലും താത്പര്യപ്പെട്ടിരുന്നില്ലെന്നും മന്ത്രി പ്രസംഗത്തിനെടെ പറഞ്ഞു. ശാന്തിനികേതനിൽ ടാഗോർ നിർമ്മിച്ച വിശ്വഭാരതി യൂണിവേഴ്സിറ്റി സന്ദർശിച്ചപ്പോഴാണ് അദ്ദേഹം വിവാദ പ്രസംഗം നടത്തിയത്.ഇതോടെ സാംസ്കാരിക പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും മന്ത്രിക്കെതിരെ രംഗത്തെത്തി.…
രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ്; . ഇതില്‍ 46 ശതമാനം കേസുകളും കേരളത്തില്‍ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: കേരളത്തില്‍ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ എണ്‍പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ്, രണ്ട് ഡോസും സ്വീകരിച്ച 40000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വ്യാപകമായ തോതില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. കൂടുതല്‍ കേസുകളും കേരളത്തിലാണ് കണ്ടെത്തിയത്.വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്ബിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 21,247 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 179 കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയുണ്ടായി. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ബംഗാള്‍ സംഘര്‍ഷം; മമതയ്ക്ക് തിരിച്ചടി, സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലുണ്ടായ ആക്രമങ്ങളില്‍ മമത സര്‍ക്കാരിന് തിരിച്ചടി. കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ എന്നീ കേസുകളാണ് സിബിഐ അന്വേഷിക്കുക. മറ്റ് കേസുകള്‍ അന്വേഷിക്കാന്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്.ഐ.ടി രൂപീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. അക്രമസംഭവങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ആറാഴ്ചയ്ക്കകം അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ഓണക്കോടി വിവാദം; അജിത തങ്കപ്പന്റെ ഫോൺ സംഭാഷണം പുറത്ത്, സത്യം എന്താണ് ?
എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സണായ അജിത തങ്കപ്പൻ 10,000 രൂപ നൽകിയെന്ന ഇന്നത്ത ചൂടുള്ള വിവാദമായ സംഭവത്തിൽ അജിത തങ്കപ്പന്റെ ഞെട്ടിക്കുന്ന ഫോൺ സന്ദേശം Exclusive ആയി Mlife News ന് ലഭിച്ചു . തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പന്റെ ഫോൺ സന്ദേശം ഇങ്ങനെയാണ്…
16 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്, 88,000 രൂപ പിഴ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ. 88,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.തിരുവനന്തപുരം കുന്നുകുഴി ഗുണ്ടുകാട് കോളനിയില്‍ 30 വയസ്സുകാരനായ അരുണിനെയാണ് പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന പതിനാറുകാരിയെ പ്രതി സമീപത്തെ ചായ്പ്പില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. നിലവിളി കേട്ട് രക്ഷിക്കാനെത്തിയ അനിയനെ മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിച്ചിരുന്നു. 2019 മെയ് ഒന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയും 17 ക്രിമിനല്‍ കേസിലെ പ്രതിയുമാണ് അരുണ്‍ എന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രതി പിഴ അടച്ചില്ലെങ്കില്‍ രണ്ടര വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. പിഴ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. കൂടാതെ,…
സുരേഷ് ഗോപി എംപിയുടെ രാഷ്ട്രീയം നോക്കാതെയുള്ള സഹായങ്ങളെ കുറിച്ച് ആക്ടിവിസ്റ്റും ഇടതുപക്ഷ ചിന്താഗതിക്കാരിയുമായ ജോമോളിന്റെ കുറിപ്പ് വൈറലാകുന്നു.
രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സുരേഷ് ഗോപിയെ നിരന്തരം പരിഹസിച്ചിരുന്ന ജോമോളാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ നല്ല മനസിനെ ഉയര്‍ത്തിക്കാട്ടുന്നത്. ആപത്ത്ഘട്ടത്തില്‍ കൊടിയുടെ നിറം നോക്കാതെ ദിവസങ്ങളോളം ബുദ്ധിമുട്ടി സുരേഷ് ഗോപി സാഹയമെത്തിച്ചതോടെ ജോമോളും താരത്തെക്കുറിച്ചുള്ള അഭിപ്രായം തിരുത്തുകയാണ്. സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലെങ്കില്‍ അത് നീതികേടാകുമെന്ന തലക്കെട്ടിലാണ് ജോമോള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ഇടത് അനുഭാവിയുമായ ജോമോള്‍ ജോസഫിന്റെ സുഹൃത്തും ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ മുന്‍ ഭര്‍ത്താവുമായ മനോജ് ശ്രീധറിന് പഞ്ചാബില്‍ വെച്ച് അപകടം സംഭവിച്ചപ്പോള്‍ സുരേഷ് ഗോപി ചെയ്തു നല്‍കിയ സഹായങ്ങള്‍ നന്ദിയോടെ സ്മരിക്കുകയാണ് ജോമോള്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം… സുരേഷ് ഗോപിയെ കുറിച്ചുള്ള അഭിപ്രായം തിരുത്തിയില്ലേല്‍ നീതികേടാകും.. ‘ ജൂലൈ 31 ന് വൈകുന്നേരമാണ് ഞങ്ങളുടെ കൂടപ്പിറപ്പായ സുഹൃത്തിന് പഞ്ചാബില്‍ വെച്ച് അപകടം ഉണ്ടാകുന്നത്. അന്ന് രാത്രിയില്‍ തന്നെ പലരും ഞങ്ങള്‍ക്ക്…
‘ഓണ സമ്മാനമായി പതിനായിരം രൂപ ‘; ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് അജിത തങ്കപ്പന്‍
എറണാകുളം തൃക്കാക്കര നഗരസഭയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൺ 10,000 രൂപയും നൽകി. കൊവിഡ് ദുരിതം മാറാതെ ഓണം എങ്ങനെയെന്ന് ആലോചിച്ച് ജനം നട്ടം തിരിയുമ്പോഴാണ് തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൻ കൗൺസിലർമാർക്ക് അത്ഭുത സമ്മാനം നൽകിയത്. ഓരോ അംഗങ്ങൾക്കും 15 ഓണക്കോടിയോടൊപ്പമാണ് കവറിൽ 10,000 രൂപയും നൽകിയത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. പണത്തിന്‍റെ ഉറവിടത്തിൽ സംശയം തോന്നിയ പതിനെട്ട് കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. പണം നൽകുന്നതിന്‍റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് കിട്ടി. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം. പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ പ്രതിപക്ഷത്തെ അടക്കം പതിനെട്ട് കൗൺസിലർമാർ…
മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്ത് വര്‍ഷത്തേക്ക് യുഎഇ ഗോള്‍ഡന്‍ വിസ; . അടുത്ത് തന്നെ ഇരുവരും വിസ സ്വീകരിക്കും, മലയാള സിനിമ താരങ്ങള്‍ അംഗീകാരത്തിന് അര്‍ഹരായത് ആദ്യമായി
തിരുവനന്തപുരം: മലയാളത്തിന്റെ സൂപ്പര്‍ഹീറോകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുഎഇയുടെ ആദരം. ഇരുവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇതാദ്യമായാണ് മലയാള സിനിമ താരങ്ങള്‍ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരാവുന്നത്. പത്ത് വര്‍ഷത്തേക്കാണ് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. വിവധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുവരുടെയും പാസ്‌പോര്‍ട്ടില്‍ ഗോള്‍ഡിന്‍ വിസ പതിച്ച് നല്‍കുന്നതായിരിക്കും. അടുത്ത് തന്നെ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും.